Home / Quran Translations / മലയാളം / Compare / Al-Buruj
Text size
A−
100%
A+
Reset
◐
Change language
Choose a language…
English — English
Qafar af — Afar
Asante / Akan — Akan (Asante)
Shqip — Albanian
ⵜⴰⵎⴰⵣⵉⵖⵜ — Amazigh
አማርኛ — Amharic
অসমীয়া — Assamese
Azərbaycanca — Azerbaijani
বাংলা — Bangla
Tamaziɣt — Berber / Tamazight
Bosanski — Bosnian
براہوی — Brahui
Български — Bulgarian
မြန်မာ — Burmese
Нохчийн — Chechen
Chichewa — Chichewa
中文 — Chinese
Адыгэбзэ — Circassian / Kabardian
Čeština — Czech
Dansk — Danish
ދިވެހި — Dhivehi
Nederlands — Dutch
Suomi — Finnish
Français — French
Fulfulde — Fulani
ქართული — Georgian
Deutsch — German
Ελληνικά — Greek
ગુજરાતી — Gujarati (legacy Ghajariya)
Hausa — Hausa
हिन्दी — Hindi
Bahasa Indonesia — Indonesian
Iranon — Iranon (legacy)
Italiano — Italian
日本語 — Japanese
ಕನ್ನಡ — Kannada
کٲشُر — Kashmiri
Қазақша — Kazakh
ខ្មែរ — Khmer
한국어 — Korean
Kurdî — Kurdish
Кыргызча — Kyrgyz
Lingala — Lingala
Luganda — Luganda
Македонски — Macedonian
Melayu — Malay
മലയാളം — Malayalam
Manipuri — Manipuri
Maranao — Maranao
Español (México) — Mexican Spanish
नेपाली — Nepali
Norsk — Norwegian
ߒߞߏ — N’Ko
Oromoo — Oromo
پښتو — Pashto
فارسی — Persian
Polski — Polish
Português — Portuguese
ਪੰਜਾਬੀ — Punjabi
Română — Romanian
Русский — Russian
ChiShona — Shona
سنڌي — Sindhi
සිංහල — Sinhala
Soomaali — Somali
Español — Spanish
Kiswahili — Swahili
Svenska — Swedish
Tagalog — Tagalog
Тоҷикӣ — Tajik
தமிழ் — Tamil
Татарча — Tatar
తెలుగు — Telugu
ไทย — Thai
ትግርኛ — Tigrinya
Türkçe — Turkish
اردو — Urdu
ئۇيغۇرچە — Uyghur
Oʻzbek — Uzbek
Tiếng Việt — Vietnamese
Yao — Yao
Yorùbá — Yoruba
isiZulu — Zulu
Translation comparison Compare Al-Buruj Quran translations Compare up to three verified translation editions verse by verse, including editions in two different languages.
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ وَٱلسَّمَآءِ ذَاتِ ٱلْبُرُوجِ ﴿1﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad നക്ഷത്രമണ്ഡലങ്ങളുള്ള ആകാശം തന്നെയാണ സത്യം
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍ നക്ഷത്രമണ്ഡലങ്ങളുള്ള ആകാശം തന്നെയാണ സത്യം.
കാരകുന്ന് & എളയാവൂര് നക്ഷത്രങ്ങളുള്ള ആകാശം സാക്ഷി.
وَٱلْيَوْمِ ٱلْمَوْعُودِ ﴿2﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad വാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ സത്യം.
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍ വാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ സത്യം.
കാരകുന്ന് & എളയാവൂര് വാഗ്ദാനം ചെയ്യപ്പെട്ട ആ ദിനം സാക്ഷി.
وَشَاهِدٍۢ وَمَشْهُودٍۢ ﴿3﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad സാക്ഷിയും സാക്ഷ്യം വഹിക്കപ്പെടുന്ന കാര്യവും തന്നെയാണ സത്യം.
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍ സാക്ഷിയും സാക്ഷ്യം വഹിക്കപ്പെടുന്ന കാര്യവും തന്നെയാണ സത്യം.
കാരകുന്ന് & എളയാവൂര് സാക്ഷിയും സാക്ഷ്യം നില്‍ക്കപ്പെടുന്ന കാര്യവും സാക്ഷി.
قُتِلَ أَصْحَٰبُ ٱلْأُخْدُودِ ﴿4﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ആ കിടങ്ങിന്‍റെ ആള്‍ക്കാര്‍ നശിച്ചു പോകട്ടെ.
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍ ആ കിടങ്ങിന്‍റെ ആള്‍ക്കാര്‍ നശിച്ചു പോകട്ടെ.
കാരകുന്ന് & എളയാവൂര് കിടങ്ങിന്റെ ആള്‍ക്കാര്‍ നശിച്ചിരിക്കുന്നു.
ٱلنَّارِ ذَاتِ ٱلْوَقُودِ ﴿5﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അതായത് വിറകു നിറച്ച തീയുടെ ആള്‍ക്കാര്‍.
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍ അതായത് വിറകു നിറച്ച തീയുടെ ആള്‍ക്കാര്‍.
കാരകുന്ന് & എളയാവൂര് വിറക് നിറച്ച തീക്കുണ്ഡത്തിന്റെ ആള്‍ക്കാര്‍.
إِذْ هُمْ عَلَيْهَا قُعُودٌۭ ﴿6﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവര്‍ അതിങ്കല്‍ ഇരിക്കുന്നവരായിരുന്ന സന്ദര്‍ഭം.
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍ അവര്‍ അതിങ്കല്‍ ഇരിക്കുന്നവരായിരുന്ന സന്ദര്‍ഭം.
കാരകുന്ന് & എളയാവൂര് അവര്‍ അതിന്റെ മേല്‍നോട്ടക്കാരായി ഇരുന്ന സന്ദര്‍ഭം.
وَهُمْ عَلَىٰ مَا يَفْعَلُونَ بِٱلْمُؤْمِنِينَ شُهُودٌۭ ﴿7﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad സത്യവിശ്വാസികളെക്കൊണ്ട് തങ്ങള്‍ ചെയ്യുന്നതിന് അവര്‍ ദൃക്‌സാക്ഷികളായിരുന്നു.(1)
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍ സത്യവിശ്വാസികളെക്കൊണ്ട് തങ്ങള്‍ ചെയ്യുന്നതിന് അവര്‍ ദൃക്‌സാക്ഷികളായിരുന്നു.
കാരകുന്ന് & എളയാവൂര് സത്യവിശ്വാസികള്‍ക്കെതിരെ തങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിന് അവര്‍ സാക്ഷികളായിരുന്നു.
وَمَا نَقَمُوا۟ مِنْهُمْ إِلَّآ أَن يُؤْمِنُوا۟ بِٱللَّهِ ٱلْعَزِيزِ ٱلْحَمِيدِ ﴿8﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത് മാത്രമായിരുന്നു അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ അവര്‍ (മര്‍ദ്ദകര്‍) ചുമത്തിയ കുറ്റം.
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍ പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത് മാത്രമായിരുന്നു അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ അവര്‍ (മര്‍ദ്ദകര്‍) ചുമത്തിയ കുറ്റം.
കാരകുന്ന് & എളയാവൂര് അവര്‍ക്ക് വിശ്വാസികളുടെ മേല്‍ ഒരു കുറ്റവും ആരോപിക്കാനുണ്ടായിരുന്നില്ല; സ്തുത്യര്‍ഹനും അജയ്യനുമായ അല്ലാഹുവില്‍ വിശ്വസിച്ചു എന്നതല്ലാതെ.
ٱلَّذِى لَهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍۢ شَهِيدٌ ﴿9﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ആകാശങ്ങളുടെയും ഭൂമിയുടെയും മേല്‍ ആധിപത്യം ഉള്ളവനുമായ (അല്ലാഹുവില്‍). അല്ലാഹു എല്ലാ കാര്യത്തിനും സാക്ഷിയാകുന്നു.
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍ ആകാശങ്ങളുടെയും ഭൂമിയുടെയും മേല്‍ ആധിപത്യം ഉള്ളവനുമായ (അല്ലാഹുവില്‍). അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.
കാരകുന്ന് & എളയാവൂര് അവനോ, ആകാശ ഭൂമികളുടെ മേല്‍ ആധിപത്യമുള്ളവനത്രെ. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയാണ്.
إِنَّ ٱلَّذِينَ فَتَنُوا۟ ٱلْمُؤْمِنِينَ وَٱلْمُؤْمِنَٰتِ ثُمَّ لَمْ يَتُوبُوا۟ فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ ٱلْحَرِيقِ ﴿10﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും മര്‍ദ്ദിക്കുകയും, പിന്നീട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കു നരകശിക്ഷയുണ്ട്. തീര്‍ച്ച. അവര്‍ക്ക് ചുട്ടുകരിക്കുന്ന ശിക്ഷയുണ്ട്.
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍ സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും മര്‍ദ്ദിക്കുകയും, പിന്നീട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കു നരകശിക്ഷയുണ്ട്. തീര്‍ച്ച. അവര്‍ക്ക് ചുട്ടുകരിക്കുന്ന ശിക്ഷയുണ്ട്.
കാരകുന്ന് & എളയാവൂര് സത്യവിശ്വാസികളെയും വിശ്വാസിനികളെയും മര്‍ദിക്കുകയും എന്നിട്ട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരുണ്ടല്ലോ, ഉറപ്പായും അവര്‍ക്ക് നരകശിക്ഷയുണ്ട്. ചുട്ടു കരിക്കുന്ന ശിക്ഷ.
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَهُمْ جَنَّٰتٌۭ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ ۚ ذَٰلِكَ ٱلْفَوْزُ ٱلْكَبِيرُ ﴿11﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്; തീര്‍ച്ച. അതത്രെ വലിയ വിജയം.
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്; തീര്‍ച്ച. അതത്രെ വലിയ വിജയം.
കാരകുന്ന് & എളയാവൂര് എന്നാല്‍ സത്യവിശ്വാസം സ്വീകരിച്ച് സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളാണുള്ളത്. അതത്രെ അതിമഹത്തായ വിജയം!
إِنَّ بَطْشَ رَبِّكَ لَشَدِيدٌ ﴿12﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ പിടുത്തം കഠിനമായത് തന്നെയാകുന്നു.
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍ തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ പിടുത്തം കഠിനമായത് തന്നെയാകുന്നു.
കാരകുന്ന് & എളയാവൂര് തീര്‍ച്ചയായും നിന്റെ നാഥന്റെ പിടുത്തം കഠിനം തന്നെ.
إِنَّهُۥ هُوَ يُبْدِئُ وَيُعِيدُ ﴿13﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad തീര്‍ച്ചയായും അവന്‍ തന്നെയാണ് ആദ്യമായി ഉണ്ടാക്കുന്നതും ആവര്‍ത്തിച്ച് ഉണ്ടാക്കുന്നതും.
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍ തീര്‍ച്ചയായും അവന്‍ തന്നെയാണ് ആദ്യമായി ഉണ്ടാക്കുന്നതും ആവര്‍ത്തിച്ച് ഉണ്ടാക്കുന്നതും.
കാരകുന്ന് & എളയാവൂര് സൃഷ്ടികര്‍മം ആരംഭിച്ചതും ആവര്‍ത്തിക്കുന്നതും അവനാണ്.
وَهُوَ ٱلْغَفُورُ ٱلْوَدُودُ ﴿14﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അവന്‍ ഏറെ പൊറുക്കുന്നവനും ഏറെ സ്നേഹമുള്ളവനുമാകുന്നു.
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍ അവന്‍ ഏറെ പൊറുക്കുന്നവനും ഏറെ സ്നേഹമുള്ളവനും,
കാരകുന്ന് & എളയാവൂര് അവന്‍ ഏറെ പൊറുക്കുന്നവനാണ്. സ്നേഹിക്കുന്നവനും.
ذُو ٱلْعَرْشِ ٱلْمَجِيدُ ﴿15﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad സിംഹാസനത്തിന്‍റെ ഉടമയും, മഹത്വമുള്ളവനും.
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍ സിംഹാസനത്തിന്‍റെ ഉടമയും, മഹത്വമുള്ളവനും,
കാരകുന്ന് & എളയാവൂര് സിംഹാസനത്തിനുടമയും മഹാനും.
فَعَّالٌۭ لِّمَا يُرِيدُ ﴿16﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് തികച്ചും പ്രാവര്‍ത്തികമാക്കുന്നവനുമാണ്.
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍ താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് തികച്ചും പ്രാവര്‍ത്തികമാക്കുന്നവനുമാണ്.
കാരകുന്ന് & എളയാവൂര് താന്‍ ഉദ്ദേശിക്കുന്നതൊക്കെ ചെയ്യുന്നവനും.
هَلْ أَتَىٰكَ حَدِيثُ ٱلْجُنُودِ ﴿17﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad ആ സൈന്യങ്ങളുടെ വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയിരിക്കുന്നോ?
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍ ആ സൈന്യങ്ങളുടെ വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയിരിക്കുന്നോ?
കാരകുന്ന് & എളയാവൂര് ആ സൈന്യത്തിന്റെ കഥ നിനക്കറിയാമോ?
فِرْعَوْنَ وَثَمُودَ ﴿18﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അഥവാ ഫിര്‍ഔന്‍റെയും ഥമൂദിന്‍റെയും (വര്‍ത്തമാനം).
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍ അഥവാ ഫിര്‍ഔന്‍റെയും ഥമൂദിന്‍റെയും (വര്‍ത്തമാനം).
കാരകുന്ന് & എളയാവൂര് ഫറോവയുടെയും ഥമൂദിന്റെയും കഥ.
بَلِ ٱلَّذِينَ كَفَرُوا۟ فِى تَكْذِيبٍۢ ﴿19﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അല്ല, സത്യനിഷേധികള്‍ നിഷേധിച്ചു തള്ളുന്നതിലാകുന്നു ഏര്‍പെട്ടിട്ടുള്ളത്.
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍ അല്ല, സത്യനിഷേധികള്‍ നിഷേധിച്ചു തള്ളുന്നതിലാകുന്നു ഏര്‍പെട്ടിട്ടുള്ളത്.
കാരകുന്ന് & എളയാവൂര് എന്നാല്‍; സത്യനിഷേധികള്‍ എല്ലാം കള്ളമാക്കി തള്ളുന്നതില്‍ വ്യാപൃതരാണ്.
وَٱللَّهُ مِن وَرَآئِهِم مُّحِيطٌۢ ﴿20﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അല്ലാഹു അവരുടെ പിന്‍വശത്തുകൂടി (അവരെ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനാകുന്നു.
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍ അല്ലാഹു അവരുടെ പിന്‍വശത്തുകൂടി (അവരെ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനാകുന്നു.
കാരകുന്ന് & എളയാവൂര് അല്ലാഹു അവരെ പിറകിലൂടെ വലയം ചെയ്തുകൊണ്ടിരിക്കുന്നവനാണ്.
بَلْ هُوَ قُرْءَانٌۭ مَّجِيدٌۭ ﴿21﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad അല്ല, അത് മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു.
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍ അല്ല, അത് മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു.
കാരകുന്ന് & എളയാവൂര് എന്നാലിത് അതിമഹത്തായ ഖുര്‍ആനാണ്.
فِى لَوْحٍۢ مَّحْفُوظٍۭ ﴿22﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad സംരക്ഷിതമായ ഒരു ഫലകത്തിലാണ് അതുള്ളത്.(2)
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍ സംരക്ഷിതമായ ഒരു ഫലകത്തിലാണ് അതുള്ളത്.
കാരകുന്ന് & എളയാവൂര് സുരക്ഷിതമായ ഒരു ഫലകത്തിലാണ് ഇതുള്ളത്.