بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ يَٰٓأَيُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمُ ٱلَّذِى خَلَقَكُم مِّن نَّفْسٍۢ وَٰحِدَةٍۢ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًۭا كَثِيرًۭا وَنِسَآءًۭ ۚ وَٱتَّقُوا۟ ٱللَّهَ ٱلَّذِى تَسَآءَلُونَ بِهِۦ وَٱلْأَرْحَامَ ۚ إِنَّ ٱللَّهَ كَانَ عَلَيْكُمْ رَقِيبًۭا ﴿1﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില് നിന്ന് സൃഷ്ടിക്കുകയും, അതില് നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവര് ഇരുവരില് നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള് സൂക്ഷിക്കുവിന്. ഏതൊരു അല്ലാഹുവിന്റെ പേരില് നിങ്ങള് അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ(1) അവനെ നിങ്ങള് സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള് സൂക്ഷിക്കുക.) തീര്ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില് നിന്ന് സൃഷ്ടിക്കുകയും, അതില് നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവര് ഇരുവരില് നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള് സൂക്ഷിക്കുവിന്. ഏതൊരു അല്ലാഹുവിന്റെ പേരില് നിങ്ങള് അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള് സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള് സൂക്ഷിക്കുക.) തീര്ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.
കാരകുന്ന് & എളയാവൂര്
ജനങ്ങളേ, നിങ്ങളുടെ നാഥനോട് ഭക്തിയുള്ളവരാവുക. ഒരൊറ്റ സത്തയില്നിധന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്. അതില്നികന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടില് നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന് വ്യാപിപ്പിച്ചു. ഏതൊരു അല്ലാഹുവിന്റെ പേരിലാണോ നിങ്ങള് അന്യോന്യം അവകാശങ്ങള് ചോദിക്കുന്നത് അവനെ സൂക്ഷിക്കുക; കുടുംബബന്ധങ്ങളെയും. തീര്ച്ച്യായും അല്ലാഹു നിങ്ങളെ സദാ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നവനാണ്.
وَءَاتُوا۟ ٱلْيَتَٰمَىٰٓ أَمْوَٰلَهُمْ ۖ وَلَا تَتَبَدَّلُوا۟ ٱلْخَبِيثَ بِٱلطَّيِّبِ ۖ وَلَا تَأْكُلُوٓا۟ أَمْوَٰلَهُمْ إِلَىٰٓ أَمْوَٰلِكُمْ ۚ إِنَّهُۥ كَانَ حُوبًۭا كَبِيرًۭا ﴿2﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അനാഥകള്ക്ക് അവരുടെ സ്വത്തുക്കള് നിങ്ങള് വിട്ടുകൊടുക്കുക. നല്ലതിനുപകരം ദുഷിച്ചത് നിങ്ങള് മാറ്റിയെടുക്കരുത്. നിങ്ങളുടെ ധനത്തോട് കൂട്ടിചേര്ത്ത് അവരുടെ ധനം നിങ്ങള് തിന്നുകളയുകയുമരുത്. തീര്ച്ചയായും അത് ഒരു കൊടും പാതകമാകുന്നു
അബ്ദുല് ഹമീദ് & പറപ്പൂര്
അനാഥകള്ക്ക് അവരുടെ സ്വത്തുക്കള് നിങ്ങള് വിട്ടുകൊടുക്കുക. നല്ലതിനുപകരം ദുഷിച്ചത് നിങ്ങള് മാറ്റിയെടുക്കരുത്. നിങ്ങളുടെ ധനത്തോട് കൂട്ടിചേര്ത്ത് അവരുടെ ധനം നിങ്ങള് തിന്നുകളയുകയുമരുത്. തീര്ച്ചയായും അത് ഒരു കൊടും പാതകമാകുന്നു.
കാരകുന്ന് & എളയാവൂര്
അനാഥകളുടെ സ്വത്ത് നിങ്ങള്അവര്ക്കുതന്നെ വിട്ടുകൊടുക്കുക. നല്ല സമ്പത്തിനെ ചീത്തയാക്കി മാറ്റരുത്. അവരുടെ സ്വത്തും നിങ്ങളുടെ സ്വത്തും കൂട്ടിക്കലര്ത്തി തിന്നരുത്. സംശയം വേണ്ട; കൊടും പാപമാണത്.
وَإِنْ خِفْتُمْ أَلَّا تُقْسِطُوا۟ فِى ٱلْيَتَٰمَىٰ فَٱنكِحُوا۟ مَا طَابَ لَكُم مِّنَ ٱلنِّسَآءِ مَثْنَىٰ وَثُلَٰثَ وَرُبَٰعَ ۖ فَإِنْ خِفْتُمْ أَلَّا تَعْدِلُوا۟ فَوَٰحِدَةً أَوْ مَا مَلَكَتْ أَيْمَٰنُكُمْ ۚ ذَٰلِكَ أَدْنَىٰٓ أَلَّا تَعُولُوا۟ ﴿3﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അനാഥകളുടെ കാര്യത്തില്(2) നിങ്ങള്ക്കു നീതി പാലിക്കാനാവില്ലെന്ന് നിങ്ങള് ഭയപ്പെടുകയാണെങ്കില് (മറ്റു) സ്ത്രീകളില് നിന്ന് നിങ്ങള് ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല് (അവര്ക്കിടയില്) നീതിപുലര്ത്താനാവില്ലെന്ന് നിങ്ങള് ഭയപ്പെടുകയാണെങ്കില് ഒരുവളെ മാത്രം (വിവാഹം കഴിക്കുക.) അല്ലെങ്കില് നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയെപ്പോലെ സ്വീകരിക്കുക.) നിങ്ങള് അതിരുവിട്ട് പോകാതിരിക്കാന് അതാണ് കൂടുതല് അനുയോജ്യമായിട്ടുള്ളത്.
അബ്ദുല് ഹമീദ് & പറപ്പൂര്
അനാഥകളുടെ കാര്യത്തില് നിങ്ങള്ക്കു നീതി പാലിക്കാനാവില്ലെന്ന് നിങ്ങള് ഭയപ്പെടുകയാണെങ്കില് (മറ്റു) സ്ത്രീകളില് നിന്ന് നിങ്ങള് ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല് (അവര്ക്കിടയില്) നീതിപുലര്ത്താനാവില്ലെന്ന് നിങ്ങള് ഭയപ്പെടുകയാണെങ്കില് ഒരുവളെ മാത്രം (വിവാഹം കഴിക്കുക.) അല്ലെങ്കില് നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയെപ്പോലെ സ്വീകരിക്കുക.) നിങ്ങള് അതിരുവിട്ട് പോകാതിരിക്കാന് അതാണ് കൂടുതല് അനുയോജ്യമായിട്ടുള്ളത്.
കാരകുന്ന് & എളയാവൂര്
അനാഥകളുടെ കാര്യത്തില് നീതി പാലിക്കാനാവില്ലെന്ന് നിങ്ങളാശങ്കിക്കുന്നുവെങ്കില് നിങ്ങള്ക്കിഷ്ടപ്പെട്ട മറ്റു സ്ത്രീകളില്നിന്ന് രണ്ടോ മൂന്നോ നാലോ പേരെ വിവാഹം ചെയ്യുക. എന്നാല് അവര്ക്കിടയില് നീതി പാലിക്കാ നാവില്ലെന്ന് ആശങ്കിക്കുന്നുവെങ്കില് ഒരൊറ്റ സ്ത്രീയെ മാത്രമേ വിവാഹം ചെയ്യാവൂ. അല്ലെങ്കില് നിങ്ങളുടെ അധീനതയിലുള്ളവരെ ഭാര്യമാരാക്കുക. നിങ്ങള് പരിധി ലംഘിക്കുന്നവരാവാതിരിക്കാന് അതാണ് ഏറ്റം നല്ലത്.
وَءَاتُوا۟ ٱلنِّسَآءَ صَدُقَٰتِهِنَّ نِحْلَةًۭ ۚ فَإِن طِبْنَ لَكُمْ عَن شَىْءٍۢ مِّنْهُ نَفْسًۭا فَكُلُوهُ هَنِيٓـًۭٔا مَّرِيٓـًۭٔا ﴿4﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
സ്ത്രീകള്ക്ക് അവരുടെ വിവാഹമൂല്യങ്ങള് മനഃസംതൃപ്തിയോട് കൂടി നിങ്ങള് നല്കുക. ഇനി അതില് നിന്ന് വല്ലതും സന്മനസ്സോടെ അവര് വിട്ടുതരുന്ന പക്ഷം നിങ്ങളത് സന്തോഷപൂര്വ്വം സുഖമായി ഭക്ഷിച്ചു കൊള്ളുക
അബ്ദുല് ഹമീദ് & പറപ്പൂര്
സ്ത്രീകള്ക്ക് അവരുടെ വിവാഹമൂല്യങ്ങള് മനഃസംതൃപ്തിയോട് കൂടി നിങ്ങള് നല്കുക. ഇനി അതില് നിന്ന് വല്ലതും സന്മനസ്സോടെ അവര് വിട്ടുതരുന്ന പക്ഷം നിങ്ങളത് സന്തോഷപൂര്വ്വം സുഖമായി ഭക്ഷിച്ചു കൊള്ളുക.
കാരകുന്ന് & എളയാവൂര്
സ്ത്രീകള്ക്ക് അവരുടെ വിവാഹമൂല്യം തികഞ്ഞ തൃപ്തിയോടെ നല്കുക. അതില് നിന്നെന്തെങ്കിലും അവര് നല്ല മനസ്സോടെ വിട്ടുതരികയാണെങ്കില് നിങ്ങള്ക്കത് സ്വീകരിച്ചനുഭവിക്കാം.
وَلَا تُؤْتُوا۟ ٱلسُّفَهَآءَ أَمْوَٰلَكُمُ ٱلَّتِى جَعَلَ ٱللَّهُ لَكُمْ قِيَٰمًۭا وَٱرْزُقُوهُمْ فِيهَا وَٱكْسُوهُمْ وَقُولُوا۟ لَهُمْ قَوْلًۭا مَّعْرُوفًۭا ﴿5﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അല്ലാഹു നിങ്ങളുടെ നിലനില്പിന്നുള്ള മാര്ഗമായി നിശ്ചയിച്ച് തന്നിട്ടുള്ള നിങ്ങളുടെ സ്വത്തുകള് നിങ്ങള് വിവേകമില്ലാത്തവര്ക്ക് കൈവിട്ട് കൊടുക്കരുത്. എന്നാല് അതില് നിന്നും നിങ്ങള് അവര്ക്ക് ഉപജീവനവും വസ്ത്രവും നല്കുകയും, അവരോട് മര്യാദയുള്ള വാക്ക് പറയുകയും ചെയ്യുക
അബ്ദുല് ഹമീദ് & പറപ്പൂര്
അല്ലാഹു നിങ്ങളുടെ നിലനില്പിന്നുള്ള മാര്ഗമായി നിശ്ചയിച്ച് തന്നിട്ടുള്ള നിങ്ങളുടെ സ്വത്തുകള് നിങ്ങള് വിവേകമില്ലാത്തവര്ക്ക് കൈവിട്ട് കൊടുക്കരുത്. എന്നാല് അതില് നിന്നും നിങ്ങള് അവര്ക്ക് ഉപജീവനവും വസ്ത്രവും നല്കുകയും, അവരോട് മര്യാദയുള്ള വാക്ക് പറയുകയും ചെയ്യുക.
കാരകുന്ന് & എളയാവൂര്
അല്ലാഹു നിങ്ങളുടെ നിലനില്പ്പിന് ആധാരമായി നിശ്ചയിച്ച സമ്പത്ത് കാര്യവിചാരമില്ലാത്തവര്ക്ക് നിങ്ങള് കൈവിട്ടുകൊടുക്കരുത്. എന്നാല് അതില്നിന്ന് അവര്ക്ക് നിങ്ങള് ഉണ്ണാനും ഉടുക്കാനും കൊടുക്കുക. അവരോട് നല്ല വാക്കു പറയുകയും ചെയ്യുക.
وَٱبْتَلُوا۟ ٱلْيَتَٰمَىٰ حَتَّىٰٓ إِذَا بَلَغُوا۟ ٱلنِّكَاحَ فَإِنْ ءَانَسْتُم مِّنْهُمْ رُشْدًۭا فَٱدْفَعُوٓا۟ إِلَيْهِمْ أَمْوَٰلَهُمْ ۖ وَلَا تَأْكُلُوهَآ إِسْرَافًۭا وَبِدَارًا أَن يَكْبَرُوا۟ ۚ وَمَن كَانَ غَنِيًّۭا فَلْيَسْتَعْفِفْ ۖ وَمَن كَانَ فَقِيرًۭا فَلْيَأْكُلْ بِٱلْمَعْرُوفِ ۚ فَإِذَا دَفَعْتُمْ إِلَيْهِمْ أَمْوَٰلَهُمْ فَأَشْهِدُوا۟ عَلَيْهِمْ ۚ وَكَفَىٰ بِٱللَّهِ حَسِيبًۭا ﴿6﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അനാഥകളെ നിങ്ങള് പരീക്ഷിച്ച് നോക്കുക. അങ്ങനെ അവര്ക്കു വിവാഹപ്രായമെത്തിയാല് നിങ്ങളവരില് കാര്യബോധം കാണുന്ന പക്ഷം അവരുടെ സ്വത്തുക്കള് അവര്ക്ക് വിട്ടുകൊടുക്കുക. അവര് (അനാഥകള്) വലുതാകുമെന്നത് കണ്ട് അമിതമായും ധൃതിപ്പെട്ടും അത് തിന്നുതീര്ക്കരുത്. ഇനി (അനാഥരുടെ സംരക്ഷണമേല്ക്കുന്ന) വല്ലവനും കഴിവുള്ളവനാണെങ്കില് (അതില് നിന്നു എടുക്കാതെ) മാന്യത പുലര്ത്തുകയാണ് വേണ്ടത്. വല്ലവനും ദരിദ്രനാണെങ്കില് മര്യാദപ്രകാരം അയാള്ക്കതില് നിന്ന് ഭക്ഷിക്കാവുന്നതാണ്. എന്നിട്ട് അവരുടെ സ്വത്തുക്കള് അവര്ക്ക് നിങ്ങള് ഏല്പിച്ചുകൊടുക്കുമ്പോള് നിങ്ങളതിന് സാക്ഷിനിര്ത്തേണ്ടതുമാണ്. കണക്കു നോക്കുന്നവനായി അല്ലാഹു തന്നെ മതി.

വിവാഹ പ്രായമാകുംവരെ അനാഥകളെ, അവര് പക്വത പ്രാപിച്ചോ എന്ന് നിങ്ങള് പരീക്ഷിച്ചുകൊണ്ടിരിക്കുക. അങ്ങനെ അവര് കാര്യപ്രാപ്തി കൈവരിച്ചതായി കണ്ടാല് അവരുടെ സ്വത്ത് അവര്ക്കു വിട്ടുകൊടുക്കുക. അവര് വളര്ന്നുവലുതാവുകയാണല്ലോ എന്ന് കരുതി അവരുടെ ധനം ധൂര്ത്തടിച്ച് ധൃതിയില് തിന്നുതീര്ക്കരുത്. സ്വത്ത് കൈകാര്യം ചെയ്യുന്നവന് സമ്പന്നനാണെങ്കില് അനാഥകളുടെ സ്വത്തില്നിന്ന് ഒന്നും എടുക്കാതെ മാന്യത കാണിക്കണം. ദരിദ്രനാണെങ്കില് ന്യായമായതെടുത്ത് ആഹരിക്കാവുന്നതാണ്. സ്വത്ത് അവരെ തിരിച്ചേല്പിക്കുമ്പോള് നിങ്ങളതിന് സാക്ഷിനിര്ത്തണം. കണക്കുനോക്കാന് അല്ലാഹുതന്നെ മതി.
لِّلرِّجَالِ نَصِيبٌۭ مِّمَّا تَرَكَ ٱلْوَٰلِدَانِ وَٱلْأَقْرَبُونَ وَلِلنِّسَآءِ نَصِيبٌۭ مِّمَّا تَرَكَ ٱلْوَٰلِدَانِ وَٱلْأَقْرَبُونَ مِمَّا قَلَّ مِنْهُ أَوْ كَثُرَ ۚ نَصِيبًۭا مَّفْرُوضًۭا ﴿7﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ ധനത്തില് പുരുഷന്മാര്ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തില് സ്ത്രീകള്ക്കും ഓഹരിയുണ്ട്. (ആ ധനം) കുറച്ചാകട്ടെ, കൂടുതലാകട്ടെ. അത് നിര്ണയിക്കപ്പെട്ട ഓഹരിയാകുന്നു
അബ്ദുല് ഹമീദ് & പറപ്പൂര്
മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ ധനത്തില് പുരുഷന്മാര്ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തില് സ്ത്രീകള്ക്കും ഓഹരിയുണ്ട്. (ആ ധനം) കുറച്ചാകട്ടെ, കൂടുതലാകട്ടെ. അത് നിര്ണയിക്കപ്പെട്ട ഓഹരിയാകുന്നു.
കാരകുന്ന് & എളയാവൂര്
മാതാപിതാക്കളും ഉറ്റബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില് പുരുഷന്മാര്ക്ക് വിഹിതമുണ്ട്. മാതാപിതാക്കളും ഉറ്റബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില് സ്ത്രീകള്ക്കും വിഹിതമുണ്ട്. സ്വത്ത് കുറവായാലും കൂടുതലായാലും ശരി. ഈ വിഹിതം അല്ലാഹു നിശ്ചയിച്ചതാണ്.
وَإِذَا حَضَرَ ٱلْقِسْمَةَ أُو۟لُوا۟ ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينُ فَٱرْزُقُوهُم مِّنْهُ وَقُولُوا۟ لَهُمْ قَوْلًۭا مَّعْرُوفًۭا ﴿8﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
(സ്വത്ത്) ഭാഗിക്കുന്ന സന്ദര്ഭത്തില് (മറ്റു) ബന്ധുക്കളോ, അനാഥകളോ പാവപ്പെട്ടവരോ ഹാജറുണ്ടായാല് അതില് നിന്ന് അവര്ക്ക് നിങ്ങള് വല്ലതും നല്കുകയും, അവരോട് മര്യാദയുള്ള വാക്ക് പറയുകയും ചെയ്യേണ്ടതാകുന്നു(3)
അബ്ദുല് ഹമീദ് & പറപ്പൂര്
(സ്വത്ത്) ഭാഗിക്കുന്ന സന്ദര്ഭത്തില് (മറ്റു) ബന്ധുക്കളോ, അനാഥകളോ പാവപ്പെട്ടവരോ ഹാജറുണ്ടായാല് അതില് നിന്ന് അവര്ക്ക് നിങ്ങള് വല്ലതും നല്കുകയും, അവരോട് മര്യാദയുള്ള വാക്ക് പറയുകയും ചെയ്യേണ്ടതാകുന്നു.
കാരകുന്ന് & എളയാവൂര്
ഓഹരിവെക്കുമ്പോള് ബന്ധുക്കളും അനാഥരും ദരിദ്രരും അവിടെ വന്നിട്ടുണ്ടെങ്കില് അതില്നിന്ന് അവര്ക്കും എന്തെങ്കിലും കൊടുക്കുക. അവരോട് നല്ല വാക്ക് പറയുകയും ചെയ്യുക.
وَلْيَخْشَ ٱلَّذِينَ لَوْ تَرَكُوا۟ مِنْ خَلْفِهِمْ ذُرِّيَّةًۭ ضِعَٰفًا خَافُوا۟ عَلَيْهِمْ فَلْيَتَّقُوا۟ ٱللَّهَ وَلْيَقُولُوا۟ قَوْلًۭا سَدِيدًا ﴿9﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
തങ്ങളുടെ പിന്നില് ദുര്ബലരായ സന്താനങ്ങളെ വിട്ടേച്ചുപോയാല് (അവരുടെ ഗതിയെന്താകുമെന്ന്) ഭയപ്പെടുന്നവര് (അതേവിധം മറ്റുള്ളവരുടെ മക്കളുടെ കാര്യത്തില്) ഭയപ്പെടട്ടെ.(4) അങ്ങനെ അവര് അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യട്ടെ.
അബ്ദുല് ഹമീദ് & പറപ്പൂര്
തങ്ങളുടെ പിന്നില് ദുര്ബലരായ സന്താനങ്ങളെ വിട്ടേച്ചുപോയാല് (അവരുടെ ഗതിയെന്താകുമെന്ന്) ഭയപ്പെടുന്നവര് (അതേവിധം മറ്റുള്ളവരുടെ മക്കളുടെ കാര്യത്തില്) ഭയപ്പെടട്ടെ. അങ്ങനെ അവര് അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യട്ടെ.
കാരകുന്ന് & എളയാവൂര്
തങ്ങള്ക്കു പിറകെ ദുര്ബലരായ മക്കളെ വിട്ടേച്ചുപോകുന്നവര് അവരെയോര്ത്ത് ആശങ്കിക്കുന്നതുപോലെ മറ്റുള്ളവരുടെ കാര്യത്തിലും അവര് ആശങ്കയുള്ളവരാകട്ടെ. അങ്ങനെ അവര് അല്ലാഹുവെ സൂക്ഷിക്കുകയും നല്ല വാക്ക് പറയുകയും ചെയ്യട്ടെ.
إِنَّ ٱلَّذِينَ يَأْكُلُونَ أَمْوَٰلَ ٱلْيَتَٰمَىٰ ظُلْمًا إِنَّمَا يَأْكُلُونَ فِى بُطُونِهِمْ نَارًۭا ۖ وَسَيَصْلَوْنَ سَعِيرًۭا ﴿10﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
തീര്ച്ചയായും അനാഥകളുടെ സ്വത്തുകള് അന്യായമായി തിന്നുന്നവര് അവരുടെ വയറുകളില് തിന്നു (നിറക്കു) ന്നത് തീ മാത്രമാകുന്നു. പിന്നീട് അവര് നരകത്തില് കത്തിയെരിയുന്നതുമാണ്
അബ്ദുല് ഹമീദ് & പറപ്പൂര്
തീര്ച്ചയായും അനാഥകളുടെ സ്വത്തുകള് അന്യായമായി തിന്നുന്നവര് അവരുടെ വയറുകളില് തിന്നു (നിറക്കു) ന്നത് തീ മാത്രമാകുന്നു. പിന്നീട് അവര് നരകത്തില് കത്തിഎരിയുന്നതുമാണ്.
കാരകുന്ന് & എളയാവൂര്
അനാഥകളുടെ ധനം അന്യായമായി ആഹരിക്കുന്നവര് അവരുടെ വയറുകളില് തിന്നുനിറക്കുന്നത് തീയാണ്. സംശയം വേണ്ട; അവര് നരകത്തീയില് കത്തിയെരിയും.
يُوصِيكُمُ ٱللَّهُ فِىٓ أَوْلَٰدِكُمْ ۖ لِلذَّكَرِ مِثْلُ حَظِّ ٱلْأُنثَيَيْنِ ۚ فَإِن كُنَّ نِسَآءًۭ فَوْقَ ٱثْنَتَيْنِ فَلَهُنَّ ثُلُثَا مَا تَرَكَ ۖ وَإِن كَانَتْ وَٰحِدَةًۭ فَلَهَا ٱلنِّصْفُ ۚ وَلِأَبَوَيْهِ لِكُلِّ وَٰحِدٍۢ مِّنْهُمَا ٱلسُّدُسُ مِمَّا تَرَكَ إِن كَانَ لَهُۥ وَلَدٌۭ ۚ فَإِن لَّمْ يَكُن لَّهُۥ وَلَدٌۭ وَوَرِثَهُۥٓ أَبَوَاهُ فَلِأُمِّهِ ٱلثُّلُثُ ۚ فَإِن كَانَ لَهُۥٓ إِخْوَةٌۭ فَلِأُمِّهِ ٱلسُّدُسُ ۚ مِنۢ بَعْدِ وَصِيَّةٍۢ يُوصِى بِهَآ أَوْ دَيْنٍ ۗ ءَابَآؤُكُمْ وَأَبْنَآؤُكُمْ لَا تَدْرُونَ أَيُّهُمْ أَقْرَبُ لَكُمْ نَفْعًۭا ۚ فَرِيضَةًۭ مِّنَ ٱللَّهِ ۗ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمًۭا ﴿11﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില് അല്ലാഹു നിങ്ങള്ക്ക് നിര്ദേശം നല്കുന്നു; ആണിന് രണ്ട് പെണ്ണിന്റെതിന് തുല്യമായ ഓഹരിയാണുള്ളത്. ഇനി രണ്ടിലധികം(5) പെണ്മക്കളാണുള്ളതെങ്കില് (മരിച്ച ആള്) വിട്ടേച്ചു പോയ സ്വത്തിന്റെ മൂന്നില് രണ്ടു ഭാഗമാണ് അവര്ക്കുള്ളത്. ഒരു മകള് മാത്രമാണെങ്കില് അവള്ക്ക് പകുതിയാണുള്ളത്. മരിച്ച ആള്ക്കു സന്താനമുണ്ടെങ്കില് അയാളുടെ മാതാപിതാക്കളില് ഓരോരുത്തര്ക്കും അയാള് വിട്ടേച്ചുപോയ സ്വത്തിന്റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്. ഇനി അയാള്ക്ക് സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള് അയാളുടെ അനന്തരാവകാശികളായിരിക്കയുമാണെങ്കില് അയാളുടെ മാതാവിന് മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും.(6) ഇനി അയാള്ക്ക് സഹോദരങ്ങളുണ്ടായിരുന്നാല് അയാളുടെ മാതാവിന് ആറിലൊന്നുണ്ടായിരിക്കും.(7) മരിച്ച ആള് ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില് അതിനും ശേഷമാണ് ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട് നിങ്ങളോട് ഏറ്റവും അടുത്തവര് ആരാണെന്ന് നിങ്ങള്ക്കറിയില്ല. അല്ലാഹുവിന്റെ പക്കല് നിന്നുള്ള (ഓഹരി) നിര്ണയമാണിത്. തീര്ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു
അബ്ദുല് ഹമീദ് & പറപ്പൂര്
നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില് അല്ലാഹു നിങ്ങള്ക്ക് നിര്ദേശം നല്കുന്നു; ആണിന് രണ്ട് പെണ്ണിന്റെതിന് തുല്യമായ ഓഹരിയാണുള്ളത്. ഇനി രണ്ടിലധികം പെണ്മക്കളാണുള്ളതെങ്കില് (മരിച്ച ആള്) വിട്ടേച്ചു പോയ സ്വത്തിന്റെ മൂന്നില് രണ്ടു ഭാഗമാണ് അവര്ക്കുള്ളത്. ഒരു മകള് മാത്രമാണെങ്കില് അവള്ക്ക് പകുതിയാണുള്ളത്. മരിച്ച ആള്ക്കു സന്താനമുണ്ടെങ്കില് അയാളുടെ മാതാപിതാക്കളില് ഓരോരുത്തര്ക്കും അയാള് വിട്ടേച്ചുപോയ സ്വത്തിന്റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്. ഇനി അയാള്ക്ക് സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള് അയാളുടെ അനന്തരാവകാശികളായിരിക്കയുമാണെങ്കില് അയാളുടെ മാതാവിന് മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാള്ക്ക് സഹോദരങ്ങളുണ്ടായിരുന്നാല് അയാളുടെ മാതാവിന് ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആള് ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില് അതിനും ശേഷമാണ് ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട് നിങ്ങളോട് ഏറ്റവും അടുത്തവര് ആരാണെന്ന് നിങ്ങള്ക്കറിയില്ല. അല്ലാഹുവിന്റെ പക്കല് നിന്നുള്ള (ഓഹരി) നിര്ണയമാണിത്. തീര്ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
കാരകുന്ന് & എളയാവൂര്
നിങ്ങളുടെ മക്കളുടെ കാര്യത്തില് അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു: പുരുഷന്ന് രണ്ടു സ്ത്രീയുടെ വിഹിതത്തിന് തുല്യമായതുണ്ട്. അഥവാ, രണ്ടിലേറെ പെണ്മക്കള് മാത്രമാണുള്ളതെങ്കില് മരിച്ചയാള് വിട്ടേച്ചുപോയ സ്വത്തിന്റെ മൂന്നില് രണ്ട് ഭാഗമാണ് അവര്ക്കുണ്ടാവുക. ഒരു മകള് മാത്രമാണെങ്കില് അവള്ക്ക് പാതി ലഭിക്കും. മരിച്ചയാള്ക്ക് മക്കളുണ്ടെങ്കില് മാതാപിതാക്കളിലോരോരുത്തര്ക്കും അയാള് വിട്ടേച്ചുപോയ സ്വത്തിന്റെ ആറിലൊന്നു വീതമാണുണ്ടാവുക. അഥവാ, അയാള്ക്ക് മക്കളില്ലാതെ മാതാപിതാക്കള് അനന്തരാവകാശികളാവുകയാണെങ്കില് മാതാവിന് മൂന്നിലൊന്നുണ്ടായിരിക്കും. അയാള്ക്ക് സഹോദരങ്ങളുണ്ടെങ്കില് മാതാവിന് ആറിലൊന്നാണുണ്ടാവുക. ഇതെല്ലാം മരണമടഞ്ഞയാളുടെ വസ്വിയ്യത്തും കടവും കഴിച്ചുള്ളവയുടെ കാര്യത്തിലാണ്. മാതാപിതാക്കളാണോ മക്കളാണോ നിങ്ങള്ക്ക് കൂടുതലുപകരിക്കുകയെന്ന് നിങ്ങള്ക്കറിയില്ല. ഈ ഓഹരി നിര്ണയം അല്ലാഹുവില് നിന്നുള്ളതാണ്. അല്ലാഹു എല്ലാം അറിയുന്നവനും തികഞ്ഞ യുക്തിമാനുമത്രെ.
۞ وَلَكُمْ نِصْفُ مَا تَرَكَ أَزْوَٰجُكُمْ إِن لَّمْ يَكُن لَّهُنَّ وَلَدٌۭ ۚ فَإِن كَانَ لَهُنَّ وَلَدٌۭ فَلَكُمُ ٱلرُّبُعُ مِمَّا تَرَكْنَ ۚ مِنۢ بَعْدِ وَصِيَّةٍۢ يُوصِينَ بِهَآ أَوْ دَيْنٍۢ ۚ وَلَهُنَّ ٱلرُّبُعُ مِمَّا تَرَكْتُمْ إِن لَّمْ يَكُن لَّكُمْ وَلَدٌۭ ۚ فَإِن كَانَ لَكُمْ وَلَدٌۭ فَلَهُنَّ ٱلثُّمُنُ مِمَّا تَرَكْتُم ۚ مِّنۢ بَعْدِ وَصِيَّةٍۢ تُوصُونَ بِهَآ أَوْ دَيْنٍۢ ۗ وَإِن كَانَ رَجُلٌۭ يُورَثُ كَلَٰلَةً أَوِ ٱمْرَأَةٌۭ وَلَهُۥٓ أَخٌ أَوْ أُخْتٌۭ فَلِكُلِّ وَٰحِدٍۢ مِّنْهُمَا ٱلسُّدُسُ ۚ فَإِن كَانُوٓا۟ أَكْثَرَ مِن ذَٰلِكَ فَهُمْ شُرَكَآءُ فِى ٱلثُّلُثِ ۚ مِنۢ بَعْدِ وَصِيَّةٍۢ يُوصَىٰ بِهَآ أَوْ دَيْنٍ غَيْرَ مُضَآرٍّۢ ۚ وَصِيَّةًۭ مِّنَ ٱللَّهِ ۗ وَٱللَّهُ عَلِيمٌ حَلِيمٌۭ ﴿12﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
നിങ്ങളുടെ ഭാര്യമാര്ക്ക് സന്താനമില്ലാത്ത പക്ഷം അവര് വിട്ടേച്ചുപോയ ധനത്തിന്റെ പകുതി നിങ്ങള്ക്കാകുന്നു. ഇനി അവര്ക്ക് സന്താനമുണ്ടായിരുന്നാല് അവര് വിട്ടേച്ചുപോയതിന്റെ നാലിലൊന്ന് നിങ്ങള്ക്കായിരിക്കും. അവര് ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില് അതും കഴിച്ചാണിത്. നിങ്ങള്ക്ക് സന്താനമില്ലെങ്കില് നിങ്ങള് വിട്ടേച്ചുപോയ ധനത്തില് നിന്ന് നാലിലൊന്നാണ് അവര്ക്ക് (ഭാര്യമാര്ക്ക്) ഉള്ളത്. ഇനി നിങ്ങള്ക്ക് സന്താനമുണ്ടായിരുന്നാല് നിങ്ങള് വിട്ടേച്ചു പോയതില് നിന്ന് എട്ടിലൊന്നാണ് അവര്ക്കുള്ളത്. നിങ്ങള് ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില് അതും കഴിച്ചാണിത്. അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാള്ക്ക് (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല് അവരില് (ആ സഹോദരസഹോദരിമാരില്) ഓരോരുത്തര്ക്കും ആറില് ഒരംശം ലഭിക്കുന്നതാണ്. ഇനി അവര് അതിലധികം പേരുണ്ടെങ്കില് അവര് മൂന്നിലൊന്നില് സമാവകാശികളായിരിക്കും.(8) ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില് അതു കഴിച്ചാണിത്.(9) അല്ലാഹുവിങ്കല് നിന്നുള്ള നിര്ദേശമത്രെ ഇത്. അല്ലാഹു സര്വ്വജ്ഞനും സഹനശീലനുമാകുന്നു
അബ്ദുല് ഹമീദ് & പറപ്പൂര്
നിങ്ങളുടെ ഭാര്യമാര്ക്ക് സന്താനമില്ലാത്ത പക്ഷം അവര് വിട്ടേച്ചുപോയ ധനത്തിന്റെ പകുതി നിങ്ങള്ക്കാകുന്നു. ഇനി അവര്ക്ക് സന്താനമുണ്ടായിരുന്നാല് അവര് വിട്ടേച്ചുപോയതിന്റെ നാലിലൊന്ന് നിങ്ങള്ക്കായിരിക്കും. അവര് ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില് അതും കഴിച്ചാണിത്. നിങ്ങള്ക്ക് സന്താനമില്ലെങ്കില് നിങ്ങള് വിട്ടേച്ചുപോയ ധനത്തില് നിന്ന് നാലിലൊന്നാണ് അവര്ക്ക് (ഭാര്യമാര്ക്ക്) ഉള്ളത്. ഇനി നിങ്ങള്ക്ക് സന്താനമുണ്ടായിരുന്നാല് നിങ്ങള് വിട്ടേച്ചു പോയതില് നിന്ന് എട്ടിലൊന്നാണ് അവര്ക്കുള്ളത്. നിങ്ങള് ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില് അതും കഴിച്ചാണിത്. അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാള്ക്ക് (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല് അവരില് (ആ സഹോദരസഹോദരിമാരില്) ഓരോരുത്തര്ക്കും ആറില് ഒരംശം ലഭിക്കുന്നതാണ്. ഇനി അവര് അതിലധികം പേരുണ്ടെങ്കില് അവര് മൂന്നിലൊന്നില് സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില് അതൊഴിച്ചാണിത്. അല്ലാഹുവിങ്കല് നിന്നുള്ള നിര്ദേശമത്രെ ഇത്. അല്ലാഹു സര്വ്വജ്ഞനും സഹനശീലനുമാകുന്നു.
കാരകുന്ന് & എളയാവൂര്
നിങ്ങളുടെ ഭാര്യമാര് മക്കളില്ലാതെയാണ് മരിക്കുന്നതെങ്കില് അവര് വിട്ടേച്ചുപോയ സ്വത്തിന്റെ പാതി നിങ്ങള്ക്കുള്ളതാണ്. അഥവാ, അവര്ക്ക് മക്കളുണ്ടെങ്കില് അവര് വിട്ടേച്ചുപോയതിന്റെ നാലിലൊന്നാണ് നിങ്ങള്ക്കുണ്ടാവുക. ഇത് അവര് ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കിലതും കഴിച്ചുള്ളതില് നിന്നാണ്. നിങ്ങള്ക്ക് മക്കളില്ലെങ്കില് നിങ്ങള് വിട്ടേച്ചുപോകുന്ന സ്വത്തിന്റെ നാലിലൊന്ന് ഭാര്യമാര്ക്കുള്ളതാണ്. അഥവാ, നിങ്ങള്ക്ക് മക്കളുണ്ടെങ്കില് നിങ്ങള് വിട്ടേച്ചുപോയതിന്റെ എട്ടിലൊന്നാണ് അവര്ക്കുണ്ടാവുക. നിങ്ങള് നല്കുന്ന വസ്വിയ്യത്തും കടമുണ്ടെങ്കിലതും കഴിച്ച ശേഷമാണിത്. അനന്തരമെടുക്കപ്പെടുന്ന പുരുഷന്നോ സ്ത്രീക്കോ പിതാവും മക്കളും മാതാപിതാക്കളൊത്ത സഹോദരങ്ങളും ഇല്ലാതിരിക്കുകയും മാതാവൊത്ത സഹോദരനോ സഹോദരിയോ ഉണ്ടാവുകയുമാണെങ്കില് അവരിലോരോരുത്തര്ക്കും ആറിലൊന്ന് വീതം ലഭിക്കുന്നതാണ്. അഥവാ, അവര് ഒന്നില് കൂടുതല് പേരുണ്ടെങ്കില് മൂന്നിലൊന്നില് അവര് സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില് അവ കഴിച്ചാണിത്. ഇതൊക്കെയും അല്ലാഹുവില്നിന്നുള്ള ഉപദേശമാണ്. അല്ലാഹു എല്ലാം അറിയുന്നവനും ഏറെ ക്ഷമിക്കുന്നവനുമത്രെ.
تِلْكَ حُدُودُ ٱللَّهِ ۚ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ يُدْخِلْهُ جَنَّٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ وَذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ ﴿13﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അല്ലാഹുവിന്റെ നിയമപരിധികളാകുന്നു അവയൊക്കെ. ഏതൊരാള് അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവനെ അല്ലാഹു താഴ്ഭാഗത്ത് കൂടി അരുവികള് ഒഴുകുന്ന സ്വര്ഗത്തോപ്പുകളില് പ്രവേശിപ്പിക്കുന്നതാണ്. അവരതില് നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ വിജയം
അബ്ദുല് ഹമീദ് & പറപ്പൂര്
അല്ലാഹുവിന്റെ നിയമപരിധികളാകുന്നു ഇവയൊക്കെ. ഏതൊരാള് അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവനെ അല്ലാഹു താഴ്ഭാഗത്ത് കൂടി അരുവികള് ഒഴുകുന്ന സ്വര്ഗത്തോപ്പുകളില് പ്രവേശിപ്പിക്കുന്നതാണ്. അവരതില് നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ വിജയം.
കാരകുന്ന് & എളയാവൂര്
ഇവയെല്ലാം അല്ലാഹു നിശ്ചയിച്ച നിയമപരിധികളാണ്. അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നവനെ അല്ലാഹു താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്ഗീയാരാമങ്ങളില് പ്രവേശിപ്പിക്കും. അവരതില് സ്ഥിരവാസികളായിരിക്കും. അതുതന്നെയാണ് അതിമഹത്തായ വിജയം.
وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ وَيَتَعَدَّ حُدُودَهُۥ يُدْخِلْهُ نَارًا خَٰلِدًۭا فِيهَا وَلَهُۥ عَذَابٌۭ مُّهِينٌۭ ﴿14﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
ആര് അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയും, അവന്റെ (നിയമ) പരിധികള് ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരകാഗ്നിയില് പ്രവേശിപ്പിക്കും. അവനതില് നിത്യവാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ് അവന്നുള്ളത്
അബ്ദുല് ഹമീദ് & പറപ്പൂര്
ആര് അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയും, അവന്റെ (നിയമ) പരിധികള് ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരകാഗ്നിയില് പ്രവേശിപ്പിക്കും. അവനതില് നിത്യവാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ് അവന്നുള്ളത്.
കാരകുന്ന് & എളയാവൂര്
എന്നാല്, അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയും അവന്റെ പരിധികള് ലംഘിക്കുകയും ചെയ്യുന്നവനെ അല്ലാഹു നരകത്തീയിലേക്കാണ് തള്ളിവിടുക. അവനതില് സ്ഥിരവാസിയായിരിക്കും. വളരെ നിന്ദ്യമായ ശിക്ഷയാണ് അവന്നുണ്ടാവുക.
وَٱلَّٰتِى يَأْتِينَ ٱلْفَٰحِشَةَ مِن نِّسَآئِكُمْ فَٱسْتَشْهِدُوا۟ عَلَيْهِنَّ أَرْبَعَةًۭ مِّنكُمْ ۖ فَإِن شَهِدُوا۟ فَأَمْسِكُوهُنَّ فِى ٱلْبُيُوتِ حَتَّىٰ يَتَوَفَّىٰهُنَّ ٱلْمَوْتُ أَوْ يَجْعَلَ ٱللَّهُ لَهُنَّ سَبِيلًۭا ﴿15﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
നിങ്ങളുടെ സ്ത്രീകളില് നിന്ന് നീചവൃത്തിയില് ഏര്പെടുന്നവരാരോ അവര്ക്കെതിരില് സാക്ഷികളായി നിങ്ങളില് നിന്ന് നാലുപേരെ നിങ്ങള് കൊണ്ട് വരുവിന്. അങ്ങനെ അവര് സാക്ഷ്യം വഹിച്ചാല് അവരെ നിങ്ങള് വീടുകളില് തടഞ്ഞു വെച്ചുകൊണ്ടിരിക്കുക. അവരെ മരണം ഏറ്റെടുക്കുകയോ അല്ലാഹു അവര്ക്കൊരു മാര്ഗം ഉണ്ടാക്കുകയോ ചെയ്യുന്നത് വരെ(10)
അബ്ദുല് ഹമീദ് & പറപ്പൂര്
നിങ്ങളുടെ സ്ത്രീകളില് നിന്ന് നീചവൃത്തിയില് ഏര്പെടുന്നവരാരോ അവര്ക്കെതിരില് സാക്ഷികളായി നിങ്ങളില് നിന്ന് നാലുപേരെ നിങ്ങള് കൊണ്ട് വരുവിന്. അങ്ങനെ അവര് സാക്ഷ്യം വഹിച്ചാല് അവരെ നിങ്ങള് വീടുകളില് തടഞ്ഞു വെച്ചുകൊണ്ടിരിക്കുക. അവരെ മരണം ഏറ്റെടുക്കുകയോ അല്ലാഹു അവര്ക്കൊരു മാര്ഗം ഉണ്ടാക്കുകയോ ചെയ്യുന്നത് വരെ.
കാരകുന്ന് & എളയാവൂര്
നിങ്ങളുടെ സ്ത്രീകളില് അവിഹിതവൃത്തിയിലേര്പ്പെട്ടവര്ക്കെതിരെ നിങ്ങളില്നിന്ന് നാലുപേരെ സാക്ഷികളായി കൊണ്ടുവരിക. അവര് സാക്ഷ്യം വഹിച്ചാല് ആ സ്ത്രീകളെ വീടുകളില് തടഞ്ഞുവെക്കുക; അവരെ മരണം പിടികൂടുകയോ അല്ലാഹു അവര്ക്ക് എന്തെങ്കിലും വഴി തുറന്നുകൊടുക്കുകയോ ചെയ്യുംവരെ.
وَٱلَّذَانِ يَأْتِيَٰنِهَا مِنكُمْ فَـَٔاذُوهُمَا ۖ فَإِن تَابَا وَأَصْلَحَا فَأَعْرِضُوا۟ عَنْهُمَآ ۗ إِنَّ ٱللَّهَ كَانَ تَوَّابًۭا رَّحِيمًا ﴿16﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
നിങ്ങളുടെ കൂട്ടത്തില് നിന്ന് ആ നീചവൃത്തി ചെയ്യുന്ന രണ്ടുപേരെയും നിങ്ങള് പീഡിപ്പിക്കുക.(11) എന്നാല് അവര് ഇരുവരും പശ്ചാത്തപിക്കുകയും നടപടി നന്നാക്കിത്തീര്ക്കുകയും ചെയ്യുന്ന പക്ഷം നിങ്ങള് അവരെ വിട്ടേക്കുക. തീര്ച്ചയായും അല്ലാഹു പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു
അബ്ദുല് ഹമീദ് & പറപ്പൂര്
നിങ്ങളുടെ കൂട്ടത്തില് നിന്ന് ആ നീചവൃത്തി ചെയ്യുന്ന രണ്ടുപേരെയും നിങ്ങള് പീഡിപ്പിക്കുക. എന്നാല് അവര് ഇരുവരും പശ്ചാത്തപിക്കുകയും നടപടി നന്നാക്കിത്തീര്ക്കുകയും ചെയ്യുന്ന പക്ഷം നിങ്ങള് അവരെ വിട്ടേക്കുക. തീര്ച്ചയായും അല്ലാഹു പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.
കാരകുന്ന് & എളയാവൂര്
നിങ്ങളില്നിന്ന് ഈ ഹീനവൃത്തിയിലേര്പ്പെടുന്ന ഇരുവരെയും നിങ്ങള് പീഡിപ്പിക്കുക. അവരിരുവരും പശ്ചാത്തപിക്കുകയും സ്വയം നന്നാവുകയും ചെയ്താല് നിങ്ങളവരെ വെറുതെ വിട്ടേക്കുക. അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമാകുന്നു.
إِنَّمَا ٱلتَّوْبَةُ عَلَى ٱللَّهِ لِلَّذِينَ يَعْمَلُونَ ٱلسُّوٓءَ بِجَهَٰلَةٍۢ ثُمَّ يَتُوبُونَ مِن قَرِيبٍۢ فَأُو۟لَٰٓئِكَ يَتُوبُ ٱللَّهُ عَلَيْهِمْ ۗ وَكَانَ ٱللَّهُ عَلِيمًا حَكِيمًۭا ﴿17﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
പശ്ചാത്താപം സ്വീകരിക്കാന് അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത് (അനന്തര ഫലങ്ങളെക്കുറിച്ച്) അറിവുകേട് നിമിത്തം തിന്മ ചെയ്യുകയും, എന്നിട്ട് താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്ക്ക് മാത്രമാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു
അബ്ദുല് ഹമീദ് & പറപ്പൂര്
പശ്ചാത്താപം സ്വീകരിക്കാന് അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത് അറിവുകേട് നിമിത്തം തിന്മ ചെയ്യുകയും, എന്നിട്ട് താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്ക്ക് മാത്രമാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
കാരകുന്ന് & എളയാവൂര്
അറിയുക: അറിവില്ലായ്മ കാരണം തെറ്റ് ചെയ്യുകയും ഒട്ടും വൈകാതെ അനുതപിക്കുകയും ചെയ്യുന്നവര്ക്കുള്ളതാണ് പശ്ചാത്താപം. അവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
وَلَيْسَتِ ٱلتَّوْبَةُ لِلَّذِينَ يَعْمَلُونَ ٱلسَّيِّـَٔاتِ حَتَّىٰٓ إِذَا حَضَرَ أَحَدَهُمُ ٱلْمَوْتُ قَالَ إِنِّى تُبْتُ ٱلْـَٰٔنَ وَلَا ٱلَّذِينَ يَمُوتُونَ وَهُمْ كُفَّارٌ ۚ أُو۟لَٰٓئِكَ أَعْتَدْنَا لَهُمْ عَذَابًا أَلِيمًۭا ﴿18﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
പശ്ചാത്താപം എന്നത് തെറ്റുകള് ചെയ്ത് കൊണ്ടിരിക്കുകയും, എന്നിട്ട് മരണം ആസന്നമാകുമ്പോള് ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നവര്ക്കുള്ളതല്ല. സത്യനിഷേധികളായിക്കൊണ്ട് മരണമടയുന്നവര്ക്കുമുള്ളതല്ല. അങ്ങനെയുള്ളവര്ക്ക് വേദനയേറിയ ശിക്ഷയാണ് നാം ഒരുക്കിവെച്ചിട്ടുള്ളത്
അബ്ദുല് ഹമീദ് & പറപ്പൂര്
പശ്ചാത്താപം എന്നത് തെറ്റുകള് ചെയ്ത് കൊണ്ടിരിക്കുകയും, എന്നിട്ട് മരണം ആസന്നമാകുമ്പോള് ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നവര്ക്കുള്ളതല്ല. സത്യനിഷേധികളായിക്കൊണ്ട് മരണമടയുന്നവര്ക്കുമുള്ളതല്ല. അങ്ങനെയുള്ളവര്ക്ക് വേദനയേറിയ ശിക്ഷയാണ് നാം ഒരുക്കിവെച്ചിട്ടുള്ളത്.
കാരകുന്ന് & എളയാവൂര്
തെറ്റുകള് ചെയ്തുകൊണ്ടിരിക്കുകയും മരണമടുക്കുമ്പോള് “ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു” എന്നു പറയുകയും ചെയ്യുന്നവര്ക്കുള്ളതല്ല പശ്ചാത്താപം. സത്യനിഷേധികളായി മരണമടയുന്നവര്ക്കുള്ളതുമല്ല. അവര്ക്കു നാം ഒരുക്കിവെച്ചത് നോവുറ്റ ശിക്ഷയാണ്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا يَحِلُّ لَكُمْ أَن تَرِثُوا۟ ٱلنِّسَآءَ كَرْهًۭا ۖ وَلَا تَعْضُلُوهُنَّ لِتَذْهَبُوا۟ بِبَعْضِ مَآ ءَاتَيْتُمُوهُنَّ إِلَّآ أَن يَأْتِينَ بِفَٰحِشَةٍۢ مُّبَيِّنَةٍۢ ۚ وَعَاشِرُوهُنَّ بِٱلْمَعْرُوفِ ۚ فَإِن كَرِهْتُمُوهُنَّ فَعَسَىٰٓ أَن تَكْرَهُوا۟ شَيْـًۭٔا وَيَجْعَلَ ٱللَّهُ فِيهِ خَيْرًۭا كَثِيرًۭا ﴿19﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
സത്യവിശ്വാസികളേ, സ്ത്രീകളെ ബലാല്ക്കാരമായിട്ട് അനന്തരാവകാശ സ്വത്തായി എടുക്കല് നിങ്ങള്ക്ക് അനുവദനീയമല്ല.(12) അവര്ക്ക് (ഭാര്യമാര്ക്ക്) നിങ്ങള് കൊടുത്തിട്ടുള്ളതില് ഒരു ഭാഗം തട്ടിയെടുക്കുവാന് വേണ്ടി നിങ്ങളവരെ മുടക്കിയിടുകയും ചെയ്യരുത്.(13) അവര് പ്രത്യക്ഷമായ വല്ല നീചവൃത്തിയും ചെയ്തെങ്കിലല്ലാതെ. അവരോട് നിങ്ങള് മര്യാദയോടെ സഹവര്ത്തിക്കേണ്ടതുമാണ്. ഇനി നിങ്ങള്ക്കവരോട് വെറുപ്പ് തോന്നുന്ന പക്ഷം (നിങ്ങള് മനസ്സിലാക്കുക) നിങ്ങളൊരു കാര്യം വെറുക്കുകയും അതേകാര്യത്തില് അല്ലാഹു ധാരാളം നന്മ നിശ്ചയിക്കുകയും ചെയ്തെന്ന് വരാം.
അബ്ദുല് ഹമീദ് & പറപ്പൂര്
സത്യവിശ്വാസികളേ, സ്ത്രീകളെ ബലാല്ക്കാരമായിട്ട് അനന്തരാവകാശ സ്വത്തായി എടുക്കല് നിങ്ങള്ക്ക് അനുവദനീയമല്ല. അവര്ക്ക് (ഭാര്യമാര്ക്ക്) നിങ്ങള് കൊടുത്തിട്ടുള്ളതില് ഒരു ഭാഗം തട്ടിയെടുക്കുവാന് വേണ്ടി നിങ്ങളവരെ മുടക്കിയിടുകയും ചെയ്യരുത്. അവര് പ്രത്യക്ഷമായ വല്ല നീചവൃത്തിയും ചെയ്തെങ്കിലല്ലാതെ. അവരോട് നിങ്ങള് മര്യാദയോടെ സഹവര്ത്തിക്കേണ്ടതുമുണ്ട്. ഇനി നിങ്ങള്ക്കവരോട് വെറുപ്പ് തോന്നുന്ന പക്ഷം (നിങ്ങള് മനസ്സിലാക്കുക) നിങ്ങളൊരു കാര്യം വെറുക്കുകയും അതേകാര്യത്തില് അല്ലാഹു ധാരാളം നന്മ നിശ്ചയിക്കുകയും ചെയ്തെന്ന് വരാം.
കാരകുന്ന് & എളയാവൂര്
വിശ്വസിച്ചവരേ, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ അനന്തരമെടുക്കാന് നിങ്ങള്ക്കനുവാദമില്ല. നിങ്ങള് അവര്ക്ക് നല്കിയ വിവാഹമൂല്യത്തില്നിന്ന് ഒരുഭാഗം തട്ടിയെടുക്കാനായി നിങ്ങളവരെ പീഡിപ്പിക്കരുത്- അവര് പ്രകടമായ ദുര്നടപ്പില് ഏര്പ്പെട്ടാലല്ലാതെ. അവരോട് മാന്യമായി സഹവസിക്കുക. അഥവാ, നിങ്ങളവരെ വെറുക്കുന്നുവെങ്കില് അറിയുക: നിങ്ങള് വെറുക്കുന്ന പലതിലും അല്ലാഹു ധാരാളം നന്മ ഉള്ക്കൊള്ളിച്ചിട്ടുണ്ടാവാം.
وَإِنْ أَرَدتُّمُ ٱسْتِبْدَالَ زَوْجٍۢ مَّكَانَ زَوْجٍۢ وَءَاتَيْتُمْ إِحْدَىٰهُنَّ قِنطَارًۭا فَلَا تَأْخُذُوا۟ مِنْهُ شَيْـًٔا ۚ أَتَأْخُذُونَهُۥ بُهْتَٰنًۭا وَإِثْمًۭا مُّبِينًۭا ﴿20﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
നിങ്ങള് ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ പകരം സ്വീകരിക്കുവാന് ഉദ്ദേശിക്കുന്നപക്ഷം അവരില് ഒരുവള്ക്ക് നിങ്ങള് ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടായിരുന്നുവെങ്കിലും അതില് നിന്ന് യാതൊന്നും തന്നെ നിങ്ങള് തിരിച്ചുവാങ്ങരുത്. കള്ള ആരോപണം ചുമത്തിക്കൊണ്ടും പ്രത്യക്ഷമായ അധര്മ്മം ചെയ്തുകൊണ്ടും നിങ്ങളത് മേടിക്കുകയോ?
അബ്ദുല് ഹമീദ് & പറപ്പൂര്
നിങ്ങള് ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ പകരം സ്വീകരിക്കുവാന് ഉദ്ദേശിക്കുന്ന പക്ഷം അവരില് ഒരുവള്ക്ക് നിങ്ങള് ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടായിരുന്നുവെങ്കിലും അതില് നിന്ന് യാതൊന്നും തന്നെ നിങ്ങള് തിരിച്ചുവാങ്ങരുത്. കള്ള ആരോപണം ചുമത്തിക്കൊണ്ടും പ്രത്യക്ഷമായ അധര്മ്മം ചെയ്തുകൊണ്ടും നിങ്ങളത് മേടിക്കുകയോ?
കാരകുന്ന് & എളയാവൂര്
നിങ്ങള് ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ സ്വീകരിക്കാന് തന്നെയാണ് ഉദ്ദേശിക്കുന്നതെങ്കില് ആദ്യഭാര്യക്ക് സമ്പത്തിന്റെ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടെങ്കിലും അതില്നിന്ന് ഒന്നുംതന്നെ തിരിച്ചുവാങ്ങരുത്. കള്ളം കെട്ടിച്ചമച്ചും പ്രകടമായ അനീതി കാണിച്ചും നിങ്ങളത് തിരിച്ചെടുക്കുകയോ?
وَكَيْفَ تَأْخُذُونَهُۥ وَقَدْ أَفْضَىٰ بَعْضُكُمْ إِلَىٰ بَعْضٍۢ وَأَخَذْنَ مِنكُم مِّيثَٰقًا غَلِيظًۭا ﴿21﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
നിങ്ങള് അന്യോന്യം കൂടിച്ചേരുകയും അവര് നിങ്ങളില് നിന്ന് കനത്ത ഒരു കരാര് വാങ്ങുകയും ചെയ്തുകഴിഞ്ഞിരിക്കെ നിങ്ങള് അതെങ്ങനെ മേടിക്കും?
അബ്ദുല് ഹമീദ് & പറപ്പൂര്
നിങ്ങള് അന്യോന്യം കൂടിച്ചേരുകയും അവര് നിങ്ങളില് നിന്ന് കനത്ത ഒരു കരാര് വാങ്ങുകയും ചെയ്തുകഴിഞ്ഞിരിക്കെ നിങ്ങള് അതങ്ങനെ മേടിക്കും?
കാരകുന്ന് & എളയാവൂര്
നിങ്ങളെങ്ങനെ അവളില്നിന്നത് തിരിച്ചുവാങ്ങും? നിങ്ങള് പരസ്പരം ലയിച്ചുചേര്ന്ന് ജീവിക്കുകയും നിങ്ങളില്നിന്ന് അവര് കരുത്തുറ്റ കരാര് വാങ്ങുകയും ചെയ്തിരിക്കെ!
وَلَا تَنكِحُوا۟ مَا نَكَحَ ءَابَآؤُكُم مِّنَ ٱلنِّسَآءِ إِلَّا مَا قَدْ سَلَفَ ۚ إِنَّهُۥ كَانَ فَٰحِشَةًۭ وَمَقْتًۭا وَسَآءَ سَبِيلًا ﴿22﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
നിങ്ങളുടെ പിതാക്കള് വിവാഹം ചെയ്ത സ്ത്രീകളെ നിങ്ങള് വിവാഹം കഴിക്കരുത്; മുമ്പ് ചെയ്തുപോയതൊഴികെ. തീര്ച്ചയായും അത് ഒരു നീചവൃത്തിയും വെറുക്കപ്പെട്ട കാര്യവും ദുഷിച്ച മാര്ഗവുമാകുന്നു
അബ്ദുല് ഹമീദ് & പറപ്പൂര്
നിങ്ങളുടെ പിതാക്കള് വിവാഹം ചെയ്ത സ്ത്രീകളെ നിങ്ങള് വിവാഹം കഴിക്കരുത്; മുമ്പ് ചെയ്തുപോയതൊഴികെ. തീര്ച്ചയായും അത് ഒരു നീചവൃത്തിയും വെറുക്കപ്പെട്ട കാര്യവും ദുഷിച്ച മാര്ഗവുമാകുന്നു.
കാരകുന്ന് & എളയാവൂര്
നിങ്ങളുടെ പിതാക്കള് വിവാഹം ചെയ്തിരുന്ന സ്ത്രീകളെ നിങ്ങള് വിവാഹം കഴിക്കരുത് -മുമ്പ് നടന്നുകഴിഞ്ഞതല്ലാതെ- തീര്ച്ചയായും അത് മ്ളേഛമാണ്; വെറുക്കപ്പെട്ടതും ദുര്മാര്ഗവുമാണ്.
حُرِّمَتْ عَلَيْكُمْ أُمَّهَٰتُكُمْ وَبَنَاتُكُمْ وَأَخَوَٰتُكُمْ وَعَمَّٰتُكُمْ وَخَٰلَٰتُكُمْ وَبَنَاتُ ٱلْأَخِ وَبَنَاتُ ٱلْأُخْتِ وَأُمَّهَٰتُكُمُ ٱلَّٰتِىٓ أَرْضَعْنَكُمْ وَأَخَوَٰتُكُم مِّنَ ٱلرَّضَٰعَةِ وَأُمَّهَٰتُ نِسَآئِكُمْ وَرَبَٰٓئِبُكُمُ ٱلَّٰتِى فِى حُجُورِكُم مِّن نِّسَآئِكُمُ ٱلَّٰتِى دَخَلْتُم بِهِنَّ فَإِن لَّمْ تَكُونُوا۟ دَخَلْتُم بِهِنَّ فَلَا جُنَاحَ عَلَيْكُمْ وَحَلَٰٓئِلُ أَبْنَآئِكُمُ ٱلَّذِينَ مِنْ أَصْلَٰبِكُمْ وَأَن تَجْمَعُوا۟ بَيْنَ ٱلْأُخْتَيْنِ إِلَّا مَا قَدْ سَلَفَ ۗ إِنَّ ٱللَّهَ كَانَ غَفُورًۭا رَّحِيمًۭا ﴿23﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
നിങ്ങളുടെ മാതാക്കള്, പുത്രിമാര്, സഹോദരിമാര്, പിതൃസഹോദരിമാര്, മാതൃസഹോദരിമാര്, സഹോദരപുത്രിമാർ, സഹോദരീ പുത്രിമാർ, നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാര്, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാര്, നിങ്ങളുടെ ഭാര്യാമാതാക്കള് എന്നിവര് (അവരെ വിവാഹം ചെയ്യല്) നിങ്ങള്ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള് ലൈംഗികവേഴ്ചയില് ഏര്പെട്ടിട്ടുള്ള നിങ്ങളുടെ ഭാര്യമാരുടെ സന്താനങ്ങളായി നിങ്ങളുടെ സംരക്ഷണത്തിലുള്ള വളര്ത്തു പുത്രിമാരും (അവരെ വിവാഹം ചെയ്യുന്നതും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു). ഇനി നിങ്ങള് അവരുമായി ലൈംഗികവേഴ്ചയില് ഏര്പെട്ടിട്ടില്ലെങ്കില് (അവരുടെ മക്കളെ വേള്ക്കുന്നതില്) നിങ്ങള്ക്കു കുറ്റമില്ല. നിങ്ങളുടെ മുതുകില് നിന്ന് പിറന്ന പുത്രന്മാരുടെ ഭാര്യമാരും (നിങ്ങള്ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) രണ്ടുസഹോദരിമാരെ ഒന്നിച്ച് ഭാര്യമാരാക്കുന്നതും (നിഷിദ്ധമാകുന്നു.) മുമ്പ് ചെയ്തുപോയതൊഴികെ. തീര്ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു
അബ്ദുല് ഹമീദ് & പറപ്പൂര്
നിങ്ങളുടെ മാതാക്കള്, പുത്രിമാര്, സഹോദരിമാര്, പിതൃസഹോദരിമാര്, മാതൃസഹോദരിമാര്, നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാര്, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാര്, നിങ്ങളുടെ ഭാര്യാമാതാക്കള് എന്നിവര് (അവരെ വിവാഹം ചെയ്യല്) നിങ്ങള്ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള് ലൈംഗികവേഴ്ചയില് ഏര്പെട്ടിട്ടുള്ള നിങ്ങളുടെ ഭാര്യമാരുടെ സന്താനങ്ങളായി നിങ്ങളുടെ സംരക്ഷണത്തിലുള്ള വളര്ത്ത് പുത്രിമാരും (അവരെ വിവാഹം ചെയ്യുന്നതും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു). ഇനി നിങ്ങള് അവരുമായി ലൈംഗികവേഴ്ചയില് ഏര്പെട്ടിട്ടില്ലെങ്കില് (അവരുടെ മക്കളെ വേള്ക്കുന്നതില്) നിങ്ങള്ക്കു കുറ്റമില്ല. നിങ്ങളുടെ മുതുകില് നിന്ന് പിറന്ന പുത്രന്മാരുടെ ഭാര്യമാരും (നിങ്ങള്ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) രണ്ടുസഹോദരിമാരെ ഒന്നിച്ച് ഭാര്യമാരാക്കുന്നതും (നിഷിദ്ധമാകുന്നു.) മുമ്പ് ചെയ്ത് പോയതൊഴികെ. തീര്ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
കാരകുന്ന് & എളയാവൂര്
നിങ്ങളുടെ മാതാക്കള്, പുത്രിമാര്, സഹോദരിമാര്, പിതൃസഹോദരിമാര്, മാതൃസഹോദരിമാര്, സഹോദരപുത്രിമാര്, സഹോദരീ പുത്രിമാര്, നിങ്ങളെ മുലയൂട്ടിയ പോറ്റമ്മമാര്, മുലകുടി ബന്ധത്തിലെ സഹോദരിമാര്, നിങ്ങളുടെ ഭാര്യാമാതാക്കള് എന്നിവരെ വിവാഹം ചെയ്യല് നിങ്ങള്ക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങള് ശാരീരികബന്ധത്തിലേര്പ്പെട്ട നിങ്ങളുടെ ഭാര്യമാരുടെ, നിങ്ങളുടെ സംരക്ഷണത്തിലുള്ള വളര്ത്തുപുത്രിമാരെയും നിങ്ങള്ക്ക് വിലക്കിയിരിക്കുന്നു. അഥവാ നിങ്ങളവരുമായി ശാരീരികബന്ധത്തിലേര്പ്പെട്ടിട്ടില്ലെങ്കില് നിങ്ങള്ക്കതില് തെറ്റില്ല. നിങ്ങളുടെ ബീജത്തില് ജനിച്ച പുത്രന്മാരുടെ ഭാര്യമാരെയും നിങ്ങള്ക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. രണ്ടു സഹോദരിമാരെ ഒരുമിച്ചു ഭാര്യമാരാക്കുന്നതും വിലക്കപ്പെട്ടതുതന്നെ- നേരത്തെ സംഭവിച്ചതൊഴികെ. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു.
۞ وَٱلْمُحْصَنَٰتُ مِنَ ٱلنِّسَآءِ إِلَّا مَا مَلَكَتْ أَيْمَٰنُكُمْ ۖ كِتَٰبَ ٱللَّهِ عَلَيْكُمْ ۚ وَأُحِلَّ لَكُم مَّا وَرَآءَ ذَٰلِكُمْ أَن تَبْتَغُوا۟ بِأَمْوَٰلِكُم مُّحْصِنِينَ غَيْرَ مُسَٰفِحِينَ ۚ فَمَا ٱسْتَمْتَعْتُم بِهِۦ مِنْهُنَّ فَـَٔاتُوهُنَّ أُجُورَهُنَّ فَرِيضَةًۭ ۚ وَلَا جُنَاحَ عَلَيْكُمْ فِيمَا تَرَٰضَيْتُم بِهِۦ مِنۢ بَعْدِ ٱلْفَرِيضَةِ ۚ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمًۭا ﴿24﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
(മറ്റുള്ളവരുടെ) വിവാഹബന്ധത്തിലിരിക്കുന്ന സ്ത്രീകളും (നിങ്ങള്ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) നിങ്ങളുടെ കൈകള് ഉടമപ്പെടുത്തിയവര് (അടിമസ്ത്രീകള്) ഒഴികെ.(14) നിങ്ങളുടെ മേല് അല്ലാഹുവിന്റെ നിയമമത്രെ ഇത്. അതിന്നപ്പുറമുള്ള സ്ത്രീകളുമായി നിങ്ങളുടെ ധനം (മഹ്റായി) നല്കിക്കൊണ്ട് നിങ്ങള് (വിവാഹബന്ധം) തേടുന്നത് നിങ്ങള്ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങള് വൈവാഹിക ജീവിതം ലക്ഷ്യമാക്കുന്നവരായിരിക്കണം. നീചവൃത്തി ആഗ്രഹിക്കുന്നവരാകരുത്. അങ്ങനെ അവരില് നിന്ന് നിങ്ങള് വല്ല സുഖവുമനുഭവിച്ചാല് അവര്ക്കുള്ള വിവാഹമൂല്യം ഒരു ബാധ്യത എന്ന നിലയില് നിങ്ങള് നല്കേണ്ടതാണ്. ബാധ്യത (വിവാഹമൂല്യം) നിശ്ചയിച്ചതിനു ശേഷം നിങ്ങള് അന്യോന്യം തൃപ്തിപ്പെട്ട് വല്ല വിട്ടുവീഴ്ചയും ചെയ്യുന്നതില് നിങ്ങള്ക്ക് കുറ്റമൊന്നുമില്ല. തീര്ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു
അബ്ദുല് ഹമീദ് & പറപ്പൂര്
(മറ്റുള്ളവരുടെ) വിവാഹബന്ധത്തിലിരിക്കുന്ന സ്ത്രീകളും (നിങ്ങള്ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) നിങ്ങളുടെ കൈകള് ഉടമപ്പെടുത്തിയവര് (അടിമസ്ത്രീകള്) ഒഴികെ. നിങ്ങളുടെ മേല് അല്ലാഹുവിന്റെ നിയമമത്രെ ഇത്. അതിന്നപ്പുറമുള്ള സ്ത്രീകളുമായി നിങ്ങളുടെ ധനം (മഹ്റായി) നല്കിക്കൊണ്ട് നിങ്ങള് (വിവാഹബന്ധം) തേടുന്നത് നിങ്ങള്ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങള് വൈവാഹിക ജീവിതം ലക്ഷ്യമാക്കുന്നവരായിരിക്കണം. നീചവൃത്തി ആഗ്രഹിക്കുന്നവരാകരുത്. അങ്ങനെ അവരില് നിന്ന് നിങ്ങള് വല്ല സുഖവുമനുഭവിച്ചാല് അവര്ക്കുള്ള വിവാഹമൂല്യം ഒരു ബാധ്യത എന്ന നിലയില് നിങ്ങള് നല്കേണ്ടതാണ്. ബാധ്യത (വിവാഹമൂല്യം) നിശ്ചയിച്ചതിനു ശേഷം നിങ്ങള് അന്യോന്യം തൃപ്തിപ്പെട്ട് വല്ല വിട്ടുവീഴ്ചയും ചെയ്യുന്നതില് നിങ്ങള്ക്ക് കുറ്റമൊന്നുമില്ല. തീര്ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
കാരകുന്ന് & എളയാവൂര്
ഭര്ത്തൃമതികളായ സ്ത്രീകളും നിങ്ങള്ക്കു നിഷിദ്ധമാണ്. എന്നാല് യുദ്ധത്തടവുകാരായി നിങ്ങളുടെ അധീനതയില് വന്നവര് ഇതില്നിന്നൊഴിവാണ്. ഇതെല്ലാം നിങ്ങള്ക്കുള്ള ദൈവിക നിയമമാണ്. ഇവരല്ലാത്ത സ്ത്രീകളെയെല്ലാം വിവാഹമൂല്യം നല്കി നിങ്ങള്ക്ക് കല്യാണം കഴിക്കാവുന്നതാണ്. നിങ്ങള് വിവാഹജീവിതം ആഗ്രഹിക്കുന്നുവരാകണം. അവിഹിതവേഴ്ച കാംക്ഷിക്കുന്നവരാകരുത്. അങ്ങനെ അവരുമായി ദാമ്പത്യസുഖമാസ്വദിച്ചാല് നിര്ബന്ധമായും നിങ്ങളവര്ക്ക് വിവാഹമൂല്യം നല്കണം. വിവാഹമൂല്യം തീരുമാനിച്ചശേഷം നിങ്ങള് പരസ്പരസമ്മതത്തോടെ വല്ല വിട്ടുവീഴ്ചയും ചെയ്യുന്നുവെങ്കില് അതില് തെറ്റില്ല. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
وَمَن لَّمْ يَسْتَطِعْ مِنكُمْ طَوْلًا أَن يَنكِحَ ٱلْمُحْصَنَٰتِ ٱلْمُؤْمِنَٰتِ فَمِن مَّا مَلَكَتْ أَيْمَٰنُكُم مِّن فَتَيَٰتِكُمُ ٱلْمُؤْمِنَٰتِ ۚ وَٱللَّهُ أَعْلَمُ بِإِيمَٰنِكُم ۚ بَعْضُكُم مِّنۢ بَعْضٍۢ ۚ فَٱنكِحُوهُنَّ بِإِذْنِ أَهْلِهِنَّ وَءَاتُوهُنَّ أُجُورَهُنَّ بِٱلْمَعْرُوفِ مُحْصَنَٰتٍ غَيْرَ مُسَٰفِحَٰتٍۢ وَلَا مُتَّخِذَٰتِ أَخْدَانٍۢ ۚ فَإِذَآ أُحْصِنَّ فَإِنْ أَتَيْنَ بِفَٰحِشَةٍۢ فَعَلَيْهِنَّ نِصْفُ مَا عَلَى ٱلْمُحْصَنَٰتِ مِنَ ٱلْعَذَابِ ۚ ذَٰلِكَ لِمَنْ خَشِىَ ٱلْعَنَتَ مِنكُمْ ۚ وَأَن تَصْبِرُوا۟ خَيْرٌۭ لَّكُمْ ۗ وَٱللَّهُ غَفُورٌۭ رَّحِيمٌۭ ﴿25﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
നിങ്ങളിലാര്ക്കെങ്കിലും സത്യവിശ്വാസിനികളായ സ്വതന്ത്രസ്ത്രീകളെ വിവാഹം കഴിക്കാന് സാമ്പത്തിക ശേഷിയില്ലെങ്കില് നിങ്ങളുടെ കൈകള് ഉടമപ്പെടുത്തിയ സത്യവിശ്വാസിനികളായ ദാസിമാരില് ആരെയെങ്കിലും (ഭാര്യമാരായി സ്വീകരിക്കാവുന്നതാണ്.) അല്ലാഹുവാകുന്നു നിങ്ങളുടെ വിശ്വാസത്തെപ്പറ്റി നന്നായി അറിയുന്നവന്. നിങ്ങളില് ചിലര് ചിലരില് നിന്നുണ്ടായവരാണല്ലോ.(15) അങ്ങനെ അവരെ (ആ ദാസിമാരെ) അവരുടെ രക്ഷാകര്ത്താക്കളുടെ അനുമതിപ്രകാരം നിങ്ങള് വിവാഹം കഴിച്ച് കൊള്ളുക. അവരുടെ വിവാഹമൂല്യം മര്യാദപ്രകാരം അവര്ക്ക് നിങ്ങള് നല്കുകയും ചെയ്യുക. മ്ലേച്ഛവൃത്തിയില് ഏര്പെടാത്തവരും രഹസ്യവേഴ്ചക്കാരെ സ്വീകരിക്കാത്തവരുമായ പതിവ്രതകളായിരിക്കണം അവര്. അങ്ങനെ അവര് വൈവാഹിക ജീവിതത്തിന്റെ സംരക്ഷണത്തിലായിക്കഴിഞ്ഞിട്ട് അവര് മ്ലേച്ഛവൃത്തിയില് ഏര്പെടുന്ന പക്ഷം സ്വതന്ത്രസ്ത്രീകള്ക്കുള്ളതിന്റെ പകുതി ശിക്ഷ അവര്ക്കുണ്ടായിരിക്കും.(16) നിങ്ങളുടെ കൂട്ടത്തില് (വിവാഹം കഴിച്ചില്ലെങ്കില്) വിഷമിക്കുമെന്ന് ഭയപ്പെടുന്നവര്ക്കാകുന്നു അത്. (അടിമസ്ത്രീകളെ ഭാര്യമാരായി സ്വീകരിക്കാനുള്ള അനുവാദം.) എന്നാല് നിങ്ങള് ക്ഷമിച്ചിരിക്കുന്നതാകുന്നു നിങ്ങള്ക്ക് കൂടുതല് ഉത്തമം.(17) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു
അബ്ദുല് ഹമീദ് & പറപ്പൂര്
നിങ്ങളിലാര്ക്കെങ്കിലും സത്യവിശ്വാസിനികളായ സ്വതന്ത്രസ്ത്രീകളെ വിവാഹം കഴിക്കാന് സാമ്പത്തിക ശേഷിയില്ലെങ്കില് നിങ്ങളുടെ കൈകള് ഉടമപ്പെടുത്തിയ സത്യവിശ്വാസിനികളായ ദാസിമാരില് ആരെയെങ്കിലും (ഭാര്യമാരായി സ്വീകരിക്കാവുന്നതാണ്.) അല്ലാഹുവാകുന്നു നിങ്ങളുടെ വിശ്വാസത്തെപ്പറ്റി നന്നായി അറിയുന്നവന്. നിങ്ങളില് ചിലര് ചിലരില് നിന്നുണ്ടായവരാണല്ലോ. അങ്ങനെ അവരെ (ആ ദാസിമാരെ) അവരുടെ രക്ഷാകര്ത്താക്കളുടെ അനുമതിപ്രകാരം നിങ്ങള് വിവാഹം കഴിച്ച് കൊള്ളുക. അവരുടെ വിവാഹമൂല്യം മര്യാദപ്രകാരം അവര്ക്ക് നിങ്ങള് നല്കുകയും ചെയ്യുക. മ്ലേച്ഛവൃത്തിയില് ഏര്പെടാത്തവരും രഹസ്യവേഴ്ചക്കാരെ സ്വീകരിക്കാത്തവരുമായ പതിവ്രതകളായിരിക്കണം അവര്. അങ്ങനെ അവര് വൈവാഹിക ജീവിതത്തിന്റെ സംരക്ഷണത്തിലായിക്കഴിഞ്ഞിട്ട് അവര് മ്ലേച്ഛവൃത്തിയില് ഏര്പെടുന്ന പക്ഷം സ്വതന്ത്രസ്ത്രീകള്ക്കുള്ളതിന്റെ പകുതി ശിക്ഷ അവര്ക്കുണ്ടായിരിക്കും. നിങ്ങളുടെ കൂട്ടത്തില് (വിവാഹം കഴിച്ചില്ലെങ്കില്) വിഷമിക്കുമെന്ന് ഭയപ്പെടുന്നവര്ക്കാകുന്നു അത്. (അടിമസ്ത്രീകളെ ഭാര്യമാരായി സ്വീകരിക്കാനുള്ള അനുവാദം.) എന്നാല് നിങ്ങള് ക്ഷമിച്ചിരിക്കുന്നതാകുന്നു നിങ്ങള്ക്ക് കൂടുതല് ഉത്തമം. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
കാരകുന്ന് & എളയാവൂര്
നിങ്ങളിലാര്ക്കെങ്കിലും വിശ്വാസിനികളായ സ്വതന്ത്ര സ്ത്രീകളെ വിവാഹം കഴിക്കാന് കഴിയില്ലെങ്കില് നിങ്ങളുടെ അധീനതയിലുള്ള വിശ്വാസിനികളായ അടിമസ്ത്രീകളെ വിവാഹം ചെയ്യാം. നിങ്ങളുടെ വിശ്വാസത്തെ സംബന്ധിച്ച് നന്നായറിയുക അല്ലാഹുവിനാണ്. നിങ്ങള് ഒരേ വര്ഗത്തില്പെട്ടവരാണല്ലോ. അതിനാല് അവരെ അവരുടെ രക്ഷിതാക്കളുടെ അനുവാദത്തോടെ നിങ്ങള് വിവാഹം കഴിച്ചുകൊള്ളുക. അവര്ക്ക് ന്യായമായ വിവാഹമൂല്യം നല്കണം. അവര് ചാരിത്രവതികളും ദുര്വൃത്തിയിലേര്പ്പെടാത്തവരും രഹസ്യവേഴ്ചക്കാരെ സ്വീകരിക്കാത്തവരുമായിരിക്കണം. അങ്ങനെ അവര് ദാമ്പത്യവരുതിയില് വന്നശേഷം അവര് ദുര്വൃത്തിയിലേര്പ്പെടുകയാണെങ്കില് സ്വതന്ത്ര സ്ത്രീകളുടെ പാതി ശിക്ഷയാണ് അവര്ക്കുണ്ടാവുക. വിവാഹം കഴിച്ചില്ലെങ്കില് തെറ്റ് സംഭവിച്ചേക്കുമെന്ന് ഭയമുള്ളവര്ക്ക് വേണ്ടിയാണിത്. എന്നാല് ക്ഷമയവലംബിക്കുന്നതാണ് നിങ്ങള്ക്ക് കൂടുതലുത്തമം. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.
يُرِيدُ ٱللَّهُ لِيُبَيِّنَ لَكُمْ وَيَهْدِيَكُمْ سُنَنَ ٱلَّذِينَ مِن قَبْلِكُمْ وَيَتُوبَ عَلَيْكُمْ ۗ وَٱللَّهُ عَلِيمٌ حَكِيمٌۭ ﴿26﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
നിങ്ങള്ക്ക് (കാര്യങ്ങള്) വിവരിച്ചുതരുവാനും, നിങ്ങളുടെ മുന്ഗാമികളുടെ നല്ല നടപടികള് നിങ്ങള്ക്ക് കാട്ടിത്തരുവാനും നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുവാനും, അല്ലാഹു ഉദ്ദേശിക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
നിങ്ങള്ക്ക് (കാര്യങ്ങള്) വിവരിച്ചുതരുവാനും, നിങ്ങളുടെ മുന്ഗാമികളുടെ നല്ല നടപടികള് നിങ്ങള്ക്ക് കാട്ടിത്തരുവാനും നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുവാനും, അല്ലാഹു ഉദ്ദേശിക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
കാരകുന്ന് & എളയാവൂര്
നിങ്ങള്ക്ക് ദൈവിക നിയമങ്ങള് വിവരിച്ചുതരാനും മുന്ഗാമികളുടെ മഹിതചര്യകള് കാണിച്ചുതരാനും നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കാനും അല്ലാഹു ഉദ്ദേശിക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
وَٱللَّهُ يُرِيدُ أَن يَتُوبَ عَلَيْكُمْ وَيُرِيدُ ٱلَّذِينَ يَتَّبِعُونَ ٱلشَّهَوَٰتِ أَن تَمِيلُوا۟ مَيْلًا عَظِيمًۭا ﴿27﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കാന് ഉദ്ദേശിക്കുന്നു. എന്നാല് തന്നിഷ്ടങ്ങളെ പിന്പറ്റി ജീവിക്കുന്നവര് ഉദ്ദേശിക്കുന്നത് നിങ്ങള് (നേര്വഴിയില് നിന്ന്) വന്തോതില് തെറ്റിപ്പോകണമെന്നാണ്
അബ്ദുല് ഹമീദ് & പറപ്പൂര്
അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കാന് ഉദ്ദേശിക്കുന്നു. എന്നാല് തന്നിഷ്ടങ്ങളെ പിന്പറ്റി ജീവിക്കുന്നവര് ഉദ്ദേശിക്കുന്നത് നിങ്ങള് (നേര്വഴിയില് നിന്ന്) വന്തോതില് തെറ്റിപ്പോകണമെന്നാണ്.
കാരകുന്ന് & എളയാവൂര്
അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കണമെന്നുദ്ദേശിക്കുന്നു. എന്നാല് താന്തോന്നികളായി കഴിയുന്നവരാഗ്രഹിക്കുന്നത് നിങ്ങള് നേര്വഴിയില്നിന്ന് ബഹുദൂരം അകന്നുപോകണമെന്നാണ്.
يُرِيدُ ٱللَّهُ أَن يُخَفِّفَ عَنكُمْ ۚ وَخُلِقَ ٱلْإِنسَٰنُ ضَعِيفًۭا ﴿28﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
നിങ്ങള്ക്ക് ഭാരം കുറച്ചുതരണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നു.(18) ദുര്ബലനായിക്കൊണ്ടാണ് മനുഷ്യന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്
അബ്ദുല് ഹമീദ് & പറപ്പൂര്
നിങ്ങള്ക്ക് ഭാരം കുറച്ചുതരണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നു. ദുര്ബലനായിക്കൊണ്ടാണ് മനുഷ്യന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
കാരകുന്ന് & എളയാവൂര്
അല്ലാഹു നിങ്ങളുടെ ഭാരം കുറക്കാനുദ്ദേശിക്കുന്നു. ഏറെ ദുര്ബലനായാണല്ലോ മനുഷ്യന് സൃഷ്ടിക്കപ്പെട്ടത്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَأْكُلُوٓا۟ أَمْوَٰلَكُم بَيْنَكُم بِٱلْبَٰطِلِ إِلَّآ أَن تَكُونَ تِجَٰرَةً عَن تَرَاضٍۢ مِّنكُمْ ۚ وَلَا تَقْتُلُوٓا۟ أَنفُسَكُمْ ۚ إِنَّ ٱللَّهَ كَانَ بِكُمْ رَحِيمًۭا ﴿29﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
സത്യവിശ്വാസികളേ, നിങ്ങള് പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടു മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കള് അന്യായമായി നിങ്ങള് അന്യോന്യം എടുത്ത് തിന്നരുത്. നിങ്ങള് നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്.(19) തീര്ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു
അബ്ദുല് ഹമീദ് & പറപ്പൂര്
സത്യവിശ്വാസികളേ, നിങ്ങള് പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടു മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കള് അന്യായമായി നിങ്ങള് അന്യോന്യം എടുത്ത് തിന്നരുത്. നിങ്ങള് നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീര്ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു.
കാരകുന്ന് & എളയാവൂര്
വിശ്വസിച്ചവരേ, നിങ്ങള് നിങ്ങളുടെ ധനം അന്യോന്യം അന്യായമായി നേടിയെടുത്ത് തിന്നരുത്. പരസ്പരം പൊരുത്തത്തോടെ നടത്തുന്ന കച്ചവടത്തിലൂടെയല്ലാതെ. നിങ്ങള് നിങ്ങളെത്തന്നെ കശാപ്പു ചെയ്യരുത്. അല്ലാഹു നിങ്ങളോട് ഏറെ കരുണയുള്ളവനാണ്; തീര്ച്ച.
وَمَن يَفْعَلْ ذَٰلِكَ عُدْوَٰنًۭا وَظُلْمًۭا فَسَوْفَ نُصْلِيهِ نَارًۭا ۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرًا ﴿30﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
ആരെങ്കിലും അതിക്രമമായും അന്യായമായും അങ്ങനെ ചെയ്യുന്ന പക്ഷം നാമവനെ നരകാഗ്നിയിലിട്ട് കരിക്കുന്നതാണ്. അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമാകുന്നു
അബ്ദുല് ഹമീദ് & പറപ്പൂര്
ആരെങ്കിലും അതിക്രമമായും അന്യായമായും അങ്ങനെ ചെയ്യുന്ന പക്ഷം നാമവനെ നരകാഗ്നിയിലിട്ട് കരിക്കുന്നതാണ്. അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമാകുന്നു.
കാരകുന്ന് & എളയാവൂര്
അക്രമമായും അന്യായമായും അങ്ങനെ ചെയ്യുന്നവരെ നാം നരകത്തീയിലിട്ട് കരിക്കുക തന്നെ ചെയ്യും. അത് അല്ലാഹുവിന് ഏറെ എളുപ്പമാകുന്നു.
إِن تَجْتَنِبُوا۟ كَبَآئِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنكُمْ سَيِّـَٔاتِكُمْ وَنُدْخِلْكُم مُّدْخَلًۭا كَرِيمًۭا ﴿31﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
നിങ്ങളോട് നിരോധിക്കപ്പെടുന്ന വന്പാപങ്ങള് നിങ്ങള് വര്ജ്ജിക്കുന്ന പക്ഷം നിങ്ങളുടെ തിന്മകളെ നിങ്ങളില് നിന്ന് നാം മായ്ച്ചുകളയുകയും, മാന്യമായ ഒരു സ്ഥാനത്ത് നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്
അബ്ദുല് ഹമീദ് & പറപ്പൂര്
നിങ്ങളോട് നിരോധിക്കപ്പെടുന്ന വന്പാപങ്ങള് നിങ്ങള് വര്ജ്ജിക്കുന്ന പക്ഷം നിങ്ങളുടെ തിന്മകളെ നിങ്ങളില് നിന്ന് നാം മായ്ച്ചുകളയുകയും, മാന്യമായ ഒരു സ്ഥാനത്ത് നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്.
കാരകുന്ന് & എളയാവൂര്
നിങ്ങളോട് വിലക്കിയ വന്പാപങ്ങള് നിങ്ങള് വര്ജിക്കുന്നുവെങ്കില് നിങ്ങളുടെ ചെറിയ തെറ്റുകള് നാം മായ്ച്ചുകളയും. മാന്യമായ ഇടങ്ങളില് നിങ്ങളെ നാം പ്രവേശിപ്പിക്കും.
وَلَا تَتَمَنَّوْا۟ مَا فَضَّلَ ٱللَّهُ بِهِۦ بَعْضَكُمْ عَلَىٰ بَعْضٍۢ ۚ لِّلرِّجَالِ نَصِيبٌۭ مِّمَّا ٱكْتَسَبُوا۟ ۖ وَلِلنِّسَآءِ نَصِيبٌۭ مِّمَّا ٱكْتَسَبْنَ ۚ وَسْـَٔلُوا۟ ٱللَّهَ مِن فَضْلِهِۦٓ ۗ إِنَّ ٱللَّهَ كَانَ بِكُلِّ شَىْءٍ عَلِيمًۭا ﴿32﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
നിങ്ങളില് ചിലര്ക്ക് ചിലരെക്കാള് കൂടുതലായി അല്ലാഹു നല്കിയ അനുഗ്രഹങ്ങളോട് നിങ്ങള്ക്ക് മോഹം തോന്നരുത്.(20) പുരുഷന്മാര് സമ്പാദിച്ചുണ്ടാക്കിയതിന്റെ ഓഹരി അവര്ക്കുണ്ട്. സ്ത്രീകള് സമ്പാദിച്ചുണ്ടാക്കിയതിന്റെ ഓഹരി അവര്ക്കുമുണ്ട്. അല്ലാഹുവോട് അവന്റെ ഔദാര്യത്തില് നിന്ന് നിങ്ങള് ആവശ്യപ്പെട്ടുകൊള്ളുക. തീര്ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു
അബ്ദുല് ഹമീദ് & പറപ്പൂര്
നിങ്ങളില് ചിലര്ക്ക് ചിലരെക്കാള് കൂടുതലായി അല്ലാഹു നല്കിയ അനുഗ്രഹങ്ങളോട് നിങ്ങള്ക്ക് മോഹം തോന്നരുത്. പുരുഷന്മാര് സമ്പാദിച്ചുണ്ടാക്കിയതിന്റെ ഓഹരി അവര്ക്കുണ്ട്. സ്ത്രീകള് സമ്പാദിച്ചുണ്ടാക്കിയതിന്റെ ഓഹരി അവര്ക്കുമുണ്ട്. അല്ലാഹുവോട് അവന്റെ ഔദാര്യത്തില് നിന്ന് നിങ്ങള് ആവശ്യപ്പെട്ടുകൊള്ളുക. തീര്ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
കാരകുന്ന് & എളയാവൂര്
അല്ലാഹു നിങ്ങളില് ചിലര്ക്ക് മറ്റു ചിലരെക്കാള് ചില അനുഗ്രഹങ്ങള് കൂടുതലായി നല്കിയിട്ടുണ്ട്. നിങ്ങള് അതു കൊതിക്കാതിരിക്കുക. പുരുഷന്മാര്ക്ക് അവര് സമ്പാദിച്ചതിനനുസരിച്ച വിഹിതമുണ്ട്. സ്ത്രീകള്ക്ക് അവര് സമ്പാദിച്ചതിനൊത്ത വിഹിതവും. നിങ്ങള് അല്ലാഹുവോട് അവന്റെ അനുഗ്രഹത്തിനായി പ്രാര്ഥിച്ചുകൊണ്ടിരിക്കുക. അല്ലാഹു എല്ലാ കാര്യങ്ങളും അറിയുന്നവനാണ്.
وَلِكُلٍّۢ جَعَلْنَا مَوَٰلِىَ مِمَّا تَرَكَ ٱلْوَٰلِدَانِ وَٱلْأَقْرَبُونَ ۚ وَٱلَّذِينَ عَقَدَتْ أَيْمَٰنُكُمْ فَـَٔاتُوهُمْ نَصِيبَهُمْ ۚ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَىْءٍۢ شَهِيدًا ﴿33﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
ഏതൊരാള്ക്കും തന്റെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ച് പോയ സ്വത്തിന് നാം അവകാശികളെ നിശ്ചയിച്ചിട്ടുണ്ട്. നിങ്ങളുടെ വലംകൈകള് ബന്ധം സ്ഥാപിച്ചിട്ടുള്ളവര്ക്കും അവരുടെ ഓഹരി നിങ്ങള് കൊടുക്കുക.(21) തീര്ച്ചയായും അല്ലാഹു എല്ലാ കാര്യങ്ങള്ക്കും സാക്ഷിയാകുന്നു
അബ്ദുല് ഹമീദ് & പറപ്പൂര്
ഏതൊരാള്ക്കും തന്റെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ച് പോയ സ്വത്തിന് നാം അവകാശികളെ നിശ്ചയിച്ചിട്ടുണ്ട്. നിങ്ങളുടെ വലംകൈകള് ബന്ധം സ്ഥാപിച്ചിട്ടുള്ളവര്ക്കും അവരുടെ ഓഹരി നിങ്ങള് കൊടുക്കുക. തീര്ച്ചയായും അല്ലാഹു എല്ലാ കാര്യങ്ങള്ക്കും സാക്ഷിയാകുന്നു.
കാരകുന്ന് & എളയാവൂര്
മാതാപിതാക്കളും ഉറ്റബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തിനൊക്കെയും നാം അവകാശികളെ നിശ്ചയിച്ചിട്ടുണ്ട്. നിങ്ങളുടെ വലംകൈകള് ബന്ധം സ്ഥാപിച്ച വര്ക്ക് അവരുടെ വിഹിതം നല്കുക. സംശയമില്ല; അല്ലാഹു എല്ലാ കാര്യങ്ങള്ക്കും സാക്ഷിയാണ്.
ٱلرِّجَالُ قَوَّٰمُونَ عَلَى ٱلنِّسَآءِ بِمَا فَضَّلَ ٱللَّهُ بَعْضَهُمْ عَلَىٰ بَعْضٍۢ وَبِمَآ أَنفَقُوا۟ مِنْ أَمْوَٰلِهِمْ ۚ فَٱلصَّٰلِحَٰتُ قَٰنِتَٰتٌ حَٰفِظَٰتٌۭ لِّلْغَيْبِ بِمَا حَفِظَ ٱللَّهُ ۚ وَٱلَّٰتِى تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَٱهْجُرُوهُنَّ فِى ٱلْمَضَاجِعِ وَٱضْرِبُوهُنَّ ۖ فَإِنْ أَطَعْنَكُمْ فَلَا تَبْغُوا۟ عَلَيْهِنَّ سَبِيلًا ۗ إِنَّ ٱللَّهَ كَانَ عَلِيًّۭا كَبِيرًۭا ﴿34﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
പുരുഷന്മാര് സ്ത്രീകളുടെ മേല് നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില് ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള് അല്ലാഹു കൂടുതല് കഴിവ് നല്കിയത് കൊണ്ടും, (പുരുഷന്മാര്) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്. അതിനാല് നല്ലവരായ സ്ത്രീകള് അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്മാരുടെ) അഭാവത്തില് (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്. എന്നാല് അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള് ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള് ഉപദേശിക്കുക. കിടപ്പറകളില് അവരുമായി അകന്നു നില്ക്കുക. അവരെ അടിക്കുകയും ചെയ്ത് കൊള്ളുക.(22) എന്നിട്ടവര് നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള് അവര്ക്കെതിരില് ഒരു മാര്ഗവും തേടരുത്. തീര്ച്ചയായും അല്ലാഹു ഉന്നതനും ഏറ്റവും വലിയവനുമാകുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
പുരുഷന്മാര് സ്ത്രീകളുടെ മേല് നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില് ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള് അല്ലാഹു കൂടുതല് കഴിവ് നല്കിയത് കൊണ്ടും, (പുരുഷന്മാര്) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്. അതിനാല് നല്ലവരായ സ്ത്രീകള് അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്മാരുടെ) അഭാവത്തില് (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്. എന്നാല് അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള് ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള് ഉപദേശിക്കുക. കിടപ്പറകളില് അവരുമായി അകന്നു നില്ക്കുക. അവരെ അടിക്കുകയും ചെയ്ത് കൊള്ളുക. എന്നിട്ടവര് നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള് അവര്ക്കെതിരില് ഒരു മാര്ഗവും തേടരുത്. തീര്ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു.
കാരകുന്ന് & എളയാവൂര്
പുരുഷന്മാര് സ്ത്രീകളുടെ നാഥന്മാരാണ്. അല്ലാഹു മനുഷ്യരിലൊരു വിഭാഗത്തിന് മറ്റുള്ളവരെക്കാള് കഴിവു കൊടുത്തതിനാലും പുരുഷന്മാര് അവരുടെ ധനം ചെലവഴിക്കുന്നതിനാലുമാണിത്. അതിനാല് സച്ചരിതരായ സ്ത്രീകള് അനുസരണശീലമുള്ളവരാണ്. പുരുഷന്മാരുടെ അഭാവത്തില് അല്ലാഹു സംരക്ഷിക്കാനാവശ്യപ്പെട്ടതെല്ലാം കാത്തുസൂക്ഷിക്കുന്നവരുമാണ്. എന്നാല് ഏതെങ്കിലും സ്ത്രീ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങളാശങ്കിക്കുന്നുവെങ്കില് അവരെ ഗുണദോഷിക്കുക. കിടപ്പറകളില് അവരുമായി അകന്നുനില്ക്കുക. അടിക്കുകയും ചെയ്യുക. അങ്ങനെ അവര് നിങ്ങളെ അനുസരിക്കുന്നുവെങ്കില് പിന്നെ നിങ്ങള് അവര്ക്കെതിരായ നടപടികളൊന്നുമെടുക്കരുത്. അത്യുന്നതനും മഹാനുമാണ് അല്ലാഹു; തീര്ച്ച.
وَإِنْ خِفْتُمْ شِقَاقَ بَيْنِهِمَا فَٱبْعَثُوا۟ حَكَمًۭا مِّنْ أَهْلِهِۦ وَحَكَمًۭا مِّنْ أَهْلِهَآ إِن يُرِيدَآ إِصْلَٰحًۭا يُوَفِّقِ ٱللَّهُ بَيْنَهُمَآ ۗ إِنَّ ٱللَّهَ كَانَ عَلِيمًا خَبِيرًۭا ﴿35﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
ഇനി, അവര് (ദമ്പതിമാര്) തമ്മില് ഭിന്നിച്ച് പോകുമെന്ന് നിങ്ങള് ഭയപ്പെടുന്ന പക്ഷം അവന്റെ ആള്ക്കാരില് നിന്ന് ഒരു മദ്ധ്യസ്ഥനെയും അവളുടെ ആള്ക്കാരില് നിന്ന് ഒരു മദ്ധ്യസ്ഥനെയും നിങ്ങള് നിയോഗിക്കുക. ഇരു വിഭാഗവും അനുരഞ്ജനമാണ് ഉദ്ദേശിക്കുന്നതെങ്കില് അല്ലാഹു അവര്ക്കിടയില് യോജിപ്പുണ്ടാക്കുന്നതാണ്. തീര്ച്ചയായും അല്ലാഹു സര്വ്വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
ഇനി, അവര് (ദമ്പതിമാര്) തമ്മില് ഭിന്നിച്ച് പോകുമെന്ന് നിങ്ങള് ഭയപ്പെടുന്ന പക്ഷം അവന്റെ ആള്ക്കാരില് നിന്ന് ഒരു മദ്ധ്യസ്ഥനെയും അവളുടെ ആള്ക്കാരില് നിന്ന് ഒരു മദ്ധ്യസ്ഥനെയും നിങ്ങള് നിയോഗിക്കുക. ഇരു വിഭാഗവും അനുരഞ്ജനമാണ് ഉദ്ദേശിക്കുന്നതെങ്കില് അല്ലാഹു അവര്ക്കിടയില് യോജിപ്പുണ്ടാക്കുന്നതാണ്. തീര്ച്ചയായും അല്ലാഹു സര്വ്വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.
കാരകുന്ന് & എളയാവൂര്
ദമ്പതികള്ക്കിടയില് ഭിന്നിപ്പുണ്ടാകുമെന്ന് നിങ്ങള് ഭയപ്പെടുന്നുവെങ്കില് അവന്റെ ആള്ക്കാരില്നിന്ന് ഒരു മാധ്യസ്ഥനെ നിയോഗിക്കുക. അവളുടെ ആള്ക്കാരില്നിന്നൊരാളെയും. ഇരുവരും അനുരഞ്ജനമാണ് ആഗ്രഹിക്കുന്നതെങ്കില് അല്ലാഹു അവര്ക്കിടയില് യോജിപ്പുണ്ടാക്കുന്നതാണ്. അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞനുമാണല്ലോ.
۞ وَٱعْبُدُوا۟ ٱللَّهَ وَلَا تُشْرِكُوا۟ بِهِۦ شَيْـًۭٔا ۖ وَبِٱلْوَٰلِدَيْنِ إِحْسَٰنًۭا وَبِذِى ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينِ وَٱلْجَارِ ذِى ٱلْقُرْبَىٰ وَٱلْجَارِ ٱلْجُنُبِ وَٱلصَّاحِبِ بِٱلْجَنۢبِ وَٱبْنِ ٱلسَّبِيلِ وَمَا مَلَكَتْ أَيْمَٰنُكُمْ ۗ إِنَّ ٱللَّهَ لَا يُحِبُّ مَن كَانَ مُخْتَالًۭا فَخُورًا ﴿36﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
നിങ്ങള് അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേര്ക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയില് വര്ത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്ക്കാരോടും അന്യരായ അയല്ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള് ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയില് വര്ത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല.

നിങ്ങള് അല്ലാഹുവിന് വഴിപ്പെടുക. അവനില് ഒന്നിനെയും പങ്കു ചേര്ക്കാതിരിക്കുക. മാതാപിതാക്കളോട് നന്നായി വര്ത്തിക്കുക. ബന്ധുക്കള്, അനാഥകള്, അഗതികള്, കുടുംബക്കാരായ അയല്ക്കാര്, അന്യരായ അയല്ക്കാര്, സഹവാസികള്, വഴിപോക്കര്, നിങ്ങളുടെ അധീനതയിലുള്ള അടിമകള്; എല്ലാവരോടും നല്ലനിലയില് വര്ത്തിക്കുക. പൊങ്ങച്ചവും ദുരഹങ്കാരവുമുള്ള ആരെയും അല്ലാഹു ഒട്ടും ഇഷ്ടപ്പെടുന്നില്ല.
ٱلَّذِينَ يَبْخَلُونَ وَيَأْمُرُونَ ٱلنَّاسَ بِٱلْبُخْلِ وَيَكْتُمُونَ مَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ ۗ وَأَعْتَدْنَا لِلْكَٰفِرِينَ عَذَابًۭا مُّهِينًۭا ﴿37﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
പിശുക്ക് കാണിക്കുകയും, പിശുക്ക് കാണിക്കാന് ജനങ്ങളെ പ്രേരിപ്പിക്കുകയും, തങ്ങള്ക്ക് അല്ലാഹു തന്റെ ഔദാര്യം കൊണ്ട് നല്കിയ അനുഗ്രഹം മറച്ചു വെക്കുകയും ചെയ്യുന്നവരാണവര്. ആ നന്ദികെട്ടവര്ക്ക് അപമാനകരമായ ശിക്ഷയാണ് നാം ഒരുക്കിവെച്ചിരിക്കുന്നത്
അബ്ദുല് ഹമീദ് & പറപ്പൂര്
പിശുക്ക് കാണിക്കുകയും, പിശുക്ക് കാണിക്കാന് ജനങ്ങളെ പ്രേരിപ്പിക്കുകയും, തങ്ങള്ക്ക് അല്ലാഹു തന്റെ ഔദാര്യം കൊണ്ട് നല്കിയ അനുഗ്രഹം മറച്ചു വെക്കുകയും ചെയ്യുന്നവരാണവര്. ആ നന്ദികെട്ടവര്ക്ക് അപമാനകരമായ ശിക്ഷയാണ് നാം ഒരുക്കിവെച്ചിരിക്കുന്നത്.
കാരകുന്ന് & എളയാവൂര്
പിശുക്കുകാട്ടുകയും പിശുക്കുകാട്ടാന് ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നവരാണവര്; അല്ലാഹു തന്റെ ഔദാര്യത്താല് നല്കിയ അനുഗ്രഹങ്ങള് മറച്ചുപിടിക്കുന്നവരും. ആ നന്ദികെട്ടവര്ക്ക് നന്നെ നിന്ദ്യമായ ശിക്ഷയാണ് നാം ഒരുക്കിവെച്ചിരിക്കുന്നത്.
وَٱلَّذِينَ يُنفِقُونَ أَمْوَٰلَهُمْ رِئَآءَ ٱلنَّاسِ وَلَا يُؤْمِنُونَ بِٱللَّهِ وَلَا بِٱلْيَوْمِ ٱلْءَاخِرِ ۗ وَمَن يَكُنِ ٱلشَّيْطَٰنُ لَهُۥ قَرِينًۭا فَسَآءَ قَرِينًۭا ﴿38﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
ജനങ്ങളെ കാണിക്കുവാനായി തങ്ങളുടെ സ്വത്തുക്കള് ചെലവഴിക്കുന്നവരും, അല്ലാഹുവിലോ അന്ത്യദിനത്തിലോ വിശ്വാസമില്ലാത്തവരുമാണവര്. പിശാചാണ് ഒരാളുടെ കൂട്ടാളിയാകുന്നതെങ്കില് അവന് എത്ര ദുഷിച്ച ഒരു കൂട്ടുകാരന്!
അബ്ദുല് ഹമീദ് & പറപ്പൂര്
ജനങ്ങളെ കാണിക്കുവാനായി തങ്ങളുടെ സ്വത്തുക്കള് ചെലവഴിക്കുന്നവരും, അല്ലാഹുവിലോ അന്ത്യദിനത്തിലോ വിശ്വാസമില്ലാത്തവരുമാണവര്. പിശാചാണ് ഒരാളുടെ കൂട്ടാളിയാകുന്നതെങ്കില് അവന് എത്ര ദുഷിച്ച ഒരു കൂട്ടുകാരന്!
കാരകുന്ന് & എളയാവൂര്
ആളുകളെ കാണിക്കാനായി ധനം ചെലവഴിക്കുന്നവരാണവര്; അല്ലാഹുവിലോ അന്ത്യദിനത്തിലോ വിശ്വസിക്കാത്തവരും. പിശാച് ആരുടെയെങ്കിലും കൂട്ടാളിയാകുന്നുവെങ്കില് അവന് എത്ര ചീത്ത കൂട്ടുകാരന്.
وَمَاذَا عَلَيْهِمْ لَوْ ءَامَنُوا۟ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ وَأَنفَقُوا۟ مِمَّا رَزَقَهُمُ ٱللَّهُ ۚ وَكَانَ ٱللَّهُ بِهِمْ عَلِيمًا ﴿39﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അവര് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, അല്ലാഹു അവര്ക്ക് നല്കിയതില് നിന്ന് ചെലവഴിക്കുകയും ചെയ്തു പോയാല് അവര്ക്കെന്തൊരു ദോഷമാണുള്ളത്? അല്ലാഹു അവരെപ്പറ്റി നന്നായി അറിയുന്നവനാകുന്നു
അബ്ദുല് ഹമീദ് & പറപ്പൂര്
അവര് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, അല്ലാഹു അവര്ക്ക് നല്കിയതില് നിന്ന് ചെലവഴിക്കുകയും ചെയ്തു പോയാല് അവര്ക്കെന്തൊരു ദോഷമാണുള്ളത്? അല്ലാഹു അവരെ പറ്റി നന്നായി അറിയുന്നവനാകുന്നു.
കാരകുന്ന് & എളയാവൂര്
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും അല്ലാഹു നല്കിയതില്നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവര്ക്ക് എന്തു പറ്റാനാണ്? അല്ലാഹു അവരെപ്പറ്റി നന്നായറിയുന്നവനാണ്.
إِنَّ ٱللَّهَ لَا يَظْلِمُ مِثْقَالَ ذَرَّةٍۢ ۖ وَإِن تَكُ حَسَنَةًۭ يُضَٰعِفْهَا وَيُؤْتِ مِن لَّدُنْهُ أَجْرًا عَظِيمًۭا ﴿40﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
തീര്ച്ചയായും അല്ലാഹു ഒരു അണുവോളം അനീതി കാണിക്കുകയില്ല. വല്ല നന്മയുമാണുള്ളതെങ്കില് അതവന് ഇരട്ടിച്ച് കൊടുക്കുകയും, അവന്റെ പക്കല് നിന്നുള്ള വമ്പിച്ച പ്രതിഫലം നല്കുകയും ചെയ്യുന്നതാണ്.
അബ്ദുല് ഹമീദ് & പറപ്പൂര്
തീര്ച്ചയായും അല്ലാഹു ഒരു അണുവോളം അനീതി കാണിക്കുകയില്ല. വല്ല നന്മയുമാണുള്ളതെങ്കില് അതവന് ഇരട്ടിച്ച് കൊടുക്കുകയും, അവന്റെ പക്കല് നിന്നുള്ള വമ്പിച്ച പ്രതിഫലം നല്കുകയും ചെയ്യുന്നതാണ്.
കാരകുന്ന് & എളയാവൂര്
അല്ലാഹു ആരോടും അണുവോളം അനീതി കാണിക്കുകയില്ല. എന്നല്ല, നന്മയാണുള്ളതെങ്കില് അതവന് ഇരട്ടിയാക്കിക്കൊടുക്കും. തന്നില് നിന്നുള്ള മഹത്തായ പ്രതിഫലം നല്കുകയും ചെയ്യും.
فَكَيْفَ إِذَا جِئْنَا مِن كُلِّ أُمَّةٍۭ بِشَهِيدٍۢ وَجِئْنَا بِكَ عَلَىٰ هَٰٓؤُلَآءِ شَهِيدًۭا ﴿41﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
എന്നാല് ഓരോ സമുദായത്തില് നിന്നും ഓരോ സാക്ഷിയെ നാം കൊണ്ട് വരികയും ഇക്കൂട്ടര്ക്കെതിരില് നിന്നെ നാം സാക്ഷിയായി കൊണ്ടുവരികയും ചെയ്യുമ്പോള് എന്തായിരിക്കും അവസ്ഥ!
അബ്ദുല് ഹമീദ് & പറപ്പൂര്
എന്നാല് ഓരോ സമുദായത്തില് നിന്നും ഓരോ സാക്ഷിയെ നാം കൊണ്ട് വരികയും ഇക്കൂട്ടര്ക്കെതിരില് നിന്നെ നാം സാക്ഷിയായി കൊണ്ട് വരികയും ചെയ്യുമ്പോള് എന്തായിരിക്കും അവസ്ഥ!
കാരകുന്ന് & എളയാവൂര്
ഓരോ സമുദായത്തില് നിന്നും ഓരോ സാക്ഷിയെ നാം കൊണ്ടുവരും. ഇക്കൂട്ടര്ക്കെതിരെ സാക്ഷിയായി നിന്നെയും കൊണ്ടുവരും. എന്തായിരിക്കും അപ്പോഴത്തെ അവസ്ഥ!
يَوْمَئِذٍۢ يَوَدُّ ٱلَّذِينَ كَفَرُوا۟ وَعَصَوُا۟ ٱلرَّسُولَ لَوْ تُسَوَّىٰ بِهِمُ ٱلْأَرْضُ وَلَا يَكْتُمُونَ ٱللَّهَ حَدِيثًۭا ﴿42﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അവിശ്വസിക്കുകയും റസൂലിനെ ധിക്കരിക്കുകയും ചെയ്തവര് ആ ദിവസം കൊതിച്ചുപോവും; അവരെ മൂടിക്കൊണ്ട് ഭൂമി നിരപ്പാക്കപ്പെട്ടിരുന്നുവെങ്കില് എത്ര നന്നായിരുന്നുവെന്ന്. ഒരു വിവരവും അല്ലാഹുവില് നിന്ന് അവര്ക്ക് ഒളിച്ചുവെക്കാനാവില്ല.
അബ്ദുല് ഹമീദ് & പറപ്പൂര്
അവിശ്വസിക്കുകയും റസൂലിനെ ധിക്കരിക്കുകയും ചെയ്തവര് ആ ദിവസം കൊതിച്ചു പോകും; അവരെ മൂടിക്കൊണ്ട് ഭൂമി നിരപ്പാക്കപ്പെട്ടിരുന്നു വെങ്കില് എത്ര നന്നായിരുന്നുവെന്ന്. ഒരു വിവരവും അല്ലാഹുവില് നിന്ന് അവര്ക്ക് ഒളിച്ചു വെക്കാനാവില്ല.
കാരകുന്ന് & എളയാവൂര്
സത്യത്തെ നിഷേധിക്കുകയും ദൈവദൂതനെ ധിക്കരിക്കുകയും ചെയ്തവര് അന്ന് കൊതിച്ചുപോകും: “തങ്ങളെ അകത്താക്കി ഭൂമിയൊന്ന് നിരപ്പായെങ്കില് എത്ര നന്നായേനെ.” ഒരു വിവരവും അന്ന് അല്ലാഹുവില്നിന്ന് മറച്ചുവെക്കാനവര്ക്കാവില്ല.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَقْرَبُوا۟ ٱلصَّلَوٰةَ وَأَنتُمْ سُكَٰرَىٰ حَتَّىٰ تَعْلَمُوا۟ مَا تَقُولُونَ وَلَا جُنُبًا إِلَّا عَابِرِى سَبِيلٍ حَتَّىٰ تَغْتَسِلُوا۟ ۚ وَإِن كُنتُم مَّرْضَىٰٓ أَوْ عَلَىٰ سَفَرٍ أَوْ جَآءَ أَحَدٌۭ مِّنكُم مِّنَ ٱلْغَآئِطِ أَوْ لَٰمَسْتُمُ ٱلنِّسَآءَ فَلَمْ تَجِدُوا۟ مَآءًۭ فَتَيَمَّمُوا۟ صَعِيدًۭا طَيِّبًۭا فَٱمْسَحُوا۟ بِوُجُوهِكُمْ وَأَيْدِيكُمْ ۗ إِنَّ ٱللَّهَ كَانَ عَفُوًّا غَفُورًا ﴿43﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട് നിങ്ങള് നമസ്കാരത്തെ സമീപിക്കരുത്; നിങ്ങള് പറയുന്നതെന്തെന്ന് നിങ്ങള്ക്ക് ബോധമുണ്ടാകുന്നത് വരെ. ജനാബത്തുകാരായിരിക്കുമ്പോള് നിങ്ങള് കുളിക്കുന്നത് വരെയും (നമസ്കാരത്തെ സമീപിക്കരുത്.) നിങ്ങള് വഴി കടന്ന് പോകുന്നവരായിക്കൊണ്ടല്ലാതെ.(23) നിങ്ങള് രോഗികളായിരിക്കുകയോ യാത്രയിലാവുകയോ ചെയ്താല്- അല്ലെങ്കില് നിങ്ങളിലൊരാള് മലമൂത്രവിസര്ജ്ജനം കഴിഞ്ഞ് വരികയോ, സ്ത്രീകളുമായി സമ്പര്ക്കം നടത്തുകയോ(24) ചെയ്തുവെങ്കില് -എന്നിട്ട് നിങ്ങള്ക്ക് വെള്ളം കിട്ടിയതുമില്ലെങ്കില് നിങ്ങള് ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക.(25) എന്നിട്ടതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക. തീര്ച്ചയായും അല്ലാഹു ഏറെ മാപ്പുനല്കുന്നവനും പൊറുക്കുന്നവനുമാകുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട് നിങ്ങള് നമസ്കാരത്തെ സമീപിക്കരുത്; നിങ്ങള് പറയുന്നതെന്തെന്ന് നിങ്ങള്ക്ക് ബോധമുണ്ടാകുന്നത് വരെ. ജനാബത്തുകാരായിരിക്കുമ്പോള് നിങ്ങള് കുളിക്കുന്നത് വരെയും (നമസ്കാരത്തെ സമീപിക്കരുത്.) നിങ്ങള് വഴി കടന്ന് പോകുന്നവരായിക്കൊണ്ടല്ലാതെ. നിങ്ങള് രോഗികളായിരിക്കുകയോ യാത്രയിലാവുകയോ ചെയ്താല്- അല്ലെങ്കില് നിങ്ങളിലൊരാള് മലമൂത്രവിസര്ജ്ജനം കഴിഞ്ഞ് വരികയോ, സ്ത്രീകളുമായി സമ്പര്ക്കം നടത്തുകയോ ചെയ്തുവെങ്കില് -എന്നിട്ട് നിങ്ങള്ക്ക് വെള്ളം കിട്ടിയതുമില്ലെങ്കില് നിങ്ങള് ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ടതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക. തീര്ച്ചയായും അല്ലാഹു ഏറെ മാപ്പുനല്കുന്നവനും പൊറുക്കുന്നവനുമാകുന്നു.
കാരകുന്ന് & എളയാവൂര്
വിശ്വസിച്ചവരേ, നിങ്ങള് ലഹരി ബാധിതരായി നമസ്കാരത്തെ സമീപിക്കരുത്- നിങ്ങള് പറയുന്നതെന്തെന്ന് നിങ്ങള്ക്ക് നല്ല ബോധമുണ്ടാകുംവരെ. ജനാബത്തുകാരനെങ്കില് കുളിച്ചു ശുദ്ധി വരുത്തുന്നതുവരെയും- വഴിയാത്രക്കാരാണെങ്കിലല്ലാതെ. അഥവാ, നിങ്ങള് രോഗികളാവുകയോ യാത്രയിലാവുകയോ ചെയ്തു; അല്ലെങ്കില് നിങ്ങളിലൊരാള് വിസര്ജനം കഴിഞ്ഞുവന്നു; അതുമല്ലെങ്കില് സ്ത്രീകളുമായി സംസര്ഗം നടത്തി; എന്നിട്ട് വെള്ളം കിട്ടിയതുമില്ല; എങ്കില് ശുദ്ധിയുള്ള മണ്ണ് ഉപയോഗിക്കുക. അതുകൊണ്ട് നിങ്ങളുടെ മുഖവും കൈകളും തടവുക. തീര്ച്ചയായും അല്ലാഹു ഏറെ മാപ്പേകുന്നവനും പൊറുക്കുന്നവനുമാണ്.
أَلَمْ تَرَ إِلَى ٱلَّذِينَ أُوتُوا۟ نَصِيبًۭا مِّنَ ٱلْكِتَٰبِ يَشْتَرُونَ ٱلضَّلَٰلَةَ وَيُرِيدُونَ أَن تَضِلُّوا۟ ٱلسَّبِيلَ ﴿44﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
വേദഗ്രന്ഥത്തില് നിന്ന് ഒരു വിഹിതം നല്കപ്പെട്ടവരെ നീ കണ്ടില്ലേ? അവര് ദുര്മാര്ഗം വിലയ്ക്ക് വാങ്ങുകയും, നിങ്ങള് വഴിതെറ്റിപ്പോകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു
അബ്ദുല് ഹമീദ് & പറപ്പൂര്
വേദഗ്രന്ഥത്തില് നിന്ന് ഒരു വിഹിതം നല്കപ്പെട്ടവരെ നീ കണ്ടില്ലേ? അവര് ദുര്മാര്ഗം വിലയ്ക്ക് വാങ്ങുകയും, നിങ്ങള് വഴിതെറ്റിപ്പോകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.
കാരകുന്ന് & എളയാവൂര്
വേദപുസ്തകത്തില്നിന്ന് ഒരു ഭാഗം കിട്ടിയവരെ നീ കാണുന്നില്ലേ? അവര് വഴികേട് വിലയ്ക്കു വാങ്ങുന്നു. നിങ്ങള് വഴിതെറ്റിപ്പോകണമെന്നാഗ്രഹിക്കുകയും ചെയ്യുന്നു.
وَٱللَّهُ أَعْلَمُ بِأَعْدَآئِكُمْ ۚ وَكَفَىٰ بِٱللَّهِ وَلِيًّۭا وَكَفَىٰ بِٱللَّهِ نَصِيرًۭا ﴿45﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അല്ലാഹു നിങ്ങളുടെ ശത്രുക്കളെപ്പറ്റി നന്നായി അറിയുന്നവനാകുന്നു. നിങ്ങള്ക്ക് രക്ഷകനായി അല്ലാഹു മതി, സഹായിയായും അല്ലാഹു തന്നെ മതി
അബ്ദുല് ഹമീദ് & പറപ്പൂര്
അല്ലാഹു നിങ്ങളുടെ ശത്രുക്കളെപ്പറ്റി നന്നായി അറിയുന്നവനാകുന്നു. നിങ്ങള്ക്ക് രക്ഷകനായി അല്ലാഹു മതി, സഹായിയായും അല്ലാഹു തന്നെ മതി.
കാരകുന്ന് & എളയാവൂര്
നിങ്ങളുടെ എതിരാളികളെപ്പറ്റി നന്നായറിയുന്നവന് അല്ലാഹുവാണ്. രക്ഷകനായി നിങ്ങള്ക്ക് അല്ലാഹു മതി. തുണയായും അല്ലാഹുതന്നെ മതി.
مِّنَ ٱلَّذِينَ هَادُوا۟ يُحَرِّفُونَ ٱلْكَلِمَ عَن مَّوَاضِعِهِۦ وَيَقُولُونَ سَمِعْنَا وَعَصَيْنَا وَٱسْمَعْ غَيْرَ مُسْمَعٍۢ وَرَٰعِنَا لَيًّۢا بِأَلْسِنَتِهِمْ وَطَعْنًۭا فِى ٱلدِّينِ ۚ وَلَوْ أَنَّهُمْ قَالُوا۟ سَمِعْنَا وَأَطَعْنَا وَٱسْمَعْ وَٱنظُرْنَا لَكَانَ خَيْرًۭا لَّهُمْ وَأَقْوَمَ وَلَٰكِن لَّعَنَهُمُ ٱللَّهُ بِكُفْرِهِمْ فَلَا يُؤْمِنُونَ إِلَّا قَلِيلًۭا ﴿46﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
യഹൂദരില്പെട്ടവരത്രെ (ആ ശത്രുക്കള്.) വാക്കുകളെ അവര് സ്ഥാനം തെറ്റിച്ച് പ്രയോഗിക്കുന്നു. തങ്ങളുടെ നാവുകള് വളച്ചൊടിച്ച് കൊണ്ടും, മതത്തെ കുത്തിപ്പറഞ്ഞ് കൊണ്ടും 'സമിഅ്നാ വഅസൈനാ' എന്നും 'ഇസ്മഅ് ഗൈറ മുസ്മഅ്' എന്നും 'റാഇനാ' എന്നും അവര് പറയുന്നു.(26) 'സമിഅ്നാ വഅത്വഅ്നാ' (ഞങ്ങള് കേള്ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു) എന്നും 'ഇസ്മഅ്' (കേള്ക്കണേ) എന്നും 'ഉന്ളുര്നാ' (ഞങ്ങളെ ഗൗനിക്കണേ) എന്നും അവര് പറഞ്ഞിരുന്നെങ്കില് അതവര്ക്ക് കൂടുതല് ഉത്തമവും വക്രതയില്ലാത്തതും ആകുമായിരുന്നു. പക്ഷെ അല്ലാഹു അവരുടെ നിഷേധം കാരണമായി അവരെ ശപിച്ചിരിക്കുന്നു. അതിനാല് അവര് വിശ്വസിക്കുകയില്ല; ചുരുക്കത്തിലല്ലാതെ.
അബ്ദുല് ഹമീദ് & പറപ്പൂര്
യഹൂദരില് പെട്ടവരത്രെ (ആ ശത്രുക്കള്.) വാക്കുകളെ അവര് സ്ഥാനം തെറ്റിച്ച് പ്രയോഗിക്കുന്നു. തങ്ങളുടെ നാവുകള് വളച്ചൊടിച്ച് കൊണ്ടും, മതത്തെ കുത്തിപ്പറഞ്ഞ് കൊണ്ടും സമിഅ്നാ വഅസൈനാ എന്നും ഇസ്മഅ് ഗൈറ മുസ്മഅ് എന്നും റാഇനാ എന്നും അവര് പറയുന്നു. സമിഅ്നാ വഅത്വഅ്നാ (ഞങ്ങള് കേള്ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു) എന്നും ഇസ്മഅ് (കേള്ക്കണേ) എന്നും ഉന്ളുര്നാ (ഞങ്ങളെ ഗൌനിക്കണേ) എന്നും അവര് പറഞ്ഞിരുന്നെങ്കില് അതവര്ക്ക് കൂടുതല് ഉത്തമവും വക്രതയില്ലാത്തതും ആകുമായിരുന്നു. പക്ഷെ അല്ലാഹു അവരുടെ നിഷേധം കാരണമായി അവരെ ശപിച്ചിരിക്കുന്നു. അതിനാല് അവര് വിശ്വസിക്കുകയില്ല; ചുരുക്കത്തിലല്ലാതെ.
കാരകുന്ന് & എളയാവൂര്
ആ എതിരാളികള് ജൂതന്മാരില് പെട്ടവരാണ്. അവര് വാക്കുകളെ സന്ദര്ഭത്തില് നിന്നടര്ത്തിയെടുത്ത് ഉപയോഗിക്കുന്നു. തങ്ങളുടെ നാവു കോട്ടിയും സത്യമതത്തെ കടന്നാക്രമിച്ചും “സമിഅ്നാ വ അസ്വൈനാ” എന്നും “ഇസ്മഅ് ഗൈറ മുസ്മഅ്” എന്നും “റാഇനാ” എന്നും അവര് പറയുന്നു. “സമിഅ്നാ വ അത്വഅ്നാ” എന്നും “ഇസ്മഅ്” എന്നും “ഉന്ളുര്നാ” എന്നുമാണ് അവര് പറഞ്ഞിരുന്നതെങ്കില് അതവര്ക്ക് കൂടുതല് നന്നായേനെ. ഏറ്റം ശരിയായതും അതുതന്നെ. പക്ഷേ, അവരുടെ സത്യനിഷേധം കാരണമായി അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. അതിനാലവര് വിശ്വസിക്കുകയില്ല; ഇത്തിരിയല്ലാതെ.
يَٰٓأَيُّهَا ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ ءَامِنُوا۟ بِمَا نَزَّلْنَا مُصَدِّقًۭا لِّمَا مَعَكُم مِّن قَبْلِ أَن نَّطْمِسَ وُجُوهًۭا فَنَرُدَّهَا عَلَىٰٓ أَدْبَارِهَآ أَوْ نَلْعَنَهُمْ كَمَا لَعَنَّآ أَصْحَٰبَ ٱلسَّبْتِ ۚ وَكَانَ أَمْرُ ٱللَّهِ مَفْعُولًا ﴿47﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
ഹേ; വേദഗ്രന്ഥം നല്കപ്പെട്ടവരേ, നിങ്ങളുടെ പക്കലുള്ള വേദത്തെ സത്യപ്പെടുത്തിക്കൊണ്ട് നാം അവതരിപ്പിച്ചതില് നിങ്ങള് വിശ്വസിക്കുവിന്. നാം ചില മുഖങ്ങള് തുടച്ചുനീക്കിയിട്ട് അവയെ പിന്വശങ്ങളിലേക്ക് മാറ്റുന്നതിന് മുമ്പായി, അല്ലെങ്കില് ശബ്ബത്തിന്റെ ആള്ക്കാരെ നാം ശപിച്ചത് പോലെ നിങ്ങളെയും ശപിക്കുന്നതിന്നുമുമ്പായി നിങ്ങള് വിശ്വസിക്കുവിന്. അല്ലാഹുവിന്റെ കല്പന പ്രാവര്ത്തികമാക്കപ്പെടുക തന്നെ ചെയ്യും.
അബ്ദുല് ഹമീദ് & പറപ്പൂര്
ഹേ; വേദഗ്രന്ഥം നല്കപ്പെട്ടവരേ, നിങ്ങളുടെ പക്കലുള്ള വേദത്തെ സത്യപ്പെടുത്തിക്കൊണ്ട് നാം അവതരിപ്പിച്ചതില് നിങ്ങള് വിശ്വസിക്കുവിന്. നാം ചില മുഖങ്ങള് തുടച്ചുനീക്കിയിട്ട് അവയെ പിന്വശങ്ങളിലേക്ക് മാറ്റുന്നതിന് മുമ്പായി, അല്ലെങ്കില് ശബ്ബത്തിന്റെ ആള്ക്കാരെ നാം ശപിച്ചത് പോലെ നിങ്ങളെയും ശപിക്കുന്നതിന്നുമുമ്പായി നിങ്ങള് വിശ്വസിക്കുവിന്. അല്ലാഹുവിന്റെ കല്പന പ്രാവര്ത്തികമാക്കപ്പെടുക തന്നെ ചെയ്യും.
കാരകുന്ന് & എളയാവൂര്
വേദക്കാരേ, നിങ്ങളുടെ വശമുള്ള വേദത്തെ ശരിവെച്ചുകൊണ്ട്, നാം ഇറക്കിയ ഈ വേദത്തില് വിശ്വസിക്കുക. നാം ചില മുഖങ്ങളെ വികൃതമാക്കി പിറകോട്ട് തിരിക്കുകയോ സാബത്തുകാരെ ശപിച്ചപോലെ ശപിക്കുകയോ ചെയ്യുംമുമ്പെ നിങ്ങള് വിശ്വസിക്കുവിന്. അല്ലാഹുവിന്റെ വിധി നടപ്പിലാവുക തന്നെ ചെയ്യും.
إِنَّ ٱللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِۦ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ ۚ وَمَن يُشْرِكْ بِٱللَّهِ فَقَدِ ٱفْتَرَىٰٓ إِثْمًا عَظِيمًا ﴿48﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
തന്നോട് പങ്കുചേര്ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന് ഉദ്ദേശിക്കുന്നവര്ക്ക് അവന് പൊറുത്തുകൊടുക്കുന്നതാണ്. ആര് അല്ലാഹുവോട് പങ്കുചേര്ത്തുവോ അവന് തീര്ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്.
അബ്ദുല് ഹമീദ് & പറപ്പൂര്
തന്നോട് പങ്കുചേര്ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന് ഉദ്ദേശിക്കുന്നവര്ക്ക് അവന് പൊറുത്തുകൊടുക്കുന്നതാണ്. ആര് അല്ലാഹുവോട് പങ്കുചേര്ത്തുവോ അവന് തീര്ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്.
കാരകുന്ന് & എളയാവൂര്
അല്ലാഹു, തന്നില് പങ്കുചേര്ക്കുന്നത് പൊറുക്കില്ല. അതല്ലാത്ത പാപങ്ങളൊക്കെയും അവനിച്ഛിക്കുന്നവര്ക്ക് അവന് പൊറുത്തുകൊടുക്കും. അല്ലാഹുവിന് പങ്കാളികളെ സങ്കല്പിക്കുന്നവന് കൊടിയ കുറ്റമാണ് ചെയ്യുന്നത്; തീര്ച്ച.
أَلَمْ تَرَ إِلَى ٱلَّذِينَ يُزَكُّونَ أَنفُسَهُم ۚ بَلِ ٱللَّهُ يُزَكِّى مَن يَشَآءُ وَلَا يُظْلَمُونَ فَتِيلًا ﴿49﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
സ്വയം പരിശുദ്ധരെന്ന് അവകാശപ്പെടുന്നവരെ നീ കണ്ടില്ലേ? എന്നാല് അല്ലാഹു അവന് ഉദ്ദേശിക്കുന്നവരെ പരിശുദ്ധരാക്കുന്നു. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല.
അബ്ദുല് ഹമീദ് & പറപ്പൂര്
സ്വയം പരിശുദ്ധരെന്ന് അവകാശപ്പെടുന്നവരെ നീ കണ്ടില്ലേ? എന്നാല് അല്ലാഹു അവന് ഉദ്ദേശിക്കുന്നവരെ പരിശുദ്ധരാക്കുന്നു. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല.
കാരകുന്ന് & എളയാവൂര്
വിശുദ്ധരെന്ന് സ്വയം അവകാശപ്പെടുന്നവരെ നീ കണ്ടില്ലേ? എന്നാല് അല്ലാഹു അവനിച്ഛിക്കുന്നവരെ ശുദ്ധീകരിക്കുന്നു. അവരോട് ഒട്ടും അനീതി കാണിക്കുകയില്ല.
ٱنظُرْ كَيْفَ يَفْتَرُونَ عَلَى ٱللَّهِ ٱلْكَذِبَ ۖ وَكَفَىٰ بِهِۦٓ إِثْمًۭا مُّبِينًا ﴿50﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
എങ്ങനെയാണ് അവര് അല്ലാഹുവിന്റെ പേരില് കള്ളം കെട്ടിച്ചമയ്ക്കുന്നത് എന്ന് നോക്കൂ. പ്രത്യക്ഷമായ കുറ്റമായിട്ട് അതു തന്നെ മതി
അബ്ദുല് ഹമീദ് & പറപ്പൂര്
എങ്ങനെയാണ് അവര് അല്ലാഹുവിന്റെ പേരില് കള്ളം കെട്ടിച്ചമയ്ക്കുന്നത് എന്ന് നോക്കൂ. പ്രത്യക്ഷമായ കുറ്റമായിട്ട് അതു തന്നെ മതി.
കാരകുന്ന് & എളയാവൂര്
അവര് അല്ലാഹുവിന്റെ പേരില് കള്ളം കെട്ടിച്ചമയ്ക്കുന്നതെങ്ങനെയെന്ന് നോക്കൂ? പ്രകടമായ പാപമായിട്ട് അതു തന്നെ മതി.
أَلَمْ تَرَ إِلَى ٱلَّذِينَ أُوتُوا۟ نَصِيبًۭا مِّنَ ٱلْكِتَٰبِ يُؤْمِنُونَ بِٱلْجِبْتِ وَٱلطَّٰغُوتِ وَيَقُولُونَ لِلَّذِينَ كَفَرُوا۟ هَٰٓؤُلَآءِ أَهْدَىٰ مِنَ ٱلَّذِينَ ءَامَنُوا۟ سَبِيلًا ﴿51﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
വേദത്തില് നിന്ന് ഒരു വിഹിതം നല്കപ്പെട്ടവരെ നീ നോക്കിയില്ലെ? അവര് ക്ഷുദ്രവിദ്യകളിലും ദുര്മൂര്ത്തികളിലും വിശ്വസിക്കുന്നു. സത്യനിഷേധികളെപ്പറ്റി അവര് പറയുന്നു; ഇക്കൂട്ടരാണ് വിശ്വാസികളെക്കാള് നേര്മാര്ഗം പ്രാപിച്ചവരെന്ന്
അബ്ദുല് ഹമീദ് & പറപ്പൂര്
വേദത്തില് നിന്ന് ഒരു വിഹിതം നല്കപ്പെട്ടവരെ നീ നോക്കിയില്ലെ? അവര് ക്ഷുദ്ര വിദ്യകളിലും ദുര്മൂര്ത്തികളിലും വിശ്വസിക്കുന്നു. സത്യനിഷേധികളെപ്പറ്റി അവര് പറയുന്നു; ഇക്കൂട്ടരാണ് വിശ്വാസികളെക്കാള് നേര്മാര്ഗം പ്രാപിച്ചവരെന്ന്.
കാരകുന്ന് & എളയാവൂര്
വേദവിജ്ഞാനത്തില്നിന്നൊരു വിഹിതം ലഭിച്ചവരെ നീ കണ്ടില്ലേ? അവര് ഗൂഢവിദ്യകളിലും പൈശാചിക ശക്തികളിലും വിശ്വസിക്കുന്നു. “ഇവര് സത്യവിശ്വാസികളെക്കാള് നേര്വഴിയിലാണെ”ന്ന് സത്യനിഷേധികളെ സംബന്ധിച്ച് പറയുകയും ചെയ്യുന്നു.
أُو۟لَٰٓئِكَ ٱلَّذِينَ لَعَنَهُمُ ٱللَّهُ ۖ وَمَن يَلْعَنِ ٱللَّهُ فَلَن تَجِدَ لَهُۥ نَصِيرًا ﴿52﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
എന്നാല് അവരെയാണ് അല്ലാഹു ശപിച്ചിരിക്കുന്നത്. ഏതൊരുവനെ അല്ലാഹു ശപിച്ചിരിക്കുന്നുവോ അവന്ന് ഒരു സഹായിയെയും നീ കണ്ടെത്തുകയില്ല.
അബ്ദുല് ഹമീദ് & പറപ്പൂര്
എന്നാല് അവരെയാണ് അല്ലാഹു ശപിച്ചിരിക്കുന്നത്. ഏതൊരുവനെ അല്ലാഹു ശപിച്ചിരിക്കുന്നുവോ അവന്ന് ഒരു സഹായിയെയും നീ കണ്ടെത്തുകയില്ല.
കാരകുന്ന് & എളയാവൂര്
അറിയുക: അല്ലാഹു ശപിച്ചവരാണവര്. അല്ലാഹു ശപിച്ചവനെ സഹായിക്കുന്ന ആരെയും നിനക്ക് കണ്ടെത്താനാവില്ല.
أَمْ لَهُمْ نَصِيبٌۭ مِّنَ ٱلْمُلْكِ فَإِذًۭا لَّا يُؤْتُونَ ٱلنَّاسَ نَقِيرًا ﴿53﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അതല്ല, ആധിപത്യത്തില് വല്ല വിഹിതവും അവര്ക്കുണ്ടോ? എങ്കില് ഒരു അണുവോളവും അവര് മനുഷ്യര്ക്ക് നല്കുമായിരുന്നില്ല.
അബ്ദുല് ഹമീദ് & പറപ്പൂര്
അതല്ല, ആധിപത്യത്തില് വല്ല വിഹിതവും അവര്ക്കുണ്ടോ? എങ്കില് ഒരു അണുവോളവും അവര് മനുഷ്യര്ക്ക് നല്കുമായിരുന്നില്ല.
കാരകുന്ന് & എളയാവൂര്
അതല്ല; അവര്ക്ക് അധികാരത്തിലെന്തെങ്കിലും പങ്കുണ്ടോ? ഉണ്ടായിരുന്നെങ്കില് അവരതില് നിന്ന് ഒന്നും ജനങ്ങള്ക്ക് നല്കുമായിരുന്നില്ല.
أَمْ يَحْسُدُونَ ٱلنَّاسَ عَلَىٰ مَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ ۖ فَقَدْ ءَاتَيْنَآ ءَالَ إِبْرَٰهِيمَ ٱلْكِتَٰبَ وَٱلْحِكْمَةَ وَءَاتَيْنَٰهُم مُّلْكًا عَظِيمًۭا ﴿54﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അതല്ല, അല്ലാഹു അവന്റെ ഔദാര്യത്തില് നിന്ന് മറ്റു മനുഷ്യര്ക്ക് നല്കിയിട്ടുള്ളതിന്റെ പേരില് അവര് അസൂയപ്പെടുകയാണോ? എന്നാല് ഇബ്രാഹീം കുടുംബത്തിന് നാം വേദവും ജ്ഞാനവും നല്കിയിട്ടുണ്ട്. അവര്ക്ക് നാം മഹത്തായ ആധിപത്യവും നല്കിയിട്ടുണ്ട്.
അബ്ദുല് ഹമീദ് & പറപ്പൂര്
അതല്ല, അല്ലാഹു അവന്റെ ഔദാര്യത്തില് നിന്ന് മറ്റു മനുഷ്യര്ക്ക് നല്കിയിട്ടുള്ളതിന്റെ പേരില് അവര് അസൂയപ്പെടുകയാണോ? എന്നാല് ഇബ്രാഹീം കുടുംബത്തിന് നാം വേദവും ജ്ഞാനവും നല്കിയിട്ടുണ്ട്. അവര്ക്ക് നാം മഹത്തായ ആധിപത്യവും നല്കിയിട്ടുണ്ട്.
കാരകുന്ന് & എളയാവൂര്
അതല്ല; അല്ലാഹു തന്റെ ഔദാര്യത്തില്നിന്ന് നല്കിയതിന്റെ പേരില് അവര് ജനങ്ങളോട് അസൂയപ്പെടുകയാണോ? എന്നാല് ഇബ്റാഹീം കുടുംബത്തിന് നാം വേദവും തത്ത്വജ്ഞാനവും നല്കിയിട്ടുണ്ട്. അവര്ക്കു നാം അതിമഹത്തായ ആധിപത്യവും നല്കി.
فَمِنْهُم مَّنْ ءَامَنَ بِهِۦ وَمِنْهُم مَّن صَدَّ عَنْهُ ۚ وَكَفَىٰ بِجَهَنَّمَ سَعِيرًا ﴿55﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അതില് വിശ്വസിച്ച ഒരു വിഭാഗം അവരുടെ കൂട്ടത്തിലുണ്ട്. അതില് നിന്ന് പിന്തിരിഞ്ഞ വിഭാഗവും അവരിലുണ്ട്. (അവര്ക്ക്) കത്തിജ്വലിക്കുന്ന നരകാഗ്നി തന്നെ മതി.
അബ്ദുല് ഹമീദ് & പറപ്പൂര്
അതില് വിശ്വസിച്ച ഒരു വിഭാഗം അവരുടെ കൂട്ടത്തിലുണ്ട്. അതില് നിന്ന് പിന്തിരിഞ്ഞ വിഭാഗവും അവരിലുണ്ട്. (അവര്ക്ക്) കത്തിജ്വലിക്കുന്ന നരകാഗ്നി തന്നെ മതി.
കാരകുന്ന് & എളയാവൂര്
അവരില് ആ സന്ദേശത്തില് വിശ്വസിച്ചവരുണ്ട്. അതില്നിന്ന് പിന്തിരിഞ്ഞവരുമുണ്ട്. അവര്ക്ക് കത്തിക്കാളും നരകത്തീതന്നെമതി.
إِنَّ ٱلَّذِينَ كَفَرُوا۟ بِـَٔايَٰتِنَا سَوْفَ نُصْلِيهِمْ نَارًۭا كُلَّمَا نَضِجَتْ جُلُودُهُم بَدَّلْنَٰهُمْ جُلُودًا غَيْرَهَا لِيَذُوقُوا۟ ٱلْعَذَابَ ۗ إِنَّ ٱللَّهَ كَانَ عَزِيزًا حَكِيمًۭا ﴿56﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
തീര്ച്ചയായും നമ്മുടെ തെളിവുകള് നിഷേധിച്ചവരെ നാം നരകത്തിലിട്ട് കരിക്കുന്നതാണ്. അവരുടെ തൊലികള് വെന്തുപോകുമ്പോഴെല്ലാം അവര്ക്ക് നാം വേറെ തൊലികള് മാറ്റികൊടുക്കുന്നതാണ്. അവര് ശിക്ഷ ആസ്വദിച്ചുകൊണ്ടിരിക്കാന് വേണ്ടിയാണത്. തീര്ച്ചയായും അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
തീര്ച്ചയായും നമ്മുടെ തെളിവുകള് നിഷേധിച്ചവരെ നാം നരകത്തിലിട്ട് കരിക്കുന്നതാണ്. അവരുടെ തൊലികള് വെന്തുപോകുമ്പോഴെല്ലാം അവര്ക്ക് നാം വേറെ തൊലികള് മാറ്റികൊടുക്കുന്നതാണ്. അവര് ശിക്ഷ ആസ്വദിച്ചു കൊണ്ടിരിക്കാന് വേണ്ടിയാണത്. തീര്ച്ചയായും അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു.
കാരകുന്ന് & എളയാവൂര്
നമ്മുടെ പ്രമാണങ്ങളെ തള്ളിക്കളഞ്ഞവരെ നാം നരകത്തീയിലെറിയും; തീര്ച്ച. അവരുടെ തൊലി വെന്തുരുകുംതോറും അവര്ക്കു പുതിയ തൊലി നാം മാറ്റിക്കൊടുത്തുകൊണ്ടിരിക്കും. തുടര്ന്നും അവര് നമ്മുടെ ശിക്ഷ അനുഭവിക്കാന്. സംശയമില്ല; അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ.
وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ سَنُدْخِلُهُمْ جَنَّٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَآ أَبَدًۭا ۖ لَّهُمْ فِيهَآ أَزْوَٰجٌۭ مُّطَهَّرَةٌۭ ۖ وَنُدْخِلُهُمْ ظِلًّۭا ظَلِيلًا ﴿57﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
വിശ്വസിക്കുകയും സല്പ്രവൃത്തികളില് ഏര്പെടുകയും ചെയ്തവരാകട്ടെ, താഴ്ഭാഗത്ത് കൂടി അരുവികള് ഒഴുകുന്ന സ്വര്ഗത്തോട്ടങ്ങളില് നാം അവരെ പ്രവേശിപ്പിക്കുന്നതാണ്. അവരതില് നിത്യവാസികളായിരിക്കും. അവര്ക്കവിടെ പരിശുദ്ധരായ ഇണകളുണ്ടായിരിക്കും. സ്ഥിരവും ഇടതൂര്ന്നതുമായ തണലില് നാമവരെ പ്രവേശിപ്പിക്കുകയും ചെയ്യും.
അബ്ദുല് ഹമീദ് & പറപ്പൂര്
വിശ്വസിക്കുകയും സല്പ്രവൃത്തികളില് ഏര്പെടുകയും ചെയ്തവരാകട്ടെ, താഴ്ഭാഗത്ത് കൂടി അരുവികള് ഒഴുകുന്ന സ്വര്ഗത്തോട്ടങ്ങളില് നാം അവരെ പ്രവേശിപ്പിക്കുന്നതാണ്. അവരതില് നിത്യവാസികളായിരിക്കും. അവര്ക്കവിടെ പരിശുദ്ധരായ ഇണകളുണ്ടായിരിക്കും. സ്ഥിരവും ഇടതൂര്ന്നതുമായ തണലില് നാമവരെ പ്രവേശിപ്പിക്കുകയും ചെയ്യും.
കാരകുന്ന് & എളയാവൂര്
എന്നാല് വിശ്വസിക്കുകയും സല്ക്കര്മങ്ങള് പ്രവര്ത്തിക്കുകയും ചെയ്തവരെ നാം താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്ഗീയാരാമങ്ങളില് പ്രവേശിപ്പിക്കും. അവരതില് സ്ഥിരവാസികളായിരിക്കും. അവര്ക്കവിടെ പരിശുദ്ധരായ ഇണകളുണ്ട്. അവരെ നാം ഇടതിങ്ങിയ പച്ചിലത്തണലില് പ്രവേശിപ്പിക്കും.
۞ إِنَّ ٱللَّهَ يَأْمُرُكُمْ أَن تُؤَدُّوا۟ ٱلْأَمَٰنَٰتِ إِلَىٰٓ أَهْلِهَا وَإِذَا حَكَمْتُم بَيْنَ ٱلنَّاسِ أَن تَحْكُمُوا۟ بِٱلْعَدْلِ ۚ إِنَّ ٱللَّهَ نِعِمَّا يَعِظُكُم بِهِۦٓ ۗ إِنَّ ٱللَّهَ كَانَ سَمِيعًۢا بَصِيرًۭا ﴿58﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
വിശ്വസിച്ചേല്പിക്കപ്പെട്ട അമാനത്തുകള് അവയുടെ അവകാശികള്ക്ക് നിങ്ങള് കൊടുത്തു വീട്ടണമെന്നും, ജനങ്ങള്ക്കിടയില് നിങ്ങള് തീര്പ്പുകല്പിക്കുകയാണെങ്കില് നീതിയോടെ തീര്പ്പുകല്പിക്കണമെന്നും അല്ലാഹു നിങ്ങളോട് കല്പിക്കുന്നു. എത്രയോ നല്ല ഉപദേശമാണ് അവന് നിങ്ങള്ക്ക് നല്കുന്നത്. തീര്ച്ചയായും എല്ലാം കേള്ക്കുന്നവനും കാണുന്നവനുമാകുന്നു അല്ലാഹു.
അബ്ദുല് ഹമീദ് & പറപ്പൂര്
വിശ്വസിച്ചേല്പിക്കപ്പെട്ട അനാമത്തുകള് അവയുടെ അവകാശികള്ക്ക് നിങ്ങള് കൊടുത്തു വീട്ടണമെന്നും, ജനങ്ങള്ക്കിടയില് നിങ്ങള് തീര്പ്പുകല്പിക്കുകയാണെങ്കില് നീതിയോടെ തീര്പ്പുകല്പിക്കണമെന്നും അല്ലാഹു നിങ്ങളോട് കല്പിക്കുന്നു. എത്രയോ നല്ല ഉപദേശമാണ് അവന് നിങ്ങള്ക്ക് നല്കുന്നത്. തീര്ച്ചയായും എല്ലാം കേള്ക്കുന്നവനും കാണുന്നവനുമാകുന്നു അല്ലാഹു.
കാരകുന്ന് & എളയാവൂര്
അല്ലാഹു നിങ്ങളോടിതാ കല്പിക്കുന്നു: നിങ്ങളെ വിശ്വസിച്ചേല്പിച്ച വസ്തുക്കള് അവയുടെ അവകാശികളെ തിരിച്ചേല്പിക്കുക. ജനങ്ങള്ക്കിടയില് തീര്പ്പ് കല്പിക്കുകയാണെങ്കില് നീതിപൂര്വം വിധി നടത്തുക. എത്ര നല്ല ഉപദേശമാണ് അല്ലാഹു നിങ്ങള്ക്കു നല്കുന്നത്. അല്ലാഹു എല്ലാം കേള്ക്കുന്നവനും കാണുന്നവനുമാണ്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَأُو۟لِى ٱلْأَمْرِ مِنكُمْ ۖ فَإِن تَنَٰزَعْتُمْ فِى شَىْءٍۢ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ ۚ ذَٰلِكَ خَيْرٌۭ وَأَحْسَنُ تَأْوِيلًا ﴿59﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
സത്യവിശ്വാസികളേ, നിങ്ങള് അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില് നിന്നുള്ള കൈകാര്യകര്ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്ക്കിടയില് ഭിന്നിപ്പുണ്ടാകുകയാണെങ്കില് നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില് (അതാണ് വേണ്ടത്.) അതാണ് ഉത്തമവും കൂടുതല് നല്ല പര്യവസാനമുള്ളതും.
അബ്ദുല് ഹമീദ് & പറപ്പൂര്
സത്യവിശ്വാസികളേ, നിങ്ങള് അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില് നിന്നുള്ള കൈകാര്യകര്ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്ക്കിടയില് ഭിന്നിപ്പുണ്ടാകുകയാണെങ്കില് നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില് (അതാണ് വേണ്ടത്.) അതാണ് ഉത്തമവും കൂടുതല് നല്ല പര്യവസാനമുള്ളതും.
കാരകുന്ന് & എളയാവൂര്
വിശ്വസിച്ചവരേ, അല്ലാഹുവെ അനുസരിക്കുക. ദൈവദൂതനെയും നിങ്ങളില്നിന്നുള്ള കൈകാര്യ കര്ത്താക്കളെയും അനുസരിക്കുക. ഏതെങ്കിലും കാര്യത്തില് നിങ്ങള് തമ്മില് തര്ക്കമുണ്ടായാല് അത് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും മടക്കുക. നിങ്ങള് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില് ഇതാണ് ഏറ്റം നല്ലത്. മെച്ചപ്പെട്ട ഒടുക്കമുണ്ടാവുന്നതും ഇതിനുതന്നെ.
أَلَمْ تَرَ إِلَى ٱلَّذِينَ يَزْعُمُونَ أَنَّهُمْ ءَامَنُوا۟ بِمَآ أُنزِلَ إِلَيْكَ وَمَآ أُنزِلَ مِن قَبْلِكَ يُرِيدُونَ أَن يَتَحَاكَمُوٓا۟ إِلَى ٱلطَّٰغُوتِ وَقَدْ أُمِرُوٓا۟ أَن يَكْفُرُوا۟ بِهِۦ وَيُرِيدُ ٱلشَّيْطَٰنُ أَن يُضِلَّهُمْ ضَلَٰلًۢا بَعِيدًۭا ﴿60﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും നിനക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും തങ്ങള് വിശ്വസിച്ചിരിക്കുന്നു എന്ന് ജല്പിക്കുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ? ദുര്മൂര്ത്തികളുടെ അടുത്തേക്ക് വിധിതേടിപ്പോകാനാണ് അവര് ഉദ്ദേശിക്കുന്നത്. വാസ്തവത്തില് ദുര്മൂര്ത്തികളെ അവിശ്വസിക്കുവാനാണ് അവര് കല്പിക്കപ്പെട്ടിട്ടുള്ളത്. പിശാച് അവരെ ബഹുദൂരം വഴിതെറ്റിക്കുവാന് ഉദ്ദേശിക്കുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും നിനക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും തങ്ങള് വിശ്വസിച്ചിരിക്കുന്നു എന്ന് ജല്പിക്കുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ? ദുര്മൂര്ത്തികളുടെ അടുത്തേക്ക് വിധിതേടിപ്പോകാനാണ് അവര് ഉദ്ദേശിക്കുന്നത്. വാസ്തവത്തില് ദുര്മൂര്ത്തികളെ അവിശ്വസിക്കുവാനാണ് അവര് കല്പിക്കപ്പെട്ടിട്ടുള്ളത്. പിശാച് അവരെ ബഹുദൂരം വഴിതെറ്റിക്കുവാന് ഉദ്ദേശിക്കുന്നു.
കാരകുന്ന് & എളയാവൂര്
നിനക്ക് ഇറക്കിത്തന്നതിലും നിനക്കുമുമ്പ് ഇറക്കിക്കിട്ടിയതിലും തങ്ങള് വിശ്വസിച്ചിരിക്കുന്നുവെന്ന് വാദിക്കുന്നവരെ നീ കണ്ടില്ലേ? അല്ലാഹുവിന്റേതല്ലാത്ത വിധികള് നല്കുന്നവരുടെ അടുത്തേക്ക് തീര്പ്പു തേടിപ്പോകാനാണ് അവരുദ്ദേശിക്കുന്നത്. സത്യത്തില് അവരെ തള്ളിക്കളയാനാണ് ഇവരോട് കല്പിച്ചിരിക്കുന്നത്. പിശാച് അവരെ നേര്വഴിയില്നിന്ന് തെറ്റിച്ച് സത്യത്തില് നിന്ന് ഏറെ ദൂരെയാക്കാനാണ്ആഗ്രഹിക്കുന്നത്.
وَإِذَا قِيلَ لَهُمْ تَعَالَوْا۟ إِلَىٰ مَآ أَنزَلَ ٱللَّهُ وَإِلَى ٱلرَّسُولِ رَأَيْتَ ٱلْمُنَٰفِقِينَ يَصُدُّونَ عَنكَ صُدُودًۭا ﴿61﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അല്ലാഹു അവതരിപ്പിച്ചതിലേക്കും (അവന്റെ) ദൂതനിലേക്കും നിങ്ങള് വരൂ എന്ന് അവരോട് പറയപ്പെട്ടാല് ആ കപടവിശ്വാസികള് നിന്നെ വിട്ട് പാടെ പിന്തിരിഞ്ഞ് പോകുന്നത് നിനക്ക് കാണാം.
അബ്ദുല് ഹമീദ് & പറപ്പൂര്
അല്ലാഹു അവതരിപ്പിച്ചതിലേക്കും (അവന്റെ) ദൂതനിലേക്കും നിങ്ങള് വരൂ എന്ന് അവരോട് പറയപ്പെട്ടാല് ആ കപടവിശ്വാസികള് നിന്നെ വിട്ട് പാടെ പിന്തിരിഞ്ഞ് പോകുന്നത് നിനക്ക് കാണാം.
കാരകുന്ന് & എളയാവൂര്
അല്ലാഹു ഇറക്കിത്തന്നതിലേക്കും അവന്റെ ദൂതനിലേക്കും വരികയെന്ന് പറഞ്ഞാല് ആ കപടവിശ്വാസികള് നിന്നില്നിന്നും പിന്തിരിഞ്ഞുപോകുന്നത് നിനക്കുകാണാം.
فَكَيْفَ إِذَآ أَصَٰبَتْهُم مُّصِيبَةٌۢ بِمَا قَدَّمَتْ أَيْدِيهِمْ ثُمَّ جَآءُوكَ يَحْلِفُونَ بِٱللَّهِ إِنْ أَرَدْنَآ إِلَّآ إِحْسَٰنًۭا وَتَوْفِيقًا ﴿62﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
എന്നാല് സ്വന്തം കൈകള് ചെയ്ത് വെച്ചതിന്റെ ഫലമായി അവര്ക്ക് വല്ല ആപത്തും ബാധിക്കുകയും, അനന്തരം അവര് നിന്റെ അടുത്ത് വന്ന് അല്ലാഹുവിന്റെ പേരില് സത്യം ചെയ്ത് കൊണ്ട് ഞങ്ങള് നന്മയും അനുരഞ്ജനവുമല്ലാതെ മറ്റൊന്നും ഉദ്ദേശിച്ചിരുന്നില്ല എന്ന് പറയുകയും ചെയ്യുമ്പോഴുള്ള സ്ഥിതി എങ്ങനെയായിരിക്കും?
അബ്ദുല് ഹമീദ് & പറപ്പൂര്
എന്നാല് സ്വന്തം കൈകള് ചെയ്ത് വെച്ചതിന്റെ ഫലമായി അവര്ക്ക് വല്ല ആപത്തും ബാധിക്കുകയും, അനന്തരം അവര് നിന്റെ അടുത്ത് വന്ന് അല്ലാഹുവിന്റെ പേരില് സത്യം ചെയ്ത് കൊണ്ട് ഞങ്ങള് നന്മയും അനുരഞ്ജനവുമല്ലാതെ മറ്റൊന്നും ഉദ്ദേശിച്ചിരുന്നില്ല എന്ന് പറയുകയും ചെയ്യുമ്പോഴുള്ള സ്ഥിതി എങ്ങനെയായിരിക്കും?
കാരകുന്ന് & എളയാവൂര്
എന്നാല് സ്വന്തം കരങ്ങള് വരുത്തിവെച്ച വിനകള് അവരെ ബാധിക്കുമ്പോഴത്തെ അവസ്ഥ എന്തായിരിക്കും? അപ്പോഴവര് നിന്റെ അടുത്തുവന്ന് അല്ലാഹുവിന്റെ പേരില് ആണയിട്ടുപറയും: "ഞങ്ങള് നന്മയും അനുരഞ്ജനവുമല്ലാതൊന്നും ഉദ്ദേശിച്ചിട്ടില്ല.”
أُو۟لَٰٓئِكَ ٱلَّذِينَ يَعْلَمُ ٱللَّهُ مَا فِى قُلُوبِهِمْ فَأَعْرِضْ عَنْهُمْ وَعِظْهُمْ وَقُل لَّهُمْ فِىٓ أَنفُسِهِمْ قَوْلًۢا بَلِيغًۭا ﴿63﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അത്തരക്കാരുടെ മനസ്സുകളില് എന്താണുള്ളതെന്ന് അല്ലാഹുവിന്നറിയാം. ആകയാല് (നബിയേ,) അവരെ വിട്ട് തിരിഞ്ഞുകളയുക. അവര്ക്ക് സദുപദേശം നല്കുകയും, അവരുടെ മനസ്സില് തട്ടുന്ന വാക്ക് അവരോട് പറയുകയും ചെയ്യുക.
അബ്ദുല് ഹമീദ് & പറപ്പൂര്
അത്തരക്കാരുടെ മനസ്സുകളില് എന്താണുള്ളതെന്ന് അല്ലാഹുവിന്നറിയാം. ആകയാല് (നബിയേ,) അവരെ വിട്ട് തിരിഞ്ഞുകളയുക. അവര്ക്ക് സദുപദേശം നല്കുകയും, അവരുടെ മനസ്സില് തട്ടുന്ന വാക്ക് അവരോട് പറയുകയും ചെയ്യുക.
കാരകുന്ന് & എളയാവൂര്
എന്നാല്, അവരുടെ മനസ്സുകളിലുള്ളത് അല്ലാഹു അറിയുന്നുണ്ട്. അതിനാല് അവരെ വിട്ടേക്കുക. അവര്ക്ക് സദുപദേശം നല്കുക. അവരോട് ഉള്ളില്ത്തട്ടുന്ന വാക്ക് പറയുകയും ചെയ്യുക.
وَمَآ أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ ٱللَّهِ ۚ وَلَوْ أَنَّهُمْ إِذ ظَّلَمُوٓا۟ أَنفُسَهُمْ جَآءُوكَ فَٱسْتَغْفَرُوا۟ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ لَوَجَدُوا۟ ٱللَّهَ تَوَّابًۭا رَّحِيمًۭا ﴿64﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അല്ലാഹുവിന്റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന് വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. അവര് അവരോട് തന്നെ അക്രമം പ്രവര്ത്തിച്ചപ്പോള് നിന്റെ അടുക്കല് അവര് വരികയും, എന്നിട്ടവര് അല്ലാഹുവോട് പാപമോചനം തേടുകയും, അവര്ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില് അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര് കണ്ടെത്തുമായിരുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
അല്ലാഹുവിന്റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന് വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. അവര് അവരോട് തന്നെ അക്രമം പ്രവര്ത്തിച്ചപ്പോള് നിന്റെ അടുക്കല് അവര് വരികയും, എന്നിട്ടവര് അല്ലാഹുവോട് പാപമോചനം തേടുകയും, അവര്ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില് അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര് കണ്ടെത്തുമായിരുന്നു.
കാരകുന്ന് & എളയാവൂര്
അല്ലാഹുവിന്റെ കല്പനപ്രകാരം അനുസരിക്കപ്പെടാന്വേണ്ടിയല്ലാതെ ഒരു ദൂതനെയും നാം അയച്ചിട്ടില്ല. അവര് തങ്ങളോടുതന്നെ അതിക്രമം കാണിച്ചുകൊണ്ട് നിന്റെ അടുത്തുവന്നു. എന്നിട്ടവര് അല്ലാഹുവോട് മാപ്പിരന്നു, ദൈവദൂതന് അവര്ക്കായി പാപമോചനം തേടുകയും ചെയ്തു. എങ്കില്, അല്ലാഹുവെ അവര്ക്ക് ഏറെ മാപ്പരുളുന്നവനും കരുണാമയനുമായി കാണാമായിരുന്നു.
فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا۟ فِىٓ أَنفُسِهِمْ حَرَجًۭا مِّمَّا قَضَيْتَ وَيُسَلِّمُوا۟ تَسْلِيمًۭا ﴿65﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണെ സത്യം; അവര്ക്കിടയില് ഭിന്നതയുണ്ടായ കാര്യത്തില് അവര് നിന്നെ വിധികര്ത്താവാക്കുകയും, നീ വിധികല്പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില് ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര് വിശ്വാസികളാവുകയില്ല.
അബ്ദുല് ഹമീദ് & പറപ്പൂര്
ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്ക്കിടയില് ഭിന്നതയുണ്ടായ കാര്യത്തില് അവര് നിന്നെ വിധികര്ത്താവാക്കുകയും, നീ വിധികല്പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില് ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര് വിശ്വാസികളാവുകയില്ല.
കാരകുന്ന് & എളയാവൂര്
എന്നാല് അങ്ങനെയല്ല; നിന്റെ നാഥന് തന്നെ സത്യം! അവര്ക്കിടയിലെ തര്ക്കങ്ങളില് നിന്നെയവര് വിധികര്ത്താവാക്കുകയും നീ നല്കുന്ന വിധിതീര്പ്പില് അവരൊട്ടും അലോസരമനുഭവിക്കാതിരിക്കുകയും അതിനെ പൂര്ണസമ്മതത്തോടെ സ്വീകരിക്കുകയും ചെയ്യുന്നില്ലെങ്കില് അവര് യഥാര്ഥ സത്യവിശ്വാസികളാവുകയില്ല; തീര്ച്ച.
وَلَوْ أَنَّا كَتَبْنَا عَلَيْهِمْ أَنِ ٱقْتُلُوٓا۟ أَنفُسَكُمْ أَوِ ٱخْرُجُوا۟ مِن دِيَٰرِكُم مَّا فَعَلُوهُ إِلَّا قَلِيلٌۭ مِّنْهُمْ ۖ وَلَوْ أَنَّهُمْ فَعَلُوا۟ مَا يُوعَظُونَ بِهِۦ لَكَانَ خَيْرًۭا لَّهُمْ وَأَشَدَّ تَثْبِيتًۭا ﴿66﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
നിങ്ങള് സ്വന്തം ജീവന് ബലിയര്പ്പിക്കണമെന്നോ, വീട് വിട്ടിറങ്ങണമെന്നോ നാം അവര്ക്ക് കല്പന നല്കിയിരുന്നുവെങ്കില് അവരില് ചുരുക്കം പേരൊഴികെ അത് ചെയ്യുമായിരുന്നില്ല. അവരോട് ഉപദേശിക്കപ്പെടും പ്രകാരം അവര് പ്രവര്ത്തിച്ചിരുന്നുവെങ്കില് അതവര്ക്ക് ഏറ്റവും ഉത്തമവും (സന്മാര്ഗത്തില്) അവരെ കൂടുതല് ശക്തമായി ഉറപ്പിക്കുന്നതും ആകുമായിരുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
നിങ്ങള് സ്വന്തം ജീവന് ബലിയര്പ്പിക്കണമെന്നോ, വീട് വിട്ടിറങ്ങണമെന്നോ നാം അവര്ക്ക് കല്പന നല്കിയിരുന്നുവെങ്കില് അവരില് ചുരുക്കം പേരൊഴികെ അത് ചെയ്യുമായിരുന്നില്ല. അവരോട് ഉപദേശിക്കപ്പെടും പ്രകാരം അവര് പ്രവര്ത്തിച്ചിരുന്നുവെങ്കില് അതവര്ക്ക് ഏറ്റവും ഉത്തമവും (സന്മാര്ഗത്തില്) അവരെ കൂടുതല് ശക്തമായി ഉറപ്പിക്കുന്നതും ആകുമായിരുന്നു.
കാരകുന്ന് & എളയാവൂര്
ദൈവമാര്ഗത്തില് ജീവന് അര്പ്പിക്കണമെന്നോ വീട് വിട്ടുപോകണമെന്നോ നാം ആജ്ഞാപിച്ചിരുന്നുവെങ്കില് അവരില് ചുരുക്കം ചിലരൊഴികെ ആരും അത് നടപ്പാക്കുമായിരുന്നില്ല. എന്നാല് ഉപദേശിച്ചതനുസരിച്ച് പ്രവര്ത്തിച്ചിരുന്നുവെങ്കില് അതവര്ക്ക് ഏറെ ഗുണകരമായേനെ. കൂടുതല് സ്ഥൈര്യം നല്കുകയും ചെയ്യുമായിരുന്നു.
وَإِذًۭا لَّءَاتَيْنَٰهُم مِّن لَّدُنَّآ أَجْرًا عَظِيمًۭا ﴿67﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
എന്നാല് അവര്ക്ക് നമ്മുടെ പക്കല് നിന്നുള്ള മഹത്തായ പ്രതിഫലം നാം നല്കുകയും,
അബ്ദുല് ഹമീദ് & പറപ്പൂര്
എന്നാല് അവര്ക്ക് നമ്മുടെ പക്കല് നിന്നുള്ള മഹത്തായ പ്രതിഫലം നാം നല്കുകയും,
കാരകുന്ന് & എളയാവൂര്
അതോടൊപ്പം നാമവര്ക്ക് നമ്മുടെ ഭാഗത്തുനിന്നുള്ള അതിമഹത്തായ പ്രതിഫലം നല്കുമായിരുന്നു.
وَلَهَدَيْنَٰهُمْ صِرَٰطًۭا مُّسْتَقِيمًۭا ﴿68﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
നാമവരെ നേര്വഴിയില് ചേര്ക്കുകയും ചെയ്യുമായിരുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
നാമവരെ നേര്വഴിയില് ചേര്ക്കുകയും ചെയ്യുമായിരുന്നു.
കാരകുന്ന് & എളയാവൂര്
നാം അവരെ നേര്വഴിയില് നയിക്കുകയും ചെയ്യുമായിരുന്നു.
وَمَن يُطِعِ ٱللَّهَ وَٱلرَّسُولَ فَأُو۟لَٰٓئِكَ مَعَ ٱلَّذِينَ أَنْعَمَ ٱللَّهُ عَلَيْهِم مِّنَ ٱلنَّبِيِّۦنَ وَٱلصِّدِّيقِينَ وَٱلشُّهَدَآءِ وَٱلصَّٰلِحِينَ ۚ وَحَسُنَ أُو۟لَٰٓئِكَ رَفِيقًۭا ﴿69﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
ആര് അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവര് അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്മാര്, സത്യസന്ധന്മാര്, രക്തസാക്ഷികള്, സച്ചരിതന്മാര് എന്നിവരോടൊപ്പമായിരിക്കും. അവര് എത്ര നല്ല കൂട്ടുകാര്!
അബ്ദുല് ഹമീദ് & പറപ്പൂര്
ആര് അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവര് അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്മാര്, സത്യസന്ധന്മാര്, രക്തസാക്ഷികള്, സച്ചരിതന്മാര് എന്നിവരോടൊപ്പമായിരിക്കും. അവര് എത്ര നല്ല കൂട്ടുകാര്!
കാരകുന്ന് & എളയാവൂര്
അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നവര് അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാര്, സത്യസന്ധര്, രക്തസാക്ഷികള്, സച്ചരിതര് എന്നിവരോടൊപ്പമായിരിക്കും. അവരെത്ര നല്ല കൂട്ടുകാര്.
ذَٰلِكَ ٱلْفَضْلُ مِنَ ٱللَّهِ ۚ وَكَفَىٰ بِٱللَّهِ عَلِيمًۭا ﴿70﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അല്ലാഹുവിങ്കല് നിന്നുള്ള അനുഗ്രഹമത്രെ അത്. എല്ലാം അറിയുന്നവനായി അല്ലാഹു മതി
അബ്ദുല് ഹമീദ് & പറപ്പൂര്
അല്ലാഹുവിങ്കല് നിന്നുള്ള അനുഗ്രഹമത്രെ അത്. എല്ലാം അറിയുന്നവനായി അല്ലാഹു മതി.
കാരകുന്ന് & എളയാവൂര്
അല്ലാഹുവിങ്കല് നിന്നുള്ള അനുഗ്രഹം തന്നെയാണത്. എല്ലാം അറിയുന്നവനായി അല്ലാഹു തന്നെ മതി.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ خُذُوا۟ حِذْرَكُمْ فَٱنفِرُوا۟ ثُبَاتٍ أَوِ ٱنفِرُوا۟ جَمِيعًۭا ﴿71﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
സത്യവിശ്വാസികളേ, നിങ്ങള് ജാഗ്രത കൈക്കൊള്ളുവിന്. അങ്ങനെ ചെറുസംഘങ്ങളായോ, ഒന്നിച്ചൊറ്റകൂട്ടമായോ നിങ്ങള് (യുദ്ധത്തിന്) പുറപ്പെട്ട് കൊള്ളുക.
അബ്ദുല് ഹമീദ് & പറപ്പൂര്
സത്യവിശ്വാസികളേ, നിങ്ങള് ജാഗ്രത കൈക്കൊള്ളുവിന്. അങ്ങനെ ചെറുസംഘങ്ങളായോ, ഒന്നിച്ചൊറ്റകൂട്ടമായോ നിങ്ങള് (യുദ്ധത്തിന്) പുറപ്പെട്ട് കൊള്ളുക.
കാരകുന്ന് & എളയാവൂര്
വിശ്വസിച്ചവരേ, നിങ്ങള് ജാഗ്രത പാലിക്കുക. അങ്ങനെ നിങ്ങള് ചെറുസംഘങ്ങളായോ ഒന്നിച്ച് ഒറ്റസംഘമായോ യുദ്ധത്തിന് പുറപ്പെടുക.
وَإِنَّ مِنكُمْ لَمَن لَّيُبَطِّئَنَّ فَإِنْ أَصَٰبَتْكُم مُّصِيبَةٌۭ قَالَ قَدْ أَنْعَمَ ٱللَّهُ عَلَىَّ إِذْ لَمْ أَكُن مَّعَهُمْ شَهِيدًۭا ﴿72﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
തീര്ച്ചയായും നിങ്ങളുടെ കൂട്ടത്തില് മടിച്ച് പിന്നോക്കം നില്ക്കുന്നവനുണ്ട്. അങ്ങനെ നിങ്ങള്ക്ക് വല്ല വിപത്തും ബാധിച്ചുവെങ്കില്, 'ഞാന് അവരോടൊപ്പം (യുദ്ധത്തിന്) ഹാജരാകാതിരുന്നത് വഴി അല്ലാഹു എനിക്ക് അനുഗ്രഹം ചെയ്തിരിക്കുകയാണ്' എന്നായിരിക്കും അവന് പറയുക.
അബ്ദുല് ഹമീദ് & പറപ്പൂര്
തീര്ച്ചയായും നിങ്ങളുടെ കൂട്ടത്തില് മടിച്ച് പിന്നോക്കം നില്ക്കുന്നവനുണ്ട്. അങ്ങനെ നിങ്ങള്ക്ക് വല്ല വിപത്തും ബാധിച്ചുവെങ്കില്, ഞാന് അവരോടൊപ്പം (യുദ്ധത്തിന്) ഹാജരാകാതിരുന്നത് വഴി അല്ലാഹു എനിക്ക് അനുഗ്രഹം ചെയ്തിരിക്കുകയാണ് എന്നായിരിക്കും അവന് പറയുക.
കാരകുന്ന് & എളയാവൂര്
എന്നാല് അറച്ചുനില്ക്കുന്ന ചിലരും നിങ്ങളിലുണ്ട്. അങ്ങനെ നിങ്ങള്ക്ക് വല്ല വിപത്തും വന്നുപെട്ടാല് അവന് പറയും: "അല്ലാഹു എന്നെ അനുഗ്രഹിച്ചിരിക്കുന്നു. അല്ലെങ്കില് ഞാനും അവരോടൊപ്പമുണ്ടാകുമായിരുന്നല്ലോ.”
وَلَئِنْ أَصَٰبَكُمْ فَضْلٌۭ مِّنَ ٱللَّهِ لَيَقُولَنَّ كَأَن لَّمْ تَكُنۢ بَيْنَكُمْ وَبَيْنَهُۥ مَوَدَّةٌۭ يَٰلَيْتَنِى كُنتُ مَعَهُمْ فَأَفُوزَ فَوْزًا عَظِيمًۭا ﴿73﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
നിങ്ങള്ക്ക് അല്ലാഹുവിങ്കല് നിന്ന് വല്ല അനുഗ്രഹവും വന്നുകിട്ടുകയാണെങ്കിലോ, നിങ്ങളും അവനും തമ്മില് യാതൊരു സ്നേഹബന്ധവുമുണ്ടായിരുന്നില്ല എന്ന മട്ടില് അവന് പറയും; (ഹാ കഷ്ടമായി!) ഞാന് അവരുടെ കൂടെയുണ്ടായിരുന്നെങ്കില് എത്ര നന്നായിരുന്നേനെ. എങ്കില് എനിക്കൊരു വലിയ നേട്ടം നേടിയെടുക്കാമായിരുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
നിങ്ങള്ക്ക് അല്ലാഹുവിങ്കല് നിന്ന് വല്ല അനുഗ്രഹവും വന്നുകിട്ടുകയാണെങ്കിലോ, നിങ്ങളും അവനും തമ്മില് യാതൊരു സ്നേഹബന്ധവുമുണ്ടായിരുന്നില്ല എന്ന മട്ടില് അവന് പറയും; (ഹാ കഷ്ടമായി!) ഞാന് അവരുടെ കൂടെയുണ്ടായിരുന്നെങ്കില് എത്ര നന്നായിരുന്നേനെ. എങ്കില് എനിക്കൊരു വലിയ നേട്ടം നേടിയെടുക്കാമായിരുന്നു.
കാരകുന്ന് & എളയാവൂര്
എന്നാല് നിങ്ങള്ക്ക് അല്ലാഹുവിങ്കല് നിന്ന് വല്ല അനുഗ്രഹവും കിട്ടിയാലോ; അവനും നിങ്ങളും തമ്മില് ഒട്ടും അടുപ്പം ഉണ്ടായിട്ടില്ലാത്തപോലെ അവന് പറയും: "ഞാനും അവരുടെ കൂടെ ഉണ്ടായിരുന്നെങ്കില് എനിക്കു വലിയ നേട്ടം കിട്ടിയേനെ.”
۞ فَلْيُقَٰتِلْ فِى سَبِيلِ ٱللَّهِ ٱلَّذِينَ يَشْرُونَ ٱلْحَيَوٰةَ ٱلدُّنْيَا بِٱلْءَاخِرَةِ ۚ وَمَن يُقَٰتِلْ فِى سَبِيلِ ٱللَّهِ فَيُقْتَلْ أَوْ يَغْلِبْ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًۭا ﴿74﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
ഇഹലോകജീവിതത്തെ പരലോകജീവിതത്തിന് പകരം വില്ക്കാന് തയ്യാറുള്ളവര് അല്ലാഹുവിന്റെ മാര്ഗത്തില് യുദ്ധം ചെയ്യട്ടെ. അല്ലാഹുവിന്റെ മാര്ഗത്തില് വല്ലവനും യുദ്ധം ചെയ്തിട്ട് അവന് കൊല്ലപ്പെട്ടാലും വിജയം നേടിയാലും നാമവന് മഹത്തായ പ്രതിഫലം നല്കുന്നതാണ്.
അബ്ദുല് ഹമീദ് & പറപ്പൂര്
ഇഹലോകജീവിതത്തെ പരലോകജീവിതത്തിന് പകരം വില്ക്കാന് തയ്യാറുള്ളവര് അല്ലാഹുവിന്റെ മാര്ഗത്തില് യുദ്ധം ചെയ്യട്ടെ. അല്ലാഹുവിന്റെ മാര്ഗത്തില് വല്ലവനും യുദ്ധം ചെയ്തിട്ട് അവന് കൊല്ലപ്പെട്ടാലും വിജയം നേടിയാലും നാമവന് മഹത്തായ പ്രതിഫലം നല്കുന്നതാണ്.
കാരകുന്ന് & എളയാവൂര്
പരലോകത്തിനു വേണ്ടി ഈ ലോകജീവിതത്തെ വിറ്റവര് അല്ലാഹുവിന്റെ മാര്ഗത്തില് പടപൊരുതട്ടെ. അല്ലാഹുവിന്റെ മാര്ഗത്തില് പടവെട്ടി വധിക്കപ്പെട്ടവന്നും വിജയം വരിച്ചവന്നും നാം അതിമഹത്തായ പ്രതിഫലം നല്കുന്നതാണ്.
وَمَا لَكُمْ لَا تُقَٰتِلُونَ فِى سَبِيلِ ٱللَّهِ وَٱلْمُسْتَضْعَفِينَ مِنَ ٱلرِّجَالِ وَٱلنِّسَآءِ وَٱلْوِلْدَٰنِ ٱلَّذِينَ يَقُولُونَ رَبَّنَآ أَخْرِجْنَا مِنْ هَٰذِهِ ٱلْقَرْيَةِ ٱلظَّالِمِ أَهْلُهَا وَٱجْعَل لَّنَا مِن لَّدُنكَ وَلِيًّۭا وَٱجْعَل لَّنَا مِن لَّدُنكَ نَصِيرًا ﴿75﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അല്ലാഹുവിന്റെ മാര്ഗത്തില് നിങ്ങള്ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ? 'ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകള് അധിവസിക്കുന്ന ഈ നാട്ടില് നിന്ന് ഞങ്ങളെ നീ മോചിപ്പിക്കുകയും, നിന്റെ വകയായി ഒരു രക്ഷാധികാരിയെയും, നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങള്ക്ക് നീ നിശ്ചയിച്ച് തരികയും ചെയ്യേണമേ' എന്ന് പ്രാര്ത്ഥിച്ച് കൊണ്ടിരിക്കുന്ന മര്ദ്ദിച്ചൊതുക്കപ്പെട്ട പുരുഷന്മാര്ക്കും സ്ത്രീകള്ക്കും കുട്ടികള്ക്കും വേണ്ടിയും (നിങ്ങള്ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ?)
അബ്ദുല് ഹമീദ് & പറപ്പൂര്
അല്ലാഹുവിന്റെ മാര്ഗത്തില് നിങ്ങള്ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ? ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകള് അധിവസിക്കുന്ന ഈ നാട്ടില് നിന്ന് ഞങ്ങളെ നീ മോചിപ്പിക്കുകയും, നിന്റെ വകയായി ഒരു രക്ഷാധികാരിയെയും നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങള്ക്ക് നീ നിശ്ചയിച്ച് തരികയും ചെയ്യേണമേ. എന്ന് പ്രാര്ത്ഥിച്ച് കൊണ്ടിരിക്കുന്ന മര്ദ്ദിച്ചൊതുക്കപ്പെട്ട പുരുഷന്മാര്ക്കും സ്ത്രീകള്ക്കും കുട്ടികള്ക്കും വേണ്ടിയും (നിങ്ങള്ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ?)
കാരകുന്ന് & എളയാവൂര്
നിങ്ങളെന്തുകൊണ്ട് ദൈവമാര്ഗത്തില് യുദ്ധം ചെയ്യുന്നില്ല? മര്ദ്ദിതരായ പുരുഷന്മാര്ക്കും സ്ത്രീകള്ക്കും കുട്ടികള്ക്കും വേണ്ടിയും? അവരോ ഇങ്ങനെ പ്രാര്ഥിച്ചുകൊണ്ടിരിക്കുന്നവരാണ്: "ഞങ്ങളുടെ നാഥാ; മര്ദ്ദകരായ ജനം വിലസുന്ന ഈ നാട്ടില് നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ. നിന്റെ പക്കല് നിന്ന് ഞങ്ങള്ക്ക് നീ ഒരു രക്ഷകനെ നിശ്ചയിച്ചുതരേണമേ. നിന്റെ ഭാഗത്തു നിന്ന് ഞങ്ങള്ക്ക് ഒരു സഹായിയെ നല്കേണമേ.”
ٱلَّذِينَ ءَامَنُوا۟ يُقَٰتِلُونَ فِى سَبِيلِ ٱللَّهِ ۖ وَٱلَّذِينَ كَفَرُوا۟ يُقَٰتِلُونَ فِى سَبِيلِ ٱلطَّٰغُوتِ فَقَٰتِلُوٓا۟ أَوْلِيَآءَ ٱلشَّيْطَٰنِ ۖ إِنَّ كَيْدَ ٱلشَّيْطَٰنِ كَانَ ضَعِيفًا ﴿76﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
വിശ്വാസികള് അല്ലാഹുവിന്റെ മാര്ഗത്തില് യുദ്ധം ചെയ്യുന്നു. സത്യനിഷേധികളാകട്ടെ, ദുര്മൂര്ത്തികളുടെ മാര്ഗത്തില് യുദ്ധം ചെയ്യുന്നു. അതിനാല് പിശാചിന്റെ മിത്രങ്ങളുമായി നിങ്ങള് യുദ്ധത്തില് ഏര്പെടുക. തീര്ച്ചയായും പിശാചിന്റെ കുതന്ത്രം ദുര്ബലമാകുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
വിശ്വാസികള് അല്ലാഹുവിന്റെ മാര്ഗത്തില് യുദ്ധം ചെയ്യുന്നു. സത്യനിഷേധികളാകട്ടെ, ദുര്മൂര്ത്തികളുടെ മാര്ഗത്തില് യുദ്ധം ചെയ്യുന്നു. അതിനാല് പിശാചിന്റെ മിത്രങ്ങളുമായി നിങ്ങള് യുദ്ധത്തില് ഏര്പെടുക. തീര്ച്ചയായും പിശാചിന്റെ കുതന്ത്രം ദുര്ബലമാകുന്നു.
കാരകുന്ന് & എളയാവൂര്
സത്യവിശ്വാസികള് അല്ലാഹുവിന്റെ മാര്ഗത്തില് സമരം ചെയ്യുന്നു. സത്യനിഷേധികള് ദൈവേതര ശക്തികളുടെ മാര്ഗത്തിലാണ് പടവെട്ടുന്നത്. അതിനാല് നിങ്ങള് പിശാചിന്റെ കൂട്ടാളികളോട് പടവെട്ടുക. പിശാചിന്റെ തന്ത്രം നന്നെ ദുര്ബലം തന്നെ; തീര്ച്ച.
أَلَمْ تَرَ إِلَى ٱلَّذِينَ قِيلَ لَهُمْ كُفُّوٓا۟ أَيْدِيَكُمْ وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ فَلَمَّا كُتِبَ عَلَيْهِمُ ٱلْقِتَالُ إِذَا فَرِيقٌۭ مِّنْهُمْ يَخْشَوْنَ ٱلنَّاسَ كَخَشْيَةِ ٱللَّهِ أَوْ أَشَدَّ خَشْيَةًۭ ۚ وَقَالُوا۟ رَبَّنَا لِمَ كَتَبْتَ عَلَيْنَا ٱلْقِتَالَ لَوْلَآ أَخَّرْتَنَآ إِلَىٰٓ أَجَلٍۢ قَرِيبٍۢ ۗ قُلْ مَتَٰعُ ٱلدُّنْيَا قَلِيلٌۭ وَٱلْءَاخِرَةُ خَيْرٌۭ لِّمَنِ ٱتَّقَىٰ وَلَا تُظْلَمُونَ فَتِيلًا ﴿77﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
(യുദ്ധത്തിനുപോകാതെ) നിങ്ങള് കൈകള് അടക്കിവെക്കുകയും, നമസ്കാരം മുറപോലെ നിര്വഹിക്കുകയും, സകാത്ത് നല്കുകയും ചെയ്യുവിന് എന്ന് നിര്ദേശിക്കപ്പെട്ടിരുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ? പിന്നീടവര്ക്ക് യുദ്ധം നിര്ബന്ധമായി നിശ്ചയിക്കപ്പെട്ടപ്പോള് അവരില് ഒരു വിഭാഗമതാ അല്ലാഹുവെ ഭയപ്പെടും പോലെയോ, അതിനെക്കാള് ശക്തമായ നിലയിലോ ജനങ്ങളെ ഭയപ്പെടുന്നു. 'ഞങ്ങളുടെ രക്ഷിതാവേ, നീയെന്തിനാണ് ഞങ്ങള്ക്ക് യുദ്ധം നിര്ബന്ധമാക്കിയത്? അടുത്ത ഒരു അവധിവരെയെങ്കിലും ഞങ്ങള്ക്ക് സമയം നീട്ടിത്തന്നുകൂടായിരുന്നോ?' എന്നാണ് അവര് പറഞ്ഞത്. പറയുക: ഇഹലോകത്തെ സുഖാനുഭവം വളരെ തുച്ഛമായതാണ്. പരലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്ക്ക് കൂടുതല് ഗുണകരം. നിങ്ങളോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുകയുമില്ല.
അബ്ദുല് ഹമീദ് & പറപ്പൂര്
(യുദ്ധത്തിനുപോകാതെ) നിങ്ങള് കൈകള് അടക്കിവെക്കുകയും, പ്രാര്ത്ഥന മുറപോലെ നിര്വഹിക്കുകയും. സകാത്ത് നല്കുകയും ചെയ്യുവിന് എന്ന് നിര്ദേശിക്കപ്പെട്ടിരുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ? പിന്നീടവര്ക്ക് യുദ്ധം നിര്ബന്ധമായി നിശ്ചയിക്കപ്പെട്ടപ്പോള് അവരില് ഒരു വിഭാഗമതാ അല്ലാഹുവെ ഭയപ്പെടും പോലെയോ, അതിനെക്കാള് ശക്തമായ നിലയിലോ ജനങ്ങളെ ഭയപ്പെടുന്നു. ഞങ്ങളുടെ രക്ഷിതാവേ, നീയെന്തിനാണ് ഞങ്ങള്ക്ക് യുദ്ധം നിര്ബന്ധമാക്കിയത്? അടുത്ത ഒരു അവധിവരെയെങ്കിലും ഞങ്ങള്ക്ക് സമയം നീട്ടിത്തന്നുകൂടായിരുന്നോ? എന്നാണ് അവര് പറഞ്ഞത്. പറയുക: ഇഹലോകത്തെ സുഖാനുഭവം വളരെ തുച്ഛമായതാണ്. പരലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്ക്ക് കൂടുതല് ഗുണകരം. നിങ്ങളോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുകയുമില്ല.
കാരകുന്ന് & എളയാവൂര്
"നിങ്ങള് നിങ്ങളുടെ കൈകളെ നിയന്ത്രിച്ചു നിര്ത്തുക; നമസ്കാരം നിഷ്ഠയോടെ നിര്വഹിക്കുക; സകാത്ത് നല്കുകയും ചെയ്യുക; എന്ന കല്പന ലഭിച്ചവരെ നീ കണ്ടില്ലേ? പിന്നെ അവര്ക്ക് യുദ്ധം നിര്ബന്ധമാക്കിയപ്പോള് അവരിലൊരുവിഭാഗം ജനങ്ങളെ പേടിക്കുന്നു; അല്ലാഹുവെപേടിക്കും പോലെയോ അതിനേക്കാള് കൂടുതലോ ആയി. അവരിങ്ങനെ ആവലാതിപ്പെടുകയും ചെയ്യുന്നു: "ഞങ്ങളുടെ നാഥാ, നീ എന്തിനാണ് ഞങ്ങള്ക്ക് യുദ്ധം നിര്ബന്ധമാക്കിയത്. അടുത്ത ഒരവധിവരെയെങ്കിലും ഞങ്ങള്ക്ക് അവസരം തന്നുകൂടായിരുന്നോ?” അവരോടു പറയുക: "ഐഹിക ജീവിതവിഭവം നന്നെ നിസ്സാരമാണ്. ദൈവഭക്തര്ക്ക് പരലോകമാണ് കൂടുതലുത്തമം. അവിടെ നിങ്ങളോട് തീരേ അനീതി ഉണ്ടാവുകയില്ല.
أَيْنَمَا تَكُونُوا۟ يُدْرِككُّمُ ٱلْمَوْتُ وَلَوْ كُنتُمْ فِى بُرُوجٍۢ مُّشَيَّدَةٍۢ ۗ وَإِن تُصِبْهُمْ حَسَنَةٌۭ يَقُولُوا۟ هَٰذِهِۦ مِنْ عِندِ ٱللَّهِ ۖ وَإِن تُصِبْهُمْ سَيِّئَةٌۭ يَقُولُوا۟ هَٰذِهِۦ مِنْ عِندِكَ ۚ قُلْ كُلٌّۭ مِّنْ عِندِ ٱللَّهِ ۖ فَمَالِ هَٰٓؤُلَآءِ ٱلْقَوْمِ لَا يَكَادُونَ يَفْقَهُونَ حَدِيثًۭا ﴿78﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
നിങ്ങള് എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്. നിങ്ങള് ഭദ്രമായി കെട്ടി ഉയര്ത്തപ്പെട്ട കോട്ടകള്ക്കുള്ളിലായാല് പോലും. (നബിയേ,) അവര്ക്ക് വല്ല നേട്ടവും വന്നുകിട്ടിയാല് അവര് പറയും; ഇത് അല്ലാഹുവിങ്കല് നിന്ന് ലഭിച്ചതാണ് എന്ന്. അവര്ക്ക് വല്ല ദോഷവും ബാധിച്ചാല് അവര് പറയും; ഇത് നീ കാരണം ഉണ്ടായതാണ് എന്ന്. പറയുക: എല്ലാം അല്ലാഹുവിന്റെ പക്കല് നിന്നുള്ളതാണ്. അപ്പോള് ഈ ആളുകള്ക്ക് എന്ത് പറ്റി? അവര് ഒരു വിഷയവും മനസ്സിലാക്കാന് ഭാവമില്ല.
അബ്ദുല് ഹമീദ് & പറപ്പൂര്
നിങ്ങള് എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്. നിങ്ങള് ഭദ്രമായി കെട്ടി ഉയര്ത്തപ്പെട്ട കോട്ടകള്ക്കുള്ളിലായാല് പോലും. (നബിയേ,) അവര്ക്ക് വല്ല നേട്ടവും വന്നുകിട്ടിയാല് അവര് പറയും; ഇത് അല്ലാഹുവിങ്കല് നിന്ന് ലഭിച്ചതാണ് എന്ന്. അവര്ക്ക് വല്ല ദോഷവും ബാധിച്ചാല് അവര് പറയും; ഇത് നീ കാരണം ഉണ്ടായതാണ് എന്ന്.പറയുക: എല്ലാം അല്ലാഹുവിന്റെ പക്കല് നിന്നുള്ളതാണ്. അപ്പോള് ഈ ആളുകള്ക്ക് എന്ത് പറ്റി? അവര് ഒരു വിഷയവും മനസ്സിലാക്കാന് ഭാവമില്ല.
കാരകുന്ന് & എളയാവൂര്
"നിങ്ങള് എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടും. നിങ്ങള് ഭദ്രമായി കെട്ടിപ്പൊക്കിയ കോട്ടകള്ക്കകത്തായാലും.” വല്ല നന്മയും വന്നുകിട്ടിയാല് അവര് പറയും: "ഇത് ദൈവത്തിങ്കല് നിന്നുള്ളതാണ്.” വല്ല വിപത്തും ബാധിച്ചാല് അവര് പറയും: "നീയാണിതിന് കാരണക്കാരന്.” പറയുക: "എല്ലാം അല്ലാഹുവിങ്കല് നിന്നു തന്നെ. ഇവര്ക്കെന്തുപറ്റി? ഇവരൊരു കാര്യവും മനസ്സിലാക്കുന്നില്ലല്ലോ.”
مَّآ أَصَابَكَ مِنْ حَسَنَةٍۢ فَمِنَ ٱللَّهِ ۖ وَمَآ أَصَابَكَ مِن سَيِّئَةٍۢ فَمِن نَّفْسِكَ ۚ وَأَرْسَلْنَٰكَ لِلنَّاسِ رَسُولًۭا ۚ وَكَفَىٰ بِٱللَّهِ شَهِيدًۭا ﴿79﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
നന്മയായിട്ട് നിനക്ക് എന്തൊന്ന് വന്നുകിട്ടിയാലും അത് അല്ലാഹുവിങ്കല് നിന്നുള്ളതാണ്. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്റെ പക്കല് നിന്നുതന്നെ ഉണ്ടാകുന്നതാണ്. (നബിയേ,) നിന്നെ നാം മനുഷ്യരിലേക്കുള്ള ദൂതനായി നിയോഗിച്ചിരിക്കുന്നു. (അതിന്) സാക്ഷിയായി അല്ലാഹു മതി.
അബ്ദുല് ഹമീദ് & പറപ്പൂര്
നന്മയായിട്ട് നിനക്ക് എന്തൊന്ന് വന്നുകിട്ടിയാലും അത് അല്ലാഹുവിങ്കല് നിന്നുള്ളതാണ്. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്റെ പക്കല് നിന്നുതന്നെ ഉണ്ടാകുന്നതാണ്. (നബിയേ,) നിന്നെ നാം മനുഷ്യരിലേക്കുള്ള ദൂതനായിട്ടാണ് നിയോഗിച്ചിരിക്കുന്നത്.(അതിന്) സാക്ഷിയായി അല്ലാഹു മതി.
കാരകുന്ന് & എളയാവൂര്
നിനക്കു വന്നെത്തുന്ന നന്മയൊക്കെയും അല്ലാഹുവില് നിന്നുള്ളതാണ്. നിന്നെ ബാധിക്കുന്ന വിപത്തുകളെല്ലാം നിന്നില് നിന്നുള്ളതും. ജനങ്ങള്ക്കുള്ള ദൂതനായാണ് നിന്നെ നാം അയച്ചത്. അതിനു സാക്ഷിയായി അല്ലാഹു മതി.
مَّن يُطِعِ ٱلرَّسُولَ فَقَدْ أَطَاعَ ٱللَّهَ ۖ وَمَن تَوَلَّىٰ فَمَآ أَرْسَلْنَٰكَ عَلَيْهِمْ حَفِيظًۭا ﴿80﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
(അല്ലാഹുവിന്റെ) ദൂതനെ ആര് അനുസരിക്കുന്നുവോ തീര്ച്ചയായും അവന് അല്ലാഹുവെ അനുസരിച്ചു. ആര് പിന്തിരിഞ്ഞുവോ അവരുടെ മേല് കാവല്ക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല.
അബ്ദുല് ഹമീദ് & പറപ്പൂര്
(അല്ലാഹുവിന്റെ) ദൂതനെ ആര് അനുസരിക്കുന്നുവോ തീര്ച്ചയായും അവന് അല്ലാഹുവെ അനുസരിച്ചു. ആര് പിന്തിരിഞ്ഞുവോ അവരുടെ മേല് കാവല്ക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല.
കാരകുന്ന് & എളയാവൂര്
ദൈവദൂതനെ അനുസരിക്കുന്നവന് ഫലത്തില് അല്ലാഹുവെയാണ് അനുസരിക്കുന്നത്. ആരെങ്കിലും പിന്തിരിഞ്ഞു പോകുന്നുവെങ്കില് സാരമാക്കേണ്ടതില്ല. നിന്നെ നാം അവരുടെ മേല്നോട്ടക്കാരനായിട്ടൊന്നുമല്ലല്ലോ നിയോഗിച്ചത്.
وَيَقُولُونَ طَاعَةٌۭ فَإِذَا بَرَزُوا۟ مِنْ عِندِكَ بَيَّتَ طَآئِفَةٌۭ مِّنْهُمْ غَيْرَ ٱلَّذِى تَقُولُ ۖ وَٱللَّهُ يَكْتُبُ مَا يُبَيِّتُونَ ۖ فَأَعْرِضْ عَنْهُمْ وَتَوَكَّلْ عَلَى ٱللَّهِ ۚ وَكَفَىٰ بِٱللَّهِ وَكِيلًا ﴿81﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അവര് പറയും: ഞങ്ങളിതാ അനുസരിച്ചിരിക്കുന്നു എന്ന്. എന്നിട്ടവര് നിന്റെ അടുക്കല് നിന്ന് പുറത്ത് പോയാല് അവരില് ഒരു വിഭാഗം തങ്ങള് പുറത്ത് പറയുന്നതിന് വിപരീതമായി രാത്രിയില് ഗൂഢാലോചന നടത്തുന്നു. അവര് രാത്രി ഗൂഢാലോചന നടത്തുന്നതെല്ലാം അല്ലാഹു രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആകയാല് നീ അവരെ വിട്ട് തിരിഞ്ഞുകളയുക. എന്നിട്ട് അല്ലാഹുവെ ഭരമേല്പിക്കുക. ഭരമേല്പിക്കപ്പെടുന്നവനായി അല്ലാഹു മതി.
അബ്ദുല് ഹമീദ് & പറപ്പൂര്
അവര് പറയും: ഞങ്ങളിതാ അനുസരിച്ചിരിക്കുന്നു എന്ന്. എന്നിട്ടവര് നിന്റെ അടുക്കല് നിന്ന് പുറത്ത് പോയാല് അവരില് ഒരു വിഭാഗം തങ്ങള് പുറത്ത് പറയുന്നതിന് വിപരീതമായി രാത്രിയില് ഗൂഢാലോചന നടത്തുന്നു. അവര് രാത്രി ഗൂഢാലോചന നടത്തുന്നതെല്ലാം അല്ലാഹു രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആകയാല് നീ അവരെ വിട്ട് തിരിഞ്ഞുകളയുക. എന്നിട്ട് അല്ലാഹുവെ ഭരമേല്പിക്കുക. ഭരമേല്പിക്കപ്പെടുന്നവനായി അല്ലാഹു മതി.
കാരകുന്ന് & എളയാവൂര്
തങ്ങള് അനുസരണമുള്ളവരാണെന്ന് അവര് പറയും. എന്നാല് നിന്റെ അടുത്തുനിന്ന് പോയാല് അവരില് ചിലര് തങ്ങള് പറയുന്നതിന് വിരുദ്ധമായി രാത്രിയില് ഒത്തുകൂടി നിനക്കെതിരെ ഗൂഢാലോചന നടത്തുന്നു. രാത്രിയിലെ അവരുടെ ഈ ചെയ്തികളൊക്കെയും അല്ലാഹു രേഖപ്പെടുത്തുന്നുണ്ട്. അതിനാല് നീ അവരെ അവഗണിക്കുക. എല്ലാം അല്ലാഹുവില് ഭരമേല്പിക്കുക. ഭരമേല്പിക്കാന് അല്ലാഹു തന്നെ മതി.
أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ ۚ وَلَوْ كَانَ مِنْ عِندِ غَيْرِ ٱللَّهِ لَوَجَدُوا۟ فِيهِ ٱخْتِلَٰفًۭا كَثِيرًۭا ﴿82﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അവര് ഖുര്ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല് നിന്നുള്ളതായിരുന്നെങ്കില് അവരതില് ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
അവര് ഖുര്ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല് നിന്നുള്ളതായിരുന്നെങ്കില് അവരതില് ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു.
കാരകുന്ന് & എളയാവൂര്
അവര് ഖുര്ആനെ സംബന്ധിച്ച് ചിന്തിക്കുന്നില്ലേ? അല്ലാഹു അല്ലാത്ത ആരില് നിന്നെങ്കിലുമായിരുന്നെങ്കില് അവരതില് ധാരാളം പൊരുത്തക്കേടുകള് കണ്ടെത്തുമായിരുന്നു.
وَإِذَا جَآءَهُمْ أَمْرٌۭ مِّنَ ٱلْأَمْنِ أَوِ ٱلْخَوْفِ أَذَاعُوا۟ بِهِۦ ۖ وَلَوْ رَدُّوهُ إِلَى ٱلرَّسُولِ وَإِلَىٰٓ أُو۟لِى ٱلْأَمْرِ مِنْهُمْ لَعَلِمَهُ ٱلَّذِينَ يَسْتَنۢبِطُونَهُۥ مِنْهُمْ ۗ وَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ لَٱتَّبَعْتُمُ ٱلشَّيْطَٰنَ إِلَّا قَلِيلًۭا ﴿83﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
സമാധാനവുമായോ (യുദ്ധ) ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാര്ത്തയും അവര്ക്ക് വന്നുകിട്ടിയാല് അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കില് അവരുടെ കൂട്ടത്തില് നിന്ന് നിരീക്ഷിച്ച് മനസ്സിലാക്കാന് കഴിവുള്ളവര് അതിന്റെ യാഥാര്ത്ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു. നിങ്ങളുടെ മേല് അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില് നിങ്ങളില് അല്പം ചിലരൊഴികെ പിശാചിനെ പിന്പറ്റുമായിരുന്നു.

സമാധാനത്തിന്റെയോ ഭയത്തിന്റെയോ വല്ല വാര്ത്തയും വന്നുകിട്ടിയാല് അവരത് കൊട്ടിഘോഷിക്കും. മറിച്ച് അവരത് ദൈവദൂതന്നും അവരിലെത്തന്നെ ഉത്തരവാദപ്പെട്ടവര്ക്കും എത്തിച്ചിരുന്നെങ്കില് ഉറപ്പായും അവരിലെ നിരീക്ഷണപാടവമുള്ളവര് അതിന്റെ സത്യാവസ്ഥ മനസ്സിലാക്കുമായിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്, നിങ്ങളെല്ലാവരും പിശാചിന്റെ പിറകെ പോകുമായിരുന്നു, ഏതാനും ചിലരൊഴികെ.
فَقَٰتِلْ فِى سَبِيلِ ٱللَّهِ لَا تُكَلَّفُ إِلَّا نَفْسَكَ ۚ وَحَرِّضِ ٱلْمُؤْمِنِينَ ۖ عَسَى ٱللَّهُ أَن يَكُفَّ بَأْسَ ٱلَّذِينَ كَفَرُوا۟ ۚ وَٱللَّهُ أَشَدُّ بَأْسًۭا وَأَشَدُّ تَنكِيلًۭا ﴿84﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
എന്നാല് (നബിയേ,) നീ അല്ലാഹുവിന്റെ മാര്ഗത്തില് യുദ്ധം ചെയ്തു കൊള്ളുക. നിന്റെ സ്വന്തം കാര്യമല്ലാതെ നിന്നോട് ശാസിക്കപ്പെടുന്നതല്ല. സത്യവിശ്വാസികളില് നീ പ്രേരണ ചെലുത്തുകയും ചെയ്യുക. സത്യനിഷേധികളുടെ ആക്രമണശക്തിയെ അല്ലാഹു തടുത്തുതന്നേക്കും. അല്ലാഹു ഏറ്റവും കൂടുതല് ആക്രമണശക്തിയുള്ളവനും അതികഠിനമായി ശിക്ഷിക്കുന്നവനുമാകുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
എന്നാല്(നബിയേ,) നീ അല്ലാഹുവിന്റെ മാര്ഗത്തില് യുദ്ധം ചെയ്തു കൊള്ളുക. നിന്റെ സ്വന്തം കാര്യമല്ലാതെ നിന്നോട് ശാസിക്കപ്പെടുന്നതല്ല. സത്യവിശ്വാസികളില് നീ പ്രേരണ ചെലുത്തുകയും ചെയ്യുക. സത്യനിഷേധികളുടെ ആക്രമണശക്തിയെ അല്ലാഹു തടുത്തുതന്നേക്കും. അല്ലാഹു ഏറ്റവും കൂടുതല് ആക്രമണശക്തിയുള്ളവനും അതികഠിനമായി ശിക്ഷിക്കുന്നവനുമാകുന്നു.
കാരകുന്ന് & എളയാവൂര്
അതിനാല് നീ ദൈവമാര്ഗത്തില് സമരം ചെയ്യുക. നിന്റെ സ്വന്തം കാര്യത്തിലല്ലാതെ ആരുടെമേലും നിനക്കൊരു ബാധ്യതയുമില്ല. സത്യവിശ്വാസികളെ സമരത്തിന് പ്രേരിപ്പിക്കുക. സത്യനിഷേധികളുടെ കടന്നാക്രമണ കഴിവിനെ അല്ലാഹു തടഞ്ഞുനിര്ത്തിയേക്കാം. അല്ലാഹു ഏറെ കരുത്തുറ്റവനാണ്. കൊടിയ ശിക്ഷ കൊടുക്കുന്നവനും.
مَّن يَشْفَعْ شَفَٰعَةً حَسَنَةًۭ يَكُن لَّهُۥ نَصِيبٌۭ مِّنْهَا ۖ وَمَن يَشْفَعْ شَفَٰعَةًۭ سَيِّئَةًۭ يَكُن لَّهُۥ كِفْلٌۭ مِّنْهَا ۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍۢ مُّقِيتًۭا ﴿85﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
വല്ലവനും ഒരു നല്ല ശുപാര്ശ ചെയ്താല് ആ നന്മയില് ഒരു പങ്ക് അവന്നുണ്ടായിരിക്കും. വല്ലവനും ഒരു ചീത്ത ശുപാര്ശ ചെയ്താല് ആ തിന്മയില് നിന്ന് ഒരു പങ്കും അവന്നുണ്ടായിരിക്കും. അല്ലാഹു എല്ലാകാര്യങ്ങളുടെയും മേല്നോട്ടം വഹിക്കുന്നവനാകുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
വല്ലവനും ഒരു നല്ല ശുപാര്ശ ചെയ്താല് ആ നന്മയില് ഒരു പങ്ക് അവന്നുണ്ടായിരിക്കും. വല്ലവനും ഒരു ചീത്ത ശുപാര്ശ ചെയ്താല് ആ തിന്മയില് നിന്ന് ഒരു പങ്കും അവന്നുണ്ടായിരിക്കും. അല്ലാഹു എല്ലാകാര്യങ്ങളുടെയും മേല്നോട്ടം വഹിക്കുന്നവനാകുന്നു.
കാരകുന്ന് & എളയാവൂര്
നല്ലത് ശിപാര്ശ ചെയ്യുന്നവന് അതിലൊരു പങ്കു ലഭിക്കും. തിന്മ ശിപാര്ശ ചെയ്യുന്നവന് അതിലൊരു വിഹിതവുമുണ്ടാകും. അല്ലാഹു എല്ലാ കാര്യങ്ങളുടെയും മേല്നോട്ടം വഹിക്കുന്നവനത്രേ.
وَإِذَا حُيِّيتُم بِتَحِيَّةٍۢ فَحَيُّوا۟ بِأَحْسَنَ مِنْهَآ أَوْ رُدُّوهَآ ۗ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَىْءٍ حَسِيبًا ﴿86﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
നിങ്ങള്ക്ക് അഭിവാദ്യം അര്പ്പിക്കപ്പെട്ടാല് അതിനെക്കാള് മെച്ചമായി (അങ്ങോട്ട്) അഭിവാദ്യം അര്പ്പിക്കുക. അല്ലെങ്കില് അതുതന്നെ തിരിച്ചുനല്കുക.(27) തീര്ച്ചയായും അല്ലാഹു ഏതൊരു കാര്യത്തിന്റെയും കണക്ക് നോക്കുന്നവനാകുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
നിങ്ങള്ക്ക് അഭിവാദ്യം അര്പ്പിക്കപ്പെട്ടാല് അതിനെക്കാള് മെച്ചമായി (അങ്ങോട്ട്) അഭിവാദ്യം അര്പ്പിക്കുക. അല്ലെങ്കില് അതുതന്നെ തിരിച്ചുനല്കുക. തീര്ച്ചയായും അല്ലാഹു ഏതൊരു കാര്യത്തിന്റെയും കണക്ക് നോക്കുന്നവനാകുന്നു.
കാരകുന്ന് & എളയാവൂര്
നിങ്ങളെ ആരെങ്കിലും അഭിവാദ്യം ചെയ്താല് നിങ്ങള് അതിലും നന്നായി പ്രത്യഭിവാദ്യം ചെയ്യുക. കുറഞ്ഞപക്ഷം അവ്വിധമെങ്കിലും തിരിച്ചുനല്കുക. അല്ലാഹു എല്ലാ കാര്യങ്ങളുടെയും കണക്ക് കൃത്യമായി നോക്കുന്നവനാണ്.
ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ۚ لَيَجْمَعَنَّكُمْ إِلَىٰ يَوْمِ ٱلْقِيَٰمَةِ لَا رَيْبَ فِيهِ ۗ وَمَنْ أَصْدَقُ مِنَ ٱللَّهِ حَدِيثًۭا ﴿87﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അല്ലാഹു- അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. ഉയിര്ത്തെഴുന്നേല്പിന്റെ ദിവസത്തേക്ക് അവന് നിങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. അതില് സംശയമേ ഇല്ല. അല്ലാഹുവെക്കാള് സത്യസന്ധമായി വിവരം നല്കുന്നവന് ആരുണ്ട്?
അബ്ദുല് ഹമീദ് & പറപ്പൂര്
അല്ലാഹു- അവനല്ലാതെ യാതൊരു ദൈവവുമില്ല. ഉയിര്ത്തെഴുന്നേല്പിന്റെ ദിവസത്തേക്ക് അവന് നിങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. അതില് സംശയമേ ഇല്ല. അല്ലാഹുവെക്കാള് സത്യസന്ധമായി വിവരം നല്കുന്നവന് ആരുണ്ട്?
കാരകുന്ന് & എളയാവൂര്
അല്ലാഹു അല്ലാതെ ദൈവമില്ല. ഉയിര്ത്തെഴുന്നേല്പുനാളില് അവന് നിങ്ങളെ ഒരുമിച്ചുകൂട്ടും. അതിലൊട്ടും സംശയമില്ല. അല്ലാഹുവെക്കാള് വസ്തുനിഷ്ഠമായി വിവരം തരുന്ന ആരുണ്ട്?
۞ فَمَا لَكُمْ فِى ٱلْمُنَٰفِقِينَ فِئَتَيْنِ وَٱللَّهُ أَرْكَسَهُم بِمَا كَسَبُوٓا۟ ۚ أَتُرِيدُونَ أَن تَهْدُوا۟ مَنْ أَضَلَّ ٱللَّهُ ۖ وَمَن يُضْلِلِ ٱللَّهُ فَلَن تَجِدَ لَهُۥ سَبِيلًۭا ﴿88﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
എന്നാല് കപടവിശ്വാസികളുടെ കാര്യത്തില് നിങ്ങളെന്താണ് രണ്ട് കക്ഷികളാകുന്നത്? അവര് സമ്പാദിച്ചുണ്ടാക്കിയത് (തിന്മ) കാരണം അല്ലാഹു അവരെ തലതിരിച്ചു വിട്ടിരിക്കുകയാണ്. അല്ലാഹു പിഴപ്പിച്ചവരെ നിങ്ങള് നേര്വഴിയിലാക്കാന് ഉദ്ദേശിച്ചിരിക്കുകയാണോ? അല്ലാഹു ഒരുവനെ പിഴപ്പിച്ചാല് പിന്നെ അവന്ന് ഒരു വഴിയും നീ കണ്ടെത്തുന്നതല്ല.
അബ്ദുല് ഹമീദ് & പറപ്പൂര്
എന്നാല് കപടവിശ്വാസികളുടെ കാര്യത്തില് നിങ്ങളെന്താണ് രണ്ട് കക്ഷികളാകുന്നത്? അവര് സമ്പാദിച്ചുണ്ടാക്കിയത് (തിന്മ) കാരണം അല്ലാഹു അവരെ തലതിരിച്ചു വിട്ടിരിക്കുകയാണ്. അല്ലാഹു പിഴപ്പിച്ചവരെ നിങ്ങള് നേര്വഴിയിലാക്കാന് ഉദ്ദേശിച്ചിരിക്കുകയാണോ? അല്ലാഹു ഒരുവനെ പിഴപ്പിച്ചാല് പിന്നെ അവന്ന് ഒരു വഴിയും നീ കണ്ടെത്തുന്നതല്ല.
കാരകുന്ന് & എളയാവൂര്
കപടവിശ്വാസികളുടെ കാര്യത്തില് നിങ്ങളെന്തുകൊണ്ട് രണ്ടു തട്ടുകളിലായി? അവര് സമ്പാദിച്ച തിന്മ കാരണം അല്ലാഹു അവരെ കറക്കിയിട്ടിരിക്കുകയാണ്. അല്ലാഹു ദുര്മാര്ഗത്തിലാക്കിയവനെ നേര്വഴിയിലാക്കാനാണോ നിങ്ങള് ശ്രമിക്കുന്നത്? എന്നാല് അല്ലാഹു വഴികേടിലാക്കിയവനെ നേര്വഴിയിലാക്കാന് ഒരു വഴിയും നിനക്ക് കണ്ടെത്താവില്ല.
وَدُّوا۟ لَوْ تَكْفُرُونَ كَمَا كَفَرُوا۟ فَتَكُونُونَ سَوَآءًۭ ۖ فَلَا تَتَّخِذُوا۟ مِنْهُمْ أَوْلِيَآءَ حَتَّىٰ يُهَاجِرُوا۟ فِى سَبِيلِ ٱللَّهِ ۚ فَإِن تَوَلَّوْا۟ فَخُذُوهُمْ وَٱقْتُلُوهُمْ حَيْثُ وَجَدتُّمُوهُمْ ۖ وَلَا تَتَّخِذُوا۟ مِنْهُمْ وَلِيًّۭا وَلَا نَصِيرًا ﴿89﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അവര് അവിശ്വസിച്ചത് പോലെ നിങ്ങളും അവിശ്വസിക്കുകയും, അങ്ങനെ നിങ്ങളെല്ലാം ഒരുപോലെയായിത്തീരുകയും ചെയ്യാനാണ് അവര് കൊതിക്കുന്നത്. അതിനാല് അവര് അല്ലാഹുവിന്റെ മാര്ഗത്തില് സ്വന്തം നാട് വിട്ടുവരുന്നതു വരെ അവരില് നിന്ന് നിങ്ങള് മിത്രങ്ങളെ സ്വീകരിച്ച് പോകരുത്. എന്നാല് അവര് പിന്തിരിഞ്ഞ് കളയുകയാണെങ്കില് നിങ്ങളവരെ പിടികൂടുകയും, അവരെ കണ്ടുമുട്ടിയേടത്തുവെച്ച് നിങ്ങളവരെ കൊലപ്പെടുത്തുകയും ചെയ്യുക. അവരില് നിന്ന് യാതൊരു മിത്രത്തെയും സഹായിയെയും നിങ്ങള് സ്വീകരിച്ചു പോകരുത്.

അവര് അവിശ്വസിച്ചപോലെ നിങ്ങളും അവിശ്വസിച്ച് എല്ലാവരും ഒരുപോലെ ആകണമെന്നാണ് അവരാഗ്രഹിക്കുന്നത്. അതിനാല് അവര് അല്ലാഹുവിന്റെ മാര്ഗത്തില് നാടുവിട്ടു വരുംവരെ അവരില്നിന്നാരെയും നിങ്ങള് ആത്മമിത്രങ്ങളാക്കരുത്. അവരതിന് വിസമ്മതിക്കുകയാണെങ്കില് അവരെ കണ്ടേടത്തുവെച്ച് പിടികൂടുകയും വധിക്കുകയും ചെയ്യുക. അവരില് നിന്നാരെയും നിങ്ങള് ആത്മമിത്രമോ സഹായിയോ ആക്കരുത്.
إِلَّا ٱلَّذِينَ يَصِلُونَ إِلَىٰ قَوْمٍۭ بَيْنَكُمْ وَبَيْنَهُم مِّيثَٰقٌ أَوْ جَآءُوكُمْ حَصِرَتْ صُدُورُهُمْ أَن يُقَٰتِلُوكُمْ أَوْ يُقَٰتِلُوا۟ قَوْمَهُمْ ۚ وَلَوْ شَآءَ ٱللَّهُ لَسَلَّطَهُمْ عَلَيْكُمْ فَلَقَٰتَلُوكُمْ ۚ فَإِنِ ٱعْتَزَلُوكُمْ فَلَمْ يُقَٰتِلُوكُمْ وَأَلْقَوْا۟ إِلَيْكُمُ ٱلسَّلَمَ فَمَا جَعَلَ ٱللَّهُ لَكُمْ عَلَيْهِمْ سَبِيلًۭا ﴿90﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
നിങ്ങളുമായി സഖ്യത്തില് കഴിയുന്ന ഒരു ജനവിഭാഗത്തോട് ചേര്ന്ന് നില്ക്കുന്നവരൊഴികെ. നിങ്ങളോട് യുദ്ധം ചെയ്യാനോ, സ്വന്തം ആള്ക്കാരോട് യുദ്ധം ചെയ്യാനോ മനഃപ്രയാസമുള്ളവരായി നിങ്ങളുടെ അടുത്ത് വരുന്നവരും ഒഴികെ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില് നിങ്ങളുടെ മേല് അവര്ക്കവന് ശക്തി നല്കുകയും, നിങ്ങളോടവര് യുദ്ധത്തില് ഏര്പെടുകയും ചെയ്യുമായിരുന്നു. എന്നാല് നിങ്ങളോട് യുദ്ധം ചെയ്യാതെ അവര് വിട്ടൊഴിഞ്ഞ് നില്ക്കുകയും, നിങ്ങളുടെ മുമ്പാകെ സമാധാനനിര്ദേശം വെക്കുകയും ചെയ്തിട്ടുണ്ടെങ്കില് അവര്ക്കെതിരായി യാതൊരു മാര്ഗവും അല്ലാഹു നിങ്ങള്ക്ക് അനുവദിച്ചിട്ടില്ല.

എന്നാല് നിങ്ങളുമായി സഖ്യത്തിലുള്ള ജനതയോടൊപ്പം ചേരുന്ന കപടവിശ്വാസികള് ഇതില് നിന്നൊഴിവാണ്. നിങ്ങളോടു യുദ്ധം ചെയ്യാനോ സ്വന്തം ജനത്തോടേറ്റുമുട്ടാനോ ഇഷ്ടപ്പെടാതെ മനഃക്ളേശത്തോടെ നിങ്ങളെ സമീപിക്കുന്നവരും അവരില്പ്പെടുകയില്ല. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില് അവന് നിങ്ങള്ക്കെതിരില് അവര്ക്ക് കരുത്തുനല്കുകയും അങ്ങനെ അവര് നിങ്ങളോട് യുദ്ധത്തിലേര്പ്പെടുകയും ചെയ്യുമായിരുന്നു. അവര് നിങ്ങളോട് യുദ്ധത്തിലേര്പ്പെടാതെ മാറിനില്ക്കുകയും നിങ്ങളുടെ മുന്നില് സമാധാന നിര്ദേശം സമര്പ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കില് പിന്നെ, അവര്ക്കെതിരെ ഒരു നടപടിക്കും അല്ലാഹു നിങ്ങള്ക്ക് അനുമതി നല്കുന്നില്ല.
سَتَجِدُونَ ءَاخَرِينَ يُرِيدُونَ أَن يَأْمَنُوكُمْ وَيَأْمَنُوا۟ قَوْمَهُمْ كُلَّ مَا رُدُّوٓا۟ إِلَى ٱلْفِتْنَةِ أُرْكِسُوا۟ فِيهَا ۚ فَإِن لَّمْ يَعْتَزِلُوكُمْ وَيُلْقُوٓا۟ إِلَيْكُمُ ٱلسَّلَمَ وَيَكُفُّوٓا۟ أَيْدِيَهُمْ فَخُذُوهُمْ وَٱقْتُلُوهُمْ حَيْثُ ثَقِفْتُمُوهُمْ ۚ وَأُو۟لَٰٓئِكُمْ جَعَلْنَا لَكُمْ عَلَيْهِمْ سُلْطَٰنًۭا مُّبِينًۭا ﴿91﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
വേറെ ഒരു വിഭാഗത്തെയും നിങ്ങള് കണ്ടെത്തിയേക്കും. നിങ്ങളില് നിന്നും സ്വന്തം ജനതയില് നിന്നും ഒരുപോലെ സുരക്ഷിതരായിക്കഴിയാന് അവര് ആഗ്രഹിക്കുന്നു.(28) കുഴപ്പത്തിലേക്ക് അവര് തിരിച്ചുവിളിക്കപ്പെടുമ്പോഴെല്ലാം അതിലവര് തലകുത്തി വീഴുന്നു.(29) എന്നാല് അവര് നിങ്ങളെ വിട്ട് ഒഴിഞ്ഞ് നില്ക്കുകയും, നിങ്ങളുടെ മുമ്പാകെ സമാധാന നിര്ദേശം വെക്കുകയും, സ്വന്തം കൈകള് അടക്കിവെക്കുകയും ചെയ്യാത്ത പക്ഷം അവരെ നിങ്ങള് പിടികൂടുകയും, അവരെ കണ്ടുമുട്ടുന്നേടത്ത് വെച്ച് നിങ്ങള് കൊലപ്പെടുത്തുകയും ചെയ്യുക. അത്തരക്കാര്ക്കെതിരില് നാം നിങ്ങള്ക്ക് വ്യക്തമായ ന്യായം നല്കിയിരിക്കുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
വേറെ ഒരു വിഭാഗത്തെയും നിങ്ങള് കണ്ടെത്തിയേക്കും. നിങ്ങളില് നിന്നും സ്വന്തം ജനതയില് നിന്നും ഒരുപോലെ സുരക്ഷിതരായിക്കഴിയാന് അവര് ആഗ്രഹിക്കുന്നു. കുഴപ്പത്തിലേക്ക് അവര് തിരിച്ചുവിളിക്കപ്പെടുമ്പോഴെല്ലാം അതിലവര് തലകുത്തി വീഴുന്നു. എന്നാല് അവര് നിങ്ങളെ വിട്ട് ഒഴിഞ്ഞ് നില്ക്കുകയും, നിങ്ങളുടെ മുമ്പാകെ സമാധാന നിര്ദേശം വെക്കുകയും, സ്വന്തം കൈകള് അടക്കിവെക്കുകയും ചെയ്യാത്ത പക്ഷം അവരെ നിങ്ങള് പിടികൂടുകയും, അവരെ കണ്ടുമുട്ടുന്നേടത്ത് വെച്ച് നിങ്ങള് കൊലപ്പെടുത്തുകയും ചെയ്യുക. അത്തരക്കാര്ക്കെതിരില് നാം നിങ്ങള്ക്ക് വ്യക്തമായ ന്യായം നല്കിയിരിക്കുന്നു.
കാരകുന്ന് & എളയാവൂര്
വേറൊരു വിഭാഗം കപടവിശ്വാസികളെ നിങ്ങള്ക്കു കാണാം. അവര് നിങ്ങളില്നിന്നും സ്വന്തം ജനതയില്നിന്നും സുരക്ഷിതരായി കഴിയാനാഗ്രഹിക്കുന്നു. എന്നാല് കുഴപ്പത്തിനവസരം കിട്ടുമ്പോഴൊക്കെ, അതിലേക്കവര് തലകുത്തിമറിയുന്നു. അതിനാല് നിങ്ങള്ക്കെതിരെ തിരിയുന്നതില്നിന്ന് ഒഴിഞ്ഞുനില്ക്കുകയും നിങ്ങള്ക്കു മുന്നില് സമാധാനനിര്ദേശം സമര്പ്പിക്കുകയും തങ്ങളുടെ കൈകള് അടക്കിവെക്കുകയും ചെയ്യുന്നില്ലെങ്കില് നിങ്ങളവരെ കണ്ടേടത്തുവെച്ച് പിടികൂടി കൊന്നുകളയുക. അവര്ക്കെതിരെ നിങ്ങള്ക്കു നാം വ്യക്തമായ ന്യായം നല്കിയിരിക്കുന്നു.
وَمَا كَانَ لِمُؤْمِنٍ أَن يَقْتُلَ مُؤْمِنًا إِلَّا خَطَـًۭٔا ۚ وَمَن قَتَلَ مُؤْمِنًا خَطَـًۭٔا فَتَحْرِيرُ رَقَبَةٍۢ مُّؤْمِنَةٍۢ وَدِيَةٌۭ مُّسَلَّمَةٌ إِلَىٰٓ أَهْلِهِۦٓ إِلَّآ أَن يَصَّدَّقُوا۟ ۚ فَإِن كَانَ مِن قَوْمٍ عَدُوٍّۢ لَّكُمْ وَهُوَ مُؤْمِنٌۭ فَتَحْرِيرُ رَقَبَةٍۢ مُّؤْمِنَةٍۢ ۖ وَإِن كَانَ مِن قَوْمٍۭ بَيْنَكُمْ وَبَيْنَهُم مِّيثَٰقٌۭ فَدِيَةٌۭ مُّسَلَّمَةٌ إِلَىٰٓ أَهْلِهِۦ وَتَحْرِيرُ رَقَبَةٍۢ مُّؤْمِنَةٍۢ ۖ فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ تَوْبَةًۭ مِّنَ ٱللَّهِ ۗ وَكَانَ ٱللَّهُ عَلِيمًا حَكِيمًۭا ﴿92﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
യാതൊരു വിശ്വാസിക്കും മറ്റൊരു വിശ്വാസിയെ കൊല്ലാന് പാടുള്ളതല്ല; അബദ്ധത്തില് വന്നുപോകുന്നതല്ലാതെ. എന്നാല് വല്ലവനും ഒരു വിശ്വാസിയെ അബദ്ധത്തില് കൊന്നുപോയാല് (പ്രായശ്ചിത്തമായി) ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കുകയും, അവന്റെ (കൊല്ലപ്പെട്ടവന്റെ) അവകാശികള്ക്ക് നഷ്ടപരിഹാരം നല്കുകയുമാണ് വേണ്ടത്. അവര് (ആ അവകാശികള്) അത് ഉദാരമായി വിട്ടുതന്നെങ്കിലൊഴികെ. ഇനി അവന് (കൊല്ലപ്പെട്ടവന്) നിങ്ങളോട് ശത്രുതയുള്ള ജനവിഭാഗത്തില് പെട്ടവനാണ്; അവനാണെങ്കില് സത്യവിശ്വാസിയുമാണ് എങ്കില് സത്യവിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുക മാത്രമാണ് വേണ്ടത്. ഇനി അവന് (കൊല്ലപ്പെട്ടവന്) നിങ്ങളുമായി സഖ്യത്തിലിരിക്കുന്ന ഒരു ജനവിഭാഗത്തില് പെട്ടവനാണെങ്കില് അവന്റെ അവകാശികള്ക്ക് നഷ്ടപരിഹാരം നല്കുകയും വിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുകയും ചെയ്യേണ്ടതാണ്. വല്ലവന്നും അത് സാധിച്ച് കിട്ടിയില്ലെങ്കില് തുടര്ച്ചയായി രണ്ടുമാസം നോമ്പനുഷ്ഠിക്കേണ്ടതാണ്. അല്ലാഹു നിശ്ചയിച്ച പശ്ചാത്താപ (മാര്ഗ)മാണത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
യാതൊരു വിശ്വാസിക്കും മറ്റൊരു വിശ്വാസിയെ കൊല്ലാന് പാടുള്ളതല്ല; അബദ്ധത്തില് വന്നുപോകുന്നതല്ലാതെ. എന്നാല് വല്ലവനും ഒരു വിശ്വാസിയെ അബദ്ധത്തില് കൊന്നുപോയാല് (പ്രായശ്ചിത്തമായി) ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കുകയും, അവന്റെ (കൊല്ലപ്പെട്ടവന്റെ) അവകാശികള്ക്ക് നഷ്ടപരിഹാരം നല്കുകയുമാണ് വേണ്ടത്. അവര് (ആ അവകാശികള്) അത് ഉദാരമായി വിട്ടുതന്നെങ്കിലൊഴികെ. ഇനി അവന് (കൊല്ലപ്പെട്ടവന്) നിങ്ങളോട് ശത്രുതയുള്ള ജനവിഭാഗത്തില് പെട്ടവനാണ്; അവനാണെങ്കില് സത്യവിശ്വാസിയുമാണ് എങ്കില് സത്യവിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുക മാത്രമാണ് വേണ്ടത്. ഇനി അവന് (കൊല്ലപ്പെട്ടവന്) നിങ്ങളുമായി സഖ്യത്തിലിരിക്കുന്ന ഒരു ജനവിഭാഗത്തില് പെട്ടവനാണെങ്കില് അവന്റെ അവകാശികള്ക്ക് നഷ്ടപരിഹാരം നല്കുകയും വിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുകയും ചെയ്യേണ്ടതാണ്. വല്ലവന്നും അത് സാധിച്ച് കിട്ടിയില്ലെങ്കില് തുടര്ച്ചയായി രണ്ടുമാസം നോമ്പനുഷ്ഠിക്കേണ്ടതാണ്. അല്ലാഹു നിശ്ചയിച്ച പശ്ചാത്താപ (മാര്ഗ) മാണത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
കാരകുന്ന് & എളയാവൂര്
ഒരു വിശ്വാസിയും മറ്റൊരു വിശ്വാസിയെ വധിക്കാവതല്ല. അബദ്ധത്തില് സംഭവിക്കുന്നതൊഴികെ. ആരെങ്കിലും അബദ്ധത്തില് ഒരു വിശ്വാസിയെ വധിച്ചാല് പ്രായശ്ചിത്തമായി വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുകയും കൊല്ലപ്പെട്ടവന്റെ അവകാശികള്ക്ക് നഷ്ടപരിഹാരം നല്കുകയും വേണം. അവര് ഔദാര്യത്തോടെ വിട്ടുവീഴ്ച ചെയ്താലൊഴികെ. വധിക്കപ്പെട്ട സത്യവിശ്വാസി നിങ്ങളുടെ ശത്രുസമൂഹത്തില്പ്പെട്ടവനാണെങ്കില് വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുക. എന്നാല് കൊല്ലപ്പെട്ടവന് നിങ്ങളുമായി സഖ്യത്തിലുള്ളവരില്പ്പെട്ടവനാണെങ്കില് അയാളുടെ അവകാശികള്ക്ക് നഷ്ടപരിഹാരം നല്കുകയും വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുകയും വേണം. ആര്ക്കെങ്കിലും അതിനു സാധ്യമല്ലെങ്കില് അവന് തുടര്ച്ചയായി രണ്ടു മാസം നോമ്പനുഷ്ഠിക്കേണ്ടതാണ്. അല്ലാഹു നിശ്ചയിച്ച പ്രായശ്ചിത്തമാണിത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
وَمَن يَقْتُلْ مُؤْمِنًۭا مُّتَعَمِّدًۭا فَجَزَآؤُهُۥ جَهَنَّمُ خَٰلِدًۭا فِيهَا وَغَضِبَ ٱللَّهُ عَلَيْهِ وَلَعَنَهُۥ وَأَعَدَّ لَهُۥ عَذَابًا عَظِيمًۭا ﴿93﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
ആരെങ്കിലും ഒരു സത്യവിശ്വാസിയെ മനഃപൂര്വ്വം കൊലപ്പെടുത്തുന്ന പക്ഷം അവന്നുള്ള പ്രതിഫലം നരകമാകുന്നു. അവനതില് നിത്യവാസിയായിരിക്കും. അവന്റെ നേരെ അല്ലാഹു കോപിക്കുകയും, അവനെ ശപിക്കുകയും ചെയ്തിരിക്കുന്നു. കനത്ത ശിക്ഷയാണ് അവന്നുവേണ്ടി അല്ലാഹു ഒരുക്കിവെച്ചിട്ടുള്ളത്.
അബ്ദുല് ഹമീദ് & പറപ്പൂര്
ആരെങ്കിലും ഒരു സത്യവിശ്വാസിയെ മനഃപൂര്വ്വം കൊലപ്പെടുത്തുന്ന പക്ഷം അവന്നുള്ള പ്രതിഫലം നരകമാകുന്നു. അവനതില് നിത്യവാസിയായിരിക്കും. അവന്റെ നേരെ അല്ലാഹു കോപിക്കുകയും, അവനെ ശപിക്കുകയും ചെയ്തിരിക്കുന്നു. കനത്ത ശിക്ഷയാണ് അവന്നുവേണ്ടി അല്ലാഹു ഒരുക്കിവെച്ചുട്ടുള്ളത്.
കാരകുന്ന് & എളയാവൂര്
എന്നാല് ബോധപൂര്വം ഒരു വിശ്വാസിയെ കൊന്നവനുള്ള പ്രതിഫലം നരകമാണ്. അവനവിടെ സ്ഥിരവാസിയായിരിക്കും. അല്ലാഹുവിന്റെ കോപവും ശാപവും അവനില് പതിച്ചുകഴിഞ്ഞിരിക്കുന്നു. കൊടിയ ശിക്ഷയാണ് അല്ലാഹു അവന്നായി ഒരുക്കിവെച്ചിരിക്കുന്നത്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا ضَرَبْتُمْ فِى سَبِيلِ ٱللَّهِ فَتَبَيَّنُوا۟ وَلَا تَقُولُوا۟ لِمَنْ أَلْقَىٰٓ إِلَيْكُمُ ٱلسَّلَٰمَ لَسْتَ مُؤْمِنًۭا تَبْتَغُونَ عَرَضَ ٱلْحَيَوٰةِ ٱلدُّنْيَا فَعِندَ ٱللَّهِ مَغَانِمُ كَثِيرَةٌۭ ۚ كَذَٰلِكَ كُنتُم مِّن قَبْلُ فَمَنَّ ٱللَّهُ عَلَيْكُمْ فَتَبَيَّنُوٓا۟ ۚ إِنَّ ٱللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًۭا ﴿94﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
സത്യവിശ്വാസികളേ, നിങ്ങള് അല്ലാഹുവിന്റെ മാര്ഗത്തില് യുദ്ധത്തിനുപോയാല് (ശത്രു ആരെന്നും മിത്രം ആരെന്നും) നിങ്ങള് വ്യക്തമായി മനസ്സിലാക്കണം. നിങ്ങള്ക്ക് സലാം അര്പ്പിച്ചവനോട് നീ വിശ്വാസിയല്ല എന്ന് നിങ്ങള് പറയരുത്. ഇഹലോകജീവിതത്തിലെ നേട്ടം(30) കൊതിച്ചുകൊണ്ടാണ് (നിങ്ങളങ്ങനെ പറയുന്നത്.) എന്നാല് നേടിയെടുക്കാവുന്ന ധാരാളം സ്വത്തുക്കള് അല്ലാഹുവിന്റെ അടുക്കലുണ്ട്. മുമ്പ് നിങ്ങളും അത് പോലെ (അവിശ്വാസത്തില്) ആയിരുന്നല്ലോ.(31) അനന്തരം അല്ലാഹു നിങ്ങള്ക്ക് അനുഗ്രഹം ചെയ്തു. അതിനാല് നിങ്ങള് (കാര്യങ്ങള്) വ്യക്തമായി (അന്വേഷിച്ച്) മനസ്സിലാക്കുക. തീര്ച്ചയായും അല്ലാഹു നിങ്ങള് പ്രവര്ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു
അബ്ദുല് ഹമീദ് & പറപ്പൂര്
സത്യവിശ്വാസികളേ, നിങ്ങള് അല്ലാഹുവിന്റെ മാര്ഗത്തില് യുദ്ധത്തിനുപോയാല് (ശത്രു ആരെന്നും മിത്രം ആരെന്നും) നിങ്ങള് വ്യക്തമായി മനസ്സിലാക്കണം. നിങ്ങള്ക്ക് സലാം അര്പ്പിച്ചവനോട് നീ വിശ്വാസിയല്ല എന്ന് നിങ്ങള് പറയരുത്. ഇഹലോകജീവിതത്തിലെ നേട്ടം കൊതിച്ചുകൊണ്ടാണ് (നിങ്ങളങ്ങനെ പറയുന്നത്.) എന്നാല് നേടിയെടുക്കാവുന്ന ധാരാളം സ്വത്തുകള് അല്ലാഹുവിന്റെ അടുക്കലുണ്ട്. മുമ്പ് നിങ്ങളും അത് പോലെ (അവിശ്വാസത്തില്) ആയിരുന്നല്ലോ. അനന്തരം അല്ലാഹു നിങ്ങള്ക്ക് അനുഗ്രഹം ചെയ്തു. അതിനാല് നിങ്ങള് (കാര്യങ്ങള്) വ്യക്തമായി (അന്വേഷിച്ച്) മനസ്സിലാക്കുക. തീര്ച്ചയായും അല്ലാഹു നിങ്ങള് പ്രവര്ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.
കാരകുന്ന് & എളയാവൂര്
വിശ്വസിച്ചവരേ, നിങ്ങള് അല്ലാഹുവിന്റെ മാര്ഗത്തില് യുദ്ധത്തിനിറങ്ങിയാല് ശത്രുക്കളെയും മിത്രങ്ങളെയും വേര്തിരിച്ചറിയണം. ആരെങ്കിലും നിങ്ങള്ക്ക് സലാം ചൊല്ലിയാല് ഐഹികനേട്ടമാഗ്രഹിച്ച് “നീ വിശ്വാസിയല്ലെ”ന്ന് അയാളോടു പറയരുത്. അല്ലാഹുവിങ്കല് സമരാര്ജിത സമ്പത്ത് ധാരാളമുണ്ട്. നേരത്തെ നിങ്ങളും അവരിപ്പോഴുള്ള അതേ അവസ്ഥ യിലായിരുന്നല്ലോ. പിന്നെ അല്ലാഹു നിങ്ങളോട് ഔദാര്യം കാണിച്ചു. അതിനാല് കാര്യങ്ങള് വ്യക്തമായി മനസ്സിലാക്കുക. അല്ലാഹു നിങ്ങള് ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ്.
لَّا يَسْتَوِى ٱلْقَٰعِدُونَ مِنَ ٱلْمُؤْمِنِينَ غَيْرُ أُو۟لِى ٱلضَّرَرِ وَٱلْمُجَٰهِدُونَ فِى سَبِيلِ ٱللَّهِ بِأَمْوَٰلِهِمْ وَأَنفُسِهِمْ ۚ فَضَّلَ ٱللَّهُ ٱلْمُجَٰهِدِينَ بِأَمْوَٰلِهِمْ وَأَنفُسِهِمْ عَلَى ٱلْقَٰعِدِينَ دَرَجَةًۭ ۚ وَكُلًّۭا وَعَدَ ٱللَّهُ ٱلْحُسْنَىٰ ۚ وَفَضَّلَ ٱللَّهُ ٱلْمُجَٰهِدِينَ عَلَى ٱلْقَٰعِدِينَ أَجْرًا عَظِيمًۭا ﴿95﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
ന്യായമായ വിഷമമില്ലാതെ (യുദ്ധത്തിന് പോകാതെ) ഒഴിഞ്ഞിരിക്കുന്ന വിശ്വാസികളും, തങ്ങളുടെ ധനം കൊണ്ടും ദേഹം കൊണ്ടും അല്ലാഹുവിന്റെ മാര്ഗത്തില് യുദ്ധം ചെയ്യുന്നവരും തുല്യരാകുകയില്ല. തങ്ങളുടെ ധനം കൊണ്ടും ദേഹംകൊണ്ടും സമരം ചെയ്യുന്നവരെ ഒഴിഞ്ഞിരിക്കുന്നവരേക്കാള് അല്ലാഹു പദവിയില് ഉയര്ത്തിയിരിക്കുന്നു. എല്ലാവര്ക്കും അല്ലാഹു നല്ല പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു.(32) എന്നാല് യുദ്ധത്തില് ഏര്പെടുന്നവര്ക്ക് ഒഴിഞ്ഞിരിക്കുന്നവരേക്കാളും കൂടുതലായി അല്ലാഹു മഹത്തായ പ്രതിഫലം നല്കുന്നതാണ്.
അബ്ദുല് ഹമീദ് & പറപ്പൂര്
ന്യായമായ വിഷമമില്ലാതെ (യുദ്ധത്തിന് പോകാതെ) ഒഴിഞ്ഞിരിക്കുന്ന വിശ്വാസികളും, തങ്ങളുടെ ധനം കൊണ്ടും ദേഹം കൊണ്ടും അല്ലാഹുവിന്റെ മാര്ഗത്തില് സമരം ചെയ്യുന്നവരും തുല്യരാകുകയില്ല. തങ്ങളുടെ ധനം കൊണ്ടും ദേഹംകൊണ്ടും സമരം ചെയ്യുന്നവരെ ഒഴിഞ്ഞിരിക്കുന്നവരേക്കാള് അല്ലാഹു പദവിയില് ഉയര്ത്തിയിരിക്കുന്നു. എല്ലാവര്ക്കും അല്ലാഹു നല്ല പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാല് സമരത്തില് ഏര്പെടുന്നവര്ക്ക് ഒഴിഞ്ഞിരിക്കുന്നവരേക്കാളും കൂടുതലായി അല്ലാഹു മഹത്തായ പ്രതിഫലം നല്കുന്നതാണ്.
കാരകുന്ന് & എളയാവൂര്
ന്യായമായ കാരണമില്ലാതെ വീട്ടിലിരിക്കുന്ന വിശ്വാസികളും, തങ്ങളുടെ സമ്പത്തും ശരീരവുമുപയോഗിച്ച് ദൈവമാര്ഗത്തില് സമരം ചെയ്യുന്നവരും ഒരുപോലെയല്ല. സമ്പത്തുകൊണ്ടും ശരീരം കൊണ്ടും അല്ലാഹുവിന്റെ മാര്ഗത്തില് സമരം ചെയ്യുന്നവരെ അല്ലാഹു വെറുതെയിരിക്കുന്നവരെക്കാള് ഏറെ ഉയര്ന്ന പദവിയിലാക്കിയിരിക്കുന്നു. എല്ലാവര്ക്കും അല്ലാഹു മെച്ചപ്പെട്ട പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല് അല്ലാഹു പോരാളികള്ക്ക് മഹത്തായ പ്രതിഫലത്താല് ചടഞ്ഞിരിക്കുന്നവരെക്കാള് ശ്രേഷ്ഠത നല്കിയിരിക്കുന്നു.
دَرَجَٰتٍۢ مِّنْهُ وَمَغْفِرَةًۭ وَرَحْمَةًۭ ۚ وَكَانَ ٱللَّهُ غَفُورًۭا رَّحِيمًا ﴿96﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അവന്റെ പക്കല് നിന്നുള്ള പല പദവികളും പാപമോചനവും കാരുണ്യവുമത്രെ (അവര്ക്കുള്ളത്.) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
അവന്റെ പക്കല് നിന്നുള്ള പല പദവികളും പാപമോചനവും കാരുണ്യവുമത്രെ (അവര്ക്കുള്ളത്.) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
കാരകുന്ന് & എളയാവൂര്
അല്ലാഹുവിങ്കല് നിന്നുള്ള ഉന്നത പദവികളും പാപമോചനവും എല്ലാവിധ അനുഗ്രഹങ്ങളും അവര്ക്കുണ്ട്. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.
إِنَّ ٱلَّذِينَ تَوَفَّىٰهُمُ ٱلْمَلَٰٓئِكَةُ ظَالِمِىٓ أَنفُسِهِمْ قَالُوا۟ فِيمَ كُنتُمْ ۖ قَالُوا۟ كُنَّا مُسْتَضْعَفِينَ فِى ٱلْأَرْضِ ۚ قَالُوٓا۟ أَلَمْ تَكُنْ أَرْضُ ٱللَّهِ وَٰسِعَةًۭ فَتُهَاجِرُوا۟ فِيهَا ۚ فَأُو۟لَٰٓئِكَ مَأْوَىٰهُمْ جَهَنَّمُ ۖ وَسَآءَتْ مَصِيرًا ﴿97﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
(അവിശ്വാസികളുടെ ഇടയില് തന്നെ ജീവിച്ചുകൊണ്ട്)(33) സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള് മലക്കുകള് അവരോട് ചോദിക്കും: നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവര് പറയും: ഞങ്ങള് നാട്ടില് അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര് (മലക്കുകള്) ചോദിക്കും: അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്ക്ക് സ്വദേശം വിട്ട് അതില് എവിടെയെങ്കിലും പോകാമായിരുന്നല്ലോ. എന്നാല് അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത സങ്കേതം!
അബ്ദുല് ഹമീദ് & പറപ്പൂര്
അവിശ്വാസികളുടെ ഇടയില് തന്നെ ജീവിച്ചുകൊണ്ട്) സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള് മലക്കുകള് അവരോട് ചോദിക്കും: നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവര് പറയും: ഞങ്ങള് നാട്ടില് അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര് (മലക്കുകള്) ചോദിക്കും: അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്ക്ക് സ്വദേശം വിട്ട് അതില് എവിടെയെങ്കിലും പോകാമായിരുന്നല്ലോ. എന്നാല് അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത സങ്കേതം!
കാരകുന്ന് & എളയാവൂര്
സ്വന്തത്തോട് അതിക്രമം പ്രവര്ത്തിച്ചവരെ മരിപ്പിക്കുമ്പോള് മലക്കുകള് അവരോട് ചോദിക്കും: "നിങ്ങള് ഏതവസ്ഥയിലാണുണ്ടായിരുന്നത്?” അവര് പറയും: "ഭൂമിയില് ഞങ്ങള് അടിച്ചമര്ത്തപ്പെട്ടവരായിരുന്നു.” മലക്കുകള് ചോദിക്കും: "അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്ക്ക് നാടുവിട്ടെവിടെയെങ്കിലും രക്ഷപ്പെടാമായിരുന്നില്ലേ?” അവരുടെ താവളം നരകമാണ്. അതെത്ര ചീത്ത സങ്കേതം!
إِلَّا ٱلْمُسْتَضْعَفِينَ مِنَ ٱلرِّجَالِ وَٱلنِّسَآءِ وَٱلْوِلْدَٰنِ لَا يَسْتَطِيعُونَ حِيلَةًۭ وَلَا يَهْتَدُونَ سَبِيلًۭا ﴿98﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
എന്നാല് യാതൊരു ഉപായവും സ്വീകരിക്കാന് കഴിവില്ലാതെ, ഒരു രക്ഷാമാര്ഗവും കണ്ടെത്താനാകാതെ അടിച്ചൊതുക്കപ്പെട്ടവരായിക്കഴിയുന്ന പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഇതില് നിന്നൊഴിവാകുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
എന്നാല് യാതൊരു ഉപായവും സ്വീകരിക്കാന് കഴിവില്ലാതെ, ഒരു രക്ഷാമാര്ഗവും കണ്ടെത്താനാകാതെ അടിച്ചൊതുക്കപ്പെട്ടവരായിക്കഴിയുന്ന പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഇതില് നിന്നൊഴിവാകുന്നു.
കാരകുന്ന് & എളയാവൂര്
എന്നാല് യഥാര്ഥത്തില് തന്നെ എന്തെങ്കിലും തന്ത്രമോ രക്ഷാമാര്ഗമോ കണ്ടെത്താനാവാതെ അടിച്ചമര്ത്തപ്പെട്ടവരായി കഴിയുന്ന പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഇതില് നിന്നൊഴിവാണ്.
فَأُو۟لَٰٓئِكَ عَسَى ٱللَّهُ أَن يَعْفُوَ عَنْهُمْ ۚ وَكَانَ ٱللَّهُ عَفُوًّا غَفُورًۭا ﴿99﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അത്തരക്കാര്ക്ക് അല്ലാഹു മാപ്പുനല്കിയേക്കാം. അല്ലാഹു അത്യധികം മാപ്പ് നല്കുന്നവനും ഏറെ പൊറുക്കുന്നവനുമാകുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
അത്തരക്കാര്ക്ക് അല്ലാഹു മാപ്പുനല്കിയേക്കാം. അല്ലാഹു അത്യധികം മാപ്പ് നല്കുന്നവനും ഏറെ പൊറുക്കുന്നവനുമാകുന്നു.
കാരകുന്ന് & എളയാവൂര്
അത്തരക്കാര്ക്ക് അല്ലാഹു മാപ്പേകിയേക്കാം. അല്ലാഹു ഏറെ മാപ്പേകുന്നവനും പൊറുക്കുന്നവനുമാണല്ലോ.
۞ وَمَن يُهَاجِرْ فِى سَبِيلِ ٱللَّهِ يَجِدْ فِى ٱلْأَرْضِ مُرَٰغَمًۭا كَثِيرًۭا وَسَعَةًۭ ۚ وَمَن يَخْرُجْ مِنۢ بَيْتِهِۦ مُهَاجِرًا إِلَى ٱللَّهِ وَرَسُولِهِۦ ثُمَّ يُدْرِكْهُ ٱلْمَوْتُ فَقَدْ وَقَعَ أَجْرُهُۥ عَلَى ٱللَّهِ ۗ وَكَانَ ٱللَّهُ غَفُورًۭا رَّحِيمًۭا ﴿100﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അല്ലാഹുവിന്റെ മാര്ഗത്തില് വല്ലവനും സ്വദേശം വെടിഞ്ഞ് പോകുന്ന പക്ഷം ഭൂമിയില് ധാരാളം അഭയസ്ഥാനങ്ങളും ജീവിതവിശാലതയും അവന് കണ്ടെത്തുന്നതാണ്. വല്ലവനും തന്റെ വീട്ടില് നിന്ന് - സ്വദേശം വെടിഞ്ഞ് കൊണ്ട് - അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കുമായി ഇറങ്ങി പുറപ്പെടുകയും, അനന്തരം (വഴി മദ്ധ്യേ) മരണമവനെ പിടികൂടുകയും ചെയ്യുന്ന പക്ഷം അവന്നുള്ള പ്രതിഫലം അല്ലാഹുവിങ്കല് സ്ഥിരപ്പെട്ടു കഴിഞ്ഞു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
അല്ലാഹുവിന്റെ മാര്ഗത്തില് വല്ലവനും സ്വദേശം വെടിഞ്ഞ് പോകുന്ന പക്ഷം ഭൂമിയില് ധാരാളം അഭയസ്ഥാനങ്ങളും ജീവിതവിശാലതയും അവന് കണ്ടെത്തുന്നതാണ്. വല്ലവനും തന്റെ വീട്ടില് നിന്ന് - സ്വദേശം വെടിഞ്ഞ് കൊണ്ട് - അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും ഇറങ്ങി പുറപ്പെടുകയും, അനന്തരം (വഴി മദ്ധ്യേ) മരണമവനെ പിടികൂടുകയും ചെയ്യുന്ന പക്ഷം അവന്നുള്ള പ്രതിഫലം അല്ലാഹുവിങ്കല് സ്ഥിരപ്പെട്ടു കഴിഞ്ഞു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
കാരകുന്ന് & എളയാവൂര്
അല്ലാഹുവിന്റെ മാര്ഗത്തില് നാടുവെടിയുന്നവന് ഭൂമിയില് ധാരാളം അഭയസ്ഥാനങ്ങളും വിശാലമായ ജീവിത സൌകര്യങ്ങളും കണ്ടെത്താം. വീടുവെടിഞ്ഞ് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും അഭയം തേടി പുറപ്പെട്ടവന് വഴിയില്വെച്ച് മരണപ്പെടുകയാണെങ്കില് ഉറപ്പായും അവന് അല്ലാഹുവിങ്കല് പ്രതിഫലമുണ്ട്. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.
وَإِذَا ضَرَبْتُمْ فِى ٱلْأَرْضِ فَلَيْسَ عَلَيْكُمْ جُنَاحٌ أَن تَقْصُرُوا۟ مِنَ ٱلصَّلَوٰةِ إِنْ خِفْتُمْ أَن يَفْتِنَكُمُ ٱلَّذِينَ كَفَرُوٓا۟ ۚ إِنَّ ٱلْكَٰفِرِينَ كَانُوا۟ لَكُمْ عَدُوًّۭا مُّبِينًۭا ﴿101﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
നിങ്ങള് ഭൂമിയില് യാത്രചെയ്യുകയാണെങ്കില് സത്യനിഷേധികള് നിങ്ങള്ക്ക് നാശം വരുത്തുമെന്ന് നിങ്ങള് ഭയപ്പെടുന്ന പക്ഷം നമസ്കാരം ചുരുക്കി നിര്വഹിക്കുന്നതില് നിങ്ങള്ക്ക് കുറ്റമില്ല. തീര്ച്ചയായും സത്യനിഷേധികള് നിങ്ങളുടെ പ്രത്യക്ഷ ശത്രുക്കളാകുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
നിങ്ങള് ഭൂമിയില് യാത്രചെയ്യുകയാണെങ്കില് സത്യനിഷേധികള് നിങ്ങള്ക്ക് നാശം വരുത്തുമെന്ന് നിങ്ങള് ഭയപ്പെടുന്ന പക്ഷം നമസ്കാരം ചുരുക്കി നിര്വഹിക്കുന്നതില് നിങ്ങള്ക്ക് കുറ്റമില്ല. തീര്ച്ചയായും സത്യനിഷേധികള് നിങ്ങളുടെ പ്രത്യക്ഷ ശത്രുക്കളാകുന്നു.
കാരകുന്ന് & എളയാവൂര്
നിങ്ങള് ഭൂമിയില് യാത്ര ചെയ്യുമ്പോള് സത്യനിഷേധികള് നിങ്ങളെ അപകടപ്പെടുത്തുമെന്ന് ഭയപ്പെടുന്നുവെങ്കില് നമസ്കാരം ചുരുക്കി നിര്വഹിക്കാം. അതില് നിങ്ങള്ക്കു കുറ്റമില്ല. സത്യനിഷേധികള് നിങ്ങളുടെ പ്രത്യക്ഷ ശത്രുക്കള് തന്നെ; തീര്ച്ച.
وَإِذَا كُنتَ فِيهِمْ فَأَقَمْتَ لَهُمُ ٱلصَّلَوٰةَ فَلْتَقُمْ طَآئِفَةٌۭ مِّنْهُم مَّعَكَ وَلْيَأْخُذُوٓا۟ أَسْلِحَتَهُمْ فَإِذَا سَجَدُوا۟ فَلْيَكُونُوا۟ مِن وَرَآئِكُمْ وَلْتَأْتِ طَآئِفَةٌ أُخْرَىٰ لَمْ يُصَلُّوا۟ فَلْيُصَلُّوا۟ مَعَكَ وَلْيَأْخُذُوا۟ حِذْرَهُمْ وَأَسْلِحَتَهُمْ ۗ وَدَّ ٱلَّذِينَ كَفَرُوا۟ لَوْ تَغْفُلُونَ عَنْ أَسْلِحَتِكُمْ وَأَمْتِعَتِكُمْ فَيَمِيلُونَ عَلَيْكُم مَّيْلَةًۭ وَٰحِدَةًۭ ۚ وَلَا جُنَاحَ عَلَيْكُمْ إِن كَانَ بِكُمْ أَذًۭى مِّن مَّطَرٍ أَوْ كُنتُم مَّرْضَىٰٓ أَن تَضَعُوٓا۟ أَسْلِحَتَكُمْ ۖ وَخُذُوا۟ حِذْرَكُمْ ۗ إِنَّ ٱللَّهَ أَعَدَّ لِلْكَٰفِرِينَ عَذَابًۭا مُّهِينًۭا ﴿102﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
(നബിയേ,) നീ അവരുടെ കൂട്ടത്തിലുണ്ടായിരിക്കുകയും, അവര്ക്ക് നേതൃത്വം നല്കിക്കൊണ്ട് നമസ്കാരം നിര്വഹിക്കുകയുമാണെങ്കില് അവരില് ഒരു വിഭാഗം നിന്റെ കൂടെ നില്ക്കട്ടെ. അവര് അവരുടെ ആയുധങ്ങള് എടുക്കുകയും ചെയ്യട്ടെ. അങ്ങനെ അവര് സുജൂദ് ചെയ്ത് കഴിഞ്ഞാല് അവര് നിങ്ങളുടെ പിന്നിലേക്ക് മാറിനില്ക്കുകയും, നമസ്കരിച്ചിട്ടില്ലാത്ത മറ്റെ വിഭാഗം വന്ന് നിന്റെ കൂടെ നമസ്കരിക്കുകയും ചെയ്യട്ടെ. അവര് ജാഗ്രത കൈക്കൊള്ളുകയും, തങ്ങളുടെ ആയുധങ്ങള് എടുക്കുകയും ചെയ്യേണ്ടതാണ്. നിങ്ങളുടെ ആയുധങ്ങളെപ്പറ്റിയും, നിങ്ങളുടെ സാധനങ്ങളെപ്പറ്റിയും നിങ്ങള് അശ്രദ്ധരായെങ്കില്, നിങ്ങളുടെ നേരെ തിരിഞ്ഞ് ഒരൊറ്റ ആഞ്ഞടി നടത്താമായിരുന്നുവെന്ന് സത്യനിഷേധികള് മോഹിക്കുകയാണ്. എന്നാല് മഴ കാരണം നിങ്ങള്ക്ക് ശല്യമുണ്ടാകുകയോ, നിങ്ങള് രോഗബാധിതരാകുകയോ ചെയ്താല് നിങ്ങളുടെ ആയുധങ്ങള് താഴെ വെക്കുന്നതിന് കുറ്റമില്ല. എന്നാല് നിങ്ങള് ജാഗ്രത പുലര്ത്തുക തന്നെ വേണം. തീര്ച്ചയായും അല്ലാഹു സത്യനിഷേധികള്ക്ക് അപമാനകരമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്.

നീ അവര്ക്കിടയിലുണ്ടാവുകയും അവര്ക്ക് നമസ്കാരത്തിന് നേതൃത്വം നല്കുകയുമാണെങ്കില് അവരിലൊരുകൂട്ടര് നിന്നോടൊപ്പം നില്ക്കട്ടെ. അവര് തങ്ങളുടെ ആയുധങ്ങള് എടുക്കുകയും ചെയ്യട്ടെ. അവര് സാഷ്ടാംഗം ചെയ്തുകഴിഞ്ഞാല് പിറകോട്ട് മാറിനില്ക്കുകയും നമസ്കരിച്ചിട്ടില്ലാത്ത വിഭാഗം വന്ന് നിന്റെ കൂടെ നമസ്കരിക്കുകയും വേണം. അവരും ജാഗ്രത പുലര്ത്തുകയും ആയുധമണിയുകയും ചെയ്യട്ടെ. നിങ്ങള് ആയുധങ്ങളുടെയും സാധനസാമഗ്രികളുടെയും കാര്യത്തില് അല്പം അശ്രദ്ധരായാല് നിങ്ങളുടെ മേല് ചാടിവീണ് ഒരൊറ്റ ആഞ്ഞടി നടത്താന് തക്കം പാര്ത്തിരിക്കുകയാണ് സത്യനിഷേധികള്. മഴ കാരണം ക്ളേശമുണ്ടാവുകയോ രോഗികളാവുകയോ ചെയ്താല് ആയുധം താഴെ വെക്കുന്നതില് നിങ്ങള്ക്കു കുറ്റമില്ല. അപ്പോഴും നിങ്ങള് അതീവ ജാഗ്രത പുലര്ത്തണം. സംശയമില്ല; അല്ലാഹു സത്യനിഷേധികള്ക്ക് നിന്ദ്യമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്.
فَإِذَا قَضَيْتُمُ ٱلصَّلَوٰةَ فَٱذْكُرُوا۟ ٱللَّهَ قِيَٰمًۭا وَقُعُودًۭا وَعَلَىٰ جُنُوبِكُمْ ۚ فَإِذَا ٱطْمَأْنَنتُمْ فَأَقِيمُوا۟ ٱلصَّلَوٰةَ ۚ إِنَّ ٱلصَّلَوٰةَ كَانَتْ عَلَى ٱلْمُؤْمِنِينَ كِتَٰبًۭا مَّوْقُوتًۭا ﴿103﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അങ്ങനെ നമസ്കാരം നിര്വഹിച്ചു കഴിഞ്ഞാല് നിങ്ങള് നിന്നു കൊണ്ടും ഇരുന്ന് കൊണ്ടും കിടന്ന് കൊണ്ടും അല്ലാഹുവെ ഓര്മിക്കുക. സമാധാനാവസ്ഥയിലായാല് നിങ്ങള് നമസ്കാരം മുറപ്രകാരം തന്നെ നിര്വഹിക്കുക. തീര്ച്ചയായും നമസ്കാരം സത്യവിശ്വാസികള്ക്ക് സമയം നിര്ണയിക്കപ്പെട്ട ഒരു നിര്ബന്ധബാധ്യതയാകുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
അങ്ങനെ നമസ്കാരം നിര്വഹിച്ചു കഴിഞ്ഞാല് നിങ്ങള് നിന്നു കൊണ്ടും ഇരുന്ന് കൊണ്ടും കിടന്ന് കൊണ്ടും അല്ലാഹുവെ ഓര്മിക്കുക. സമാധാനാവസ്ഥയിലായാല് നിങ്ങള് നമസ്കാരം മുറപ്രകാരം തന്നെ നിര്വഹിക്കുക. തീര്ച്ചയായും നമസ്കാരം സത്യവിശ്വാസികള്ക്ക് സമയം നിര്ണയിക്കപ്പെട്ട ഒരു നിര്ബന്ധബാധ്യതയാകുന്നു.
കാരകുന്ന് & എളയാവൂര്
അങ്ങനെ നിങ്ങള് നമസ്കാരം നിര്വഹിച്ചുകഴിഞ്ഞാല് പിന്നെ, നിന്നും ഇരുന്നും കിടന്നും അല്ലാഹുവെ ഓര്ത്തുകൊണ്ടിരിക്കുക. നിങ്ങള് നിര്ഭയാവസ്ഥയിലായാല് നമസ്കാരം തികവോടെ നിര്വഹിക്കുക. നമസ്കാരം സത്യവിശ്വാസികള്ക്ക് സമയബന്ധിതമായി നിശ്ചയിക്കപ്പെട്ട നിര്ബന്ധ ബാധ്യതയാണ്.
وَلَا تَهِنُوا۟ فِى ٱبْتِغَآءِ ٱلْقَوْمِ ۖ إِن تَكُونُوا۟ تَأْلَمُونَ فَإِنَّهُمْ يَأْلَمُونَ كَمَا تَأْلَمُونَ ۖ وَتَرْجُونَ مِنَ ٱللَّهِ مَا لَا يَرْجُونَ ۗ وَكَانَ ٱللَّهُ عَلِيمًا حَكِيمًا ﴿104﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
ശത്രുജനതയെ തേടിപ്പിടിക്കുന്ന കാര്യത്തില് നിങ്ങള് ദൌര്ബല്യം കാണിക്കരുത്. നിങ്ങള് വേദന അനുഭവിക്കുന്നുണ്ടെങ്കില്, നിങ്ങള് വേദന അനുഭവിക്കുന്നത് പോലെത്തന്നെ അവരും വേദന അനുഭവിക്കുന്നുണ്ട്.(34) നിങ്ങളാകട്ടെ അവര്ക്ക് പ്രതീക്ഷിക്കാനില്ലാത്തത് അല്ലാഹുവിങ്കല് നിന്ന് പ്രതീക്ഷിക്കുന്നുമുണ്ട്. അല്ലാഹു എല്ലാം അറിയുന്നവനും അങ്ങേയറ്റം യുക്തിയുള്ളവനുമാകുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
ശത്രുജനതയെ തേടിപ്പിടിക്കുന്ന കാര്യത്തില് നിങ്ങള് ദൌര്ബല്യം കാണിക്കരുത്. നിങ്ങള് വേദന അനുഭവിക്കുന്നുണ്ടെങ്കില്, നിങ്ങള് വേദന അനുഭവിക്കുന്നത് പോലെത്തന്നെ അവരും വേദന അനുഭവിക്കുന്നുണ്ട്. നിങ്ങളാകട്ടെ അവര്ക്ക് പ്രതീക്ഷിക്കാനില്ലാത്തത് (അനുഗ്രഹം) അല്ലാഹുവിങ്കല് നിന്ന് പ്രതീക്ഷിക്കുന്നുമുണ്ട്. അല്ലാഹു അറിവുള്ളവനും യുക്തിയുള്ളവനുമാകുന്നു.
കാരകുന്ന് & എളയാവൂര്
ശത്രുജനതയെ തേടിപ്പിടിക്കുന്നതില് നിങ്ങള് ഭീരുത്വം കാണിക്കരുത്. നിങ്ങള് വേദന അനുഭവിക്കുന്നുവെങ്കില് നിങ്ങള് വേദന അനുഭവിക്കുന്നപോലെ അവരും വേദന അനുഭവിക്കുന്നുണ്ട്. അതോടൊപ്പം അവര്ക്ക് പ്രതീക്ഷിക്കാനില്ലാത്തത് അല്ലാഹുവിങ്കല് നിന്ന് നിങ്ങള് പ്രതീക്ഷിക്കുന്നുമുണ്ട്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
إِنَّآ أَنزَلْنَآ إِلَيْكَ ٱلْكِتَٰبَ بِٱلْحَقِّ لِتَحْكُمَ بَيْنَ ٱلنَّاسِ بِمَآ أَرَىٰكَ ٱللَّهُ ۚ وَلَا تَكُن لِّلْخَآئِنِينَ خَصِيمًۭا ﴿105﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
നിനക്ക് അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങള്ക്കിടയില് നീ വിധികല്പിക്കുവാന് വേണ്ടിയാണ് സത്യപ്രകാരം നാം നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുള്ളത്. നീ വഞ്ചകന്മാര്ക്ക് വേണ്ടി വാദിക്കുന്നവനാകരുത്.
അബ്ദുല് ഹമീദ് & പറപ്പൂര്
നിനക്ക് അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങള്ക്കിടയില് നീ വിധികല്പിക്കുവാന് വേണ്ടിയാണ് സത്യപ്രകാരം നാം നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുള്ളത്. നീ വഞ്ചകന്മാര്ക്ക് വേണ്ടി വാദിക്കുന്നവനാകരുത്.
കാരകുന്ന് & എളയാവൂര്
നാം നിനക്ക് സത്യസന്ദേശവുമായി ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങള്ക്കിടയില് വിധി കല്പിക്കാന് വേണ്ടിയാണിത്. നീ വഞ്ചകര്ക്കുവേണ്ടി വാദിക്കുന്നവനാകരുത്.
وَٱسْتَغْفِرِ ٱللَّهَ ۖ إِنَّ ٱللَّهَ كَانَ غَفُورًۭا رَّحِيمًۭا ﴿106﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അല്ലാഹുവോട് നീ പാപമോചനം തേടുക. തീര്ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
അല്ലാഹുവോട് പാപമോചനം തേടുക. തീര്ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
കാരകുന്ന് & എളയാവൂര്
അല്ലാഹുവോട് പാപമോചനം തേടുക. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ; തീര്ച്ച.
وَلَا تُجَٰدِلْ عَنِ ٱلَّذِينَ يَخْتَانُونَ أَنفُسَهُمْ ۚ إِنَّ ٱللَّهَ لَا يُحِبُّ مَن كَانَ خَوَّانًا أَثِيمًۭا ﴿107﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
ആത്മവഞ്ചന നടത്തിക്കൊണ്ടിരിക്കുന്ന ആളുകള്ക്ക് വേണ്ടി നീ തര്ക്കിക്കരുത്. മഹാവഞ്ചകനും അധര്മ്മകാരിയുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയേ ഇല്ല.
അബ്ദുല് ഹമീദ് & പറപ്പൂര്
ആത്മവഞ്ചന നടത്തിക്കൊണ്ടിരിക്കുന്ന ആളുകള്ക്ക് വേണ്ടി നീ തര്ക്കിക്കരുത്. മഹാവഞ്ചകനും അധര്മ്മകാരിയുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയേ ഇല്ല.
കാരകുന്ന് & എളയാവൂര്
ആത്മവഞ്ചന നടത്തുന്നവര്ക്കുവേണ്ടി നീ വാദിക്കരുത്. കൊടുംവഞ്ചകനും പെരുംപാപിയുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല.
يَسْتَخْفُونَ مِنَ ٱلنَّاسِ وَلَا يَسْتَخْفُونَ مِنَ ٱللَّهِ وَهُوَ مَعَهُمْ إِذْ يُبَيِّتُونَ مَا لَا يَرْضَىٰ مِنَ ٱلْقَوْلِ ۚ وَكَانَ ٱللَّهُ بِمَا يَعْمَلُونَ مُحِيطًا ﴿108﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അവര് ജനങ്ങളില് നിന്ന് (കാര്യങ്ങള്) ഒളിച്ചു വെക്കുന്നു. എന്നാല് അല്ലാഹുവില് നിന്ന് (ഒന്നും) ഒളിച്ചുവെക്കാന് അവര്ക്ക് കഴിയില്ല. അല്ലാഹു ഇഷ്ടപ്പെടാത്ത വാക്കുകളിലൂടെ അവര് രാത്രിയില് ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുമ്പോള് അവൻ അവരുടെ കൂടെത്തന്നെയുണ്ട്. അവര് പ്രവര്ത്തിക്കുന്നതെല്ലാം സമ്പൂര്ണ്ണമായി അറിയുന്നവനാകുന്നു അല്ലാഹു.
അബ്ദുല് ഹമീദ് & പറപ്പൂര്
അവര് ജനങ്ങളില് നിന്ന് (കാര്യങ്ങള്) ഒളിച്ചു വെക്കുന്നു. എന്നാല് അല്ലാഹുവില് നിന്ന് (ഒന്നും) ഒളിച്ചുവെക്കാന് അവര്ക്ക് കഴിയില്ല. അല്ലാഹു ഇഷ്ടപ്പെടാത്ത വാക്കുകളിലൂടെ അവര് രാത്രിയില് ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുമ്പോള് അവര് അവരുടെ കൂടെത്തന്നെയുണ്ട്. അവര് പ്രവര്ത്തിക്കുന്നതെല്ലാം സമ്പൂര്ണ്ണമായി അറിയുന്നവനാകുന്നു അല്ലാഹു.
കാരകുന്ന് & എളയാവൂര്
അവര് ജനങ്ങളില്നിന്ന് മറച്ചുപിടിക്കുന്നു. എന്നാല് അല്ലാഹുവില്നിന്ന് മറച്ചുവെക്കാനവര്ക്കാവില്ല. അല്ലാഹുവിന് ഇഷ്ടപ്പെടാത്ത സംസാരത്തിലൂടെ രാത്രിയിലവര് ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുമ്പോഴും അവന് അവരോടൊപ്പമുണ്ട്. അവര് ചെയ്യുന്നതൊക്കെ സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.
هَٰٓأَنتُمْ هَٰٓؤُلَآءِ جَٰدَلْتُمْ عَنْهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا فَمَن يُجَٰدِلُ ٱللَّهَ عَنْهُمْ يَوْمَ ٱلْقِيَٰمَةِ أَم مَّن يَكُونُ عَلَيْهِمْ وَكِيلًۭا ﴿109﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
ഹേ! കൂട്ടരേ, ഐഹികജീവിതത്തില് നിങ്ങളവര്ക്ക് വേണ്ടി തര്ക്കിച്ചു. എന്നാല് ഉയിര്ത്തെഴുന്നേല്പിന്റെ നാളില് അവര്ക്ക് വേണ്ടി അല്ലാഹുവോട് തര്ക്കിക്കാന് ആരാണുള്ളത്? അല്ലെങ്കില് അവരുടെ കാര്യം ഏറ്റെടുക്കാന് ആരാണുണ്ടായിരിക്കുക?
അബ്ദുല് ഹമീദ് & പറപ്പൂര്
ഹേ! കൂട്ടരേ, ഐഹികജീവിതത്തില് നിങ്ങളവര്ക്ക് വേണ്ടി തര്ക്കിച്ചു. എന്നാല് ഉയിര്ത്തെഴുന്നേല്പിന്റെ നാളില് അവര്ക്ക് വേണ്ടി അല്ലാഹുവോട് തര്ക്കിക്കാന് ആരാണുള്ളത്? അല്ലെങ്കില് അവരുടെ കാര്യം ഏറ്റെടുക്കാന് ആരാണുണ്ടായിരിക്കുക?
കാരകുന്ന് & എളയാവൂര്
ഐഹികജീവിതത്തില് അവര്ക്കുവേണ്ടി വാദിക്കാന് നിങ്ങളുണ്ട്. എന്നാല് ഉയിര്ത്തെഴുന്നേല്പുനാളില് അവര്ക്കുവേണ്ടി അല്ലാഹുവോട് തര്ക്കിക്കാന് ആരാണുണ്ടാവുക? ആരാണ് അവിടെ അവരുടെ വക്കാലത്ത് ഏറ്റെടുക്കുക?
وَمَن يَعْمَلْ سُوٓءًا أَوْ يَظْلِمْ نَفْسَهُۥ ثُمَّ يَسْتَغْفِرِ ٱللَّهَ يَجِدِ ٱللَّهَ غَفُورًۭا رَّحِيمًۭا ﴿110﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
ആരെങ്കിലും വല്ല തിന്മയും ചെയ്യുകയോ, സ്വന്തത്തോട് തന്നെ അക്രമം പ്രവര്ത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവോട് പാപമോചനം തേടുന്ന പക്ഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായി അല്ലാഹുവെ അവന് കണ്ടെത്തുന്നതാണ്.
അബ്ദുല് ഹമീദ് & പറപ്പൂര്
ആരെങ്കിലും വല്ല തിന്മയും ചെയ്യുകയോ, സ്വന്തത്തോട് തന്നെ അക്രമം പ്രവര്ത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവോട് പാപമോചനം തേടുന്ന പക്ഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായി അല്ലാഹുവെ അവന് കണ്ടെത്തുന്നതാണ്.
കാരകുന്ന് & എളയാവൂര്
തെറ്റ് ചെയ്യുകയോ തന്നോടുതന്നെ അതിക്രമം കാണിക്കുകയോ ചെയ്തശേഷം അല്ലാഹുവോട് പാപമോചനം തേടുന്നവന്, ഏറെ പൊറുക്കുന്നവനും ദയാപരനുമായി അല്ലാഹുവെ കണ്ടെത്തുന്നതാണ്.
وَمَن يَكْسِبْ إِثْمًۭا فَإِنَّمَا يَكْسِبُهُۥ عَلَىٰ نَفْسِهِۦ ۚ وَكَانَ ٱللَّهُ عَلِيمًا حَكِيمًۭا ﴿111﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
വല്ലവനും പാപം സമ്പാദിച്ച് വെക്കുന്ന പക്ഷം അവന്റെ തന്നെ ദോഷത്തിനായിട്ടാണ് അവനത് സമ്പാദിച്ച് വെക്കുന്നത്. അല്ലാഹു സര്വ്വജ്ഞനും യുക്തിമാനുമാകുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
വല്ലവനും പാപം സമ്പാദിച്ച് വെക്കുന്ന പക്ഷം അവന്റെ തന്നെ ദോഷത്തിനായിട്ടാണ് അവനത് സമ്പാദിച്ച് വെക്കുന്നത്. അല്ലാഹു സര്വ്വജ്ഞനും യുക്തിമാനുമാകുന്നു.
കാരകുന്ന് & എളയാവൂര്
എന്നാല് തെറ്റുകള് ഒരുക്കൂട്ടിവെക്കുന്നവന് സ്വന്തം നാശത്തിനിടവരുത്തുന്ന സംഗതികളാണ് ശേഖരിച്ചുവെക്കുന്നത്. അല്ലാഹു സര്വജ്ഞനും യുക്തിജ്ഞനുമാകുന്നു.
وَمَن يَكْسِبْ خَطِيٓـَٔةً أَوْ إِثْمًۭا ثُمَّ يَرْمِ بِهِۦ بَرِيٓـًۭٔا فَقَدِ ٱحْتَمَلَ بُهْتَٰنًۭا وَإِثْمًۭا مُّبِينًۭا ﴿112﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
ആരെങ്കിലും വല്ല തെറ്റോ കുറ്റമോ പ്രവര്ത്തിക്കുകയും, എന്നിട്ട് അത് ഒരു നിരപരാധിയുടെ പേരില് ആരോപിക്കുകയും ചെയ്യുന്ന പക്ഷം തീര്ച്ചയായും അവന് ഒരു കള്ളആരോപണവും പ്രത്യക്ഷമായ ഒരു പാപവും പേറുകയാണ് ചെയ്തിരിക്കുന്നത്.
അബ്ദുല് ഹമീദ് & പറപ്പൂര്
ആരെങ്കിലും വല്ല തെറ്റോ കുറ്റമോ പ്രവര്ത്തിക്കുകയും, എന്നിട്ട് അത് ഒരു നിരപരാധിയുടെ പേരില് ആരോപിക്കുകയും ചെയ്യുന്ന പക്ഷം തീര്ച്ചയായും അവന് ഒരു കള്ളആരോപണവും പ്രത്യക്ഷമായ ഒരു പാപവും പേറുകയാണ് ചെയ്തിരിക്കുന്നത്.
കാരകുന്ന് & എളയാവൂര്
ആരെങ്കിലും വല്ല തെറ്റോ കുറ്റമോ ചെയ്തശേഷം അത് നിരപരാധിയുടെ പേരില് ചാര്ത്തുന്നുവെങ്കില് ഉറപ്പായും കടുത്ത കള്ളാരോപണവും പ്രകടമായ പാപവുമാണവന് പേറുന്നത്.
وَلَوْلَا فَضْلُ ٱللَّهِ عَلَيْكَ وَرَحْمَتُهُۥ لَهَمَّت طَّآئِفَةٌۭ مِّنْهُمْ أَن يُضِلُّوكَ وَمَا يُضِلُّونَ إِلَّآ أَنفُسَهُمْ ۖ وَمَا يَضُرُّونَكَ مِن شَىْءٍۢ ۚ وَأَنزَلَ ٱللَّهُ عَلَيْكَ ٱلْكِتَٰبَ وَٱلْحِكْمَةَ وَعَلَّمَكَ مَا لَمْ تَكُن تَعْلَمُ ۚ وَكَانَ فَضْلُ ٱللَّهِ عَلَيْكَ عَظِيمًۭا ﴿113﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
നിന്റെ മേല് അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവുമില്ലായിരുന്നുവെങ്കില് അവരില് ഒരു വിഭാഗം നിന്നെ പിഴപ്പിച്ച് കളയുവാന് തുനിഞ്ഞിരിക്കുകയായിരുന്നു. (വാസ്തവത്തില്) അവര് അവരെ തന്നെയാണ് പിഴപ്പിക്കുന്നത്. നിനക്ക് അവര് ഒരു ഉപദ്രവവും വരുത്തുന്നതല്ല. അല്ലാഹു നിനക്ക് വേദവും ജ്ഞാനവും അവതരിപ്പിച്ച് തരികയും, നിനക്ക് അറിവില്ലാതിരുന്നത് പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിന്റെ മേലുള്ള അല്ലാഹുവിന്റെ അനുഗ്രഹം മഹത്തായതാകുന്നു.

നിന്റെമേല് അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില് അവരിലൊരു വിഭാഗം നിന്നെ വഴിതെറ്റിക്കുമായിരുന്നു. യഥാര്ഥത്തില് അവര് ആരെയും വഴിപിഴപ്പിക്കുന്നില്ല; തങ്ങളെത്തന്നെയല്ലാതെ. നിനക്കൊരു ദ്രോഹവും വരുത്താനവര്ക്കാവില്ല. അല്ലാഹു നിനക്ക് വേദപുസ്തകവും തത്ത്വജ്ഞാനവും ഇറക്കിത്തന്നു. നിനക്കറിയാത്തത് നിന്നെ പഠിപ്പിക്കുകയും ചെയ്തു. അല്ലാഹു നിനക്കേകിയ അനുഗ്രഹം അതിമഹത്തരംതന്നെ.
۞ لَّا خَيْرَ فِى كَثِيرٍۢ مِّن نَّجْوَىٰهُمْ إِلَّا مَنْ أَمَرَ بِصَدَقَةٍ أَوْ مَعْرُوفٍ أَوْ إِصْلَٰحٍۭ بَيْنَ ٱلنَّاسِ ۚ وَمَن يَفْعَلْ ذَٰلِكَ ٱبْتِغَآءَ مَرْضَاتِ ٱللَّهِ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًۭا ﴿114﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അവരുടെ രഹസ്യാലോചനകളില് മിക്കതിലും യാതൊരു നന്മയുമില്ല. വല്ല ദാനധര്മ്മവും ചെയ്യാനോ , സദാചാരം കൈക്കൊള്ളാനോ, ജനങ്ങള്ക്കിടയില് രഞ്ജിപ്പുണ്ടാക്കാനോ കല്പിക്കുന്ന ആളുകളുടെ വാക്കുകളിലൊഴികെ. വല്ലവനും അല്ലാഹുവിന്റെ പൊരുത്തം തേടിക്കൊണ്ട് അപ്രകാരം ചെയ്യുന്ന പക്ഷം അവന് നാം മഹത്തായ പ്രതിഫലം നല്കുന്നതാണ്.
അബ്ദുല് ഹമീദ് & പറപ്പൂര്
അവരുടെ രഹസ്യാലോചനകളില് മിക്കതിലും യാതൊരു നന്മയുമില്ല. വല്ല ദാനധര്മ്മവും ചെയ്യാനോ , സദാചാരം കൈക്കൊള്ളാനോ, ജനങ്ങള്ക്കിടയില് രഞ്ജിപ്പുണ്ടാക്കാനോ കല്പിക്കുന്ന ആളുകളുടെ വാക്കുകളിലൊഴികെ. വല്ലവനും അല്ലാഹുവിന്റെ പൊരുത്തം തേടിക്കൊണ്ട് അപ്രകാരം ചെയ്യുന്ന പക്ഷം അവന് നാം മഹത്തായ പ്രതിഫലം നല്കുന്നതാണ്.
കാരകുന്ന് & എളയാവൂര്
അവരുടെ ഗൂഢാലോചനകളിലേറെയും ഒരു നന്മയുമില്ലാത്തവയാണ്. എന്നാല് ദാനധര്മത്തിനും സല്ക്കാര്യത്തിനും ജനങ്ങള്ക്കിടയില് ഒത്തുതീര്പ്പുണ്ടാക്കാനും കല്പിക്കുന്നവരുടേത് ഇതില്പെടുകയില്ല. ആരെങ്കിലും ദൈവപ്രീതി പ്രതീക്ഷിച്ച് അങ്ങനെ ചെയ്യുന്നുവെങ്കില് നാമവന് അളവറ്റ പ്രതിഫലം നല്കും.
وَمَن يُشَاقِقِ ٱلرَّسُولَ مِنۢ بَعْدِ مَا تَبَيَّنَ لَهُ ٱلْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ ٱلْمُؤْمِنِينَ نُوَلِّهِۦ مَا تَوَلَّىٰ وَنُصْلِهِۦ جَهَنَّمَ ۖ وَسَآءَتْ مَصِيرًا ﴿115﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
തനിക്ക് സന്മാര്ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും (അല്ലാഹുവിൻ്റെ) ദൂതനുമായി എതിര്ത്ത് നില്ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന് തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!
അബ്ദുല് ഹമീദ് & പറപ്പൂര്
തനിക്ക് സന്മാര്ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്ത്ത് നില്ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന് തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!
കാരകുന്ന് & എളയാവൂര്
നേര്മാര്ഗം വ്യക്തമായ ശേഷം ദൈവദൂതനെ എതിര്ക്കുകയും സത്യവിശ്വാസികളുടേതല്ലാത്ത പാത പിന്തുടരുകയും ചെയ്യുന്നവനെ നാം അവന് പ്രവേശിച്ച വഴിയിലൂടെ തന്നെ തിരിച്ചുവിടും. അവസാനം നരകത്തീയിലേക്ക് തള്ളുകയും ചെയ്യും. അതെത്ര ചീത്ത താവളം.
إِنَّ ٱللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِۦ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ ۚ وَمَن يُشْرِكْ بِٱللَّهِ فَقَدْ ضَلَّ ضَلَٰلًۢا بَعِيدًا ﴿116﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
തന്നോട് പങ്കുചേര്ക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീര്ച്ച. അതൊഴിച്ചുള്ളത് അവന് ഉദ്ദേശിക്കുന്നവര്ക്ക് അവന് പൊറുത്തുകൊടുക്കുന്നതാണ്. ആര് അല്ലാഹുവോട് പങ്കുചേര്ക്കുന്നുവോ അവന് ബഹുദൂരം പിഴച്ചു പോയിരിക്കുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
തന്നോട് പങ്കുചേര്ക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീര്ച്ച. അതൊഴിച്ചുള്ളത് അവന് ഉദ്ദേശിക്കുന്നവര്ക്ക് അവന് പൊറുത്തുകൊടുക്കുന്നതാണ്. ആര് അല്ലാഹുവോട് പങ്കുചേര്ക്കുന്നുവോ അവന് ബഹുദൂരം പിഴച്ചു പോയിരിക്കുന്നു.
കാരകുന്ന് & എളയാവൂര്
തന്നില് ആരെയും പങ്കുചേര്ക്കുന്നത് അല്ലാഹു പൊറുക്കുകയില്ല. അതൊഴിച്ചുള്ളവയൊക്കെ താനിച്ഛിക്കുന്നവര്ക്ക് അവന് പൊറുത്തുകൊടുക്കും. അല്ലാഹുവില് പങ്കുചേര്ക്കുന്നവന് വഴികേടില് ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നു.
إِن يَدْعُونَ مِن دُونِهِۦٓ إِلَّآ إِنَٰثًۭا وَإِن يَدْعُونَ إِلَّا شَيْطَٰنًۭا مَّرِيدًۭا ﴿117﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അല്ലാഹുവിന് പുറമെ അവര് വിളിച്ച് പ്രാര്ത്ഥിക്കുന്നത് ചില പെണ്ദൈവങ്ങളെ മാത്രമാകുന്നു. (വാസ്തവത്തില്) ധിക്കാരിയായ പിശാചിനെ മാത്രമാണ് അവര് വിളിച്ച് പ്രാര്ത്ഥിക്കുന്നത്.
അബ്ദുല് ഹമീദ് & പറപ്പൂര്
അല്ലാഹുവിന് പുറമെ അവര് വിളിച്ച് പ്രാര്ത്ഥിക്കുന്നത് ചില പെണ്ദൈവങ്ങളെ മാത്രമാകുന്നു. (വാസ്തവത്തില്) ധിക്കാരിയായ പിശാചിനെ മാത്രമാണ് അവര് വിളിച്ച് പ്രാര്ത്ഥിക്കുന്നത്.
കാരകുന്ന് & എളയാവൂര്
അവര് അല്ലാഹുവെ വിട്ട് ചില ദേവതകളെ വിളിച്ചുപ്രാര്ഥിക്കുന്നു. സത്യത്തില് അവര് സഹായാര്ഥന നടത്തുന്നത് ധിക്കാരിയായ പിശാചിനോടല്ലാതാരോടുമല്ല.
لَّعَنَهُ ٱللَّهُ ۘ وَقَالَ لَأَتَّخِذَنَّ مِنْ عِبَادِكَ نَصِيبًۭا مَّفْرُوضًۭا ﴿118﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അവനെ (പിശാചിനെ) അല്ലാഹു ശപിച്ചിരിക്കുന്നു. അവന് (അല്ലാഹുവോട്) പറയുകയുണ്ടായി: 'നിന്റെ ദാസന്മാരില് നിന്ന് ഒരു നിശ്ചിത വിഹിതം (എന്റെതായി) ഞാന് ഉണ്ടാക്കിത്തീര്ക്കുന്നതാണ്.'
അബ്ദുല് ഹമീദ് & പറപ്പൂര്
അവനെ (പിശാചിനെ) അല്ലാഹു ശപിച്ചിരിക്കുന്നു. അവന് (അല്ലാഹുവോട്) പറയുകയുണ്ടായി: നിന്റെ ദാസന്മാരില് നിന്ന് ഒരു നിശ്ചിത വിഹിതം (എന്റെതായി) ഞാന് ഉണ്ടാക്കിത്തീര്ക്കുന്നതാണ്.
കാരകുന്ന് & എളയാവൂര്
അവനെ അല്ലാഹു ശപിച്ചിരിക്കുന്നു. അവന് അല്ലാഹുവോട്പറഞ്ഞിട്ടുണ്ടായിരുന്നു: "നിന്റെ ദാസന്മാരില് ഒരു വിഭാഗത്തെ ഞാന് എന്റേതാക്കി മാറ്റും.
وَلَأُضِلَّنَّهُمْ وَلَأُمَنِّيَنَّهُمْ وَلَءَامُرَنَّهُمْ فَلَيُبَتِّكُنَّ ءَاذَانَ ٱلْأَنْعَٰمِ وَلَءَامُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ ٱللَّهِ ۚ وَمَن يَتَّخِذِ ٱلشَّيْطَٰنَ وَلِيًّۭا مِّن دُونِ ٱللَّهِ فَقَدْ خَسِرَ خُسْرَانًۭا مُّبِينًۭا ﴿119﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അവരെ ഞാന് വഴിപിഴപ്പിക്കുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും. ഞാനവരോട് കല്പിക്കുമ്പോള് അവര് കാലികളുടെ കാതുകള് കീറിമുറിക്കും.(35) ഞാനവരോട് കല്പിക്കുമ്പോള് അവര് അല്ലാഹുവിന്റെ സൃഷ്ടി(പ്രകൃതി)യെ അലങ്കോലപ്പെടുത്തും.(36) വല്ലവനും അല്ലാഹുവിന് പുറമെ പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുന്ന പക്ഷം തീര്ച്ചയായും അവന് പ്രത്യക്ഷമായ നഷ്ടം പറ്റിയവനാകുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
അവരെ ഞാന് വഴിപിഴപ്പിക്കുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും. ഞാനവരോട് കല്പിക്കുമ്പോള് അവര് കാലികളുടെ കാതുകള് കീറിമുറിക്കും. ഞാനവരോട് കല്പിക്കുമ്പോള് അവര് അല്ലാഹുവിന്റെ സൃഷ്ടി (പ്രകൃതി) അലങ്കോലപ്പെടുത്തും. വല്ലവനും അല്ലാഹുവിന് പുറമെ പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുന്ന പക്ഷം തീര്ച്ചയായും അവന് പ്രത്യക്ഷമായ നഷ്ടം പറ്റിയവനാകുന്നു.
കാരകുന്ന് & എളയാവൂര്
"അവരെ ഞാന് വഴിപിഴപ്പിക്കും. വ്യാമോഹങ്ങള്ക്കടിപ്പെടുത്തും. ഞാന് കല്പിക്കുന്നതിനനുസരിച്ച് അവര് കാലികളുടെ കാത് കീറിമുറിക്കും. അവര് അല്ലാഹുവിന്റ സൃഷ്ടിയെ കോലംകെടുത്തും.” അല്ലാഹുവെ വിട്ട് പിശാചിനെ രക്ഷകനാക്കുന്നവന് പ്രകടമായ നഷ്ടത്തിലകപ്പെട്ടതു തന്നെ; തീര്ച്ച.
يَعِدُهُمْ وَيُمَنِّيهِمْ ۖ وَمَا يَعِدُهُمُ ٱلشَّيْطَٰنُ إِلَّا غُرُورًا ﴿120﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അവന് (പിശാച്) അവര്ക്ക് വാഗ്ദാനങ്ങള് നല്കുകയും, അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യുന്നു. പിശാച് അവര്ക്ക് നല്കുന്ന വാഗ്ദാനം വഞ്ചനയല്ലാതെ മറ്റൊന്നുമല്ല.
അബ്ദുല് ഹമീദ് & പറപ്പൂര്
അവന് (പിശാച്) അവര്ക്ക് വാഗ്ദാനങ്ങള് നല്കുകയും, അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യുന്നു. പിശാച് അവര്ക്ക് നല്കുന്ന വാഗ്ദാനം വഞ്ചനയല്ലാതെ മറ്റൊന്നുമല്ല.
കാരകുന്ന് & എളയാവൂര്
പിശാച് അവര്ക്ക് വാഗ്ദാനം നല്കും. അങ്ങനെ അവരെ വ്യാമോഹിപ്പിക്കും. പിശാച് അവര്ക്ക് നല്കുന്ന വാഗ്ദാനം കൊടുംചതിയല്ലാതൊന്നുമല്ല.
أُو۟لَٰٓئِكَ مَأْوَىٰهُمْ جَهَنَّمُ وَلَا يَجِدُونَ عَنْهَا مَحِيصًۭا ﴿121﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അത്തരക്കാര്ക്കുള്ള സങ്കേതം നരകമാകുന്നു. അതില് നിന്ന് ഓടിരക്ഷപ്പെടുവാന് ഒരിടവും അവര് കണ്ടെത്തുകയില്ല.
അബ്ദുല് ഹമീദ് & പറപ്പൂര്
അത്തരക്കാര്ക്കുള്ള സങ്കേതം നരകമാകുന്നു. അതില് നിന്ന് ഓടിരക്ഷപ്പെടുവാന് ഒരിടവും അവര് കണ്ടെത്തുകയില്ല.
കാരകുന്ന് & എളയാവൂര്
അക്കൂട്ടരുടെ താവളം നരകമാണ്. അതില്നിന്നൊരു രക്ഷാമാര്ഗവും കണ്ടെത്താന് അവര്ക്കാവില്ല.
وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ سَنُدْخِلُهُمْ جَنَّٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَآ أَبَدًۭا ۖ وَعْدَ ٱللَّهِ حَقًّۭا ۚ وَمَنْ أَصْدَقُ مِنَ ٱللَّهِ قِيلًۭا ﴿122﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
എന്നാല് വിശ്വസിക്കുകയും, സല്കര്മ്മങ്ങള് പ്രവര്ത്തിക്കുകയും ചെയ്തവരാരോ അവരെ നാം താഴ്ഭാഗത്ത് കൂടി അരുവികള് ഒഴുകുന്ന സ്വര്ഗത്തോപ്പുകളില് പ്രവേശിപ്പിക്കുന്നതാണ്. അവരതില് നിത്യവാസികളായിരിക്കും. അല്ലാഹുവിന്റെ സത്യമായ വാഗ്ദാനമാണത്. അല്ലാഹുവെക്കാള് സത്യസന്ധമായി സംസാരിക്കുന്നവന് ആരുണ്ട്?
അബ്ദുല് ഹമീദ് & പറപ്പൂര്
എന്നാല് വിശ്വസിക്കുകയും, സല്കര്മ്മങ്ങള് പ്രവര്ത്തിക്കുകയും ചെയ്തവരാരോ അവരെ നാം കീഴ്ഭാഗത്ത് കൂടി അരുവികള് ഒഴുകുന്ന സ്വര്ഗത്തോപ്പുകളില് പ്രവേശിപ്പിക്കുന്നതാണ്. അവരതില് നിത്യവാസികളായിരിക്കും. അല്ലാഹുവിന്റെ സത്യമായ വാഗ്ദാനമാണത്. അല്ലാഹുവേക്കാള് സത്യസന്ധമായി സംസാരിക്കുന്നവന് ആരുണ്ട്?
കാരകുന്ന് & എളയാവൂര്
എന്നാല് സത്യവിശ്വാസം സ്വീകരിക്കുകയും സല്ക്കര്മങ്ങള് പ്രവര്ത്തിക്കുകയും ചെയ്തവരെ താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന ആരാമങ്ങളില് നാം പ്രവേശിപ്പിക്കും. അവരതില് സ്ഥിരവാസികളായിരിക്കും. അല്ലാഹുവിന്റെ സത്യമായ വാഗ്ദാനമാണിത്. അല്ലാഹുവെക്കാള് സത്യനിഷ്ഠമായി വാഗ്ദാനം നല്കുന്ന ആരുണ്ട്?
لَّيْسَ بِأَمَانِيِّكُمْ وَلَآ أَمَانِىِّ أَهْلِ ٱلْكِتَٰبِ ۗ مَن يَعْمَلْ سُوٓءًۭا يُجْزَ بِهِۦ وَلَا يَجِدْ لَهُۥ مِن دُونِ ٱللَّهِ وَلِيًّۭا وَلَا نَصِيرًۭا ﴿123﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
കാര്യം നിങ്ങളുടെ വ്യാമോഹങ്ങളനുസരിച്ചല്ല. വേദക്കാരുടെ വ്യാമോഹങ്ങളനുസരിച്ചുമല്ല. ആര് തിന്മ പ്രവര്ത്തിച്ചാലും അതിന്നുള്ള പ്രതിഫലം അവന്ന് നല്കപ്പെടും. അല്ലാഹുവിന് പുറമെ തനിക്ക് ഒരു മിത്രത്തെയും സഹായിയെയും അവന് കണ്ടെത്തുകയുമില്ല.
അബ്ദുല് ഹമീദ് & പറപ്പൂര്
കാര്യം നിങ്ങളുടെ വ്യാമോഹങ്ങളനുസരിച്ചല്ല. വേദക്കാരുടെ വ്യാമോഹങ്ങളനുസരിച്ചുമല്ല. ആര് തിന്മ പ്രവര്ത്തിച്ചാലും അതിന്നുള്ള പ്രതിഫലം അവന്ന് നല്കപ്പെടും. അല്ലാഹുവിന് പുറമെ തനിക്ക് ഒരു മിത്രത്തെയും സഹായിയെയും അവന് കണ്ടെത്തുകയുമില്ല.
കാരകുന്ന് & എളയാവൂര്
കാര്യം നടക്കുന്നത് നിങ്ങളുടെ വ്യാമോഹങ്ങള്ക്കനുസരിച്ചല്ല. വേദക്കാരുടെ വ്യാമോഹങ്ങള്ക്കൊത്തുമല്ല. തിന്മ ചെയ്യുന്നതാരായാലും അതിന്റെ ഫലം അവന് ലഭിക്കും. അല്ലാഹുവെക്കൂടാതെ ഒരു രക്ഷകനെയും സഹായിയെയും അവന് കണ്ടെത്താനാവില്ല.
وَمَن يَعْمَلْ مِنَ ٱلصَّٰلِحَٰتِ مِن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌۭ فَأُو۟لَٰٓئِكَ يَدْخُلُونَ ٱلْجَنَّةَ وَلَا يُظْلَمُونَ نَقِيرًۭا ﴿124﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
ആണാകട്ടെ പെണ്ണാകട്ടെ , ആര് സത്യവിശ്വാസിയായിക്കൊണ്ട് സല്പ്രവൃത്തികള് ചെയ്യുന്നുവോ അവര് സ്വര്ഗത്തില് പ്രവേശിക്കുന്നതാണ്. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല.
അബ്ദുല് ഹമീദ് & പറപ്പൂര്
ആണാകട്ടെ പെണ്ണാകട്ടെ , ആര് സത്യവിശ്വാസിയായിക്കൊണ്ട് സല്പ്രവൃത്തികള് ചെയ്യുന്നുവോ അവര് സ്വര്ഗത്തില് പ്രവേശിക്കുന്നതാണ്. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല.
കാരകുന്ന് & എളയാവൂര്
ആണായാലും പെണ്ണായാലും സത്യവിശ്വാസിയായി സല്ക്കര്മങ്ങള് ചെയ്യുന്നവര് സ്വര്ഗത്തില് പ്രവേശിക്കും. അവരോടൊട്ടും അനീതിയുണ്ടാവില്ല.
وَمَنْ أَحْسَنُ دِينًۭا مِّمَّنْ أَسْلَمَ وَجْهَهُۥ لِلَّهِ وَهُوَ مُحْسِنٌۭ وَٱتَّبَعَ مِلَّةَ إِبْرَٰهِيمَ حَنِيفًۭا ۗ وَٱتَّخَذَ ٱللَّهُ إِبْرَٰهِيمَ خَلِيلًۭا ﴿125﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
സദ്വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് കീഴ്പെടുത്തുകയും, നേര്മാര്ഗത്തിലുറച്ച് നിന്ന് കൊണ്ട് ഇബ്രാഹീമിന്റെ മാര്ഗത്തെ പിന്തുടരുകയും ചെയ്തവനേക്കാള് ഉത്തമ മതക്കാരന് ആരുണ്ട്? അല്ലാഹു ഇബ്രാഹീമിനെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു.(37)
അബ്ദുല് ഹമീദ് & പറപ്പൂര്
സദ്വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് കീഴ്പെടുത്തുകയും, നേര്മാര്ഗത്തിലുറച്ച് നിന്ന് കൊണ്ട് ഇബ്രാഹീമിന്റെ മാര്ഗത്തെ പിന്തുടരുകയും ചെയ്തവനേക്കാള് ഉത്തമ മതക്കാരന് ആരുണ്ട്? അല്ലാഹു ഇബ്രാഹീമിനെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു.
കാരകുന്ന് & എളയാവൂര്
സല്ക്കര്മിയായി സ്വന്തത്തെ അല്ലാഹുവിന് സമര്പ്പിക്കുകയും നേര്മാര്ഗത്തിലുറച്ചുനിന്ന് ഇബ്റാഹീമിന്റെ പാത പിന്തുടരുകയും ചെയ്തവനേക്കാള് ഉത്തമമായ ജീവിതരീതി സ്വീകരിച്ച ആരുണ്ട്? ഇബ്റാഹീമിനെ അല്ലാഹു തന്റെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു.
وَلِلَّهِ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۚ وَكَانَ ٱللَّهُ بِكُلِّ شَىْءٍۢ مُّحِيطًۭا ﴿126﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്റെതാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും പൂര്ണ്ണമായ അറിവുള്ളവനാകുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്റെതാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും പൂര്ണ്ണമായ അറിവുള്ളവനാകുന്നു.
കാരകുന്ന് & എളയാവൂര്
ആകാശഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാണ്. എല്ലാ കാര്യങ്ങളെപ്പറ്റിയും സൂക്ഷ്മമായറിയുന്നവനാണ് അല്ലാഹു.
وَيَسْتَفْتُونَكَ فِى ٱلنِّسَآءِ ۖ قُلِ ٱللَّهُ يُفْتِيكُمْ فِيهِنَّ وَمَا يُتْلَىٰ عَلَيْكُمْ فِى ٱلْكِتَٰبِ فِى يَتَٰمَى ٱلنِّسَآءِ ٱلَّٰتِى لَا تُؤْتُونَهُنَّ مَا كُتِبَ لَهُنَّ وَتَرْغَبُونَ أَن تَنكِحُوهُنَّ وَٱلْمُسْتَضْعَفِينَ مِنَ ٱلْوِلْدَٰنِ وَأَن تَقُومُوا۟ لِلْيَتَٰمَىٰ بِٱلْقِسْطِ ۚ وَمَا تَفْعَلُوا۟ مِنْ خَيْرٍۢ فَإِنَّ ٱللَّهَ كَانَ بِهِۦ عَلِيمًۭا ﴿127﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
സ്ത്രീകളുടെ കാര്യത്തില് അവര് നിന്നോട് വിധി തേടുന്നു. പറയുക: അവരുടെ കാര്യത്തില് അല്ലാഹു നിങ്ങള്ക്ക് വിധി നല്കുന്നു. സ്ത്രീകള്ക്ക് നിശ്ചയിക്കപ്പെട്ട അവകാശം നിങ്ങള് നല്കാതിരിക്കുകയും, എന്നാല് നിങ്ങള് വിവാഹം കഴിക്കാന് മോഹിക്കുകയും ചെയ്യുന്ന അനാഥ സ്ത്രീകളുടെ വിഷയത്തിൽ, ഈ ഗ്രന്ഥത്തില് നിങ്ങള്ക്ക് വായിച്ചുകേള്പിക്കപ്പെടുന്ന (മറ്റുള്ള വചനങ്ങളുടെ) കാര്യത്തിലും, ബലഹീനരായ കുട്ടികളുടെ കാര്യത്തിലും. അനാഥകളോട് നിങ്ങള് നീതിയോടെ വര്ത്തിക്കണമെന്ന കല്പനയും (അല്ലാഹു നിങ്ങള്ക്ക് നല്കുന്നു.) നിങ്ങള് ചെയ്യുന്ന ഏതൊരു നല്ല കാര്യവും അല്ലാഹു (പൂര്ണ്ണമായി) അറിയുന്നവനാകുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
സ്ത്രീകളുടെ കാര്യത്തില് അവര് നിന്നോട് വിധി തേടുന്നു. പറയുക: അവരുടെ കാര്യത്തില് അല്ലാഹു നിങ്ങള്ക്ക് വിധി നല്കുന്നു. സ്ത്രീകള്ക്ക് നിശ്ചയിക്കപ്പെട്ട അവകാശം നിങ്ങള് നല്കാതിരിക്കുകയും, എന്നാല് നിങ്ങള് വിവാഹം കഴിക്കാന് മോഹിക്കുകയും ചെയ്യുന്ന അനാഥ സ്ത്രീകളുടെ കാര്യത്തിലും, ബലഹീനരായ കുട്ടികളുടെ കാര്യത്തിലും ഈ ഗ്രന്ഥത്തില് നിങ്ങള്ക്ക് വായിച്ചുകേള്പിക്കപ്പെടുന്നത് (നിങ്ങള് ശ്രദ്ധിക്കുകയും ചെയ്യുക.) അനാഥകളോട് നിങ്ങള് നീതിയോടെ വര്ത്തിക്കണമെന്ന കല്പനയും (ശ്രദ്ധിക്കുക.) നിങ്ങള് ചെയ്യുന്ന ഏതൊരു നല്ലകാര്യവും അല്ലാഹു (പൂര്ണ്ണമായി) അറിയുന്നവനാകുന്നു.
കാരകുന്ന് & എളയാവൂര്
സ്ത്രീകളുടെ കാര്യത്തില് അവര് നിന്നോട് വിധി തേടുന്നു. പറയുക: അവരുടെ കാര്യത്തില് അല്ലാഹു നിങ്ങള്ക്ക് വിധി നല്കുന്നു. ഈ വേദപുസ്തകത്തില് നേരത്തെ നിങ്ങളെ ഓതിക്കേള്പ്പിച്ച വിധികള് ഓര്മിപ്പിക്കുകയും ചെയ്യുന്നു. നിശ്ചയിക്കപ്പെട്ട അവകാശം നല്കാതെ നിങ്ങള് അനാഥസ്ത്രീകളെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നതിനെ സംബന്ധിച്ചും ദുര്ബലരായ കുട്ടികളെക്കുറിച്ചുമുള്ള വിധിയും അനാഥകളോട് നിങ്ങള് നീതിയോടെ വര്ത്തിക്കണമെന്ന കല്പനയും അതുള്ക്കൊള്ളുന്നു. നിങ്ങള് ചെയ്യുന്ന നല്ല കാര്യങ്ങളെക്കുറിച്ചെല്ലാം നന്നായറിയുന്നവനാണ് അല്ലാഹു.
وَإِنِ ٱمْرَأَةٌ خَافَتْ مِنۢ بَعْلِهَا نُشُوزًا أَوْ إِعْرَاضًۭا فَلَا جُنَاحَ عَلَيْهِمَآ أَن يُصْلِحَا بَيْنَهُمَا صُلْحًۭا ۚ وَٱلصُّلْحُ خَيْرٌۭ ۗ وَأُحْضِرَتِ ٱلْأَنفُسُ ٱلشُّحَّ ۚ وَإِن تُحْسِنُوا۟ وَتَتَّقُوا۟ فَإِنَّ ٱللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًۭا ﴿128﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
ഒരു സ്ത്രീ തന്റെ ഭര്ത്താവില് നിന്ന് പിണക്കമോ അവഗണനയോ ഭയപ്പെടുന്നുവെങ്കില് അവര് പരസ്പരം വല്ല ഒത്തുതീര്പ്പും ഉണ്ടാക്കുന്നതില് അവര്ക്ക് കുറ്റമില്ല. ഒത്തുതീര്പ്പില് എത്തുന്നതാണ് കൂടുതല് നല്ലത്. പിശുക്ക് മനസ്സുകളില് നിന്ന് വിട്ട് മാറാത്തതാകുന്നു. നിങ്ങള് നല്ല നിലയില് വര്ത്തിക്കുകയും, സൂക്ഷ്മത പാലിക്കുകയുമാണെങ്കില് തീര്ച്ചയായും അല്ലാഹു നിങ്ങള് ചെയ്തു കൊണ്ടിരിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.

ഏതെങ്കിലും സ്ത്രീ തന്റെ ഭര്ത്താവില് നിന്ന് പിണക്കമോ അവഗണനയോ ഭയപ്പെട്ടാല് അവരന്യോന്യം ഒത്തുതീര്പ്പുണ്ടാക്കുന്നതില് കുറ്റമില്ല. എന്നല്ല; ഒത്തുതീര്പ്പാണ് ഉത്തമം. മനുഷ്യമനസ്സ് എപ്പോഴും സങ്കുചിതമായിരിക്കും. നിങ്ങള് നല്ലനിലയില് കഴിയുകയും സൂക്ഷ്മത പുലര്ത്തുകയുമാണെങ്കില്, ഓര്ക്കുക: അല്ലാഹു നിങ്ങള് ചെയ്യുന്നവയൊക്കെയും സൂക്ഷ്മമായി അറിയുന്നവനാണ്.
وَلَن تَسْتَطِيعُوٓا۟ أَن تَعْدِلُوا۟ بَيْنَ ٱلنِّسَآءِ وَلَوْ حَرَصْتُمْ ۖ فَلَا تَمِيلُوا۟ كُلَّ ٱلْمَيْلِ فَتَذَرُوهَا كَٱلْمُعَلَّقَةِ ۚ وَإِن تُصْلِحُوا۟ وَتَتَّقُوا۟ فَإِنَّ ٱللَّهَ كَانَ غَفُورًۭا رَّحِيمًۭا ﴿129﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
നിങ്ങള് എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്ക്കിടയില് തുല്യനീതി പാലിക്കാന് നിങ്ങള്ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല് നിങ്ങള് (ഒരാളിലേക്ക്) പൂര്ണ്ണമായി തിരിഞ്ഞുകൊണ്ട് മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്. നിങ്ങള് (പെരുമാറ്റം) നന്നാക്കിത്തീര്ക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
നിങ്ങള് എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്ക്കിടയില് തുല്യനീതി പാലിക്കാന് നിങ്ങള്ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല് നിങ്ങള് (ഒരാളിലേക്ക്) പൂര്ണ്ണമായി തിരിഞ്ഞുകൊണ്ട് മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്. നിങ്ങള് (പെരുമാറ്റം) നന്നാക്കിത്തീര്ക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
കാരകുന്ന് & എളയാവൂര്
നിങ്ങളെത്ര ആഗ്രഹിച്ചാലും ഭാര്യമാര്ക്കിടയില് തുല്യനീതി പാലിക്കാനാവില്ല. അതിനാല് നിങ്ങള് ഒരുവളിലേക്ക് പൂര്ണമായി ചാഞ്ഞ് മറ്റവളെ കെട്ടിയിടപ്പെട്ടവളായി കയ്യൊഴിക്കരുത്. നിങ്ങള് ഭാര്യമാരോട് നന്നായി വര്ത്തിക്കുക. സൂക്ഷ്മത പാലിക്കുകയും ചെയ്യുക. എങ്കില് അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.
وَإِن يَتَفَرَّقَا يُغْنِ ٱللَّهُ كُلًّۭا مِّن سَعَتِهِۦ ۚ وَكَانَ ٱللَّهُ وَٰسِعًا حَكِيمًۭا ﴿130﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
ഇനി അവര് ഇരുവരും വേര്പിരിയുകയാണെങ്കില് അല്ലാഹു അവന്റെ വിശാലമായ കഴിവില് നിന്ന് അവര് ഓരോരുത്തര്ക്കും സ്വാശ്രയത്വം നല്കുന്നതാണ്. അല്ലാഹു വിശാലമായി നൽകുന്നവനും യുക്തിമാനുമാകുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
ഇനി അവര് ഇരുവരും വേര്പിരിയുകയാണെങ്കില് അല്ലാഹു അവന്റെ വിശാലമായ കഴിവില് നിന്ന് അവര് ഓരോരുത്തര്ക്കും സ്വാശ്രയത്വം നല്കുന്നതാണ്. അല്ലാഹു വിപുലമായ കഴിവുള്ളവനും യുക്തിമാനുമാകുന്നു.
കാരകുന്ന് & എളയാവൂര്
അഥവാ, അവരിരുവരും വേര്പിരിയുകയാണെങ്കില് അല്ലാഹു തന്റെ അതിരില്ലാത്ത അനുഗ്രഹത്താല് ഇരുവരെയും സ്വന്തം കാലില് നില്ക്കാന് കെല്പുറ്റവരാക്കും. അല്ലാഹു ഏറെ വിശാലതയുള്ളവനും യുക്തിമാനുമാകുന്നു.
وَلِلَّهِ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَلَقَدْ وَصَّيْنَا ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ مِن قَبْلِكُمْ وَإِيَّاكُمْ أَنِ ٱتَّقُوا۟ ٱللَّهَ ۚ وَإِن تَكْفُرُوا۟ فَإِنَّ لِلَّهِ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۚ وَكَانَ ٱللَّهُ غَنِيًّا حَمِيدًۭا ﴿131﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അല്ലാഹുവിന്റെതാകുന്നു. നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുക എന്ന് നിങ്ങള്ക്ക് മുമ്പ് വേദം നല്കപ്പെട്ടവരോടും, നിങ്ങളോടും നാം വസ്വിയ്യത്ത് ചെയ്തിരിക്കുന്നു. നിങ്ങള് അവിശ്വസിക്കുന്ന പക്ഷം (അല്ലാഹുവിന് ഒരു നഷ്ടവുമില്ല. കാരണം) ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്റെതാകുന്നു. അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്ഹനുമാകുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അല്ലാഹുവിന്റെതാകുന്നു. നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുക എന്ന് നിങ്ങള്ക്ക് മുമ്പ് വേദം നല്കപ്പെട്ടവരോടും, നിങ്ങളോടും നാം വസ്വിയ്യത്ത് ചെയ്തിരിക്കുന്നു. നിങ്ങള് അവിശ്വസിക്കുന്ന പക്ഷം (അല്ലാഹുവിന് ഒരു നഷ്ടവുമില്ല. കാരണം) ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്റെതാകുന്നു. അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്ഹനുമാകുന്നു.
കാരകുന്ന് & എളയാവൂര്
ആകാശ ഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റേതാണ്. അല്ലാഹുവെ സൂക്ഷിച്ചു ജീവിക്കണമെന്ന് നിങ്ങള്ക്കുമുമ്പെ വേദം നല്കപ്പെട്ടവരോടും നിങ്ങളോടും നാം ഉപദേശിച്ചിട്ടുണ്ട്. എന്നിട്ടും നിങ്ങള് വിശ്വസിക്കുന്നില്ലെങ്കില് വേണ്ട. എന്തെന്നാല് ആകാശഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാണ്. അല്ലാഹു അന്യാശ്രയമാവശ്യമില്ലാത്തവനാണ്. സ്തുത്യര്ഹനും.
وَلِلَّهِ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۚ وَكَفَىٰ بِٱللَّهِ وَكِيلًا ﴿132﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്റെതാകുന്നു. കൈകാര്യകര്ത്താവായി അല്ലാഹു മതി.
അബ്ദുല് ഹമീദ് & പറപ്പൂര്
ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്റെതാകുന്നു. കൈകാര്യകര്ത്താവായി അല്ലാഹു മതി.
കാരകുന്ന് & എളയാവൂര്
ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്റേതാണ്. കാര്യനിര്വഹണത്തിനു അല്ലാഹുതന്നെ മതി.
إِن يَشَأْ يُذْهِبْكُمْ أَيُّهَا ٱلنَّاسُ وَيَأْتِ بِـَٔاخَرِينَ ۚ وَكَانَ ٱللَّهُ عَلَىٰ ذَٰلِكَ قَدِيرًۭا ﴿133﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
ജനങ്ങളേ, അവന് ഉദ്ദേശിക്കുന്നുവെങ്കില് നിങ്ങളെ അവന് നീക്കം ചെയ്യുകയും, മറ്റൊരു വിഭാഗത്തെ അവന് കൊണ്ട് വരികയും ചെയ്യുന്നതാണ്. അല്ലാഹു അതിന് കഴിവുള്ളവനത്രെ.
അബ്ദുല് ഹമീദ് & പറപ്പൂര്
ജനങ്ങളേ, അവന് ഉദ്ദേശിക്കുന്നുവെങ്കില് നിങ്ങളെ അവന് നീക്കം ചെയ്യുകയും, മറ്റൊരു വിഭാഗത്തെ അവന് കൊണ്ട് വരികയും ചെയ്യുന്നതാണ്. അല്ലാഹു അതിന് കഴിവുള്ളവനത്രെ.
കാരകുന്ന് & എളയാവൂര്
ജനങ്ങളേ, അല്ലാഹു ഇഛിക്കുകയാണെങ്കില് അവന് നിങ്ങളെ ഇല്ലാതാക്കും. പകരം മറ്റൊരു കൂട്ടരെ കൊണ്ടുവരും. അല്ലാഹു ഇതിനൊക്കെ കഴിവുറ്റവനാണ്.
مَّن كَانَ يُرِيدُ ثَوَابَ ٱلدُّنْيَا فَعِندَ ٱللَّهِ ثَوَابُ ٱلدُّنْيَا وَٱلْءَاخِرَةِ ۚ وَكَانَ ٱللَّهُ سَمِيعًۢا بَصِيرًۭا ﴿134﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
വല്ലവനും ഇഹലോകത്തെ പ്രതിഫലമാണ് ലക്ഷ്യമാക്കുന്നതെങ്കില് (അവന് മനസ്സിലാക്കട്ടെ) അല്ലാഹുവിന്റെ പക്കല് തന്നെയാണ് ഇഹലോകത്തെ പ്രതിഫലവും പരലോകത്തെ പ്രതിഫലവും. അല്ലാഹു എല്ലാം കേള്ക്കുന്നവനും കാണുന്നവനുമാകുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
വല്ലവനും ഇഹലോകത്തെ പ്രതിഫലമാണ് ലക്ഷ്യമാക്കുന്നതെങ്കില് (അവന് മനസ്സിലാക്കട്ടെ) അല്ലാഹുവിന്റെ പക്കല് തന്നെയാണ് ഇഹലോകത്തെ പ്രതിഫലവും പരലോകത്ത പ്രതിഫലവും.അല്ലാഹു എല്ലാം കേള്ക്കുന്നവനും കാണുന്നവനുമാകുന്നു.
കാരകുന്ന് & എളയാവൂര്
ഇഹലോകത്തിലെ പ്രതിഫലമാഗ്രഹിക്കുന്നവര് ഓര്ക്കുക: ഇഹലോകത്തെ പ്രതിഫലവും പരലോകത്തെ പ്രതിഫലവും അല്ലാഹുവിന്റെ അടുക്കലാണ്. അല്ലാഹു എല്ലാം കേള്ക്കുന്നവനും കാണുന്നവനുമാണ്.
۞ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُونُوا۟ قَوَّٰمِينَ بِٱلْقِسْطِ شُهَدَآءَ لِلَّهِ وَلَوْ عَلَىٰٓ أَنفُسِكُمْ أَوِ ٱلْوَٰلِدَيْنِ وَٱلْأَقْرَبِينَ ۚ إِن يَكُنْ غَنِيًّا أَوْ فَقِيرًۭا فَٱللَّهُ أَوْلَىٰ بِهِمَا ۖ فَلَا تَتَّبِعُوا۟ ٱلْهَوَىٰٓ أَن تَعْدِلُوا۟ ۚ وَإِن تَلْوُۥٓا۟ أَوْ تُعْرِضُوا۟ فَإِنَّ ٱللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًۭا ﴿135﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
സത്യവിശ്വാസികളേ, നിങ്ങള് അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില് കണിശമായി നീതി നിലനിര്ത്തുന്നവരായിരിക്കണം. അത് നിങ്ങള്ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്, അടുത്ത ബന്ധുക്കള് എന്നിവര്ക്കോ പ്രതികൂലമായിത്തീര്ന്നാലും ശരി. (കക്ഷി) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതല് ബന്ധപ്പെട്ടവന് അല്ലാഹുവാകുന്നു. അതിനാല് നിങ്ങള് നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്പറ്റരുത്. നിങ്ങള് വളച്ചൊടിക്കുകയോ ഒഴിഞ്ഞ് മാറുകയോ ചെയ്യുന്ന പക്ഷം തീര്ച്ചയായും നിങ്ങള് പ്രവര്ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു.

വിശ്വസിച്ചവരേ, നിങ്ങള് നീതി നടത്തി അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരാവുക. അത് നിങ്ങള്ക്കോ നിങ്ങളുടെ മാതാപിതാക്കള്ക്കോ അടുത്ത ബന്ധുക്കള്ക്കോ എതിരായിരുന്നാലും. കക്ഷി ധനികനോ ദരിദ്രനോ എന്നു നോക്കേണ്ടതില്ല. ഇരുകൂട്ടരോടും കൂടുതല് അടുപ്പമുള്ളവന് അല്ലാഹുവാണ്. അതിനാല് നിങ്ങള് സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ പേരില് നീതി നടത്താതിരിക്കരുത്. വസ്തുതകള് വളച്ചൊടിക്കുകയോ സത്യത്തില്നിന്ന് തെന്നിമാറുകയോ ചെയ്യുകയാണെങ്കില് അറിയുക. തീര്ച്ചയായും നിങ്ങള് ചെയ്യുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ ءَامِنُوا۟ بِٱللَّهِ وَرَسُولِهِۦ وَٱلْكِتَٰبِ ٱلَّذِى نَزَّلَ عَلَىٰ رَسُولِهِۦ وَٱلْكِتَٰبِ ٱلَّذِىٓ أَنزَلَ مِن قَبْلُ ۚ وَمَن يَكْفُرْ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ وَٱلْيَوْمِ ٱلْءَاخِرِ فَقَدْ ضَلَّ ضَلَٰلًۢا بَعِيدًا ﴿136﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
സത്യവിശ്വാസികളേ, അല്ലാഹുവിലും, അവന്റെ ദൂതനിലും, അവന്റെ ദൂതന്ന് അവന് അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ് അവന് അവതരിപ്പിച്ച ഗ്രന്ഥങ്ങളിലും നിങ്ങള് വിശ്വസിക്കുവിന്. അല്ലാഹുവിലും, അവന്റെ മലക്കുകളിലും, അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും, അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീര്ച്ചയായും അവന് ബഹുദൂരം പിഴച്ചു പോയിരിക്കുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
സത്യവിശ്വാസികളേ, അല്ലാഹുവിലും, അവന്റെ ദൂതനിലും, അവന്റെ ദൂതന്ന് അവന് അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ് അവന് അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങള് വിശ്വസിക്കുവിന്. അല്ലാഹുവിലും, അവന്റെ മലക്കുകളിലും, അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും, അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീര്ച്ചയായും അവന് ബഹുദൂരം പിഴച്ചു പോയിരിക്കുന്നു.
കാരകുന്ന് & എളയാവൂര്
വിശ്വസിച്ചവരേ, അല്ലാഹു, അവന്റെ ദൂതന്, തന്റെ ദൂതന് അവനവതരിപ്പിച്ച വേദപുസ്തകം, അതിനുമുമ്പ് അവനവതരിപ്പിച്ച വേദപുസ്തകം; എല്ലാറ്റിലും നിങ്ങള് വിശ്വസിക്കുക. അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദങ്ങളിലും ദൂതന്മാരിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവര് ഉറപ്പായും ദുര്മാര്ഗത്തില് ഏറെദൂരം പിന്നിട്ടിരിക്കുന്നു.
إِنَّ ٱلَّذِينَ ءَامَنُوا۟ ثُمَّ كَفَرُوا۟ ثُمَّ ءَامَنُوا۟ ثُمَّ كَفَرُوا۟ ثُمَّ ٱزْدَادُوا۟ كُفْرًۭا لَّمْ يَكُنِ ٱللَّهُ لِيَغْفِرَ لَهُمْ وَلَا لِيَهْدِيَهُمْ سَبِيلًۢا ﴿137﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
(ഒരിക്കല്) വിശ്വസിക്കുകയും പിന്നീട് അവിശ്വസിക്കുകയും, വീണ്ടും വിശ്വസിച്ചിട്ട് പിന്നെയും അവിശ്വസിക്കുകയും, അനന്തരം അവിശ്വാസം കൂടിക്കൂടി വരുകയും ചെയ്തവരാരോ അവര്ക്ക് അല്ലാഹു പൊറുത്തുകൊടുക്കുകയേ ഇല്ല. അവരെ അവന് നേര്വഴിയിലേക്ക് നയിക്കുന്നതുമല്ല.
അബ്ദുല് ഹമീദ് & പറപ്പൂര്
(ഒരിക്കല്) വിശ്വസിക്കുകയും പിന്നീട് അവിശ്വസിക്കുകയും, വീണ്ടും വിശ്വസിച്ചിട്ട് പിന്നെയും അവിശ്വസിക്കുകയും, അനന്തരം അവിശ്വാസം കൂടിക്കൂടി വരുകയും ചെയ്തവരാരോ അവര്ക്ക് അല്ലാഹു പൊറുത്തുകൊടുക്കുകയേ ഇല്ല. അവരെ അവന് നേര്വഴിയിലേക്ക് നയിക്കുന്നതുമല്ല.
കാരകുന്ന് & എളയാവൂര്
വിശ്വസിക്കുക, പിന്നെ അവിശ്വസിക്കുക, വീണ്ടും വിശ്വസിക്കുക, പിന്നെയും അവിശ്വസിക്കുക, പിന്നെ അവിശ്വാസം വര്ധിപ്പിച്ചുകൊണ്ടിരിക്കുക; ഇങ്ങനെ ചെയ്തവര്ക്ക് അല്ലാഹു ഒരിക്കലും മാപ്പേകുകയില്ല. അവരെ അവന് നേര്വഴിയിലാക്കുകയുമില്ല.
بَشِّرِ ٱلْمُنَٰفِقِينَ بِأَنَّ لَهُمْ عَذَابًا أَلِيمًا ﴿138﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
കപടവിശ്വാസികള്ക്ക് വേദനയേറിയ ശിക്ഷയുണ്ട് എന്ന 'സന്തോഷവാര്ത്ത' നീ അവരെ അറിയിക്കുക.
അബ്ദുല് ഹമീദ് & പറപ്പൂര്
കപടവിശ്വാസികള്ക്ക് വേദനയേറിയ ശിക്ഷയുണ്ട് എന്ന സന്തോഷവാര്ത്ത നീ അവരെ അറിയിക്കുക.
കാരകുന്ന് & എളയാവൂര്
കപടവിശ്വാസികള്ക്ക് നോവേറിയ ശിക്ഷയുണ്ടെന്ന് അവരെ “സുവാര്ത്ത” അറിയിക്കുക.
ٱلَّذِينَ يَتَّخِذُونَ ٱلْكَٰفِرِينَ أَوْلِيَآءَ مِن دُونِ ٱلْمُؤْمِنِينَ ۚ أَيَبْتَغُونَ عِندَهُمُ ٱلْعِزَّةَ فَإِنَّ ٱلْعِزَّةَ لِلَّهِ جَمِيعًۭا ﴿139﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
സത്യവിശ്വാസികളെ വിട്ട് സത്യനിഷേധികളെ, ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്നവരാകുന്നു അവര്. അവരുടെ (സത്യനിഷേധികളുടെ) അടുക്കല് പ്രതാപം തേടിപ്പോകുകയാണോ അവര്? എന്നാല് തീര്ച്ചയായും പ്രതാപം മുഴുവന് അല്ലാഹുവിന്റെ അധീനത്തിലാകുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
സത്യവിശ്വാസികളെ വിട്ട് സത്യനിഷേധികളെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്നവരാകുന്നു അവര്. അവരുടെ (സത്യനിഷേധികളുടെ) അടുക്കല് പ്രതാപം തേടിപ്പോകുകയാണോ അവര്? എന്നാല് തീര്ച്ചയായും പ്രതാപം മുഴുവന് അല്ലാഹുവിന്റെ അധീനത്തിലാകുന്നു.
കാരകുന്ന് & എളയാവൂര്
സത്യവിശ്വാസികളെ വെടിഞ്ഞ് സത്യനിഷേധികളെ ആത്മമിത്രങ്ങളായി സ്വീകരിക്കുന്നവരാണവര്. സത്യനിഷേധികളുടെ അടുത്തുചെന്ന് അന്തസ്സ് നേടിയെടുക്കാമെന്ന് അവര് കരുതുന്നുവോ? എന്നാല് അറിയുക: അന്തസ്സൊക്കെയും അല്ലാഹുവിന്റെ അധീനതയിലാണ്.
وَقَدْ نَزَّلَ عَلَيْكُمْ فِى ٱلْكِتَٰبِ أَنْ إِذَا سَمِعْتُمْ ءَايَٰتِ ٱللَّهِ يُكْفَرُ بِهَا وَيُسْتَهْزَأُ بِهَا فَلَا تَقْعُدُوا۟ مَعَهُمْ حَتَّىٰ يَخُوضُوا۟ فِى حَدِيثٍ غَيْرِهِۦٓ ۚ إِنَّكُمْ إِذًۭا مِّثْلُهُمْ ۗ إِنَّ ٱللَّهَ جَامِعُ ٱلْمُنَٰفِقِينَ وَٱلْكَٰفِرِينَ فِى جَهَنَّمَ جَمِيعًا ﴿140﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അല്ലാഹുവിന്റെ വചനങ്ങള് നിഷേധിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും നിങ്ങള് കേട്ടാല് അത്തരക്കാര് മറ്റുവല്ല വര്ത്തമാനത്തിലും പ്രവേശിക്കുന്നത് വരെ നിങ്ങള് അവരോടൊപ്പം ഇരിക്കരുതെന്നും, അങ്ങനെ ഇരിക്കുന്ന പക്ഷം നിങ്ങളും അവരെപ്പോലെത്തന്നെ ആയിരിക്കുമെന്നും ഈ ഗ്രന്ഥത്തില് അല്ലാഹു നിങ്ങള്ക്ക് അവതരിപ്പിച്ചു തന്നിട്ടുണ്ട്.(38) കപടവിശ്വാസികളെയും അവിശ്വാസികളെയും ഒന്നിച്ച് അല്ലാഹു നരകത്തില് ഒരുമിച്ചുകൂട്ടുക തന്നെചെയ്യും
അബ്ദുല് ഹമീദ് & പറപ്പൂര്
അല്ലാഹുവിന്റെ വചനങ്ങള് നിഷേധിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും നിങ്ങള് കേട്ടാല് അത്തരക്കാര് മറ്റുവല്ല വര്ത്തമാനത്തിലും പ്രവേശിക്കുന്നത് വരെ നിങ്ങള് അവരോടൊപ്പം ഇരിക്കരുതെന്നും, അങ്ങനെ ഇരിക്കുന്ന പക്ഷം നിങ്ങളും അവരെപ്പോലെത്തന്നെ ആയിരിക്കുമെന്നും ഈ ഗ്രന്ഥത്തില് അല്ലാഹു നിങ്ങള്ക്ക് അവതരിപ്പിച്ചു തന്നിട്ടുണ്ടല്ലോ. കപടവിശ്വാസികളെയും അവിശ്വാസികളെയും ഒന്നിച്ച് അല്ലാഹു നരകത്തില് ഒരുമിച്ചുകൂട്ടുക തന്നെചെയ്യും.
കാരകുന്ന് & എളയാവൂര്
അല്ലാഹുവിന്റെ വചനങ്ങളെ നിഷേധിക്കുന്നതും നിന്ദിക്കുന്നതും നിങ്ങള് കേള്ക്കുകയാണെങ്കില് അങ്ങനെ ചെയ്യുന്നവര് മറ്റു വര്ത്തമാനങ്ങളില് ഏര്പ്പെടും വരെ അവരോടൊപ്പം ഇരിക്കരുതെന്ന് ഈ വേദപുസ്തകത്തില് നാം നിങ്ങളോടു നിര്ദേശിച്ചതാണല്ലോ. അങ്ങനെ ചെയ്താല് നിങ്ങളും അവരെപ്പോലെയാകും. അല്ലാഹു കപടവിശ്വാസികളെയും സത്യനിഷേധികളെയും ഒന്നാകെ നരകത്തില് ഒരുക്കൂട്ടുക തന്നെ ചെയ്യും; തീര്ച്ച.
ٱلَّذِينَ يَتَرَبَّصُونَ بِكُمْ فَإِن كَانَ لَكُمْ فَتْحٌۭ مِّنَ ٱللَّهِ قَالُوٓا۟ أَلَمْ نَكُن مَّعَكُمْ وَإِن كَانَ لِلْكَٰفِرِينَ نَصِيبٌۭ قَالُوٓا۟ أَلَمْ نَسْتَحْوِذْ عَلَيْكُمْ وَنَمْنَعْكُم مِّنَ ٱلْمُؤْمِنِينَ ۚ فَٱللَّهُ يَحْكُمُ بَيْنَكُمْ يَوْمَ ٱلْقِيَٰمَةِ ۗ وَلَن يَجْعَلَ ٱللَّهُ لِلْكَٰفِرِينَ عَلَى ٱلْمُؤْمِنِينَ سَبِيلًا ﴿141﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
നിങ്ങളുടെ സ്ഥിതിഗതികള് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നവരത്രെ അവര് (കപടവിശ്വാസികള്). നിങ്ങള്ക്ക് അല്ലാഹുവിങ്കല് നിന്ന് ഒരു വിജയം കൈവന്നാല് അവര് പറയും; ഞങ്ങള് നിങ്ങളുടെ കൂടെയായിരുന്നില്ലേ എന്ന്. ഇനി അവിശ്വാസികള്ക്കാണ് വല്ല നേട്ടവുമുണ്ടാകുന്നതെങ്കില് അവര് പറയും; നിങ്ങളുടെ മേല് ഞങ്ങള് വിജയ സാധ്യത നേടിയിട്ടും വിശ്വാസികളില് നിന്ന് നിങ്ങളെ ഞങ്ങള് രക്ഷിച്ചില്ലേ എന്ന്. എന്നാല് ഉയിര്ത്തെഴുന്നേല്പിന്റെ നാളില് നിങ്ങള്ക്കിടയില് അല്ലാഹു വിധി കല്പിക്കുന്നതാണ്. വിശ്വാസികള്ക്കെതിരില് അല്ലാഹു ഒരിക്കലും സത്യനിഷേധികള്ക്ക് വഴി തുറന്നുകൊടുക്കുന്നതല്ല.
അബ്ദുല് ഹമീദ് & പറപ്പൂര്
നിങ്ങളുടെ സ്ഥിതിഗതികള് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നവരത്രെ അവര് (കപടവിശ്വാസികള്) നിങ്ങള്ക്ക് അല്ലാഹുവിങ്കല് നിന്ന് ഒരു വിജയം കൈവന്നാല് അവര് പറയും; ഞങ്ങള് നിങ്ങളുടെ കൂടെയായിരുന്നില്ലേ എന്ന്. ഇനി അവിശ്വാസികള്ക്കാണ് വല്ല നേട്ടവുമുണ്ടാകുന്നതെങ്കില് അവര് പറയും; നിങ്ങളുടെ മേല് ഞങ്ങള് വിജയ സാധ്യത നേടിയിട്ടും വിശ്വാസികളില് നിന്ന് നിങ്ങളെ ഞങ്ങള് രക്ഷിച്ചില്ലേ എന്ന്. എന്നാല് ഉയിര്ത്തെഴുന്നേല്പിന്റെ നാളില് നിങ്ങള്ക്കിടയില് അല്ലാഹു വിധി കല്പിക്കുന്നതാണ്. വിശ്വാസികള്ക്കെതിരില് അല്ലാഹു ഒരിക്കലും സത്യനിഷേധികള്ക്ക് വഴി തുറന്നുകൊടുക്കുന്നതല്ല.
കാരകുന്ന് & എളയാവൂര്
ആ കപടവിശ്വാസികള് നിങ്ങളെ സദാ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്ക്ക് അല്ലാഹുവില്നിന്ന് വല്ല വിജയവുമുണ്ടാവുകയാണെങ്കില് അവര് ചോദിക്കും: "ഞങ്ങളും നിങ്ങളോടൊപ്പമായിരുന്നില്ലേ?” അഥവാ സത്യനിഷേധികള്ക്കാണ് നേട്ടമുണ്ടാകുന്നതെങ്കില് അവര് പറയും: "നിങ്ങളെ ജയിച്ചടക്കാന് ഞങ്ങള്ക്ക് അവസരം കൈവന്നിരുന്നില്ലേ. എന്നിട്ടും വിശ്വാസികളില്നിന്ന് നിങ്ങളെ ഞങ്ങള് രക്ഷിച്ചില്ലേ?” എന്നാല് ഉയിര്ത്തെഴുന്നേല്പുനാളില് അല്ലാഹു നിങ്ങള്ക്കിടയില് തീര്പ്പുകല്പിക്കും. വിശ്വാസികള്ക്കെതിരില് സത്യനിഷേധികള്ക്ക് അനുകൂലമായ ഒരു പഴുതും അല്ലാഹു ഒരിക്കലും ഉണ്ടാക്കുകയില്ല.
إِنَّ ٱلْمُنَٰفِقِينَ يُخَٰدِعُونَ ٱللَّهَ وَهُوَ خَٰدِعُهُمْ وَإِذَا قَامُوٓا۟ إِلَى ٱلصَّلَوٰةِ قَامُوا۟ كُسَالَىٰ يُرَآءُونَ ٱلنَّاسَ وَلَا يَذْكُرُونَ ٱللَّهَ إِلَّا قَلِيلًۭا ﴿142﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
തീര്ച്ചയായും കപടവിശ്വാസികള് അല്ലാഹുവെ വഞ്ചിക്കാന് നോക്കുകയാണ്. യഥാര്ത്ഥത്തില് അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്.(39) അവര് നമസ്കാരത്തിന് നിന്നാല് ഉദാസീനരായിക്കൊണ്ടും, ആളുകളെ കാണിക്കാന് വേണ്ടിയുമാണ് നില്ക്കുന്നത്. കുറച്ച് മാത്രമേ അവര് അല്ലാഹുവെ ഓര്മിക്കുകയുള്ളൂ.
അബ്ദുല് ഹമീദ് & പറപ്പൂര്
തീര്ച്ചയായും കപടവിശ്വാസികള് അല്ലാഹുവെ വഞ്ചിക്കാന് നോക്കുകയാണ്. യഥാര്ത്ഥത്തില് അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്. അവര് നമസ്കാരത്തിന് നിന്നാല് ഉദാസീനരായിക്കൊണ്ടും, ആളുകളെ കാണിക്കാന് വേണ്ടിയുമാണ് നില്ക്കുന്നത്. കുറച്ച് മാത്രമേ അവര് അല്ലാഹുവെ ഓര്മിക്കുകയുള്ളൂ.
കാരകുന്ന് & എളയാവൂര്
തീര്ച്ചയായും ഈ കപടവിശ്വാസികള് അല്ലാഹുവെ വഞ്ചിക്കാന് നോക്കുകയാണ്. യഥാര്ഥത്തില് അല്ലാഹു അവരെ സ്വയം വഞ്ചിതരാക്കുകയാണ്. അവര് നമസ്കാരത്തിനു നില്ക്കുന്നതുപോലും അലസന്മാരായാണ്. ആളുകളെ കാണിക്കാന് വേണ്ടിയും. അവര് വളരെ കുറച്ചേ അല്ലാഹുവെ ഓര്ക്കുന്നുള്ളൂ.
مُّذَبْذَبِينَ بَيْنَ ذَٰلِكَ لَآ إِلَىٰ هَٰٓؤُلَآءِ وَلَآ إِلَىٰ هَٰٓؤُلَآءِ ۚ وَمَن يُضْلِلِ ٱللَّهُ فَلَن تَجِدَ لَهُۥ سَبِيلًۭا ﴿143﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
ഈ കക്ഷിയിലേക്കോ, ആ കക്ഷിയിലേക്കോ ചേരാതെ അതിനിടയില് ആടിക്കൊണ്ടിരിക്കുന്നവരാണവര്. വല്ലവനെയും അല്ലാഹു വഴിപിഴപ്പിച്ചാല് അവന്ന് പിന്നെ ഒരു മാര്ഗവും നീ കണ്ടെത്തുകയില്ല.
അബ്ദുല് ഹമീദ് & പറപ്പൂര്
ഈ കക്ഷിയിലേക്കോ, ആ കക്ഷിയിലേക്കോ ചേരാതെ അതിനിടയില് ആടിക്കൊണ്ടിരിക്കുന്നവരാണവര്. വല്ലവനെയും അല്ലാഹു വഴിപിഴപ്പിച്ചാല് അവന്ന് പിന്നെ ഒരു മാര്ഗവും നീ കണ്ടെത്തുകയില്ല.
കാരകുന്ന് & എളയാവൂര്
ഇവരോടോ അവരോടോ ചേരാതെ രണ്ടുകൂട്ടര്ക്കുമിടയില് ചാഞ്ചാടിക്കൊണ്ടിരിക്കുകയാണവര്. അല്ലാഹു ആരെ വഴികേടിലാക്കിയോ അവന് വിജയമാര്ഗം കണ്ടെത്താന് നിനക്കാവില്ല.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ ٱلْكَٰفِرِينَ أَوْلِيَآءَ مِن دُونِ ٱلْمُؤْمِنِينَ ۚ أَتُرِيدُونَ أَن تَجْعَلُوا۟ لِلَّهِ عَلَيْكُمْ سُلْطَٰنًۭا مُّبِينًا ﴿144﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
(അല്ലാഹുവിലും അവൻ്റെ മതമായ ഇസ്ലാമിലും) വിശ്വസിച്ചവരെ, നിങ്ങള് (ഇസ്ലാമിൽ) വിശ്വസിച്ചവരെയല്ലാതെ (ഇസ്ലാമിനെ) നിഷേധിച്ചവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അല്ലാഹുവിന് നിങ്ങള്ക്കെതിരില് വ്യക്തമായ തെളിവുണ്ടാക്കിവെക്കാന് നിങ്ങള് ആഗ്രഹിക്കുന്നുവോ?
അബ്ദുല് ഹമീദ് & പറപ്പൂര്
സത്യവിശ്വാസികളേ, നിങ്ങള് സത്യവിശ്വാസികളെയല്ലാതെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അല്ലാഹുവിന് നിങ്ങള്ക്കെതിരില് വ്യക്തമായ തെളിവുണ്ടാക്കിവെക്കാന് നിങ്ങള് ആഗ്രഹിക്കുന്നുവോ?
കാരകുന്ന് & എളയാവൂര്
വിശ്വസിച്ചവരേ, സത്യവിശ്വാസികളെ ഒഴിവാക്കി സത്യനിഷേധികളെ നിങ്ങള് ഉറ്റചങ്ങാതിമാരാക്കരുത്. നിങ്ങള്ക്കെതിരെ നടപടിയെടുക്കാന് അല്ലാഹുവിന് വ്യക്തമായ ന്യായമുണ്ടാക്കിക്കൊടുക്കാന് നിങ്ങളാഗ്രഹിക്കുന്നുവോ?
إِنَّ ٱلْمُنَٰفِقِينَ فِى ٱلدَّرْكِ ٱلْأَسْفَلِ مِنَ ٱلنَّارِ وَلَن تَجِدَ لَهُمْ نَصِيرًا ﴿145﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
തീര്ച്ചയായും കപടവിശ്വാസികള് നരകത്തിന്റെ അടിത്തട്ടിലാകുന്നു. അവര്ക്കൊരു സഹായിയെയും നീ കണ്ടെത്തുന്നതല്ല.
അബ്ദുല് ഹമീദ് & പറപ്പൂര്
തീര്ച്ചയായും കപടവിശ്വാസികള് നരകത്തിന്റെ അടിത്തട്ടിലാകുന്നു. അവര്ക്കൊരു സഹായിയെയും നീ കണ്ടെത്തുന്നതല്ല.
കാരകുന്ന് & എളയാവൂര്
കപടവിശ്വാസികള് നരകത്തിന്റെ അടിത്തട്ടിലാണ്; തീര്ച്ച. അവര്ക്ക് ഒരു സഹായിയെയും കണ്ടെത്താന് നിനക്കാവില്ല.
إِلَّا ٱلَّذِينَ تَابُوا۟ وَأَصْلَحُوا۟ وَٱعْتَصَمُوا۟ بِٱللَّهِ وَأَخْلَصُوا۟ دِينَهُمْ لِلَّهِ فَأُو۟لَٰٓئِكَ مَعَ ٱلْمُؤْمِنِينَ ۖ وَسَوْفَ يُؤْتِ ٱللَّهُ ٱلْمُؤْمِنِينَ أَجْرًا عَظِيمًۭا ﴿146﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
എന്നാല് പശ്ചാത്തപിച്ച് മടങ്ങുകയും, നിലപാട് നന്നാക്കുകയും, അല്ലാഹുവെ മുറുകെപിടിക്കുകയും, തങ്ങളുടെ മതത്തെ നിഷ്കളങ്കമായി അല്ലാഹുവിനു വേണ്ടി ആക്കുകയും ചെയ്തവര് ഇതില് നിന്നൊഴിവാകുന്നു, അവര് സത്യവിശ്വാസികളോടൊപ്പമാകുന്നു. സത്യവിശ്വാസികള്ക്ക് അല്ലാഹു മഹത്തായ പ്രതിഫലം നല്കുന്നതാണ്.
അബ്ദുല് ഹമീദ് & പറപ്പൂര്
എന്നാല് പശ്ചാത്തപിച്ച് മടങ്ങുകയും, നിലപാട് നന്നാക്കുകയും, അല്ലാഹുവെ മുറുകെപിടിക്കുകയും, തങ്ങളുടെ മതത്തെ നിഷ്കളങ്കമായി അല്ലാഹുവിനു വേണ്ടി ആക്കുകയും ചെയ്തവര് ഇതില് നിന്നൊഴിവാകുന്നു, അവര് സത്യവിശ്വാസികളോടൊപ്പമാകുന്നു. സത്യവിശ്വാസികള്ക്ക് അല്ലാഹു മഹത്തായ പ്രതിഫലം നല്കുന്നതാണ്.
കാരകുന്ന് & എളയാവൂര്
പശ്ചാത്തപിക്കുകയും സ്വന്തത്തെ സംസ്കരിക്കുകയും അല്ലാഹുവെ മുറുകെപ്പിടിക്കുകയും സ്വന്തത്തെ അല്ലാഹുവിന് മാത്രമായി സമര്പ്പിക്കുകയും ചെയ്തവരൊഴികെ. അവര് സത്യവിശ്വാസികളോടൊപ്പമാണ്. തീര്ച്ചയായും അല്ലാഹു സത്യവിശ്വാസികള്ക്ക് അതിമഹത്തായ പ്രതിഫലം നല്കും.
مَّا يَفْعَلُ ٱللَّهُ بِعَذَابِكُمْ إِن شَكَرْتُمْ وَءَامَنتُمْ ۚ وَكَانَ ٱللَّهُ شَاكِرًا عَلِيمًۭا ﴿147﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
നിങ്ങള് നന്ദികാണിക്കുകയും, വിശ്വസിക്കുകയും ചെയ്യുന്ന പക്ഷം നിങ്ങളെ ശിക്ഷിച്ചിട്ട് അല്ലാഹുവിന് എന്ത് കിട്ടാനാണ്? അല്ലാഹു കൃതജ്ഞനും സര്വ്വജ്ഞനുമാകുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
നിങ്ങള് നന്ദികാണിക്കുകയും, വിശ്വസിക്കുകയും ചെയ്യുന്ന പക്ഷം നിങ്ങളെ ശിക്ഷിച്ചിട്ട് അല്ലാഹുവിന് എന്ത് കിട്ടാനാണ് ? അല്ലാഹു കൃതജ്ഞനും സര്വ്വജ്ഞനുമാകുന്നു.
കാരകുന്ന് & എളയാവൂര്
നിങ്ങള് നന്ദി കാണിക്കുകയും വിശ്വസിക്കുകയുമാണെങ്കില് പിന്നെ നിങ്ങളെ ശിക്ഷിച്ചിട്ട് അല്ലാഹുവിന് എന്തുകിട്ടാനാണ്? അല്ലാഹു അളവറ്റ നന്ദിയുള്ളവനാണ്. എല്ലാം നന്നായറിയുന്നവനും.
۞ لَّا يُحِبُّ ٱللَّهُ ٱلْجَهْرَ بِٱلسُّوٓءِ مِنَ ٱلْقَوْلِ إِلَّا مَن ظُلِمَ ۚ وَكَانَ ٱللَّهُ سَمِيعًا عَلِيمًا ﴿148﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
ചീത്തവാക്ക് പരസ്യമാക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുകയില്ല. ദ്രോഹിക്കപ്പെട്ടവന്ന് ഒഴികെ.(40) അല്ലാഹു എല്ലാം കേള്ക്കുന്നവനും അറിയുന്നവനുമാകുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
ചീത്തവാക്ക് പരസ്യമാക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുകയില്ല. ദ്രോഹിക്കപ്പെട്ടവന്ന് ഒഴികെ. അല്ലാഹു എല്ലാം കേള്ക്കുന്നവനും അറിയുന്നവനുമാകുന്നു.
കാരകുന്ന് & എളയാവൂര്
ചീത്ത വാക്ക് പരസ്യപ്പെടുത്തുന്നത് അല്ലാഹുവിനിഷ്ടമില്ല.Bഅനീതിക്കിരയായവനൊഴികെ. അല്ലാഹു എല്ലാം കേള്ക്കുന്നവനും അറിയുന്നവനുമാകുന്നു.
إِن تُبْدُوا۟ خَيْرًا أَوْ تُخْفُوهُ أَوْ تَعْفُوا۟ عَن سُوٓءٍۢ فَإِنَّ ٱللَّهَ كَانَ عَفُوًّۭا قَدِيرًا ﴿149﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
നിങ്ങള് ഒരു നല്ല കാര്യം രഹസ്യമായോ പരസ്യമായോ ചെയ്യുകയാണെങ്കില്, അഥവാ, ഒരു ദുഷ്പ്രവൃത്തി മാപ്പ് ചെയ്ത് കൊടുക്കുകയാണെങ്കില് തീര്ച്ചയായും അല്ലാഹു ഏറെ മാപ്പുനല്കുന്നവനും സര്വ്വശക്തനുമാകുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
നിങ്ങള് ഒരു നല്ല കാര്യം രഹസ്യമായോ പരസ്യമായോ ചെയ്യുകയാണെങ്കില്, അഥവാ, ഒരു ദുഷ്പ്രവൃത്തി മാപ്പ് ചെയ്ത് കൊടുക്കുകയാണെങ്കില് തീര്ച്ചയായും അല്ലാഹു ഏറെ മാപ്പുനല്കുന്നവനും സര്വ്വശക്തനുമാകുന്നു.
കാരകുന്ന് & എളയാവൂര്
നിങ്ങള് പരസ്യമായും രഹസ്യമായും നന്മ ചെയ്യുകയും തെറ്റുകള് പൊറുത്തുകൊടുക്കുകയും ചെയ്യുന്നുവെങ്കില് അറിയുക: അല്ലാഹു ഏറെ പൊറുക്കുന്നവനാണ്. എല്ലാറ്റിനും കഴിവുറ്റവനും.
إِنَّ ٱلَّذِينَ يَكْفُرُونَ بِٱللَّهِ وَرُسُلِهِۦ وَيُرِيدُونَ أَن يُفَرِّقُوا۟ بَيْنَ ٱللَّهِ وَرُسُلِهِۦ وَيَقُولُونَ نُؤْمِنُ بِبَعْضٍۢ وَنَكْفُرُ بِبَعْضٍۢ وَيُرِيدُونَ أَن يَتَّخِذُوا۟ بَيْنَ ذَٰلِكَ سَبِيلًا ﴿150﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അല്ലാഹുവിലും അവന്റെ ദൂതന്മാരിലും അവിശ്വസിക്കുകയും, (വിശ്വാസകാര്യത്തില്) അല്ലാഹുവിനും അവന്റെ ദൂതന്മാര്ക്കുമിടയില് വിവേചനം കല്പിക്കാന് ആഗ്രഹിക്കുകയും 'ഞങ്ങള് ചിലരില് വിശ്വസിക്കുകയും, ചിലരെ നിഷേധിക്കുകയും ചെയ്യുന്നു' എന്ന് പറയുകയും,(41) അങ്ങനെ അതിന്നിടയില് (വിശ്വാസത്തിനും അവിശ്വാസത്തിനുമിടയില്) മറ്റൊരു മാര്ഗം സ്വീകരിക്കാന് ഉദ്ദേശിക്കുകയും ചെയ്യുന്നവരാരോ,
അബ്ദുല് ഹമീദ് & പറപ്പൂര്
അല്ലാഹുവിലും അവന്റെ ദൂതന്മാരിലും അവിശ്വസിക്കുകയും, (വിശ്വാസകാര്യത്തില്) അല്ലാഹുവിനും അവന്റെ ദൂതന്മാര്ക്കുമിടയില് വിവേചനം കല്പിക്കാന് ആഗ്രഹിക്കുകയും ഞങ്ങള് ചിലരില് വിശ്വസിക്കുകയും, ചിലരെ നിഷേധിക്കുകയും ചെയ്യുന്നു എന്ന് പറയുകയും, അങ്ങനെ അതിന്നിടയില് (വിശ്വാസത്തിനും അവിശ്വാസത്തിനുമിടയില്) മറ്റൊരു മാര്ഗം സ്വീകരിക്കാന് ഉദ്ദേശിക്കുകയും ചെയ്യുന്നവരാരോ,
കാരകുന്ന് & എളയാവൂര്
അല്ലാഹുവെയും അവന്റെ ദൂതന്മാരെയും തള്ളിപ്പറയുന്നവരും, അല്ലാഹുവിനും അവന്റെ ദൂതന്മാര്ക്കുമിടയില് വിവേചനം കല്പിക്കാനാഗ്രഹിക്കുന്നവരും, “ഞങ്ങള് ചിലരെ വിശ്വസിക്കുകയും ചിലരെ നിഷേധിക്കുകയും ചെയ്യുന്നു” വെന്ന് പറയുന്നവരും, വിശ്വാസത്തിനും നിഷേധത്തിനുമിടയില് മറ്റൊരു മാര്ഗം സ്വീകരിക്കാനാഗ്രഹിക്കുന്നവരുമുണ്ടല്ലോ-
أُو۟لَٰٓئِكَ هُمُ ٱلْكَٰفِرُونَ حَقًّۭا ۚ وَأَعْتَدْنَا لِلْكَٰفِرِينَ عَذَابًۭا مُّهِينًۭا ﴿151﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അവര് തന്നെയാകുന്നു യഥാര്ത്ഥത്തില് സത്യനിഷേധികള്. സത്യനിഷേധികള്ക്ക് അപമാനകരമായ ശിക്ഷ നാം ഒരുക്കിവെച്ചിട്ടുണ്ട്.
അബ്ദുല് ഹമീദ് & പറപ്പൂര്
അവര് തന്നെയാകുന്നു യഥാര്ത്ഥത്തില് സത്യനിഷേധികള്. സത്യനിഷേധികള്ക്ക് അപമാനകരമായ ശിക്ഷ നാം ഒരുക്കിവെച്ചിട്ടുണ്ട്.
കാരകുന്ന് & എളയാവൂര്
അറിയുക: അവര് തന്നെയാണ് യഥാര്ഥ സത്യനിഷേധികള്. അത്തരം സത്യനിഷേധികള്ക്കു നാം നിന്ദ്യമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്.
وَٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرُسُلِهِۦ وَلَمْ يُفَرِّقُوا۟ بَيْنَ أَحَدٍۢ مِّنْهُمْ أُو۟لَٰٓئِكَ سَوْفَ يُؤْتِيهِمْ أُجُورَهُمْ ۗ وَكَانَ ٱللَّهُ غَفُورًۭا رَّحِيمًۭا ﴿152﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുകയും, അവരില് ആര്ക്കിടയിലും വിവേചനം കാണിക്കാതിരിക്കുകയും ചെയ്തവരാരോ അവര് അര്ഹിക്കുന്ന പ്രതിഫലം അവര്ക്ക് അല്ലാഹു നല്കുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുകയും, അവരില് ആര്ക്കിടയിലും വിവേചനം കാണിക്കാതിരിക്കുകയും ചെയ്തവരാരോ അവര് അര്ഹിക്കുന്ന പ്രതിഫലം അവര്ക്ക് അല്ലാഹു നല്കുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
കാരകുന്ന് & എളയാവൂര്
എന്നാല് അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുകയും അവരില് ആര്ക്കിടയിലും ഒരുവിധ വിവേചനവും കാണിക്കാതിരിക്കുകയും ചെയ്തവര്ക്ക് അല്ലാഹു അതിനൊത്ത പ്രതിഫലം നല്കും. അല്ലാഹു ഏറെ പൊറുക്കുന്നവനാണ്; പരമദയാലുവും.
يَسْـَٔلُكَ أَهْلُ ٱلْكِتَٰبِ أَن تُنَزِّلَ عَلَيْهِمْ كِتَٰبًۭا مِّنَ ٱلسَّمَآءِ ۚ فَقَدْ سَأَلُوا۟ مُوسَىٰٓ أَكْبَرَ مِن ذَٰلِكَ فَقَالُوٓا۟ أَرِنَا ٱللَّهَ جَهْرَةًۭ فَأَخَذَتْهُمُ ٱلصَّٰعِقَةُ بِظُلْمِهِمْ ۚ ثُمَّ ٱتَّخَذُوا۟ ٱلْعِجْلَ مِنۢ بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَٰتُ فَعَفَوْنَا عَن ذَٰلِكَ ۚ وَءَاتَيْنَا مُوسَىٰ سُلْطَٰنًۭا مُّبِينًۭا ﴿153﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
വേദക്കാര് നിന്നോട് ആവശ്യപ്പെടുന്നു; നീ അവര്ക്ക് ആകാശത്ത് നിന്ന് ഒരു ഗ്രന്ഥം ഇറക്കികൊടുക്കണമെന്ന്. എന്നാല് അതിനെക്കാള് ഗുരുതരമായത് അവര് മൂസായോട് ആവശ്യപ്പെട്ടിട്ടുണ്ട് (അതായത്) അല്ലാഹുവെ ഞങ്ങള്ക്ക് പ്രത്യക്ഷത്തില് കാണിച്ചുതരണം എന്നവര് പറയുകയുണ്ടായി. അപ്പോള് അവരുടെ അക്രമം കാരണം ഇടിത്തീ അവരെ പിടികൂടി. പിന്നെ വ്യക്തമായ തെളിവുകള് വന്നുകിട്ടിയതിന് ശേഷം അവര് കാളക്കുട്ടിയെ (ദൈവമായി) സ്വീകരിച്ചു. എന്നിട്ട് നാം അത് പൊറുത്തുകൊടുത്തു. മൂസായ്ക്ക് നം വ്യക്തമായ ന്യായപ്രമാണം നല്കുകയും ചെയ്തു.

വേദക്കാര് നിന്നോടാവശ്യപ്പെടുന്നു: അവര്ക്ക് വാനലോകത്തുനിന്ന് നീയൊരു ഗ്രന്ഥം ഇറക്കിക്കൊടുക്കണമെന്ന്. ഇതിനെക്കാള് ഗുരുതരമായ ഒരാവശ്യം അവര് മൂസായോട് ഉന്നയിച്ചിട്ടുണ്ട്. അവര് പറഞ്ഞു: "നീ ഞങ്ങള്ക്ക് അല്ലാഹുവെ നേരില് കാണിച്ചുതരണം.” അവരുടെ ഈ ധിക്കാരം കാരണം പെട്ടെന്നൊരു ഇടിനാദം അവരെ പിടികൂടി. പിന്നെ, വ്യക്തമായ തെളിവുകള് വന്നെത്തിയിട്ടും അവര് പശുക്കുട്ടിയെ ഉണ്ടാക്കി ദൈവമാക്കി. അതും നാം പൊറുത്തുകൊടുത്തു. തുടര്ന്ന് മൂസാക്കു നാം വ്യക്തമായ ന്യായപ്രമാണം നല്കുകയും ചെയ്തു.
وَرَفَعْنَا فَوْقَهُمُ ٱلطُّورَ بِمِيثَٰقِهِمْ وَقُلْنَا لَهُمُ ٱدْخُلُوا۟ ٱلْبَابَ سُجَّدًۭا وَقُلْنَا لَهُمْ لَا تَعْدُوا۟ فِى ٱلسَّبْتِ وَأَخَذْنَا مِنْهُم مِّيثَٰقًا غَلِيظًۭا ﴿154﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അവരോട് കരാര് വാങ്ങുവാന് വേണ്ടി നാം അവര്ക്ക് മീതെ പര്വ്വതത്തെ ഉയര്ത്തുകയും ചെയ്തു. നിങ്ങള് (പട്ടണ) വാതില് കടക്കുന്നത് തലകുനിച്ച് കൊണ്ടാകണം എന്ന് നാം അവരോട് പറയുകയും ചെയ്തു. നിങ്ങള് ശബ്ബത്ത് നാളില് അതിക്രമം കാണിക്കരുത് എന്നും നാം അവരോട് പറഞ്ഞു. ഉറപ്പേറിയ ഒരു കരാര് നാമവരോട് വാങ്ങുകയും ചെയ്തു.
അബ്ദുല് ഹമീദ് & പറപ്പൂര്
അവരോട് കരാര് വാങ്ങുവാന് വേണ്ടി നാം അവര്ക്ക് മീതെ പര്വ്വതത്തെ ഉയര്ത്തുകയും ചെയ്തു. നിങ്ങള് (പട്ടണ) വാതില് കടക്കുന്നത് തലകുനിച്ച് കൊണ്ടാകണം എന്ന് നാം അവരോട് പറയുകയും ചെയ്തു. നിങ്ങള് ശബ്ബത്ത് നാളില് അതിക്രമം കാണിക്കരുത് എന്നും നാം അവരോട് പറഞ്ഞു. ഉറപ്പേറിയ ഒരു കരാര് നാമവരോട് വാങ്ങുകയും ചെയ്തു.
കാരകുന്ന് & എളയാവൂര്
അവരോട് ഉറപ്പ് വാങ്ങാനായി സീനാ പര്വതത്തെ നാം അവര്ക്കുമീതെ ഉയര്ത്തിക്കാട്ടി. നഗരകവാടം കടക്കുന്നത് പ്രണാമമര്പ്പിച്ചുകൊണ്ടാവണമെന്ന് നാമവരോട് കല്പിച്ചു. സാബത്ത് നാളില് അതിക്രമം കാട്ടരുതെന്നും. അക്കാര്യത്തില് നാം അവരോട് സുദൃഢമായ കരാര് വാങ്ങുകയും ചെയ്തു.
فَبِمَا نَقْضِهِم مِّيثَٰقَهُمْ وَكُفْرِهِم بِـَٔايَٰتِ ٱللَّهِ وَقَتْلِهِمُ ٱلْأَنۢبِيَآءَ بِغَيْرِ حَقٍّۢ وَقَوْلِهِمْ قُلُوبُنَا غُلْفٌۢ ۚ بَلْ طَبَعَ ٱللَّهُ عَلَيْهَا بِكُفْرِهِمْ فَلَا يُؤْمِنُونَ إِلَّا قَلِيلًۭا ﴿155﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
എന്നിട്ട് അവര് കരാര് ലംഘിച്ചതിനാലും, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള് നിഷേധിച്ചതിനാലും, അന്യായമായി പ്രവാചകന്മാരെ കൊലപ്പെടുത്തിയതിനാലും, തങ്ങളുടെ മനസ്സുകള് അടഞ്ഞുകിടക്കുകയാണ് എന്ന് അവര് പറഞ്ഞതിനാലും (അവര് ശപിക്കപ്പെട്ടിരിക്കുന്നു.) അല്ല, അവരുടെ സത്യനിഷേധം കാരണമായി അല്ലാഹു ആ മനസ്സുകളുടെ മേല് മുദ്രകുത്തിയിരിക്കുകയാണ്. ആകയാല് ചുരുക്കത്തിലല്ലാതെ അവര് വിശ്വസിക്കുകയില്ല.
അബ്ദുല് ഹമീദ് & പറപ്പൂര്
എന്നിട്ട് അവര് കരാര് ലംഘിച്ചതിനാലും, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള് നിഷേധിച്ചതിനാലും, അന്യായമായി പ്രവാചകന്മാരെ കൊലപ്പെടുത്തിയതിനാലും, തങ്ങളുടെ മനസ്സുകള് അടഞ്ഞുകിടക്കുകയാണ് എന്ന് അവര് പറഞ്ഞതിനാലും (അവര് ശപിക്കപ്പെട്ടിരിക്കുന്നു.) തന്നെയുമല്ല, അവരുടെ സത്യനിഷേധം കാരണമായി അല്ലാഹു ആ മനസ്സുകളുടെ മേല് മുദ്രകുത്തിയിരിക്കുകയാണ്. ആകയാല് ചുരുക്കത്തിലല്ലാതെ അവര് വിശ്വസിക്കുകയില്ല.
കാരകുന്ന് & എളയാവൂര്
എന്നിട്ടും അവര് കരാര് ലംഘിച്ചു. ദൈവിക വചനങ്ങളെ ധിക്കരിച്ചു. അന്യായമായി പ്രവാചകന്മാരെ കൊന്നു. തങ്ങളുടെ ഹൃദയങ്ങള് മൂടിക്കുള്ളില് ഭദ്രമാണെന്ന് വീമ്പുപറഞ്ഞു. അങ്ങനെ അവരുടെ നിഷേധഫലമായി അല്ലാഹു അവരുടെ മനസ്സുകള് അടച്ചുപൂട്ടി മുദ്രവെച്ചു. അതിനാല് അവര് വളരെ കുറച്ചേ വിശ്വസിക്കുന്നുള്ളൂ.
وَبِكُفْرِهِمْ وَقَوْلِهِمْ عَلَىٰ مَرْيَمَ بُهْتَٰنًا عَظِيمًۭا ﴿156﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അവരുടെ സത്യനിഷേധം കാരണമായും മര്യമിന്റെ പേരില് അവര് ഗുരുതരമായ അപവാദം പറഞ്ഞതിനാലും(42)
അബ്ദുല് ഹമീദ് & പറപ്പൂര്
അവരുടെ സത്യനിഷേധം കാരണമായും മര്യമിന്റെ പേരില് അവര് ഗുരുതരമായ അപവാദം പറഞ്ഞതിനാലും
കാരകുന്ന് & എളയാവൂര്
അവരുടെ സത്യനിഷേധം കാരണമായും മര്യമിന്റെ പേരില് ഗുരുതരമായ അപവാദം പറഞ്ഞതിനാലുമാണത്.
وَقَوْلِهِمْ إِنَّا قَتَلْنَا ٱلْمَسِيحَ عِيسَى ٱبْنَ مَرْيَمَ رَسُولَ ٱللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَٰكِن شُبِّهَ لَهُمْ ۚ وَإِنَّ ٱلَّذِينَ ٱخْتَلَفُوا۟ فِيهِ لَفِى شَكٍّۢ مِّنْهُ ۚ مَا لَهُم بِهِۦ مِنْ عِلْمٍ إِلَّا ٱتِّبَاعَ ٱلظَّنِّ ۚ وَمَا قَتَلُوهُ يَقِينًۢا ﴿157﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അല്ലാഹുവിന്റെ ദൂതനായ, മര്യമിന്റെ മകന് മസീഹ് ഈസായെ ഞങ്ങള് കൊന്നിരിക്കുന്നു എന്നവര് പറഞ്ഞതിനാലും (അവര് ശപിക്കപ്പെട്ടിരിക്കുന്നു.) വാസ്തവത്തില് അദ്ദേഹത്തെ അവര് കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ (യാഥാര്ത്ഥ്യം) അവര്ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്.(43) തീര്ച്ചയായും അദ്ദേഹത്തിന്റെ (ഈസായുടെ) കാര്യത്തില് ഭിന്നിച്ചവര് അതിനെപ്പറ്റി സംശയത്തില് തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്ക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര് കൊലപ്പെടുത്തിയിട്ടില്ല.
അബ്ദുല് ഹമീദ് & പറപ്പൂര്
അല്ലാഹുവിന്റെ ദൂതനായ, മര്യമിന്റെ മകന് മസീഹ് ഈസായെ ഞങ്ങള് കോന്നിരിക്കുന്നു എന്നവര് പറഞ്ഞതിനാലും (അവര് ശപിക്കപ്പെട്ടിരിക്കുന്നു.) വാസ്തവത്തില് അദ്ദേഹത്തെ അവര് കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ (യാഥാര്ത്ഥ്യം) അവര്ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്. തീര്ച്ചയായും അദ്ദേഹത്തിന്റെ (ഈസായുടെ) കാര്യത്തില് ഭിന്നിച്ചവര് അതിനെപ്പറ്റി സംശയത്തില് തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്ക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര് കൊലപ്പെടുത്തിയിട്ടില്ല.
കാരകുന്ന് & എളയാവൂര്
ദൈവദൂതനായ, മര്യമിന്റെ മകന് മസീഹ് ഈസായെ ഞങ്ങള് കൊന്നിരിക്കുന്നുവെന്ന് വാദിച്ചതിനാലും. സത്യത്തിലവര് അദ്ദേഹത്തെ കൊന്നിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. അവര് ആശയക്കുഴപ്പത്തിലാവുകയാണുണ്ടായത്. അദ്ദേഹത്തിന്റെ കാര്യത്തില് ഭിന്നാഭിപ്രായമുള്ളവര് അതേപ്പറ്റി സംശയത്തില് തന്നെയാണ്. കേവലം ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്ക്ക് അതേപ്പറ്റി ഒന്നുമറിയില്ല. അവരദ്ദേഹത്തെ കൊന്നിട്ടില്ല; ഉറപ്പ്.
بَل رَّفَعَهُ ٱللَّهُ إِلَيْهِ ۚ وَكَانَ ٱللَّهُ عَزِيزًا حَكِيمًۭا ﴿158﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
എന്നാല് അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്ത്തുകയത്രെ ചെയ്തത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
എന്നാല് അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്ത്തുകയത്രെ ചെയ്തത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.
കാരകുന്ന് & എളയാവൂര്
എന്നാല് അല്ലാഹു അദ്ദേഹത്തെ തന്നിലേക്കുയര്ത്തുകയാണുണ്ടായത്. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ.
وَإِن مِّنْ أَهْلِ ٱلْكِتَٰبِ إِلَّا لَيُؤْمِنَنَّ بِهِۦ قَبْلَ مَوْتِهِۦ ۖ وَيَوْمَ ٱلْقِيَٰمَةِ يَكُونُ عَلَيْهِمْ شَهِيدًۭا ﴿159﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
വേദക്കാരില് ആരും തന്നെ അദ്ദേഹത്തിന്റെ (ഈസായുടെ) മരണത്തിനുമുമ്പ് അദ്ദേഹത്തില് വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല.(44) ഉയിര്ത്തെഴുന്നേല്പിന്റെ നാളിലാകട്ടെ അദ്ദേഹം അവര്ക്കെതിരില് സാക്ഷിയാകുകയും ചെയ്യും.
അബ്ദുല് ഹമീദ് & പറപ്പൂര്
വേദക്കാരില് ആരും തന്നെ അദ്ദേഹത്തിന്റെ (ഈസായുടെ) മരണത്തിനുമുമ്പ് അദ്ദേഹത്തില് വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല. ഉയിര്ത്തെഴുന്നേല്പിന്റെ നാളിലാകട്ടെ അദ്ദേഹം അവര്ക്കെതിരില് സാക്ഷിയാകുകയും ചെയ്യും.
കാരകുന്ന് & എളയാവൂര്
ഈസായുടെ മരണത്തിനു മുമ്പെ അദ്ദേഹത്തില് വിശ്വസിക്കാത്തവരായി വേദക്കാരിലാരുമുണ്ടാവില്ല. ഉയിര്ത്തെഴുന്നേല്പു നാളിലോ ഉറപ്പായും അദ്ദേഹം അവര്ക്കെതിരെ സാക്ഷിയാവുകയും ചെയ്യും.
فَبِظُلْمٍۢ مِّنَ ٱلَّذِينَ هَادُوا۟ حَرَّمْنَا عَلَيْهِمْ طَيِّبَٰتٍ أُحِلَّتْ لَهُمْ وَبِصَدِّهِمْ عَن سَبِيلِ ٱللَّهِ كَثِيرًۭا ﴿160﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അങ്ങനെ യഹൂദമതം സ്വീകരിച്ചവരുടെ അക്രമം കാരണമായി അവര്ക്ക് അനുവദിക്കപ്പെട്ടിരുന്ന പല നല്ല വസ്തുക്കളും നാമവര്ക്ക് നിഷിദ്ധമാക്കി. അല്ലാഹുവിന്റെ മാര്ഗത്തില് നിന്ന് അവര് ജനങ്ങളെ ധാരാളമായി തടഞ്ഞതുകൊണ്ടും.
അബ്ദുല് ഹമീദ് & പറപ്പൂര്
അങ്ങനെ യഹൂദമതം സ്വീകരിച്ചവരുടെ അക്രമം കാരണമായി അവര്ക്ക് അനുവദിക്കപ്പെട്ടിരുന്ന പല നല്ല വസ്തുക്കളും നാമവര്ക്ക് നിഷിദ്ധമാക്കി. അല്ലാഹുവിന്റെ മാര്ഗത്തില് നിന്ന് അവര് ജനങ്ങളെ ധാരാളമായി തടഞ്ഞതുകൊണ്ടും.
കാരകുന്ന് & എളയാവൂര്
ജൂതമതക്കാരില് നിന്നുണ്ടായ അതിക്രമം കാരണം അവര്ക്കനുവദിച്ചിരുന്ന പല നല്ല വസ്തുക്കളും നാമവര്ക്ക് നിഷിദ്ധമാക്കി. അല്ലാഹുവിന്റെ മാര്ഗത്തില് അവര് ഒട്ടേറെ തടസ്സങ്ങള് സൃഷ്ടിച്ചതിനാലുമാണിത്.
وَأَخْذِهِمُ ٱلرِّبَوٰا۟ وَقَدْ نُهُوا۟ عَنْهُ وَأَكْلِهِمْ أَمْوَٰلَ ٱلنَّاسِ بِٱلْبَٰطِلِ ۚ وَأَعْتَدْنَا لِلْكَٰفِرِينَ مِنْهُمْ عَذَابًا أَلِيمًۭا ﴿161﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
പലിശ അവര്ക്ക് നിരോധിക്കപ്പെട്ടതായിട്ടും, അവരത് വാങ്ങിയതുകൊണ്ടും, ജനങ്ങളുടെ സ്വത്തുകള് അവര് അന്യായമായി തിന്നതുകൊണ്ടും കൂടിയാണ് (അത് നിഷിദ്ധമാക്കപ്പെട്ടത്.) അവരില് നിന്നുള്ള സത്യനിഷേധികള്ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്.
അബ്ദുല് ഹമീദ് & പറപ്പൂര്
പലിശ അവര്ക്ക് നിരോധിക്കപ്പെട്ടതായിട്ടും, അവരത് വാങ്ങിയതുകൊണ്ടും, ജനങ്ങളുടെ സ്വത്തുകള് അവര് അന്യായമായി തിന്നതുകൊണ്ടും കൂടിയാണ് (അത് നിഷിദ്ധമാക്കപ്പെട്ടത്.) അവരില് നിന്നുള്ള സത്യനിഷേധികള്ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്.
കാരകുന്ന് & എളയാവൂര്
പലിശ അവര്ക്ക് വിരോധിക്കപ്പെട്ടതായിരുന്നിട്ടും അവരതനുഭവിച്ചു. അവര് അവിഹിതമായി ജനങ്ങളുടെ സ്വത്ത് കവര്ന്നെടുത്ത് ആഹരിച്ചു. അവരിലെ സത്യനിഷേധികള്ക്കു നാം നോവേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്.
لَّٰكِنِ ٱلرَّٰسِخُونَ فِى ٱلْعِلْمِ مِنْهُمْ وَٱلْمُؤْمِنُونَ يُؤْمِنُونَ بِمَآ أُنزِلَ إِلَيْكَ وَمَآ أُنزِلَ مِن قَبْلِكَ ۚ وَٱلْمُقِيمِينَ ٱلصَّلَوٰةَ ۚ وَٱلْمُؤْتُونَ ٱلزَّكَوٰةَ وَٱلْمُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ أُو۟لَٰٓئِكَ سَنُؤْتِيهِمْ أَجْرًا عَظِيمًا ﴿162﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
എന്നാല് അവരില് നിന്ന് അടിയുറച്ച അറിവുള്ളവരും, സത്യവിശ്വാസികളുമായിട്ടുള്ളവര് നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും നിനക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിക്കുന്നു. നമസ്കാരം മുറപോലെ നിര്വഹിക്കുന്നവരും, സകാത്ത് നല്കുന്നവരും, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരുമത്രെ അവര്. അങ്ങനെയുള്ളവര്ക്ക് നാം മഹത്തായ പ്രതിഫലം നല്കുന്നതാണ്.
അബ്ദുല് ഹമീദ് & പറപ്പൂര്
എന്നാല് അവരില് നിന്ന് അടിയുറച്ച അറിവുള്ളവരും, സത്യവിശ്വാസികളുമായിട്ടുള്ളവര് നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും നിനക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിക്കുന്നു. പ്രാര്ത്ഥന മുറപോലെ നിര്വഹിക്കുന്നവരും, സകാത്ത് നല്കുന്നവരും, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരുമത്രെ അവര്. അങ്ങനെയുള്ളവര്ക്ക് നാം മഹത്തായ പ്രതിഫലം നല്കുന്നതാണ്.
കാരകുന്ന് & എളയാവൂര്
എന്നാല് അവരിലെ അഗാധജ്ഞാനമുള്ളവരും സത്യവിശ്വാസികളും നിനക്ക് ഇറക്കിത്തന്നതിലും നിനക്ക് മുമ്പെ ഇറക്കിക്കൊടുത്തതിലും വിശ്വസിക്കുന്നു. നമസ്കാരം നിഷ്ഠയോടെ നിര്വഹിക്കുന്നവരാണവര്. സകാത്ത് നല്കുന്നവരും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരുമാണ്. അവര്ക്ക് നാം മഹത്തായ പ്രതിഫലം നല്കും.
۞ إِنَّآ أَوْحَيْنَآ إِلَيْكَ كَمَآ أَوْحَيْنَآ إِلَىٰ نُوحٍۢ وَٱلنَّبِيِّۦنَ مِنۢ بَعْدِهِۦ ۚ وَأَوْحَيْنَآ إِلَىٰٓ إِبْرَٰهِيمَ وَإِسْمَٰعِيلَ وَإِسْحَٰقَ وَيَعْقُوبَ وَٱلْأَسْبَاطِ وَعِيسَىٰ وَأَيُّوبَ وَيُونُسَ وَهَٰرُونَ وَسُلَيْمَٰنَ ۚ وَءَاتَيْنَا دَاوُۥدَ زَبُورًۭا ﴿163﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
(നബിയേ,) നൂഹിനും അദ്ദേഹത്തിന്റെ ശേഷമുള്ള പ്രവാചകന്മാര്ക്കും നാം സന്ദേശം നല്കിയത് പോലെ തന്നെ നിനക്കും നാം സന്ദേശം നല്കിയിരിക്കുന്നു. ഇബ്രാഹീം, ഇസ്മാഈല്, ഇസ്ഹാഖ്, യഅ്ഖൂബ്. യഅ്ഖൂബ് സന്തതികള്, ഈസാ, അയ്യൂബ്, യൂനുസ്, ഹാറൂന്, സുലൈമാന് എന്നിവര്ക്കും നാം സന്ദേശം നല്കിയിരിക്കുന്നു. ദാവൂദിന് നാം സബൂര് (എന്ന ഗ്രന്ഥം) നല്കി.
അബ്ദുല് ഹമീദ് & പറപ്പൂര്
(നബിയേ,) നൂഹിനും അദ്ദേഹത്തിന്റെ ശേഷമുള്ള പ്രവാചകന്മാര്ക്കും നാം സന്ദേശം നല്കിയത് പോലെ തന്നെ നിനക്കും നാം സന്ദേശം നല്കിയിരിക്കുന്നു. ഇബ്രാഹീം, ഇസ്മാഈല്, ഇഷാഖ്, യഅ്ഖൂബ്. യഅ്ഖൂബ് സന്തതികള്, ഈസാ, അയ്യൂബ്, യൂനുസ്, ഹാറൂന്, സുലൈമാന് എന്നിവര്ക്കും നാം സന്ദേശം നല്കിയിരിക്കുന്നു. ദാവൂദിന് നാം സബൂര് (സങ്കീര്ത്തനം) നല്കി.
കാരകുന്ന് & എളയാവൂര്
നൂഹിനും തുടര്ന്നുവന്ന പ്രവാചകന്മാര്ക്കും നാം ബോധനം നല്കിയപോലെത്തന്നെ നിനക്കും നാം ബോധനം നല്കിയിരിക്കുന്നു. ഇബ്റാഹീം, ഇസ്മാഈല്, ഇസ്ഹാഖ്, യഅ്ഖൂബ്, യഅ്ഖൂബ് സന്തതികള്, ഈസാ, അയ്യൂബ്, യൂനുസ്, ഹാറൂന്, സുലൈമാന് എന്നിവര്ക്കും നാം ബോധനം നല്കിയിരിക്കുന്നു. ദാവൂദിന് സങ്കീര്ത്തനവും നല്കി.
وَرُسُلًۭا قَدْ قَصَصْنَٰهُمْ عَلَيْكَ مِن قَبْلُ وَرُسُلًۭا لَّمْ نَقْصُصْهُمْ عَلَيْكَ ۚ وَكَلَّمَ ٱللَّهُ مُوسَىٰ تَكْلِيمًۭا ﴿164﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
നിനക്ക് നാം മുമ്പ് വിവരിച്ചുതന്നിട്ടുള്ള ദൂതന്മാരെയും, നിനക്ക് നാം വിവരിച്ചുതന്നിട്ടില്ലാത്ത ദൂതന്മാരെയും (നാം നിയോഗിക്കുകയുണ്ടായി.) മൂസായോട് അല്ലാഹു നേരിട്ട് സംസാരിക്കുകയും ചെയ്തു.
അബ്ദുല് ഹമീദ് & പറപ്പൂര്
നിനക്ക് നാം മുമ്പ് വിവരിച്ചുതന്നിട്ടുള്ള ദൂതന്മാരെയും, നിനക്ക് നാം വിവരിച്ചുതന്നിട്ടില്ലാത്ത ദൂതന്മാരെയും (നാം നിയോഗിക്കുകയുണ്ടായി.) മൂസായോട് അല്ലാഹു നേരിട്ട് സംസാരിക്കുകയും ചെയ്തു.
കാരകുന്ന് & എളയാവൂര്
ഇതിനുമുമ്പ് നിനക്കു നാം പറഞ്ഞുതന്നതും ഇനിയും നിന്നെ അറിയിച്ചിട്ടില്ലാത്തതുമായ മറ്റു ദൈവദൂതന്മാര്ക്കും നാം ബോധനം നല്കിയിട്ടുണ്ട്. മൂസായോട് അല്ലാഹു നേരിട്ടുതന്നെ സംസാരിച്ചു.
رُّسُلًۭا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى ٱللَّهِ حُجَّةٌۢ بَعْدَ ٱلرُّسُلِ ۚ وَكَانَ ٱللَّهُ عَزِيزًا حَكِيمًۭا ﴿165﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
സന്തോഷവാര്ത്ത അറിയിക്കുന്നവരും, താക്കീത് നല്കുന്നവരുമായ ദൂതന്മാരായിരുന്നു അവര്. ആ ദൂതന്മാര്ക്ക് ശേഷം ജനങ്ങള്ക്ക് അല്ലാഹുവിനെതിരില് ഒരു ന്യായവും ഇല്ലാതിരിക്കാന് വേണ്ടിയാണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
സന്തോഷവാര്ത്ത അറിയിക്കുന്നവരും, താക്കീത് നല്കുന്നവരുമായ ദൂതന്മാരായിരുന്നു അവര്. ആ ദൂതന്മാര്ക്ക് ശേഷം ജനങ്ങള്ക്ക് അല്ലാഹുവിനെതിരില് ഒരു ന്യായവും ഇല്ലാതിരിക്കാന് വേണ്ടിയാണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.
കാരകുന്ന് & എളയാവൂര്
ഇവരൊക്കെയും ശുഭവാര്ത്ത അറിയിക്കുന്നവരും മുന്നറിയിപ്പു നല്കുന്നവരുമായ ദൈവദൂതന്മാരായിരുന്നു. അവരുടെ നിയോഗശേഷം ജനങ്ങള്ക്ക് അല്ലാഹുവിനെതിരെ ഒരു ന്യായവും പറയാനില്ലാതിരിക്കാനാണിത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്.
لَّٰكِنِ ٱللَّهُ يَشْهَدُ بِمَآ أَنزَلَ إِلَيْكَ ۖ أَنزَلَهُۥ بِعِلْمِهِۦ ۖ وَٱلْمَلَٰٓئِكَةُ يَشْهَدُونَ ۚ وَكَفَىٰ بِٱللَّهِ شَهِيدًا ﴿166﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
എന്നാല് അല്ലാഹു നിനക്ക് അവതരിപ്പിച്ചുതന്നതിന്റെ കാര്യത്തില് അവന് തന്നെ സാക്ഷ്യം വഹിക്കുന്നു. അവന്റെ അറിവിന്റെ അടിസ്ഥാനത്തില് തന്നെയാണ് അവനത് അവതരിപ്പിച്ചിട്ടുള്ളത്. മലക്കുകളും (അതിന്) സാക്ഷ്യം വഹിക്കുന്നു. സാക്ഷിയായി അല്ലാഹു മതി.
അബ്ദുല് ഹമീദ് & പറപ്പൂര്
എന്നാല് അല്ലാഹു നിനക്ക് അവതരിപ്പിച്ചുതന്നതിന്റെ കാര്യത്തില് അവന് തന്നെ സാക്ഷ്യം വഹിക്കുന്നു. അവന്റെ അറിവിന്റെ അടിസ്ഥാനത്തില് തന്നെയാണ് അവനത് അവതരിപ്പിച്ചിട്ടുള്ളത്. മലക്കുകളും (അതിന്) സാക്ഷ്യം വഹിക്കുന്നു. സാക്ഷിയായി അല്ലാഹു മതി.
കാരകുന്ന് & എളയാവൂര്
അല്ലാഹു നിനക്ക് ഇറക്കിത്തന്നത് തന്റെ ജ്ഞാനത്തില് നിന്നുതന്നെയാണെന്നതിന് അവന് തന്നെ സാക്ഷ്യം വഹിക്കുന്നുണ്ട്; മലക്കുകളും അതിനു സാക്ഷ്യം വഹിക്കുന്നു. സാക്ഷിയായി അല്ലാഹുതന്നെ ധാരാളമാണെങ്കിലും!
إِنَّ ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ قَدْ ضَلُّوا۟ ضَلَٰلًۢا بَعِيدًا ﴿167﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അവിശ്വസിക്കുകയും, അല്ലാഹുവിന്റെ മാര്ഗത്തില് നിന്ന് (ജനങ്ങളെ) തടയുകയും ചെയ്തവര് തീര്ച്ചയായും ബഹുദൂരം പിഴച്ച് പോയിരിക്കുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
അവിശ്വസിക്കുകയും, അല്ലാഹുവിന്റെ മാര്ഗത്തില് നിന്ന് (ജനങ്ങളെ) തടയുകയും ചെയ്തവര് തീര്ച്ചയായും ബഹുദൂരം പിഴച്ച് പോയിരിക്കുന്നു.
കാരകുന്ന് & എളയാവൂര്
സത്യത്തെ തള്ളിപ്പറയുകയും അല്ലാഹുവിന്റെ മാര്ഗത്തില് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നവര് വഴികേടില് ഏറെദൂരം പിന്നിട്ടിരിക്കുന്നു.
إِنَّ ٱلَّذِينَ كَفَرُوا۟ وَظَلَمُوا۟ لَمْ يَكُنِ ٱللَّهُ لِيَغْفِرَ لَهُمْ وَلَا لِيَهْدِيَهُمْ طَرِيقًا ﴿168﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അവിശ്വസിക്കുകയും, അന്യായം പ്രവര്ത്തിക്കുകയും ചെയ്തവരാരോ അവര്ക്ക് അല്ലാഹു ഒരിക്കലും പൊറുത്തുകൊടുക്കുന്നതല്ല. ഒരു മാര്ഗത്തിലേക്കും അവന് അവരെ നയിക്കുന്നതുമല്ല.
അബ്ദുല് ഹമീദ് & പറപ്പൂര്
അവിശ്വസിക്കുകയും, അന്യായം പ്രവര്ത്തിക്കുകയും ചെയ്തവരാരോ അവര്ക്ക് അല്ലാഹു ഒരിക്കലും പൊറുത്തുകൊടുക്കുന്നതല്ല.
കാരകുന്ന് & എളയാവൂര്
സത്യത്തെ നിഷേധിക്കുകയും അതിക്രമം കാണിക്കുകയും ചെയ്തവര്ക്ക് അല്ലാഹു ഒരിക്കലും പൊറുത്തുകൊടുക്കുകയില്ല. ഒരു മാര്ഗവും അവര്ക്ക് കാണിച്ചുകൊടുക്കുകയുമില്ല;
إِلَّا طَرِيقَ جَهَنَّمَ خَٰلِدِينَ فِيهَآ أَبَدًۭا ۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرًۭا ﴿169﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
നരകത്തിന്റെ മാര്ഗത്തിലേക്കല്ലാതെ. എന്നെന്നേക്കുമായി അവരതില് സ്ഥിരവാസികളായിരിക്കും. അല്ലാഹുവിന് അത് എളുപ്പമുള്ള കാര്യമാകുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
നരകത്തിന്റെ മാര്ഗത്തിലേക്കല്ലാതെ മറ്റൊരു മാര്ഗത്തിലേക്കും അവന് അവരെ നയിക്കുന്നതുമല്ല. എന്നെന്നേക്കുമായി അവരതില് സ്ഥിരവാസികളായിരിക്കും. അല്ലാഹുവിന് അത് എളുപ്പമുള്ള കാര്യമാകുന്നു.
കാരകുന്ന് & എളയാവൂര്
നരകത്തിന്റെ മാര്ഗമല്ലാതെ. അവരതില് സ്ഥിരവാസികളായിരിക്കും. അല്ലാഹുവിന് അത് വളരെ എളുപ്പമുള്ള കാര്യമാണ്.
يَٰٓأَيُّهَا ٱلنَّاسُ قَدْ جَآءَكُمُ ٱلرَّسُولُ بِٱلْحَقِّ مِن رَّبِّكُمْ فَـَٔامِنُوا۟ خَيْرًۭا لَّكُمْ ۚ وَإِن تَكْفُرُوا۟ فَإِنَّ لِلَّهِ مَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ وَكَانَ ٱللَّهُ عَلِيمًا حَكِيمًۭا ﴿170﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിങ്കല് നിന്നുള്ള സത്യവുമായി നിങ്ങളുടെ അടുക്കലിതാ റസൂല് വന്നിരിക്കുന്നു. അതിനാല് നിങ്ങളുടെ നന്മയ്ക്കായി നിങ്ങള് വിശ്വസിക്കുക. നിങ്ങള് നിഷേധിക്കുകയാണെങ്കിലോ, ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്റെതാണ്. (എന്ന് നിങ്ങള് ഓര്ത്തു കൊള്ളുക.) അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിങ്കല് നിന്നുള്ള സത്യവുമായി നിങ്ങളുടെ അടുക്കലിതാ റസൂല് വന്നിരിക്കുന്നു. അതിനാല് നിങ്ങളുടെ നന്മയ്ക്കായി നിങ്ങള് വിശ്വസിക്കുക. നിങ്ങള് നിഷേധിക്കുകയാണെങ്കിലോ, ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്റെതാണ്. (എന്ന് നിങ്ങള് ഓര്ത്തു കൊള്ളുക.) അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
കാരകുന്ന് & എളയാവൂര്
ജനങ്ങളേ, നിങ്ങളുടെ നാഥങ്കല് നിന്നുള്ള സത്യസന്ദേശവുമായി ദൈവദൂതനിതാ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. അതിനാല് നിങ്ങള് വിശ്വസിക്കുക. അതാണ് നിങ്ങള്ക്കുത്തമം. അഥവാ, നിങ്ങള് നിഷേധിക്കുകയാണെങ്കില് അറിയുക: ആകാശ ഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റേതാണ്. അല്ലാഹു എല്ലാം അറിയുന്നവനാണ്. യുക്തിമാനും.
يَٰٓأَهْلَ ٱلْكِتَٰبِ لَا تَغْلُوا۟ فِى دِينِكُمْ وَلَا تَقُولُوا۟ عَلَى ٱللَّهِ إِلَّا ٱلْحَقَّ ۚ إِنَّمَا ٱلْمَسِيحُ عِيسَى ٱبْنُ مَرْيَمَ رَسُولُ ٱللَّهِ وَكَلِمَتُهُۥٓ أَلْقَىٰهَآ إِلَىٰ مَرْيَمَ وَرُوحٌۭ مِّنْهُ ۖ فَـَٔامِنُوا۟ بِٱللَّهِ وَرُسُلِهِۦ ۖ وَلَا تَقُولُوا۟ ثَلَٰثَةٌ ۚ ٱنتَهُوا۟ خَيْرًۭا لَّكُمْ ۚ إِنَّمَا ٱللَّهُ إِلَٰهٌۭ وَٰحِدٌۭ ۖ سُبْحَٰنَهُۥٓ أَن يَكُونَ لَهُۥ وَلَدٌۭ ۘ لَّهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَكَفَىٰ بِٱللَّهِ وَكِيلًۭا ﴿171﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
വേദക്കാരേ, നിങ്ങള് മതകാര്യത്തില് അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില് വാസ്തവമല്ലാതെ നിങ്ങള് പറയുകയും ചെയ്യരുത്. മര്യമിന്റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്റെ ദൂതനും, മര്യമിലേക്ക് അവന് ഇട്ടുകൊടുത്ത അവന്റെ വചനവും, അവങ്കല് നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള് അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള് പറയരുത്.(45) നിങ്ങളുടെ നന്മയ്ക്കായി നിങ്ങള് (ഇതില് നിന്ന്) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന് മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില് നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റെതാകുന്നു. കൈകാര്യകര്ത്താവായി അല്ലാഹു തന്നെ മതി.
അബ്ദുല് ഹമീദ് & പറപ്പൂര്
വേദക്കാരേ, നിങ്ങള് മതകാര്യത്തില് അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില് വാസ്തവമല്ലാതെ നിങ്ങള് പറയുകയും ചെയ്യരുത്. മര്യമിന്റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്റെ ദൂതനും, മര്യമിലേക്ക് അവന് ഇട്ടുകൊടുത്ത അവന്റെ വചനവും, അവങ്കല് നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള് അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള് പറയരുത്. നിങ്ങളുടെ നന്മയ്ക്കായി നിങ്ങള് (ഇതില് നിന്ന്) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന് മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില് നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റെതാകുന്നു. കൈകാര്യകര്ത്താവായി അല്ലാഹു തന്നെ മതി.
കാരകുന്ന് & എളയാവൂര്
വേദക്കാരേ, നിങ്ങള് നിങ്ങളുടെ മതകാര്യത്തില് അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില് സത്യമല്ലാത്തതൊന്നും പറയരുത്. മര്യമിന്റെ മകന് മസീഹ് ഈസാ, അല്ലാഹുവിന്റെ ദൂതനും മര്യമിലേക്ക് അവനിട്ടുകൊടുത്ത തന്റെ വചനവും അവങ്കല്നിന്നുള്ള ഒരാത്മാവും മാത്രമാണ്. അതിനാല് നിങ്ങള് അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. “ത്രിത്വം” പറയരുത്. നിങ്ങളതവസാനിപ്പിക്കുക. അതാണ് നിങ്ങള്ക്കുത്തമം. അല്ലാഹു ഏകനായ ദൈവം മാത്രമാണ്. തനിക്ക് ഒരു പുത്രനുണ്ടാവുകയെന്നതില്നിന്ന് അവനെത്ര പരിശുദ്ധന്. ആകാശഭൂമികളിലുള്ളതെല്ലാം അവന്റേതാണ്. കാര്യനിര്വഹണത്തിന് അല്ലാഹുതന്നെ മതി.
لَّن يَسْتَنكِفَ ٱلْمَسِيحُ أَن يَكُونَ عَبْدًۭا لِّلَّهِ وَلَا ٱلْمَلَٰٓئِكَةُ ٱلْمُقَرَّبُونَ ۚ وَمَن يَسْتَنكِفْ عَنْ عِبَادَتِهِۦ وَيَسْتَكْبِرْ فَسَيَحْشُرُهُمْ إِلَيْهِ جَمِيعًۭا ﴿172﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില് മസീഹ് ഒരിക്കലും വൈമനസ്യം കാണിക്കുന്നതല്ല. (അല്ലാഹുവിന്റെ) സാമീപ്യം സിദ്ധിച്ച മലക്കുകളും (വൈമനസ്യം കാണിക്കുന്നതല്ല.) അവനെ (അല്ലാഹുവെ) ആരാധിക്കുന്നതില് ആര് വൈമനസ്യം കാണിക്കുകയും, അഹംഭാവം നടിക്കുകയും ചെയ്യുന്നുവോ അവരെ മുഴുവനും അവന് തന്റെ അടുക്കലേക്ക് ഒരുമിച്ചുകൂട്ടുന്നതാണ്.
അബ്ദുല് ഹമീദ് & പറപ്പൂര്
അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില് മസീഹ് ഒരിക്കലും വൈമനസ്യം കാണിക്കുന്നതല്ല. (അല്ലാഹുവിന്റെ) സാമീപ്യം സിദ്ധിച്ച മലക്കുകളും (വൈമനസ്യം കാണിക്കുന്നതല്ല.) അവനെ (അല്ലാഹുവെ) ആരാധിക്കുന്നതില് ആര് വൈമനസ്യം കാണിക്കുകയും, അഹംഭാവം നടിക്കുകയും ചെയ്യുന്നുവോ അവരെ മുഴുവനും അവന് തന്റെ അടുക്കലേക്ക് ഒരുമിച്ചുകൂട്ടുന്നതാണ്.
കാരകുന്ന് & എളയാവൂര്
അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില് മസീഹ് ഒട്ടും വൈമനസ്യം കാണിച്ചിട്ടില്ല. ദിവ്യസാമീപ്യം സിദ്ധിച്ച മലക്കുകളും അങ്ങനെത്തന്നെ. അല്ലാഹുവിന് വഴിപ്പെടുന്നതില് വൈമനസ്യം കാണിക്കുകയും അഹന്ത നടിക്കുകയും ചെയ്യുന്നവരെയൊക്കെ അവന് തന്റെ അടുത്തേക്ക് ഒരുമിച്ചുകൂട്ടുന്നതാണ്.
فَأَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ فَيُوَفِّيهِمْ أُجُورَهُمْ وَيَزِيدُهُم مِّن فَضْلِهِۦ ۖ وَأَمَّا ٱلَّذِينَ ٱسْتَنكَفُوا۟ وَٱسْتَكْبَرُوا۟ فَيُعَذِّبُهُمْ عَذَابًا أَلِيمًۭا وَلَا يَجِدُونَ لَهُم مِّن دُونِ ٱللَّهِ وَلِيًّۭا وَلَا نَصِيرًۭا ﴿173﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
എന്നാല് വിശ്വസിക്കുകയും, സല്കര്മ്മങ്ങള് പ്രവര്ത്തിക്കുകയും ചെയ്തതാരോ അവരുടെതായ പ്രതിഫലം അവര്ക്കവന് നിറവേറ്റികൊടുക്കുകയും, അവന്റെ അനുഗ്രഹത്തില് നിന്ന് കൂടുതലായി അവര്ക്ക് നല്കുകയും ചെയ്യുന്നതാണ്. എന്നാല്, വൈമനസ്യം കാണിക്കുകയും, അഹങ്കരിക്കുകയും ചെയ്തവരാരോ അവര്ക്കവന് വേദനയേറിയ ശിക്ഷ നല്കുന്നതാണ്. അല്ലാഹുവെ കൂടാതെ തങ്ങള്ക്ക് ഒരു ഉറ്റമിത്രത്തെയോ സഹായിയെയോ അവര് കണ്ടെത്തുകയുമില്ല.
അബ്ദുല് ഹമീദ് & പറപ്പൂര്
എന്നാല് വിശ്വസിക്കുകയും, സല്കര്മ്മങ്ങള് പ്രവര്ത്തിക്കുകയും ചെയ്തത് ആരോ അവരുടെതായ പ്രതിഫലം അവര്ക്കവന് നിറവേറ്റികൊടുക്കുകയും, അവന്റെ അനുഗ്രഹത്തില് നിന്ന് കൂടുതലായി അവര്ക്ക് നല്കുകയും ചെയ്യുന്നതാണ്. എന്നാല്, വൈമനസ്യം കാണിക്കുകയും, അഹങ്കരിക്കുകയും ചെയ്തവരാരോ അവര്ക്കവന് വേദനയേറിയ ശിക്ഷ നല്കുന്നതാണ്. അല്ലാഹുവെ കൂടാതെ തങ്ങള്ക്ക് ഒരു ഉറ്റമിത്രത്തെയോ സഹായിയെയോ അവര് കണ്ടെത്തുകയുമില്ല.
കാരകുന്ന് & എളയാവൂര്
എന്നാല് സത്യവിശ്വാസം സ്വീകരിക്കുകയും സല്ക്കര്മങ്ങള് പ്രവര്ത്തിക്കുകയും ചെയ്തവരുടെ പ്രതിഫലം അവര്ക്ക് അവന് പൂര്ണമായി നല്കും. അതോടൊപ്പം അവന്റെ ഔദാര്യത്താല് കൂടുതലായും കൊടുക്കും. എന്നാല് അല്ലാഹുവിന് വഴിപ്പെടാന് വിമുഖത കാണിക്കുകയും അഹന്ത നടിക്കുകയും ചെയ്തവര്ക്ക് അവന് നോവേറിയ ശിക്ഷ നല്കും. അല്ലാഹുവെക്കൂടാതെ അവര്ക്കൊരു ആത്മ മിത്രത്തെയോ സഹായിയെയോ കണ്ടെത്താനാവില്ല.
يَٰٓأَيُّهَا ٱلنَّاسُ قَدْ جَآءَكُم بُرْهَٰنٌۭ مِّن رَّبِّكُمْ وَأَنزَلْنَآ إِلَيْكُمْ نُورًۭا مُّبِينًۭا ﴿174﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
മനുഷ്യരേ, നിങ്ങള്ക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കല് നിന്നുള്ള ന്യായപ്രമാണം വന്നുകിട്ടിയിരിക്കുന്നു. വ്യക്തമായ ഒരു പ്രകാശം നാമിതാ നിങ്ങള്ക്ക് ഇറക്കിത്തന്നിരിക്കുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
മനുഷ്യരേ, നിങ്ങള്ക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കല് നിന്നുള്ള ന്യായപ്രമാണം വന്നുകിട്ടിയിരിക്കുന്നു. വ്യക്തമായ ഒരു പ്രകാശം നാമിതാ നിങ്ങള്ക്ക് ഇറക്കിത്തന്നിരിക്കുന്നു.
കാരകുന്ന് & എളയാവൂര്
മനുഷ്യരേ, നിങ്ങളുടെ നാഥങ്കല് നിന്നുള്ള ന്യായപ്രമാണം നിങ്ങള്ക്കിതാ വന്നെത്തിയിരിക്കുന്നു. എല്ലാം വ്യക്തമായി തെളിയിച്ചുകാണിക്കുന്ന പ്രകാശം നാമിതാ നിങ്ങള്ക്ക് ഇറക്കിത്തന്നിരിക്കുന്നു.
فَأَمَّا ٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَٱعْتَصَمُوا۟ بِهِۦ فَسَيُدْخِلُهُمْ فِى رَحْمَةٍۢ مِّنْهُ وَفَضْلٍۢ وَيَهْدِيهِمْ إِلَيْهِ صِرَٰطًۭا مُّسْتَقِيمًۭا ﴿175﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
അതുകൊണ്ട് ആര് അല്ലാഹുവില് വിശ്വസിക്കുകയും, അവനെ മുറുകെപിടിക്കുകയും ചെയ്തുവോ, അവരെ തന്റെ കാരുണ്യത്തിലും അനുഗ്രഹത്തിലും അവന് പ്രവേശിപ്പിക്കുന്നതാണ്. അവങ്കലേക്ക് അവരെ നേര്വഴിയിലൂടെ അവന് നയിക്കുന്നതുമാണ്.
അബ്ദുല് ഹമീദ് & പറപ്പൂര്
അതുകൊണ്ട് ആര് അല്ലാഹുവില് വിശ്വസിക്കുകയും, അവനെ മുറുകെപിടിക്കുകയും ചെയ്തുവോ, അവരെ തന്റെ കാരുണ്യത്തിലും അനുഗ്രഹത്തിലും അവന് പ്രവേശിപ്പിക്കുന്നതാണ്. അവങ്കലേക്ക് അവരെ നേര്വഴിയിലൂടെ അവന് നയിക്കുന്നതുമാണ്.
കാരകുന്ന് & എളയാവൂര്
അതിനാല് അല്ലാഹുവില് വിശ്വസിക്കുകയും അവന്റെ സംരക്ഷണം തേടുകയും ചെയ്തവരെ തന്റെ കാരുണ്യത്തിലും അനുഗ്രഹത്തിലും അവന് പ്രവേശിപ്പിക്കുന്നതാണ്. അവരെ തന്നിലേക്ക് നേര്വഴിയിലൂടെ നയിക്കുകയും ചെയ്യും.
يَسْتَفْتُونَكَ قُلِ ٱللَّهُ يُفْتِيكُمْ فِى ٱلْكَلَٰلَةِ ۚ إِنِ ٱمْرُؤٌا۟ هَلَكَ لَيْسَ لَهُۥ وَلَدٌۭ وَلَهُۥٓ أُخْتٌۭ فَلَهَا نِصْفُ مَا تَرَكَ ۚ وَهُوَ يَرِثُهَآ إِن لَّمْ يَكُن لَّهَا وَلَدٌۭ ۚ فَإِن كَانَتَا ٱثْنَتَيْنِ فَلَهُمَا ٱلثُّلُثَانِ مِمَّا تَرَكَ ۚ وَإِن كَانُوٓا۟ إِخْوَةًۭ رِّجَالًۭا وَنِسَآءًۭ فَلِلذَّكَرِ مِثْلُ حَظِّ ٱلْأُنثَيَيْنِ ۗ يُبَيِّنُ ٱللَّهُ لَكُمْ أَن تَضِلُّوا۟ ۗ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌۢ ﴿176﴾
Malayalam Translation - Abdul Hamid Haidar and Kunhi Muhammad
(നബിയേ,) അവര് നിന്നോട് മതവിധി അന്വേഷിക്കുന്നു. പറയുക: കലാലത്തിന്റെ(46) പ്രശ്നത്തില് അല്ലാഹു നിങ്ങള്ക്കിതാ മതവിധി പറഞ്ഞുതരുന്നു. അതായത് ഒരാള് മരിച്ചു; അയാള്ക്ക് സന്താനമില്ല; ഒരു സഹോദരിയുണ്ട്. എങ്കില് അയാള് വിട്ടേച്ചു പോയതിന്റെ പകുതി അവള്ക്കുള്ളതാണ്. ഇനി (സഹോദരി മരിക്കുകയും) അവള്ക്ക് സന്താനമില്ലാതിരിക്കുകയുമാണെങ്കില് സഹോദരന് അവളുടെ (പൂര്ണ്ണ) അവകാശിയായിരിക്കും. ഇനി രണ്ട് സഹോദരികളാണുള്ളതെങ്കില്, അവന് (സഹോദരന്) വിട്ടേച്ചുപോയ സ്വത്തിന്റെ മൂന്നില് രണ്ടു ഭാഗം അവര്ക്കുള്ളതാണ്. ഇനി സഹോദരന്മാരും സഹോദരിമാരും കൂടിയാണുള്ളതെങ്കില്, ആണിന് രണ്ട് പെണ്ണിന്റെതിന് തുല്യമായ ഓഹരിയാണുള്ളത്. നിങ്ങള് പിഴച്ച് പോകാതിരിക്കാൻ അല്ലാഹു നിങ്ങള്ക്ക് കാര്യങ്ങള് വിവരിച്ചുതരുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
അബ്ദുല് ഹമീദ് & പറപ്പൂര്
(നബിയേ,) അവര് നിന്നോട് മതവിധി അന്വേഷിക്കുന്നു. പറയുക: കലാലത്തിന്റെ പ്രശ്നത്തില് അല്ലാഹു നിങ്ങള്ക്കിതാ മതവിധി പറഞ്ഞുതരുന്നു. അതായത് ഒരാള് മരിച്ചു; അയാള്ക്ക് സന്താനമില്ല; ഒരു സഹോദരിയുണ്ട്. എങ്കില് അയാള് വിട്ടേച്ചു പോയതിന്റെ പകുതി അവള്ക്കുള്ളതാണ്. ഇനി (സഹോദരി മരിക്കുകയും) അവള്ക്ക് സന്താനമില്ലാതിരിക്കുകയുമാണെങ്കില് സഹോദരന് അവളുടെ (പൂര്ണ്ണ) അവകാശിയായിരിക്കും. ഇനി രണ്ട് സഹോദരികളാണുള്ളതെങ്കില്, അവന് (സഹോദരന്) വിട്ടേച്ചുപോയ സ്വത്തിന്റെ മൂന്നില് രണ്ടു ഭാഗം അവര്ക്കുള്ളതാണ്. ഇനി സഹോദരന്മാരും സഹോദരിമാരും കൂടിയാണുള്ളതെങ്കില്, ആണിന് രണ്ട് പെണ്ണിന്റെതിന് തുല്യമായ ഓഹരിയാണുള്ളത്. നിങ്ങള് പിഴച്ച് പോകുമെന്ന് കരുതി അല്ലാഹു നിങ്ങള്ക്ക് കാര്യങ്ങള് വിവരിച്ചുതരുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
കാരകുന്ന് & എളയാവൂര്
അവര് നിന്നോട് വിധിതേടുന്നു. പറയുക: കലാലത്തി ന്റെ കാര്യത്തില് അല്ലാഹു നിങ്ങള്ക്കിതാ വിധി നല്കുന്നു: ഒരാള് മരണപ്പെട്ടു. അയാള്ക്ക് മക്കളില്ല. ഒരു സഹോദരിയുണ്ട്. എങ്കില് അയാള് വിട്ടേച്ചുപോയ സ്വത്തില് പാതി അവള്ക്കുള്ളതാണ്. അവള്ക്ക് മക്കളില്ലെങ്കില് അവളുടെ അനന്തര സ്വത്ത് അയാള്ക്കുള്ളതുമാണ്. രണ്ടു സഹോദരിമാരാണുള്ളതെങ്കില് സഹോദരന് വിട്ടേച്ചുപോയ സ്വത്തിന്റെ മൂന്നില് രണ്ട് അവര്ക്കായിരിക്കും. സഹോദരന്മാരും സഹോദരിമാരുമാണുള്ളതെങ്കില് ആണിന് രണ്ടു പെണ്ണിന്റെ ഓഹരിയാണുണ്ടാവുക. നിങ്ങള്ക്കു പിഴവുപറ്റാതിരിക്കാനാണ് അല്ലാഹു ഇതൊക്കെ ഇവ്വിധം വിവരിച്ചുതരുന്നത്. അല്ലാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും നന്നായറിയുന്നവനാണ്.