Skip to content
Text size 100%
മലയാളം · Surah 94

Ash-Sharh — Malayalam Translation

Relief · 8 verses · Cheriyamundam Abdul Hameed and Kunhi Mohammed Parappoor.

Ash-Sharh · അബ്ദുല്‍ ഹമീദ് & പറപ്പൂര്‍Verse 1 of 8
Jump to verse
Search translation

Search the locally cached translation.

Verses of Ash-Sharh

1

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ أَلَمْ نَشْرَحْ لَكَ صَدْرَكَ

നിനക്ക് നിന്‍റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ?

2

وَوَضَعْنَا عَنكَ وِزْرَكَ

നിന്നില്‍ നിന്ന് നിന്‍റെ ആ ഭാരം നാം ഇറക്കിവെക്കുകയും ചെയ്തു.

3

ٱلَّذِىٓ أَنقَضَ ظَهْرَكَ

നിന്‍റെ മുതുകിനെ ഞെരിച്ചു കളഞ്ഞതായ (ഭാരം)

4

وَرَفَعْنَا لَكَ ذِكْرَكَ

നിനക്ക് നിന്‍റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു.

5

فَإِنَّ مَعَ ٱلْعُسْرِ يُسْرًا

എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.

6

إِنَّ مَعَ ٱلْعُسْرِ يُسْرًۭا

തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.

7

فَإِذَا فَرَغْتَ فَٱنصَبْ

ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അദ്ധ്വാനിക്കുക.

8

وَإِلَىٰ رَبِّكَ فَٱرْغَب

നിന്‍റെ രക്ഷിതാവിലേക്ക് തന്നെ നിന്‍റെ ആഗ്രഹം സമര്‍പ്പിക്കുകയും ചെയ്യുക.

Ash-Sharh in other Malayalam translations

Source: AlQuran Cloud. Translation text is shown without rewriting.
Quran recitationReady
Open audio