Skip to content
Text size 100%
Translation comparison

Compare Al-Masad Quran translations

Compare up to three verified translation editions verse by verse, including editions in two different languages.

Malayalam editions (choose up to 3)

Changing languages or editions keeps the current surah and verse.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ تَبَّتْ يَدَآ أَبِى لَهَبٍۢ وَتَبَّ ﴿1﴾

Malayalam Translation - Abdul Hamid Haidar and Kunhi Muhammad

അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു.(1)

അബ്ദുല്‍ ഹമീദ് & പറപ്പൂര്‍

അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു.

കാരകുന്ന് & എളയാവൂര്

അബൂലഹബിന്റെ ഇരു കരങ്ങളും നശിക്കട്ടെ. അവന്‍ നശിച്ചിരിക്കുന്നു.

مَآ أَغْنَىٰ عَنْهُ مَالُهُۥ وَمَا كَسَبَ ﴿2﴾

Malayalam Translation - Abdul Hamid Haidar and Kunhi Muhammad

അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല.

അബ്ദുല്‍ ഹമീദ് & പറപ്പൂര്‍

അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല.

കാരകുന്ന് & എളയാവൂര്

അവന്റെ സ്വത്തോ അവന്‍ സമ്പാദിച്ചതോ അവന്നൊട്ടും ഉപകരിച്ചില്ല.

سَيَصْلَىٰ نَارًۭا ذَاتَ لَهَبٍۢ ﴿3﴾

Malayalam Translation - Abdul Hamid Haidar and Kunhi Muhammad

തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ കടന്നെരിയുന്നതാണ്‌.

അബ്ദുല്‍ ഹമീദ് & പറപ്പൂര്‍

തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്‌.

കാരകുന്ന് & എളയാവൂര്

ആളിക്കത്തുന്ന നരകത്തിലവന്‍ ചെന്നെത്തും.

وَٱمْرَأَتُهُۥ حَمَّالَةَ ٱلْحَطَبِ ﴿4﴾

Malayalam Translation - Abdul Hamid Haidar and Kunhi Muhammad

വിറകുചുമട്ടുകാരിയായ അവന്‍റെ ഭാര്യയും.

അബ്ദുല്‍ ഹമീദ് & പറപ്പൂര്‍

വിറകുചുമട്ടുകാരിയായ അവന്‍റെ ഭാര്യയും.

കാരകുന്ന് & എളയാവൂര്

വിറക് ചുമക്കുന്ന അവന്റെ ഭാര്യയും.

فِى جِيدِهَا حَبْلٌۭ مِّن مَّسَدٍۭ ﴿5﴾

Malayalam Translation - Abdul Hamid Haidar and Kunhi Muhammad

അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും.(2)

അബ്ദുല്‍ ഹമീദ് & പറപ്പൂര്‍

അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും.

കാരകുന്ന് & എളയാവൂര്

അവളുടെ കഴുത്തില്‍ ഈന്തപ്പന നാരുകൊണ്ടുള്ള കയറുണ്ട്.

Quran recitationReady
Open audio